ബുധനാഴ്‌ച, നവംബർ 30, 2011

പത്രം പിടിച്ചടക്കലും ' ചന്ദ്രിക" നോണ്‍ ജേര്‍ണലിസ്റ്റ്‌ യൂണിയന്‍റെ ഇടപെടലും ‍ - ഞാന്‍ എന്നിലൂടെ - ഭാഗം -൩


ചന്ദ്രിക പത്ര പ്രസ്‌ കൊമ്പോണ്ടിലേക്ക് പ്രവേശനമില്ലാതെ, പുറത്താക്കപ്പെട്ട ഔദ്യോഗിക ലീഗ്
നേതാക്കളെ അകത്തു കടത്താതിരിക്കാന്‍ തലശ്ശേരി ഗുണ്ടകളെ ചന്ദ്രിക പ്രസ്‌ ഗേറ്റ്നു മുന്‍പില്‍
കാവല്‍ ഏര്‍പ്പെടുത്തിയ ചരിത്രം ഒരുപക്ഷെ ഇന്നത്തെ ലീഗ് നേതാക്കള്‍ക്കോ, ലീഗുകാര്‍ക്കോ
അറിയില്ലെങ്കിലും. എല്ലാറ്റിനും സാക്ഷിയായി അന്നത്തെ പിളര്‍പ്പും ഉള്‍പ്പോരും അനുഭവിച്ചറി
ഞ്ഞ ഇ.അഹമ്മദ്‌ സാഹിബിനു ഇതൊന്നും മറന്നുകാണില്ല. ഒരു പക്ഷെ തലശ്ശേരി ഗുണ്ടകള്‍ 
വലയം തീര്‍ത്ത ചന്ദ്രിക പ്രസ്‌ ഗേറ്റ്, അഹമ്മദ്‌ സാഹിബും കണ്ടിരിക്കാനിടയില്ല. പിളര്‍പ്പില്‍
പങ്കുകാരായ അന്നത്തെ നേതാക്കള്‍ക്കും ,ചന്ദ്രികാ പത്ര ജീവനക്കാര്‍ക്കും,,ഇന്ന് ജീവിച്ചിരിക്കുന്ന കോഴിക്കോട്ടെ പഴയ ലീഗുകാരുംഅത് മറക്കാനിടയില്ല.

ലീഗിലെ വിഭാഗീയത രൂക്ഷമായപ്പോള്‍ ഒരു നിരയിലും നില്‍ക്കാതെ മാറിനിന്നു ബലം അ
റിഞ്ഞു ഭാഗം ചേര്‍ന്ന ഇ.അഹമ്മദ് സാഹിബ് അന്നും ഇന്നും അധികാരം അദ്ദേഹത്തിന്‍റെ പ്രധാ
ന വിഷയമാണെന്നത് എല്ലാ ലീഗുകാര്‍ക്കും അറിയാവുന്ന കാര്യം.. ലീഗിനോ സമുദായത്തിനോ
ഒരു പാട് കാര്യങ്ങള്‍ ചെയ്യാവുന്ന, കേന്ദ്രത്തിലും, കേരളത്തിലും മന്ത്രി പദവിയില്‍ ഏറെ നാള്‍
ഇരുന്ന അദ്ദേഹത്തിനു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ എടുത്തു പറയാവുന്ന, സമു
ദായ സേവക മായോ,ജനസേവക മായോ ചെയ്ത കാര്യങ്ങള്‍ തപ്പിയെടുക്കാന്‍ പ്രയാസം.

ചന്ദ്രിക ഭരണം വിമതര്‍ കയ്യടക്കി വെക്കുകയും, ഔദ്യോഗിക വിഭാഗത്തിന് പ്രസ്സിനകത്തേക്ക് പ്ര
വേശിക്കാന്‍ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍, ഔദ്യോഗിക വിഭാഗത്തിന്,
അവരുടെ സഹായത്തിനു കൂട്ട് പിടിക്കാന്‍ ഒരേ ഒരു മാര്‍ഗ്ഗമേ അവരുടെ മുന്പിലുണ്ടായിരുന്നു
ള്ളൂ. ജീവനക്കാരുടെ സഹകരണം.അത് ഭൂരിപക്ഷം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന നോണ്‍
ജേര്‍ണലിസ്റ്റ്‌ യൂണിയനെ സ്വാധീനിക്കുക എന്നതുകൊണ്ടായിരിക്കണം  ലീഗ് നേതാക്കളും, ബോ
ര്‍ഡ്‌ ഡയറക്ടര്‍മാരുമായ കെ.എസസുലൈമാന്‍ ഹാജിയും ,കെ.കെ,എസ തങ്ങളും ഞങ്ങളെ സമീ
പിച്ചത്.

നോണ്‍ ജേര്‍ണലിസ്റ്റ്‌ എംപ്ലോയീസ്‌ യൂണിയന്‍, അതിന്റെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് യൂ
ണിയന്‍റെ അംഗീകാരം നേടി, ലീഗിന്റെ ഔദ്യോഗിക പക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴി
യും എന്നത് നടപ്പില്ലാത്ത കാര്യം. അത് ഞങ്ങളെക്കാള്‍ ഏറെ മനസ്സിലാക്കിയത് ഔദ്യോഗിക ലീഗ് 
നേതാക്കള്‍ തന്നെയായിരുന്നു. അതിനാല്‍ യൂണിയന്റെ തലപ്പത്തിരിക്കുന്നവരെ വളച്ചെടുക്കുക
(വളച്ചെടുക്കുക എന്ന പ്രയോഗം എത്രമാത്രം ഉചിതം എന്ന് പറയുക വയ്യ.)എന്നതായിരു
ന്നു, ഔദ്യോഗിക നേതാക്കളായ പി. സീതി ഹാജി. (മര്‍ഹൂം), കെ. എസ്. സുലൈമാന്‍ ഹാ
ജി (മര്‍ഹൂം), കെ.കെ.എസ് തങ്ങള്‍(മര്‍ഹൂം),  തുടങ്ങിയവരുടെ നിലപാട്‌.

പിന്‍ നിരയില്‍ എല്ലാ വലിയ നേതാക്കളും നിരന്നുകൊണ്ട്. എല്ലാറ്റിനും ചുമതലപ്പെട്ടവരാ
യി മുന്‍ നിരയില്‍ നിന്ന് കൊണ്ട്. ചന്ദ്രിക നോണ്‍ ജേര്‍ണലിസ്റ്റ്‌ യൂണിയന്റെ നേതാക്കളെ പ്രലോഭിപ്പിക്കാന്‍ സീതി ഹാജിയും, സുലൈമാന്‍ ഹാജിയും, കെ.കെ.എസ് തങ്ങളും മുന്നി
ട്ടിറങ്ങി.

അങ്ങിനെ കോഴിക്കോട്ടെ കല്പക ടൂറിസ്റ്റ്‌ ഹോമിലേക്ക്, കെ.എസ. സുലൈമാന്‍ ഹാജിയും
(മര്‍ഹൂം) കെ.കെ.എസ തങ്ങളും (മര്‍ഹൂം) ഞങ്ങളെ, അതായത് ചന്ദ്രിക നോണ്‍ ജേര്‍ണ
ലിസ്റ്റ്‌ യൂണിയന്‍ നേതാക്കളായ കെ. എ.മജീദ്‌ സാഹിബും,(പ്രസിഡന്റ്‌) മര്‍ഹൂം. ടി.മൊ
യ്തീന്‍ കോയ ( ജ.സെക്രട്ടെറി) കെ.കെ.ഇബ്രാഹിം (ജ.സെക്രട്ടേറി) പി. എം.കോയ
(ഖജാന്ചി) എന്ന ഈ ഞാനും ക്ഷ ണിക്കപ്പെടുകയുണ്ടായി. എന്നാല്‍ രാത്രി വീട്ടില്‍
എത്തിച്ചേരാന്‍ വൈകുമെന്നതിനാല്‍, നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അന്നെനിക്ക്
 സംബന്ധിക്കാന്‍ കഴിഞ്ഞില്ല.

കല്പക ടൂറിസ്റ്റ്‌ ഹോമില്‍ വെച്ചുള്ള കെ.എസ്. സുലൈമാന്‍ ഹാജിയും,കെ.കെ.എസ്  ത
ങ്ങളുമായുള്ള  യൂണിയന്‍ നേതാക്കളുടെ കൂടിക്കാഴ്ചയില്‍. യൂണിയന്‍ നേതാക്കളോട്,
കെ.കെ.എസ് തങ്ങളും, കെ എസ്  സുലൈമാന്‍ ഹാജിയും പറഞ്ഞത് ,പ്രസ്സിനകത്ത്
നിന്ന് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സഹായിക്കുകയും  ചെയ്യണമെന്നായിരുന്നു നേതാക്കളുടെ സഹായ അഭ്യര്‍ത്ഥന..

പ്രസ്സും, പത്രവും, ഔദ്യോഗിക പക്ഷത്തിന്‍റെതായി തീര്‍ന്നാല്‍ , ഞങ്ങളുടെ യൂണിയന്‍
മാനേജ് മെന്റിനു നല്‍കിയ ആവശ്യങ്ങള്‍‍ ഒന്നും വിട്ടുകളയാതെ അംഗീകരിച്ചു തരുമെന്നും, യൂണിയന്‍ പ്രവര്തനത്തിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരുമെന്നും. അതോ
ടൊപ്പം  ഞങ്ങളെ അനുകൂലിച്ചു പ്രവര്‍ത്തിക്കുന്നതിന് എന്ത് സഹായവും ഞങ്ങളില്‍
നിന്നും ലഭ്യമാകുമെന്നും ഏതെന്കിലും തരത്തില്‍ ഒരു പ്രശ്നമുണ്ടായാല്‍,അതിനുള്ള
സാമ്പത്തിക സഹായവും,പോലിസ്‌ സംരക്ഷണവും നല്‍കുമെന്നും. അങ്ങിനെ പല
വാഗ്ദാന ങ്ങളുമായിരുന്നു ഞങ്ങള്‍ക്ക് ലീഗ് നേതാക്കള്‍ നല്‍കിയത് .

ലീഗിന്‍റെ ഔദ്യോഗിക നേതാക്കളുടെ പ്രതിനിധികളായാണ്  ജ.കെ.കെ.എസ് തങ്ങളും.
ജ. കെ.എസ് സുലൈമാന്‍ ഹാജിയും ഞങ്ങളെ വിളിച്ചതും സംസാരിച്ചതും.

ചന്ദ്രിക ചീഫ്‌ എഡിറ്റര്‍ .സി.എച്ച്. മുഹമ്മദ്‌ കോയ എന്ന്,  പത്രത്തിന്‍റെ "ചന്ദ്രിക" എന്ന
ഹെഡിംഗ് നു  മുകളില്‍ തന്നെ അച്ചടിച്ച്‌ കൊണ്ട്. സി.എച്ചിനെതിരെ ശക്തമായി, വാര്
‍ത്തകള്‍ അച്ചു നിരന്നപ്പോള്‍ ചീഫ്‌ എഡിറ്റര്‍ ആയ സി.എച്ച്. എം .കോയക്കു നോക്കി
നില്‍ക്കുവാനെ കഴിഞ്ഞുള്ളൂ..ഒരുവേള ആ ഘട്ടത്തില്‍ സി.എച്ചിന് പ്രസ്‌ കോമ്പൌണ്ടി
ലേക്ക് കടക്കുവാനെ കഴിഞ്ഞിരുന്നില്ല. പത്രത്തിന്‍റെ ചീഫ്‌ എഡിറ്റര്‍ക്ക് തന്‍റെ പത്ര
സ്ഥാപനത്തിലേക്ക് പ്രവേശനമില്ലാത്ത അവസ്ഥ!!. ലോകത്തൊരു മുഖ്യ പത്രാധിപര്‍ക്കു
മനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ദുരവസ്ഥ.  സി. എച്ചിന്റെ ഈ നിസ്സഹായാവസ്ഥയില്‍,
സി എച്ചിനെ ശക്തമായി എല്ലാ അര്‍ത്ഥത്തിലും താങ്ങി നിര്‍ത്തി , ശക്തി നല്‍കിയത്,
പി. സീതി ഹാജി (മര്‍ഹൂം) ആയിരുന്നു.

അതേപോലെ ചന്ദ്രിക  പത്രം ഔദ്യോഗിക ലീഗിനു ലഭിക്കണം എന്ന നിലയില്‍ ശക്ത
മായി നിലകൊണ്ടതും പി. സീതി ഹാജി ആയിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളെയും
യൂണിയനെയും അവരുടെ പക്ഷത്ത് നിര്‍ത്താന്‍ എല്ലാ പ്രേരണയും നല്‍കിയതിനു പി
ന്നിലും സീതിഹാജിയായിരുന്നു.

ആയിരക്കണക്കിന് ഷെയര്‍ ഹോള്‍ഡ്‌ കാരുള്ള 'ദ മുസ്ലിം പ്രിന്‍റിംഗ് ആന്‍ഡ്‌ പബ്ലിഷിംഗ്
 കമ്പനി' യുടെ  ഡയറക്റ്റ് ബോര്‍ഡിലും വിമതരായിരുന്നു അന്ന് ഭൂരിപക്ഷം. അതുകൊണ്ടു
തന്നെ ചന്ദ്രിക മാനേജിംഗ് എഡിറ്റര്‍ അടക്കം മാനേജീരിയല്‍ സ്റ്റാഫും, എഡിറ്റോറിയല്‍
 സ്റ്റാഫില്‍ ഏറെയും, വിമത ലീഗിന്‍റെ അനുഭാവികളായിരുന്നു. വിമത നേതാക്കളെ അനുകൂ
ലിക്കുന്നവരായിരുന്നു

ഡയറക്റ്റ് ബോര്‍ഡ്‌ മീറ്റിംഗ് വിളിച്ചാല്‍ തന്നെ, ഔദ്യോഗിക ലീഗിനു പത്രത്തിന്റെ ഭരണം
പിടിച്ചടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, അല്ലെങ്കില്‍ ഒരു നിലക്കും ഔദ്യോഗിക ലീ
ഗിനു ശബ്ദിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍  ഷെയര്‍ ഹോള്‍ഡ്‌കാരുടെ ഹിത
മറിയും വിധം വോട്ടിംഗ് നടത്തുകയെന്ന തീരുമാനം എങ്ങിനെ വന്നു എന്നറിയില്ല. എങ്കി
ലും ഡയറക്റ്റ് ബോര്‍ഡിന്റെ തീരുമാനം അങ്ങിനെ ആയത് സി എച്ച് അനുകൂല ഔദ്യോഗി
ക വിഭാഗത്തിന് ഗുണകരമായി.

പരിഹാരമാവേണ്ട  പതിനഞ്ചോളം ആവശ്യങ്ങള്‍ ഉന്നയിച്ചു, ഞങ്ങള്‍ മാനേജ് മെന്റിനു
നിവേദനം നല്‍കുകയും, ഞങ്ങള്‍ പ്രതീക്ഷിച്ച പോലെതന്നെ, മാനേജ്മെന്‍റ് അത് തള്ളു
കയും ചെയ്തതോടെ, യൂനിയന്‍ സമര പ്രഖ്യാപനവും, ഗെരാവോയും, മുദ്രാവാക്യങ്ങളുമായി, പ്രസ്സിനകത്ത് അസുഖകരമായ ഒരന്തരീക്ഷം  സൃഷ്ടിച്ചു കൊണ്ടിരുന്നു.

കേരളം ആദരിച്ചിരുന്ന ചീഫ്‌ എഞ്ചിനീയര്‍ ബഹു.ടി.പി.കുട്ടിയമ്മു സാഹിബ് (മര്‍ഹൂം)
ആയിരുന്നു അന്ന് ചന്ദ്രികയുടെ മാനജിംഗ് എഡിറ്റര്‍. അദ്ദേഹത്തെ ഞങ്ങളും വളരെ
ബഹുമാനിച്ചിരുന്നുവെങ്കിലും,അദ്ദേഹത്തെ ഓഫീസിനകത്തിട്ടു  ഗെരാവോ ചെയ്യേണ്ട
ഒരു ഒരു വേദനാജനകമായ ഒരു സാഹചര്യം ഞങ്ങള്‍ക്കുണ്ടായി. സ്ഥാപനത്തിന്‍റെ
മാനേജ്മെന്റിനു അനുകൂലമല്ലാത്ത, അല്ലെങ്കില്‍ അവരുടെ നയത്തിനെതിരായ സമീപ
നമെടുക്കാന്‍ ഏതായാലും മാനേജിംഗ് എഡിറ്റര്‍ എന്ന നിലക്ക് കുട്ടിയമ്മു സാഹിബിനു അദ്ദേഹത്തിന്റെ പരിമിതികളുണ്ടായിരുന്നു.

ഞങ്ങളുടെ ആവശ്യങ്ങള്‍ നിരാകരിച്ചതിനെതിരെയായിരുന്നു ആ ഗെരാവോ. എന്ന് പറയുന്നതിനേക്കാള്‍, പ്രശ്നം സൃഷ്ടിക്കുക എന്ന ആസൂത്രിതമായ നീക്കമായിരുന്നു .ഈ ഗെരാവോവിന്നു പിന്നില്‍, ഞങ്ങളെ അനുകൂലിച്ചുകൊണ്ട് എല്ലാ അര്‍ത്ഥത്തിലും ശക്തമാ
യ പിന്തുണ നല്‍കിയ , സബ് എഡിറ്റര്‍മാരായ കെ.പി കുട്ട്യാലി സാഹിബും,ടി.സി.മുഹമ്മ
ദലി സാഹിബും എഡിറ്റൊറിയല്‍ സ്റ്റാഫ്‌ലെ സി.എച്ച് അനുകൂലരായവരായിരുന്നു. അ
വരും ഞങ്ങളോടൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് , കുട്ടിയമ്മു സാഹിബിനെ അദ്ദേഹത്തിന്‍റെ ഓഫീസ് മുറിയില്‍ ഒരു മണിക്കൂറോളം തടഞ്ഞു നിര്‍ത്തി  കൊണ്ട്, ബഹളമയമായ ഒരന്തരീക്ഷം ഉണ്ടാക്കി, മാനേജ്മെന്റിനെ അസ്വസ്ഥമാക്കി.

പ്രസ്സിനകത്തെ സംഘര്‍ഷാവസ്ഥ വഴി ഷെയര്‍ ഹോള്‍ഡ്‌ കാരുടെ ശ്രദ്ധ നേടാന്‍ കഴി
യുകയും,അങ്ങിനെ ചന്ദ്രിക പത്രത്തിന്‍റെ ഭരണാവകാശം നേടിയെടുക്കുന്ന തരത്തില്‍ ഷെ
യര്‍ ഹോള്‍ഡ്‌ കാരുടെ വോട്ട് ഔദ്യോകിക പക്ഷത്തേക്ക് അനുകൂലമാക്കി മാറ്റി മറിക്കാനും
ഞങ്ങളുടെ പ്രവര്‍ത്തനം വളരെയേറെ സഹായകമാകുമെന്നും കെ.കെ.എസ തങ്ങള്‍
പിന്നീട് ഞങ്ങളോട് പറയുകയുണ്ടായി.

.
ചന്ദ്രിക പത്ര അവകാശ നിര്‍ണ്ണയ ദിവസം വന്നെത്തി.,ചന്ദ്രികാ പരിസരമാകെ കേയിയു
ടെ തലശ്ശേരി ഗുണ്ടകളെ നിറച്ചു ,പോലീസിനെ ഗേറ്റിന്റെ പുറത്തു നിര്‍ത്തിക്കൊണ്ടായിരു
ന്നു തിരഞ്ഞെടുപ്പ്, , വോട്ടു ചെയ്യാന്‍ നേരിട്ട് വന്ന ഷെയര്‍ ഹോള്‍ഡ്‌ കാര്‍ വോട്ടു ചെയ്ത
പ്പോള്‍ സ്വദേശത്തും വിദേശത്തുമുള്ള ഷെയര്‍ ഹോള്‍ഡ്‌ കാര്‍ നേരത്തെ അയച്ച പോസ്റ്റ
ല്‍ വോട്ടും എണ്ണിയപ്പോള്‍ ഔദ്യോഗിക പക്ഷത്തിന് ചന്ദ്രിക ഭരണാധികാരം ലഭിക്കുകയും,
തുടര്‍ന്ന് ചേര്‍ന്ന ഡയറക്റ്റ് ബോര്‍ഡ്‌, പി. സീതി ഹാജിയെ ചന്ദ്രികയുടെ മാനേജിംഗ് ഡയറ
ക്ടര്‍ ആയി തിരഞ്ഞെടുക്കുകയും ചെയ്തു.

വിമത പക്ഷം ചന്ദ്രിക വിട്ടു പുറത്താവുകയും, അവര്‍ "ലീഗ് ടൈംസ്‌' എന്ന പുതിയ പത്രം ആരംഭിക്കുകയും,പ്രത്യക്ഷമായി വിമത പക്ഷതിനനുകൂലമായി പ്രവര്‍ത്തിച്ച എഡിറ്റര്‍ മാ
രും, അഡ്മിനിസ്ട്രേഷന്‍ സ്റ്റാഫുകളും 'ലീഗ് ടൈംസ്‌' പത്രത്തിലേക്ക് മാറുകയും ചെയ്തു തുടങ്ങി.സ്വന്തമായി പ്രസ്‌ ഇല്ലാത്ത ലീഗ് ടൈംസ്‌, മറ്റൊരു പ്രസ്സില്‍ നിന്നും കരാറടിസ്ഥാ
നത്തില്‍ പത്രം അച്ചടിച്ച്‌ പുറത്തിറക്കുകയായിരുന്നു.

ലീഗിന്‍റെ പിളര്പ്പിനും ആരാച്ചരായ സി പി എം വിമത ലീഗിന്‍റെ ജനനത്തിനും വളര്‍ച്ചക്കും
സര്‍വ്വ പിന്തുണയും നല്‍കി , ലീഗ് പിളര്ന്നില്ലായിരുന്നില്ലെങ്കില്‍ നേതാവാകാനോ മന്ത്രി
യാവാനോ സ്വപ്നത്തില്‍പോലും കാണാന്‍ കഴിയാതിരുന്ന ലീഗിലെ രണ്ടാം നിര, മൂന്നാം
നിര നേതാക്കളായ, ചന്ദ്രിക സബ് എഡിറ്റര്‍ മാരായിരുന്ന  പി. എം. അബൂബക്കര്‍ സാഹി
ബും.(മര്‍ഹൂം) യു.എ. ബീരാന്‍ സാഹിബും.(മര്‍ഹൂം) അവര്‍ വിമത ലീഗിന്‍റെ ശക്തമായ നേതാക്കളാവുകയും, അതേതുടര്‍ന്ന് ഇടതു ഭരണത്തില്‍ മന്ത്രിമാരാവുകയും ചെയ്തു. ഒരു
പക്ഷെ പിളര്‍പ്പിന് ആക്കം കൂട്ടിയതും ഇവരുടെയൊക്കെ ആഗ്രഹവും ,പ്രവര്‍ത്തനവുമാകാം

ലീഗിന്‍റെ പിളര്‍പ്പിലോ, ലീഗിന്‍റെ അന്നത്തെ രാഷ്ട്രീയ കളിയിലോ എനിക്ക് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. ഞാന്‍ ഒരു രാഷ്ട്രീയക്കാരനായിരുന്നില്ല. ലീഗുകാരനുമായിരു
ന്നില്ല. എന്നാല്‍ ഞാന്‍ അറിയാതെ തന്നെ ഞാന്‍ ലീഗനുഭാവിയാവുകയും.ഒരു പാര്‍ട്ടി പിളരുംബോഴുണ്ടാകുന്ന പ്രാദേശികമായ പല അവകാശതര്‍ക്കങ്ങളും പല ഭാഗത്തും പൊട്ടിപ്പുറപ്പെടുകയും ചെയ്തപ്പോള്‍, പുതിയങ്ങാടി ലീഗ് ഓഫീസ്‌ പിടിച്ചടക്കല്‍ പരിപാടി
യിലൊക്കെ, മുന്നില്‍ നില്‍ക്കേണ്ടിവന്നു.അന്നോളം ഒരു രാഷ്ട്രീയത്തിലും കണ്ടിട്ടില്ലാത്ത
എന്നെ, നാട്ടുകാര്‍ ഈ പിളര്‍പ്പ് ഘട്ടത്തില്‍ എല്ലാറ്റിലും മുന്‍ നിരയില്‍ നിന്നുകൊണ്ട്  ശക്ത
മായി പ്രവര്‍ത്തിക്കുന്നതാണ് കാണുന്നത്.

എന്തിനും പിന്നില്‍ വലിയ നേതാക്കളുണ്ടല്ലോ എന്ന അഹങ്കാരത്തില്‍ നിന്നുണ്ടായ ഒരു
തരം പ്രേരണ. ആ പ്രേരണയില്‍ എനിക്കെന്നെയും, എന്‍റെ കുടുംബത്തെയും, നാട്ടുകാരെ
യും തിരിച്ചറിയാന്‍ കഴിയാതപോലെയായി. രാഷ്ട്രീയം കളിച്ചിട്ടില്ലാത്ത, പരിചയമില്ലാത്ത
എനിക്ക് ലീഗിന്‍റെ മുതിര്‍ന്ന നേതാക്കളുമായുള്ള നേരിട്ടുള്ള ഇടപഴകലില്‍ നിന്നാവേശം കൊണ്ടായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ.

ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. പ്രാദേശിക തലത്തില്‍ നിന്നും
വലിയ നേതാവ് ചമഞ്ഞു, മുതിര്‍ന്ന നേതാക്കളെ നേരില്‍ കാണണമെന്നുള്ള നിലയില്‍
നിവേദനവുമായി വന്നെത്തുന്ന പല പ്രാദേശിക നേതാക്കള്‍ക്കും മുതിര്‍ന്ന നേതാക്കളെ
കാണാന്‍ കഴിയാറില്ല.

നേതാക്കള്‍ ചന്ദ്രികയില്‍ ഉണ്ടാകുമെന്ന് കേട്ട്, ഉറക്കമൊഴിഞ്ഞ് പല ദൂര ദിക്കില്‍ നിന്നു
പോലും വന്നെത്തുന്ന പ്രാദേശിക നേതാക്കള്‍ക്ക് കാത്തു കെട്ടി ഇരിപ്പല്ലാതെ നേതാക്ക
ളെ കാണാന്‍ പറ്റാറില്ല. ഇവരൊക്കെ തിരിച്ചു പോയി അവരുടെ പ്രദേശത്ത് വലിയ വീമ്പ്
 പറയുന്നത് കേള്‍ക്കാം.

പ്രശ്നങ്ങള്‍ക്ക് സമീപിക്കുന്ന പ്രവര്‍ത്തകരോട്  ഇത്തരം നേതാക്കള്‍ പച്ചക്കള്ളമാണ്
പറഞ്ഞു ധരിപ്പിക്കുക. അങ്ങിനെ രാഷ്ട്രീയക്കാരെ സമീപിക്കുന്ന സധാരനക്കാരനെയും,
സാധാരണ പ്രവര്‍ത്തകരെയും ഇവരുടെ പിന്നാലെ നടത്തിച്ചു അവരുടെ സമയവും
ഇല്ലാത്ത പണവും ചിലവഴിപ്പിക്കുക എന്നതില്‍ കവിഞ്ഞു ഒന്നും നേടാനാവില്ല എന്ന് സാധാരണക്കാരന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ അന്നത്തെ ലീഗ് നേതാക്കളുമായി വളരെ അടുത്തിടപഴകാന്‍ ഞങ്ങള്‍ക്ക് കഴി
ഞ്ഞിരുന്നു. ചന്ദ്രിക പത്ര ഭരണം ഔദ്യോഗിക പക്ഷത്തിന് നേടിക്കൊടുക്കുന്നതില്‍ രഹ
സ്യമായി ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും, അവരുടെ വാഗ്ദാനങ്ങളും പലപ്പോഴും
എന്തിനും ഇറങ്ങിത്തി രിക്കാനുള്ള ആവേശം വന്നു.അങ്ങിനെയാണ് ലീഗ് ഓഫീസ്‌ പിടി
ച്ചടക്കുന്നതില്‍ പ്രവര്‍ത്തിച്ചതും.

യൂണിയന്‍റെ അംഗീകാരമോ, അനുവാദമോ ഇല്ലാതെ ഞങ്ങള്‍ ൪ നേതാക്കളുടെ രഹസ്യ
മായ പ്രവര്‍ത്തനം.തെറ്റാണെന്നറിഞ്ഞുകൊണ്ടും. എന്റെ ഉപ്പയുടെ താക്കീത് അവഗണി
ച്ചു കൊണ്ടും അന്ന് ഔദ്യോകിക പക്ഷത്തിന് വേണ്ടി എന്തിനും ഇറങ്ങിത്തിരിച്ചു,അതൊ
രാവേശമായിരുന്നു.,അധികം വൈകാതെ ലീഗ് നേതാക്കളെ തിരിച്ചറിയുകയും,രാഷ്ട്രീയ
തനി നിറം മനസ്സിലാക്കുകയും ചെയ്യുമ്പോഴേക്കും, ഞങ്ങള്‍ ഞങ്ങളുടെ യൂണിയന്‍ മെമ്പ
ര്‍ മാരോട് ഒന്നും പറയാന്‍ കഴിയാത്ത വിധം സ്വയം മുഖം നാറിയ അവസ്തയിലെ
ത്തിയിരുന്നു.എന്നെ സംബന്ധിച്ചേടത്തോളം എനിക്കെന്റെ പ്രദേശത്തും മുഖം നാറിയ
പോലെ ജീവിക്കേണ്ടി വന്നു.

സ്ഥാപനവും,സ്ഥാപനത്തിന്റെ ഭരണവും ഔദ്യോഗിക ലീഗിന്റെ കയ്യിലാവുകയും, പി.
 സീതിഹാജി മാനേജിംഗ് ഡയറക്ടര്‍ ആവുകയും ചെയ്തതോടെ, നേതാക്കളുടെ സ്വഭാ
വത്തിലും യൂനിയനോടുള്ള സമീപനത്തിലും മാറ്റം വന്നു തുടങ്ങി. ഇത് ഞങ്ങള്‍ക്ക് മന
സ്സിലായി തുടങ്ങിയെങ്കിലും വീണ്ടും അവരുടെ വന്‍ ചതിയില്‍ ഞങ്ങള്‍ വീണത്‌ ആരോ
ടും പറയാന്‍ പറ്റാത്തവിധം ഞങ്ങള്‍ ഞങ്ങളോടും തൊഴിലാളികളോടും ചെയ്ത കടുത്ത
വഞ്ചനയുടെ ഫലമെന്നോണം ഞങ്ങള്‍ അനുഭവിക്കേണ്ടി വന്നു.

തൊഴിലാളികള്‍ തൊഴിലാളികള്‍ തന്നെ. മുതലാളിമാര്‍ക്ക് വേണ്ടി ഏതൊരു സ്ഥാപന
ത്തിന്റെയും അടിത്തറ മാന്തുന്നതിന്നനുകൂലിച്ചു ഒരു തൊഴിലാളിയോ, തൊഴിലാളി സംഘ
ടനകളോ പ്രവര്‍ത്തിച്ചാല്‍ അത് സ്വയം നാറ്റത്തിനും,നാശത്തിനുമേ ഉപകരിക്കൂ എന്ന
തിനു ഞങ്ങളുടെ പ്രവര്‍ത്തനം തന്നെ തെളിവായി.

സ്വന്തം സംഘടനാ അംഗങ്ങളെയും അവഗണിച്ചു, രാഷ്ട്രീയക്കാരുടെ ചട്ടകമായി പ്രവ
ര്‍ത്തിക്കെണ്ടിവന്ന ആ സാഹചര്യത്തെ ക്കുറിച്ച് ഇന്നും കുറ്റബോധമുണ്ട്.സഹപ്രവര്‍ത്ത
കരെ വഞ്ചിച്ചുകൊണ്ട് കടമയും ബാധ്യതയും മറന്നു ലീഗ് നേതാക്കളുടെ നിഴല്‍ വിശ്വസി
ച്ചതിനുള്ള, അനുഭവ പാഠം ജീവിതത്തിലെന്നും ഓര്‍ക്കത്തക്കതായിരുന്നു.

രാഷ്ട്രീയക്കാരുടെ മനസ്സാക്ഷി ഇല്ലായ്മയുടെ, വാക്കിനും,വാഗ്ദാനത്തിനും ഒരു വിലയുമി
ല്ലാത്ത ,ഒരു മുഖച്ചുളിവും, ഉളുപ്പുമില്ലാതെ എന്തും മാറ്റിപ്പറയുവാനും ,അല്ലെങ്കില്‍ നിഷേധി
ക്കാനും ഒരു മടിയുമില്ലാത്തെ കപടരാണ് രാഷ്ട്രീയക്കാര്‍, എന്ന് ലീഗ് നേതാക്കളില്‍ നി
ന്നുണ്ടായ അനുഭവം എന്നെ അങ്ങിനെ പറയിക്കുന്നതായിരുന്നു, ഞങ്ങള്‍ക്ക് നേരിട്ടുള്ള,
വളരെ സ്പഷ്ടമായി എനിക്കുള്ള അനുഭവ പാഠം. എങ്കിലും രാഷ്ട്രീയക്കാര്‍ 'എല്ലാം'
എന്നത് പിന്നീട് എനിക്ക് തിരുത്തേണ്ട അനുഭവവും ഉണ്ടായിട്ടുന്ടെന്നുള്ളത് ഒരു സത്യം

ഒരു രാഷ്ട്രീയത്തിലും, താല്പര്യമില്ലാതിരുന്ന ഞാന്‍ ഒരു സുപ്രഭാതത്തില്‍ ഞങ്ങളുടെ യൂ
ണിയന്‍ നേതാക്കളുടെ താല്പര്യത്തിനോത്തു,ലീഗ് നേതാക്കളുടെ വാഗ്ദാനങ്ങളില്‍ ആവേ
ശം പൂണ്ടു.അങ്ങിനെ എന്റെ പ്രദേശത്ത് എന്റെ സുഹൃത്തുക്കളുടെ ഇടയില്‍ ഒരു രാഷ്ട്രീ
യചുവ വരുത്തി പ്രവര്‍ത്തിക്കെണ്ടിവന്നതില്‍ പിന്നീട് ഞാന്‍ ഏറെ വേദനിക്കേണ്ടി വ
ന്നിട്ടുണ്ട്. രാഷ്ട്രീയമൊന്നും എനിക്ക് ചേര്‍ന്ന കലയായിരുന്നില്ല.

നാട്ടില്‍ ഏറെ മാന്യതയില്‍ കണ്ടിരുന്ന മമ്മദ്‌ ക്കാന്റെ മോന്‍ ഇങ്ങിനെ ഒരു  രാഷ്ട്രീ
യ ചുവ പരത്തിയപ്പോള്‍ അത് ഞങ്ങളെ, എന്റെ ഉപ്പയെ, എന്നെ തിരിച്ചറിവുള്ള ഒരാ
ള്‍ക്കുംഅത് ഉള്‍കൊള്ളാന്‍ കഴിയാത്ത പോലെയായിരുന്നു. ദാരിദ്ര്യത്തിലും, കഷ്ടപ്പാടി
ലും ജനിച്ചു,പട്ടിണിയും ദുരിതവുമായി കഴിഞ്ഞിരുന്ന എന്റെ കുടുംബം,എങ്കിലും എന്റെ
ഉപ്പ പുതിയങ്ങാടി പ്രദേശത്തെ ആര്‍ക്കും അറിയാവുന്ന. ആരും സ്നേഹത്തോടെ കണ്ടി
രുന്ന എന്‍റെ ഉപ്പ .ഉപ്പയുടെ മൂത്ത മകനായ ഞാനും, എന്‍റെ അനിയനും ഉപ്പയോടുള്ള
സ്നേഹവും പരിഗണനയും, അത് മമ്മദിന്റെ മക്കളാണ് എന്ന നിലയില്‍  നല്ല കുട്ടിക
ളായി കണ്ടിരുന്ന നാട്ടുകാരുടെ ഇടയില്‍ ഈ ലീഗിനോടുള്ള, ലീഗാഫീസ്‌ പിടിച്ചടക്കുന്ന
തിലും. മറ്റുമുണ്ടായ ഏറ്റുമുട്ടലുകളിലും,പ്രശ്നങ്ങളിലും എന്‍റെ പ്രദേശത്തുകാര്‍ എന്നെ
മറ്റൊരു ക്ഴ്ച്ചപ്പാടിലൂടെ കാണാനിടവന്നോ, എന്നതൊക്കെ എന്നെവല്ലാതെ  അലട്ടിയ പ്രശ്നമായിരുന്നു.ഒരു പക്ഷെ അതൊന്നും ഉള്‍കൊള്ളാനുള്ള പക്വത ഉണ്ടായിരുന്നില്ല
എന്ന് പറയാം. പതിനെട്ടാം വയസ്സിന്റെ അപക്വതയായി കാണാനേ കഴിയു .

ലീഗ് മീറ്റിങ്ങുകളില്‍ പങ്കെടുക്കലും ആ വാര്‍ത്തകള്‍ എളുപ്പം പത്രത്തില്‍ എ
ത്തിക്കലും, അത് പ്രാധാന്യത്തോടെ പത്രത്തില്‍ വരത്തക്കവിധം വേണ്ടത് ചെയ്യുക
എല്ലാം ഞാനറിയാതെ ഞാന്‍ ലീഗായിപോയി എന്നത് കൊണ്ടുതന്നെ ഞാന്‍ സ്വയം
ഏറ്റെടുത്ത പണിയായിരുന്നു..

കഷ്ടപ്പാടില്‍ വളര്‍ന്ന ഞാന്‍,എന്‍റെ കുടുംബത്തിന് നല്ലൊരു ജീവിതം ലഭിച്ചു തുടങ്ങി
യത് എന്‍റെ ഉപ്പ ചന്ദ്രിക പത്രത്തില്‍ കാന്‍റീന്‍ നടത്തിപ്പ് കരാര്‍ ഏറ്റെടുത്തു തുടങ്ങിയ
തോടെയായിരുന്നു. ലീഗിന്‍റെ പത്രമെന്ന നിലക്കും,എന്‍റെ കുടുംബത്തിന്‍റെ രക്ഷക്ക് ,
ജീവിതത്തിനു ആ പത്രവും,അതിലെ ജീവനക്കാരും, ലീഗും, വലിയ പങ്കുണ്ട്.  ആ സ്ഥാ
പനത്തോടുള്ള നന്ദിയും ലീഗിനോടുള്ള നന്ദിയും ഏറെയുണ്ടെങ്കിലും, നേതാക്കളുടെ വാ
ഗ്ദത്വ വഞ്ചനയില്‍ അകപ്പെട്ടു ആ സ്ഥാപനത്തില്‍ നിന്നും ഇറങ്ങേണ്ടി വന്ന അവസ്ഥ
എന്നെയും എന്റെ സഹ പ്രവര്‍ത്തകരുടെയും, സര്‍വോപരി എന്റെ ഉപ്പയേയും,അനിയ
നെയും ഏറെ വേദനിപ്പിക്കുന്നതായിരുന്നു.

എന്റെ കുടുംബത്തെ, രക്ഷിച്ച നല്ലൊരു ജീവിതം തന്ന സ്ഥാപനം. അതില്‍ എന്‍റെ ഉപ്പ
യും എന്‍റെ അനിയനും അലിഞ്ഞു ചേര്‍ന്ന വിയര്‍പ്പിന്റെ ഗന്ധം ഇന്നും ആ സ്ഥാപന
ത്തിലുണ്ട്. ഉപ്പ മരിച്ചു പിരിയും വരെയും അവിടുത്തെ കാന്റീന്‍ നടത്തിപ്പിലായിരുന്നു. ഇട
യ്ക്കു കാന്‍റീന്‍ നടത്തിപ്പ് വിട്ട് ഒഴിഞ്ഞെന്കിലും ജീവിതത്തിന്‍റെ ഏറെ ഭാഗം ചന്ദ്രികയി
ലായിരുന്നു. പതിനഞ്ചാം വയസ്സില്‍ ചന്ദ്രിക കമ്പോസിംഗ് ട്രെയിനിയായി, ഫോര്‍മാന്‍
ഉമ്മര്‍ക്കയുടെ കീഴില്‍ തുടങ്ങിയ എന്‍റെ അനിയന്‍റെ ഔദ്യോഗിക ജീവിതവും ജോലി
റിട്ടയര്‍ ചെയ്തിട്ടും മരിക്കുന്ന അന്നുപോലും  ചന്ദ്രികയില്‍ ഡി ടി പി, പേജ് സെറ്റപ്പ്
കഴിഞ്ഞു പ്രിന്റിങ്ങിനായി, പ്രിന്‍റിംഗ് പ്ലേറ്റ് ഏല്പിച്ച ശേഷം, പത്രം അച്ചടിച്ച്‌ തുടങ്ങി ഒരു
കോപ്പി പത്രവുമായാണ് വീട്ടില്‍ എത്തിയത്.  കുളിയും നമസ്കാരവും കഴിഞ്ഞു ഭക്ഷണ
ത്തിനിരിക്കവേ തളര്‍ന്നു വീണു. അല്ലാഹു എന്‍റെ അനിയനെ  അവനിലേക്ക് വിളിക്കുക
യായിരുന്നു. അനിയന്‍ വിട്ടു പിരിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു.

 ഇങ്ങിനെ ഉപ്പയും, ഞാനും, അനിയനും ചന്ദ്രികയില്‍!!, ലീഗിന്‍റെ ഉയര്‍ന്ന നേതാക്കളുടെ മക്കള്‍ക്കുപോലും ചന്ദ്രികയില്‍ ഒരു ജോലി ലഭിക്കുക സാധ്യമല്ലാതിരുന്ന ഒരു ഘട്ടത്തി
ലായിരുന്നു ഒരു സാധാരണ ലീഗ് അനുഭാവിപോലുമല്ലാതിരുന്ന  ഞങ്ങള്‍ക്ക്, എന്നെ പ്രിന്‍റിംഗ്ട്രെയിനിയായും,അനിയനെ കമ്പോസിംഗ് ട്രെയിനിയായും കയറാന്‍ കഴിഞ്ഞത്.
അതുകൊണ്ട് ഞങ്ങളുടെ ജീവിതം സുഖമാക്കി ജീവിക്കാന്‍ കഴിഞ്ഞതിലുള്ള കടമയും കട
പ്പാടും ആ സ്ഥാപനത്തെയും, അതിന്റെ നടത്തിപ്പുകാരായ ലീഗിനെയും വിമര്‍ശിക്കാനോ,
കുറ്റം പറയാനോ തുനിയാനുള്ള നന്ദി കേട് എനിക്കാവില്ല എന്നതുകൊ‌ണ്ടു .എന്‍റെ അനു
ഭവ ജീവിതത്തിലൂടെയുള്ള ഒരോട്ട പ്രദക്ഷിണം എന്ന നിലയിലുള്ള വിവരണമേ ഞാന്‍
ഈ ലേഖനത്തില്‍ നല്‍കുന്നുള്ളൂ..

മരിച്ചു മണ്‍മറഞ്ഞു പോയവരാണ് ഏറെയും ഈ ലേഖനത്തോടു ബന്ധപ്പെട്ടുള്ളത്. വെറും
ഓര്‍മകളെ ആധാരമാക്കി എഴുതിയ ഈ വരികളില്‍ ആരെയെങ്കിലും വേദനിപ്പിക്കും വിധം
 ഒന്നും കടന്നു വരാതിരിക്കാന്‍ പരമാവധി ഞാന്‍ നിയന്ത്രിച്ചിട്ടുണ്ട്.

അങ്ങിനെ കെ.കെ.എസ് തങ്ങളുടെയും . കെ.എസ് സുലൈമാന്‍ ഹാജിയുടെയും നിര്‍ദ്ദേ
ശം പോലെ ഞങ്ങള്‍ രണ്ടു മാസക്കാലത്തോളം, എല്ലാം അവഗണിച്ചു അഹോരാത്രം പരി
ശ്രമിച്ചു,കൊണ്ടു നേതാക്കള്‍ ഞങ്ങളെ ഏല്‍പ്പിച്ച ദൌത്യം നിറവേറ്റിക്കൊണ്ട് ചന്ദ്രിക-
മുസ്ലിം പ്രിന്റിംഗ് ആന്‍ഡ്‌ പുബ്ലിഷിംഗ് കമ്പനി ഔദ്യോഗിക ലീഗിന്‍റെ കൈകളില്‍ ഒതുങ്ങി
യെന്നു തീര്‍പായ, ഷെയര്‍ ഹോള്‍ടെര്‍ മാരുടെ വോട്ടിംഗ് കഴിഞ്ഞു തീരുമാനമായതോടെ
യാണ് ഞങ്ങള്‍ ഓരോരുത്തരും നന്നായി ഒന്ന് ഉറങ്ങാനും, വിശ്രമിക്കാനുമായി വീട്ടിലേക്കു തിരിച്ചത്.

പി . സീതിഹാജിയുടെ നിയന്ത്രണത്തില്‍  'ദ മുസ്ലിം പ്രിന്‍റിംഗ് ആന്‍ഡ്‌ പബ്ലിഷിംഗ് കമ്പ
നി'യുടെ ഭരണാധികാരം കയ്യടക്കിയ ഔദ്യോഗിക ലീഗ് നേതാക്കളുടെ 'ചന്ദ്രിക' ഭരണവും,
ഞങ്ങളോടുള്ള സമീപനവും എന്തായിരുന്നു?

വഞ്ചനയില്‍ അകപ്പെട്ടു സ്ഥാപനം വിട്ടു പുറത്തിറങ്ങേണ്ടിവന്ന കഥ അടുത്ത ലക്കത്തില്‍,

അഭിപ്രായങ്ങളൊന്നുമില്ല: