ഞായറാഴ്‌ച, നവംബർ 07, 2010

അനിയനും യാത്രയായി. ഉപ്പയുടെയും, ഉമ്മയുടെയും അരികിലേക്ക്...........




അനിയനും  യാത്രയായി. ഉപ്പയുടെയും, ഉമ്മയുടെയും അരികിലേക്ക്........
എഴുതിക്കൊണ്ടിരിക്കുന്ന ലേഖനത്തില്‍, എന്റെ "ചന്ദ്രിക" പ്രസ്സുമായുള്ള അനുഭവം പറയുമ്പോള്‍, എന്റെ അനിയനെയും കുറിച്ച് പറയാനിരിക്കെ, അതിനു മുന്‍പായി എന്റെ അനിയന്‍ ഓരോര്‍മ്മയാ
യിത്തീരുമെന്നു കരുതിയില്ല

("ചന്ദ്രിക" പ്രസ്സ്‌ ജീവിതത്തില്‍, എന്റെ സഹപ്രവര്‍ത്തകരും, ഗുരുക്കന്മാരും,ബഹുമാന്യരുമായ പലരുമായും ഞാന്‍ വളരെ കടപ്പെട്ടവനാണ്..എന്റെ അനിയന്റെ വേര്‍പാടില്‍ അവനുവേണ്ടി രണ്ടുവരി കുറിച്ചിടാനായി, ഈ സന്ദര്‍ഭം ഞാന്‍ വിനിയോഗിക്കുന്നതിനാല്‍, ജീവിത യാത്ര എന്ന തുടര്‍ ലേഖനത്തിന്റെ അടുത്ത ഭാഗം അടുത്ത പോസ്റ്റില്‍  തുടരുന്നതാണ്.)

അല്ലാഹു പരമ കാരുണീകനാണ്. കരുണാ നിധിയുമാണ്,എന്നറിഞ്ഞിട്ടും അല്ലാഹുവിന്റെ ചില വിധികള്‍ നമുക്ക് ക്രൂരമായി തോന്നിപ്പോകാറുണ്ട്.

നിനച്ചിരിക്കാതെ നമുക്ക് വന്നു ചേരുന്ന ദുര്‍വിധികളെ അല്ലാഹുവിന്റെ ക്രൂരതയായി നാം കാണാറുണ്ട്‌.  സസുഖം ജീവിക്കുന്ന കുടുംബങ്ങളെ നിത്യ ദുരിതത്തിലേക്ക് തള്ളി വിട്ടുകൊണ്ട് അല്ലാഹുവിന്റെ  ചില വിധികള്‍ കാണുമ്പോള്‍ നമുക്കങ്ങിനെ തോന്നിപോകാറൂണ്ടെങ്കിലും, അല്ലാഹു പരമ കാരുണീകനാണ്.കരുണാ നിധിയുമാണ്. കരുണ ചൊരിയുന്നവനാണ്. ഓരോ ശ്വാസ
ത്തിലും നമുക്കവന്‍ പൊറുത്തു തരുന്നവനാണ്. വീണ്ടും, വീണ്ടും....... അപ്പോള്‍ നാമൊരിക്കലും അല്ലാഹുവിന്റെ വിധിയെ ക്രൂരമായി കണ്ടുകൂടാ.

മനുഷ്യന് നിശ്ചയിച്ച ആയുസ്സ്, അതിന്റെ അവസാനമെത്തുമ്പോള്‍ അവനെ ഈ ലോകത്തു നിന്നും അല്ലാഹു വിളിച്ചു കൊണ്ടുപോകും. അത് എപ്പോള്‍, എങ്ങിനെ, എവിടെവെച്ചു എന്നൊന്നും, നമുക്കാര്‍ക്കും പറയുക വയ്യ. അങ്ങിനെ ഒരു  മുന്‍വിധിയോടെ, ഇന്ന ദിവസം നാം വിടപറയേണ്ടി
വരുമെന്നു, ഉറച്ചൊരു സമയ ക്ളിപ്തത, മനുഷ്യന് അറിയാമായിരുന്നെന്കില്‍, ഈ  ലോകത്തിന്റെ ഗതി എന്താകുമായിരുന്നു? ഒന്നൂഹിച്ചു നോക്കു. അല്ലാഹു നല്‍കിയ  ആയുസ്സിന്റെ സമയപരിധിക്കപ്പു
റം ഒരു ശ്വാസത്തിന്റെ ദൈര്‍ഘ്യം പോലും അധികരിച്ചുണ്ടാവില്ല.

മരണം എന്ന സത്യം ഓരോ ശ്വാസത്തിലും നമ്മെ പിന്തുടരുന്നു എന്ന് നാം മനസ്സിലാക്കുക. രാജാ
വായാലും പ്രജയയാലും, ധനികനായാലും, ദരിദ്രനായാലും ആണായാലും, പെണ്ണായാലും, സൃഷ്ടി  എന്തുതന്നെ ആയാലും അല്ലാഹു നിശ്ചയിക്കുന്ന ദൂരമല്ലാതെ ഒരു മണല്തരിയുടെ അളവ്  മുന്പോട്ടോ
 പിന്പോട്ടോ നടക്കാന്‍ ഒരുസൃഷ്ടിക്കുമാവില്ല തന്നെ. ഈ പ്രപഞ്ച സത്യത്തെ നമുക്കാര്‍ക്കും മാറ്റി
 മറിക്കാനാവില്ലാലോ.

അപ്പോള്‍ നാം ഈ ഭൂമിയില്‍ കാണിച്ചു കൂട്ടുന്ന ഒന്നിനും ഒരു നിലനില്പ്പില്ല എന്ന് വരുന്നു. അഹങ്കാ
രവും, ഹുങ്കും വെടിഞ്ഞു മനുഷ്യ സമൂഹം സ്നേഹത്തിലും സന്തോഷത്തിലും, കഴിയേണ്ടതിന്റെ, കുറഞ്ഞ പക്ഷം കുടുംബങ്ങള്‍ പരസ്പരം സൌഹാര്‍ദ്ദ പരമായ,ഒരന്തരീക്ഷത്തില്‍  ജീവിക്കേണ്ട ആവശ്യകതയിലേക്ക് നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഇത്രയും ഇപ്പോള്‍  ചിന്തിച്ചുപോയത്, ഒക്ടോ: പതിനഞ്ചിന്റെ "മാധ്യമം" പത്രത്തില്‍ വന്ന, ദമ്മാമില്‍ നിന്നുള്ള  ഒരു വാര്‍ത്ത. "ഡോക്ടറെ കാണാന്‍ കാത്തിരുന്ന ഒരു മലപ്പുറം സ്വദേശി, കുഴഞ്ഞു വീണു മരിച്ചു" എന്ന വാര്‍ത്തയാണ്. പതിനഞ്ചു  വര്‍ഷമായി, ദമ്മാമില്‍ കുടുംബത്തോടോത്ത് താമസിക്കുന്ന ഒരു കുടുംബ നാഥന്‍ ( നാല്പതു വയസ്സ്  വയസ്സ് ) മൂന്നു പെണ്മ
ക്കളും. ഭാര്യ എട്ടു മാസം ഗര്‍ഭിണിയും.

ഒരു കുടുംബം , അവരുടെ ജീവിതം മൊത്തമായും മാറ്റി മറിക്കപ്പെടുന്ന  ദാരുണമായ, ഈ കുടുംബ
നാഥന്റെ മരണം എന്തുകൊണ്ടോ  എന്നെ വല്ലാതെ ചിന്തിപ്പിച്ചു.

ഓരോരുത്തരുടെയും ജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് നാം കയറിച്ചെല്ലുമ്പോള്‍,പല തരം വിഷമങ്ങളും പ്രയാസങ്ങളും കാണുമെങ്കിലും, എല്ലാം തരണം ചെയ്തുകൊണ്ട്, കുടുംബത്തി
ന്‍റെ എല്ലാം താളം തെറ്റുന്ന അവസ്ഥ. ഗള്‍ഫു ജീവിതം കൊണ്ട് എന്ത് നേടിയെന്നോ, മക്കളുടെ ഭാവിക്കായിഎന്തെങ്കിലും കരുതാന്‍ കഴിഞ്ഞെന്നോ എന്നതൊക്കെ, എന്ത്തന്നെ ആയാലും,, പ്രത്യ
ക്ഷത്തില്‍ ആ കുടുംബത്തിന്‍റെ ജീവിത ഗതി വല്ലാതെ മാറിപ്പോകുന്നു.

ഒരുപാടു സംഭവങ്ങള്‍ ഇങ്ങിനെ നമുക്ക് ചുറ്റും, കാണാറുണ്ടെങ്കിലും എന്തോ ഈ വാര്‍ത്ത എന്നെ
ചിന്തിപ്പിച്ചിരുന്ന ഒരു വിഷയമായിരുന്നു. ദമ്മാമിലെ ഇന്ത്യന്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന മൂന്നു പെണ് മക്കളും, എട്ടു മാസം ഗര്‍ഭിണിയായ ഭാര്യയും, ഈ അവസ്ഥയില്‍ കുടുംബനാഥന്റെ വേര്‍പാട്‌.ഒരു ശ്വാസം നിലക്കുന്നതോടെ  നിരാലംബ മാകുന്ന എത്ര ജീവിതങ്ങള്‍....

മറ്റുള്ളവര്‍ക്കായി എന്നും ഉരുകിയൊലിക്കുന്ന ഗള്‍ഫുകാരന്റെ ജീവിതം, ആ ജീവിതത്തിനിടയില്‍
സ്വന്തം മക്കള്‍ക്കും ഭാര്യക്കുമായി കരുതിവെക്കാന്‍ കഴിയാതെ വരുമ്പോഴും, സ്വന്തം  വേദനകള്‍ ഓര്‍ക്കാന്‍ നേരമില്ലാതാവുകയോ, ഓര്‍ത്തു ഉള്ള സമാധാനവും ഇല്ലാതാക്കുകയോ വേണ്ട എന്ന
നിലയില്‍ ജീവിക്കുന്ന വരാണ്  ഗള്‍ഫുകാര്‍. എന്തായാലും,ആ കുടുംബത്തിന് വന്ന ദുഖത്തിലും, വേദനയിലും, ഞാനും പങ്കുചേര്‍ന്ന് കൊണ്ട് ആശ്വസിപ്പിക്കട്ടെ, അതല്ലേ നമുക്ക് കഴിയു.

ഈ വാര്‍ത്തയില്‍ എന്തുകോണ്ടോ എനില്‍ വല്ലാതെ ചിന്ത വന്നു.കാരണം എനിക്ക് മനസ്സിലായില്ല. രണ്ടു ദിവസം എന്നില്‍  അതുതന്നെ അലട്ടിയത് എന്തുകൊണ്ട്?,ഞാനും ഒരു പ്രവാസി, ദമ്മാംകാരന്‍ എന്നതിലപ്പുറം ഒരു പരിചയവുമില്ലാത്ത ഈ കുടുംബത്തോട്എന്തെ ഇങ്ങിനെ തോന്നിയത്?  എന്‍റെ ജീവിതത്തിലും, സമാനമായ ഒരു സങ്കടാവസ്ഥ  നടക്കാന്‍ പോകുന്നതിന്‍റെ ഓര്‍മ്മ പ്പെടുതലായിരുന്നുവോ? അതെ എന്നാണു അടുത്ത മരണ വാര്‍ത്ത യുമായി എന്നില്‍ വന്നെത്തിയ ഫോണ്‍ കോള്‍ ...

ജോലികഴിഞ്ഞുവന്നു,കുളിയും, നമസ്കാരവും കഴിഞ്ഞു  ഭക്ഷണം കഴിക്കാനിരുന്ന എന്റെ അനിയന്‍ കസേരയില്‍ നിന്നും, കുഴഞ്ഞു വീണു ശ്വാസം പോയി.- മരിച്ചു എന്നെനിക്ക് പറയാന്‍ കഴിയുന്നില്ല.-നാട്ടില്‍ നിന്നും വന്നെത്തിയ ഈ കോള്‍ അല്‍പ നേരത്തേക്ക് എന്നെ സ്ഥബ്ധനാ
ക്കി. ഒരു അസുഖവും ഉണ്ടായതറിവില്ലാത്ത,അങ്ങിനെയൊന്നു ഊഹിക്കാന്‍ പോലും വകയില്ലാത്ത ഈ വാര്‍ത്തകേട്ടു എനിക്കതുള്‍ ക്കൊള്ളാന്‍  ഏറെ പ്രയാസപ്പെടെണ്ടിവന്നു. മനസ്സ്പി ടഞ്ഞു. പരി
സരം മറന്നു ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. മാറിനിന്നു കുറെ കരഞ്ഞപ്പോള്‍ അതെനിക്കു ഉള്‍ക്കൊള്ളാന്‍  പാകപ്പെട്ടപോലെ ഞാന്‍ വീണ്ടും പരിസര ബോധത്തിലായി. അപ്പോഴേക്കും,
 ആ വാര്‍ത്ത‍ അറിയിച്ചു കൊണ്ട് പലയിടത്തുനിന്നുമായി ഒരുപാട് കോളുകള്‍.

എന്നെക്കാള്‍ മുന്‍പേ, അതായത് പതിമൂന്നാം വയസ്സില്‍ "ചന്ദ്രിക" പ്രസ്സില്‍, കംബോസിംഗ് ട്രെയിനിയായി ജോലിക്ക് കയറിയ എന്റെ തൊട്ടടുത്ത അനിയന്‍ ഉസ്മാന്‍. എന്‍റെ പൊന്നനിയന്‍ ഒരു പക്ഷെ ഒരിക്കലും വിശ്രമിക്കാന്‍ കഴിയാതെ ജീവിതത്തിന്റെ കര്‍മ മണ്ഡലത്തിലിരുന്നുകൊണ്ട് കഠിന പ്രയത്നത്തിലൂടെ മക്കളെ പഠിപ്പിച്ചു വലുതാക്കി, അല്പം വിശ്രമം ആഗ്രഹിക്കാന്‍ സമയമാകുംബോഴേക്കും അവനെയും അല്ലാഹു വിളിച്ചു കൊണ്ടുപോയി.

'ചന്ദ്രിക' പത്രത്തില്‍ ഡി ടി പി സെക്ഷന്‍ ഫോര്‍മാന്‍ ആയി കഴിഞ്ഞ മാസം റിട്ടയര്‍ ചെയ്തു നേര
ത്തെ ഉണ്ടായിരുന്ന സ്വന്തമായ ചെറിയ ബിസിനെസ്സില്‍ സജീവമായിരിക്കെയാണ് ദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്,  'ചന്ദ്രിക' വിട്ടു പിരിയെണ്ടി വന്ന വേദന പലപ്പോഴും പറയുമായിരുന്നു.  അതവന് താങ്ങാന്‍ കഴിയാത്ത ഒന്നായിരുന്നു. വീട്ടില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടായാല്‍പോലും അതിനുപോലും ഒരു ലീവെടുക്കാതെ പ്രസ്സിലെ കാര്യങ്ങള്‍ കഴി
ഞ്ഞേ അവനെത്തു.


പിരിഞ്ഞിട്ടുപോലും എന്നും 'ചന്ദ്രിക' യില്‍ എത്തുമായിരുന്നുപോലും.. നാല്പതിലേറെ വര്ഷം ചന്ദ്രികക്കകത്തു ജീവിച്ച ആ ചുറ്റുപാട്മാറി ജീവിക്കേണ്ടി വരുന്ന ഒരവസ്ഥ. അതവനെ വല്ലാതെ
തളര്‍ത്തിയിരുന്നു. ഒരു പക്ഷെ സ്വന്തം വീട്ടില്‍, കുടുംബത്തോടൊപ്പം കിടന്നുറങ്ങിയതിലേറെ, തിരക്കിട്ട ജോലി കഴിഞ്ഞു ചന്ദ്രിക പ്രസ്സിന്റെ തറയില്‍ പേപ്പെര്‍ഷീറ്റ് വിരിച്ചു കിടന്നുറങ്ങിയിട്ടുണ്ടാവും.. അത്രത്തോളം ചന്ദ്രിക പ്രസ്സുമായി അലിഞ്ഞു ചേര്‍ന്ന ഒരു ജീവിതത്തി
ല്‍ നിന്നും, ഒന്നുമല്ലാതെ ആവുന്ന അവസ്ഥയില്‍ അവനെ ഒരുപാട തളര്തിയിട്ടുണ്ടായിരിക്കണം.


മാനസികമായി മറ്റൊരവസ്ഥക്കും ഒരു കാരണവുമില്ലാത്ത എന്റെ അനിയനു എല്ലാം നല്ല നിലയി
ല്‍ സെററപ്‌ ആയിരുന്നു . അവന്റെ കുടുംബപരമായ ഒരസ്വാസ്ത്യവും,സാമ്പത്തീക അസ്വാസ്ഥ്യവും, മാനസിക മായി തളര്താനുണ്ടായിരുന്നില്ല. ഏതവസ്ഥയിലും, അവനോട്ടിചെര്‍ന്നു
 കൊണ്ട് കുടുംബജീവിതം,വളരെ ആനന്ദ പ്രദവും, സന്തോഷകരവുമാക്കി എന്റെ ഇളയിച്ചി സൌദ
യും അവന്റെ ആശ്വാസമായിരുന്നു..

;ചന്ദ്രിക; പ്രസ്സില്‍ കയറിയത് മുതല്‍ പരമാവധി സമയം തന്റെ ജോലിയില്‍ മുഴുകി ചന്ദ്രിക പത്ര പ്രസിദ്ധീകരണത്തിന്റെ ഡി ടി പി, പേജ് സെറ്റ്‌ അപ്പ് സംവിധാനത്തിന്‍റെ പൂര്‍ണ്ണമായ ചുക്കാന്‍ 
പിടിച്ചു കൊണ്ട് തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തില്‍ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥ അവനെ ഒരുപാടു അസ്വസ്ഥനാക്കിയിരിക്കാം .

ജോലിയും,കുടുംബവും, എന്നതില്‍ കവിഞ്ഞു വലുതായി ഒന്നിനെയും സമീപിക്കാത്ത നിശ്ശബ്ദ മായി, വളരെ ശാന്ത ചിത്തനായി എപ്പോഴും കണ്ടിട്ടുള്ള എന്‍റെ അനിയന്‍ കഠിനമായദ്ധ്വാനിച്ചു സാഹസികമായി, കുട്ടികള്‍ക്ക് വേണ്ട വിദ്യാഭ്യാസം കൊടുത്തു അവരെ എല്ലാവരെയും തന്നെ അവരുടെ ജീവിത മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വിട്ടു., ഒരു മനുഷ്യ ജന്മത്തിന്റെ പ്രാഥമികവും, പ്രധാന
വുമായ ഉത്തരവാദിത്വംപൂര്‍ണമായും നിറവേറ്റാനുള്ള അനുഗ്രഹം അല്ലാഹു അവനു നല്‍കിയിരുന്നു. അവന്‍റെ ജന്മ ദൌത്യം കഴിഞ്ഞെന്ന അല്ലാഹുവിന്റെ തീരുമാനം സ്വീകരിച്ചുകൊണ്ട് ഇന്ന് (വ്യാഴം രാത്രി പത്തു മണിക്ക്)   അവനും നമ്മില്‍ നിന്നും യാത്രയായി. നമ്മുടെ ഉപ്പയുടെയും, ഉമ്മയുടെയും
അരികിലേക്ക്.
ഇന്നാ ലില്ലാഹി വയിന്നാ  ഇലൈഹി റാജിഹൂന്‍

എന്നില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു എന്‍റെ അനിയന്‍. രാഷ്ട്രീയത്തിലോ, യൂണിയന്‍ പ്രവര്‍ത്തനത്തോടോ, ഒരു താല്പര്യവുമുണ്ടായിരുന്നില്ല. പഠിപ്പില്‍ ഉഴപ്പായിരുന്നപ്പോള്‍, ഉപ്പ അവനെചന്ദ്രികയില്‍ കംബോസിറെറര്‍ ട്രെയിനിയായി ചേര്‍ത്തു. ജോലിയില്‍ വളരെ സമര്‍ത്ഥമാ
യിരുന്നതുകൊണ്ട് തന്നെ, വളരെ പെട്ടെന്ന് ചന്ദ്രികയിലെ ഏറ്റവും നല്ല കംബോസിറെറര്‍ ആയിത്തീര്‍ന്നു.

'ചന്ദ്രിക' യില്‍ പുതിയ വെബ് ഓഫ്സെറ്റ് പ്രിന്‍റിംഗ് മെഷീന്‍ സ്ഥാപിച്ചതോടെ, ഹാന്‍ഡ്‌ കമ്പോസിംഗ് സിസ്റ്റം ആവശ്യമില്ലാതെ വന്നപ്പോള്‍, കമ്പ്യൂട്ടറും, ഡി.ടി.പി സംവിധാനവും ആയെങ്കിലും പത്രത്തിന്റെ രൂപ കല്പന, പേജ് സെറ്റപ്പ് എന്ന പ്രക്രിയയുടെ ചുമതല അനിയനിലായിരുന്നു.  ഒരു പത്രം അച്ചടിയില്‍ പുറത്തിറക്കുന്നതിന്നു വളരെ   അതിനുവേണ്ടത് ഡി ടി പി സംവിധാനവുമായിരുന്നതിനാല്‍ ഹാന്‍ഡ്‌ കമ്പോസിംഗ്  നിര്‍ത്തലാക്കി. അതോടെഡി ടി പി, പേജ് സെറ്റ് അപ് സെക്ഷനിലെ ചാര്‍ജ് അവനിലായി.

കുരുന്നു പ്രായത്തില്‍ അനിയന്‍ തന്‍റെ കര്‍മ്മ പഥത്തിലേക്ക് നീങ്ങിയപ്പോഴും എല്ലാം ഒരു കുട്ടിക്കളിപോലെ നോക്കിക്കണ്ടു ഞാന്‍എന്‍റെ ജീവിത ശൈലിയില്‍ ജീവിക്കുകയായിരുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്തമോ, മറ്റോ ഒന്നും എന്നെ അലട്ടിയിരുന്നില്ല. ഒന്നിനും ഉപ്പ ഞങ്ങളെ
ബുദ്ധിമുട്ടിച്ചിരുന്നില്ല. ജീവിതത്തില്‍ പല അപക്വതകളും എന്നില്‍ വന്നപ്പോഴും, തികഞ്ഞ പക്വമായ ഒരു ജീവിതമായിരുന്നു അനിയന്റെത്.. പ്രായം കൊണ്ട് ഞാന്‍ മൂത്തതെന്കിലും, എല്ലാം കൊണ്ടും അവന്‍ എന്‍റെ മൂത്തത് പോലെയായിരുന്നു.എന്തിലും ആവേശത്തില്‍ എടുത്തു ചാടുന്ന  എന്‍റെ പ്രകൃതം,അപ്പോഴും, കാരണവരെപോലെ പക്വമായ സമീപനം കൊണ്ട്കുടുംബത്തിലാ
യാലും, എവിടെയായാലും നിശ്ശബ്ദമായ, ശാന്തമായ,ഒരു പ്രകൃതമായിരുന്നു അവന്റേത്

അനിയന്‍റെ നാല് ആണ്‍ മക്കളില്‍ രണ്ടു പേര്‍ സൌദിയില്‍, ഒരാള്‍ ബാങ്കിലും, ഇളയവന്‍ ഒരു സപ്ലൈ കമ്പനിയിലും ജോലിചെയുന്നു,മൂത്ത മകന്‍ ഷാനു നാട്ടിലും ജോലി ചെയ്യുന്നു. ഏറ്റവും ഇളയ മോന്‍ ഡ്രാഫ്റ്റ്സ്മാന്‍ കോഴ്സിനു പഠിക്കുന്നു.എന്‍റെ ഇളയച്ചി സൌദബീവി എന്നും അവന്‍റെ താങ്ങും തണലുമായി നിന്ന്സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു. വിധി അതിന്നു അറുതി വരുത്തിക്കൊണ്ട്, എന്‍റെ അനിയനെയും കൊണ്ടുപോയി.

മൂത്തമകന്‍ ഷാനുവിന്റെ  വിവാഹം ഇക്കഴിഞ്ഞ ആഗസ്റ്റില്‍ നടന്നപ്പോള്‍, അതിന്റെ ഓരോ ഘട്ട
ത്തിലും, എന്നെ വിളിച്ചു വിവരമറിയിക്കുകയും, അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു അവന്‍. വിവാഹത്തിനു മുന്‍പേ  ഞാന്‍ അവിടെ എത്തുമെന്ന് കരുതിയിരുന്നെങ്കിലും ഞാന്‍  എന്റെ യാത്ര
നീട്ടിയപ്പോള്‍, "ഇകാക്ക കൂടിയുണ്ടായിരുന്നെങ്കില്‍ എല്ലാം സന്തോഷകരമായേനെ." എന്ന് പറയുമായിരുന്നു.അപ്പോഴും എന്റെയാത്ര മുടങ്ങി. എനിക്കവനെ നേരില്‍ കാണാനും സംസാരിക്കാ
നുമുള്ള, ഇനിയൊരിക്കലും അതിനു കഴിയാത്തവിധം എന്റെ അനിയന്‍ യാത്രയായി. അനന്തമായ യാത്ര.

രണ്ടു സഹോദരികള്മടക്കം ഞങ്ങള്‍ ആറുപേരില്‍, ഞങ്ങളുടെ ജീവിതത്തിലെ എററവും കഷ്ടപ്പാടു നിറഞ്ഞ ഒരുകാലഘട്ടത്തില്‍, ഉപ്പയുടെയും, ഉമ്മയുടെയും, കഷ്ടപ്പാടുകള്‍ കണ്ടു വളര്‍ന്ന ഞാനും,  അനിയനും, ബാക്കി ഇളയവര്‍ ആകുമ്പോഴേക്കും, ഞങ്ങളുടെ ജീവിത ഗതിയിലും പതുക്കെ മാറ്റങ്ങള്‍ വന്നു കൊണ്ടിരുന്നതിനാല്‍, പട്ടിണിയിലും, ദാരിദ്ര്യത്തിലും ഊട്ടിയുറഞ്ഞ, ഉപ്പയുടെയും ഉമ്മയുടെയും കഷ്ടപ്പാടുകള്‍ കണ്ടു വളര്‍ന്ന. ഞങ്ങളുടെ സ്നേഹത്തില്‍ പരസ്പരം ആ കാലഘട്ടത്തിന്റെ  അനുഭവങ്ങളുടെ സ്പര്‍ശ മുണ്ടായിരുന്നു. അതുകൊണ്ട്തന്നെ  എന്റെ മറ്റു സഹോദരങ്ങളില്‍ നിന്നും അല്‍പം വ്യത്യസ്തമായ പരസ്പര സമീപന മായിരുന്നു ഞങ്ങള്‍ തമ്മില്‍.

മനുഷ്യന് ഒന്ന് വിശ്രമിക്കാന്‍ നേരമെവിടെ? നമ്മുടെ  സാമൂഹിക പശ്ചാത്തലത്തില്‍ പ്രത്യേകിച്ച് കേരള കുടുംബ ബന്ധ അടിത്തറകളില്‍ ഊന്നി കടമയും,കടപ്പാടും ഉള്‍ക്കൊണ്ടു  ജീവിക്കുന്ന, ഒരു ശരാശായി കേരളീയനു, അവന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറി, എല്ലാം ശാന്തമായി, സ്വസ്ഥമായി,നോക്കിക്കണ്ടു സംതൃപ്തമായി ഒരു ദീര്‍ഘ  ശ്വാസം വിട്ടുകൊണ്ട് രണ്ടു ദിവസം വിശ്രമിച്ചു  യാത്രയാകാനുള്ള അവസരം പോലുമില്ലാതെ,വിട്ടു പിരിയേണ്ടി വരുന്ന ഇത്തരം ദാരുണമായ മരണങ്ങള്‍ നല്‍കുന്ന വേദന ചെറൂതായിരിക്കില്ല.

ഒരു കുടുംബത്തിന്‍റെ ജീവിതഗതി അപ്പാടെ മാറ്റി മറിക്കുന്ന വേര്‍പാടുകള്‍ ഉണ്ടാക്കുന്ന മുറിവുകള്‍, ജീവിച്ചിരിക്കുന്നവരുടെ മനസ്സില്‍ നിന്നും മായുവാന്‍ എളുപ്പമല്ലതന്നെ. എങ്കിലും കാലം അത് പതുക്കെ മായിച്ചുകളയുമാറാകട്ടെ....

പരേതാത്മാക്കള്‍ക്ക്  അവരുടെ ഖബറിടം വിശാലമാക്കി ശാന്തിപൂര്‍ണമായ, സ്വര്‍ഗ്ഗാ വകാശികളാ
ക്കികൊണ്ടുള്ള പരലോക ജീവിതം പ്രദാനം ചെയ്യട്ടെ,
അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ  എല്ലാ തെറ്റ് കുറ്റങ്ങളെയും
പൊറുത്തു പരിശുദ്ധാത്മാക്കളായി അവരെ നീ സ്വര്‍ഗ്ഗത്തില്‍
പ്രവേശിപ്പിക്കണേ  തമ്പുരാനെ --- ആമീന്‍
******************************************************************

വര്‍ഗ്ഗീസിന്റെ ഘാതകരെ തുറുങ്കില്‍ അടച്ചു. ഇനി രാജന്റെ കൊലയാളികള്‍ എവിടെ?അടിയന്തിരാവസ്ഥക്കാലത്ത് കക്കയം ക്യാമ്പില്‍ വെച്ച് ഉരുട്ടികൊന്നെന്നു
രാജന്റെ അച്ഛന്‍ പ്രൊ. ഈശ്വരവാര്യരും, ജനങ്ങളും വിശ്വസിക്കുന്ന സംഭവത്തിലെ
വില്ലനെവിടെ?ഇതിനുത്തരം കിട്ടാന്‍ ഇനിയെത്രകാലം കാത്തിരിക്കണം?- ഉടന്‍ വായിക്കുക, "എന്റെ ജീവിത യാത്ര" തുടരുന്നു.


എന്റെ പുതിയ ബ്ലോഗ്‌
http://naalvazhikal.blogspot.com/2010/12/blog-post.html
"തോട്ടികള്‍" ലേഖനം വായിക്കു

2 അഭിപ്രായങ്ങൾ:

ഒരു നുറുങ്ങ് പറഞ്ഞു...

اللهم اغفر له وارحمه وادخله الجنة مع الابرار....امين

HAINA പറഞ്ഞു...

അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റ് കുറ്റങ്ങളെയും
പൊറുത്തു പരിശുട്ധാത്മാക്കളായി അവരെ നീ സ്വര്‍ഗ്ഗത്തില്‍
പ്രവേഷിപ്പിക്കണേ തമ്പുരാനെ --- ആമീന്‍