വ്യാഴാഴ്‌ച, മാർച്ച് 24, 2011

ഔദ്യോഗിക ലീഗും, വിമത ലീഗും


ലീഗിലെ അഭിപ്രായ ഭിന്നതകളും,വിഭാഗീയതയും , മറ നീക്കി  പുറത്ത് വന്നതോടെ ലീഗിന്റെ
പിളര്‍പ്പ് അനിവാര്യ ഘട്ടത്തിലെത്തി.. ഔദ്യോഗിക പക്ഷം സി.എചിന്റെതായും, മറുപക്ഷം,
യിദ്‌ ഉമര്‍ ബാഫഖി തങ്ങള്‍  നേതൃതം നല്‍കുന്ന വിമത ലീഗുമായി വേര്‍പിരിയാന്‍ തന്നെ
ഏതാണ്ട് അവസ്ഥ വന്നു

ഏതു പാര്‍ട്ടിയെയും പിളര്‍ത്താന്‍ അതിസമര്‍ത്ഥരായ  മാര്‍ക്സിസ്റ്റു പാര്‍ടി ഇവിടെയും
അതിന്റെ സ്വഭാവം അതി സമര്‍ഥമായി കാണിച്ചു. , പിളര്‍ത്തി നശിപ്പിക്കുക (ബ്രിട്ടീഷുകാ
രുടെ തമ്മിലടിപ്പിച്ചു ഭരിക്കുക) എന്ന നയം  മറ്റൊരു രൂപത്തില്‍ എന്നും സ്വീകരിച്ചു
പോന്നിട്ടുള്ള മാര്‍ക്സിസ്റ്റു പാര്‍ടി ഇവിടെയും ലീഗിലെ ഒരു വിഭാഗത്തിന് സര്‍വ്വ പിന്തുണ
യും, ഭരണ കൂട്ടാളിത്തവും വാഗ്ദത്തം ചെയ്തു കൊണ്ട് വശീകരിച്ചു. ലീഗിനെ മുറിച്ചു ഒരു
കഷ്ണം അടര്‍ത്തിയെടുത്ത് വിമത ലീഗെന്ന പേരില്‍ ഇടതു പക്ഷത്ത് കൂട്ടി.

ഞാന്‍ നേരത്തെ പറഞ്ഞപോലെ, ലീഗില്‍ ഒന്നുമല്ലാതിരുന്ന  നേതാക്കള്‍ക്ക് ഇത് മുതലെടുത്തു
വളരാന്‍ പറ്റിയ സാഹചര്യമായിരുന്നു. അത് വേണ്ടുവോളം പ്രവര്‍ത്തിച്ചു, ലീഗിനെ
പിളര്തുന്നതില്‍, അധികാരത്തിനും, വളരാനും ആഗ്രഹിച്ച നേതാക്കളും, ഇടതു പക്ഷവും
ചേര്‍ന്ന് അങ്ങിനെ ലീഗിന്റെ പിളര്‍പ്പ് അനിവാര്യമാക്കി.

ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചു അങ്ങിനെ ലീഗിന്റെ പിളര്‍പ്പിന് സാക്ഷ്യംവഹിച്ചു.
സൈദ്‌ ഉമര്‍  ബാഫഖിയുടെ നേതൃത്തത്തില്‍ അഖിലേന്ത്യാ ലീഗ്  രൂപം കൊണ്ടപ്പോള്‍,
ലീഗിലെ പ്രശസ്തരായ നേതാക്കള്‍ ആരും വിമത ഭാഗത്ത്‌ 'ഇല്ലാതെ വന്നപ്പോള്‍  'ചന്ദ്രിക'യില്‍
നിന്നും, സബ്‌ എഡിറ്റര്‍ മാരായിരുന്ന  പി. എം. അബുബക്കര്‍ സാഹിബും,യു. എ. ബീരാന്‍
സാഹിബുമൊക്കെ വിമത ലീഗിന്റെ നേതാക്കളും, സ്ഥാനാര്‍ഥിയും, എം. എല്‍ .എ.യും.
മന്ത്രി മാരുമൊക്കെ ആയിതീര്ന്നു‌.

പി.എം. അബൂബക്കര്‍ സാഹിബ്‌ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയരുമോക്കെയായി രാഷ്ട്രീയ
രംഗത്തും അറിയപ്പെട്ടിരുന്നെന്കിലും, യു. ഏ. ബീരാന്‍ സാഹിബിന്നു രാഷ്ട്രീയം അത്ര പരിചിത
മായിരുന്നില്ല..

സയിദ്‌ ഉമര്‍ ബഫഖിതങ്ങള്‍,. സി.കെ.പി. ചെറിയമമ്മൂ ക്കേയി, എം കെ  ഹാജി സഹെബ്‌,
എ. വി അബ്ദുറഹിമാന്‍ സാഹിബ്‌.തുടങ്ങിയവരുടെ ഇടയിലേക്ക് ലീഗിലെ മുതിര്‍ന്ന നേതാ
ക്കള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.കണ്ണൂര്‍ ജില്ലക്കാരനായിരുന്ന ഇ. അഹമെദ് സാഹിബ്
രണ്ടു പക്ഷ്തെക്കും നീങ്ങാതെ കൌശല ബുദ്ടിയോടെ മാറി നിന്നുകൊണ്ട്, തന്റെ സുരക്ഷി
തത്തം സ്വയം ഉറപ്പു വരുത്തിയ ശേഷമേ സി എച്ചിന്റെ പക്ഷത്തേക്ക് ചെരിഞ്ഞുള്ളൂ.

അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം സമുദായമോ, സംഘടനയോ, അന്നും ഇന്നും പ്രശ്നമായിരുന്നില്ല.
അധികാര ക്കസേരയില്‍ അമര്‍ന്നിരിക്കാന്‍ മാത്രം നോട്ടമിടുന്ന ,അതില്‍ ഇരുന്നുകൊണ്ട് സ്വയം
സേവിച്ച ശേഷം സമയമുണ്ടെങ്കില്‍ ലീഗും, സമുദായവും. മതി എന്ന നിലപാടുകാരനാണ് എന്നും
അദ്ദേഹം.

അദ്ധേഹത്തിന്റെ രാഷ്ട്രീയം അന്നും ഇന്നും സേവനമായിരുന്നില്ല അധികാരത്തിലല്ലാത്ത ഒരു
രാഷ്ട്രീയം അദ്ധേഹത്തിനു അന്യം . ലീഗിനോ, സമുദായത്തിനോ, വേണ്ടി എന്തെങ്കിലും അദ്ദേഹം
പ്രവര്‍ത്തിച്ചതായി, അദ്ദേഹത്തിന്റെ ദീദീര്‍ഘ കാല രാഷ്ട്ര്രീയ ചരിത്രം പരിശോധിച്ചാല്‍
നമുക്ക് മനസ്സിലാകും.

വിദേശ മന്ത്രിയായിരിക്കെ, ഹജ്ജ്‌ കാര്യങ്ങളില്‍ അദ്ദേഹം എന്തെങ്കിലും ചെയ്തു എന്ന് ആര്‍ക്കെ
ങ്കിലും തോന്നാമെന്കിലും. അത് അധികാരക്കസേര നിലനിര്‍ത്താന്‍ ആവശ്യമായതെന്ന കാഴ്ച
പ്പാടിലൂടെ യല്ലാതെ സമുദായത്തിനുവേണ്ടിയുള്ള  സേവനമാനെന്നെന്നു കരുതാനാവില്ല.

ലീഗ് ഒന്നായിരുന്നപ്പോള്‍, അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ നേതൃത്വ സമയത്തുപോലും,
എം.പി യായിരുന്ന . അഹമെദ് സാഹിബ്, ബി.വി അബ്ദുള്ളകോയ സാഹിബ്, തുടങ്ങിയ നേതാ
ക്കള്‍,പ്രവര്‍ത്തകരുടെയും, അനുഭാവികളുടെയും വിമര്‍ശനങ്ങള്‍ ഏറെ, എല്ക്കെണ്ടിവന്നവരാനു .
ഇന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ അഭിപ്രായമുള്ള പ്രവര്‍ത്തകര്‍ കുറവ്.മുസ്ലിം ലീഗിന്‍റെ
പാരമ്പര്യത്തിന്റെ, മറപിടിച്ച്, ബാഫഖി തങ്ങളോ, പൂകൊയതങ്ങളോ,ശിഹാബ്‌ തങ്ങളോ,
പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥികളെ, വിജയിപ്പിക്കുക എന്ന അഖിലിത നിയമം മുസ്ലിം ലീഗിന്‍റെ
ഇത്തരം പ്രവര്‍ത്തക സ്വാധീന മില്ലാത്ത നേതാക്കള്‍ക്ക് നില നിന്ന് പോകാനുള്ള
വലിയ മറയാണ്. ഒരുപക്ഷെ അധികാരമില്ലാതെ മാറ്റിനിര്‍ത്തുന്ന ഒരവസരം
ഇ. അഹമെദ് സാഹിബിനെ പോലുള്ള നേതാക്കള്‍ക്ക് മുസ്ലിം ലീഗില്‍ വന്നിരുന്നെങ്കില്‍
ഒരു പക്ഷെ അദ്ദേഹം ഇന്ന് ലീഗില്‍ ഉണ്ടായിരിക്കുമെന്നു കരുതുക പ്രയാസം.

ഒരുകാലത്തും സ്ഥാന മാനങ്ങള്‍ ആഗ്രഹിചിട്ടില്ലാത്ത, പല നേതാക്കളുമുണ്ട് ലീഗില്‍ .
എം. കെ. ഹാജി സാഹിബും, സി.കെ.പി ചെറിയ മമ്മുകെയിയും, സയിദ്‌ ഉമര്‍ ബഫഖിതങ്ങളും.
എന്നാല്‍ ലീഗിന്‍റെ പിളര്‍പ്പിന് കാരണവും ചേരി തിരിവിന്നാധാരവും, സി. കെ.പി. മമ്മുകെയി
 തന്നെയായിരുന്നു. മമ്മുകെയിയും, വിദ്യാഭ്യാസമന്ത്രിയായിരുന്ന സി. എച്ചും തമ്മിലെ ഉടക്കിലൂ
ടെയാണ് ലീഗിനെ പിളര്പ്പിലെതിക്കാനുണ്ടായ സംഭവ വികാസങ്ങള്‍ക്കു തുടക്കമിടുന്നത്.

ലീഗിന്‍റെ പിളര്‍പ്പ് യാഥാര്‍ത്യമായതോടെ, 'ചന്ദ്രിക' പത്രം കൈവശപ്പെടുത്തേണ്ട നിലപാടിലെക്കായി
യൂണിയന്‍ മുസ്ലിം ലീഗും, അഖിലേന്ത്യാ മുസ്ലിം ലീഗും. ലിമിറ്റഡ് കമ്പനിയായി, സ്ഥാപിതമായ
"ദി മുസ്ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി" ആയിരക്കണക്കിന് ഷെയേര്‍ ഹോള്‍ഡ ര്മാരാല്‍
അധികാരപ്പെട്ട ഭരണ സമിതി( ഡയരെക്റെര്‍ ബോര്‍ഡ്‌) ആണ് നിയന്ത്രിക്കപ്പെടുന്നത്.
ലീഗിന്‍റെ പിളര്‍പ്പ് ഘട്ടത്തില്‍ 'ചന്ദ്രിക' പത്രത്തിന്‍റെ ഡയറക്റ്റ് ബോര്‍ഡില്‍
അന്നത്തെ മാനേജിംഗ് ഡയറക്ടര്‍ ആയി സൈദ്‌ ഉമര്‍ ബാഫഖി തങ്ങളായിരുന്നു. ( എന്റെ ഓര്‍മ്മ
 ശേരിയെന്നു തോന്നുന്നു) ഡയറക്റ്റ്ര്‍സ് ബോര്‍ഡില്‍ ഏറെയും കേയിയെയും, ഉമര്‍ ബാഫഖി
തങ്ങളെയും അനുകൂലിക്കുന്നവരുമാകയാല്‍ 'ചന്ദ്രിക' പത്രത്തിന്റെ ഭരണത്തില്‍ കൈകകടതാന്‍
കഴിയാതെ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഒരു ഔദ്യോഗിക പത്രമില്ലാത്ത അവസ്ഥയില്‍
സി. എച്ച് വിഭാഗം 'ചന്ദ്രിക' പത്രാപീസിന്നു പുറത്തു നില്‍ക്കേണ്ടി വന്ന അവസ്ഥയോന്നും
അന്നത്തെയും, ഇന്നത്തെയും ലീഗുകാര്‍ക്ക് ഊഹിക്കാന്‍ പോലും കഴിഞ്ഞെന്നു വരില്ല.

ഇന്ത്യയാകെ അടിയന്തിരാവസ്ഥയുടെ,കരാള ഹസ്തങ്ങലാല്‍ ഞെരിഞ്ഞമരുന്ന ഘട്ടത്തില്‍
ലീഗിന്‍റെ പിളര്‍പ്പും, തികച്ചും അനാഥരെ[പോലെ വഴിയാധാരമായ സി എച്ച് വിഭാഗവും,
അവരുടെ ദയനീയമായ നിസ്സഹായാവസ്ഥയും കണ്ടു എന്ത് ചെയ്യണ മെന്നരിയാതെ,
പകച്ചു നിന്ന ഒരു വിഭാഗം 'ചന്ദ്രിക' ജീവനക്കാരും, പത്ര പ്രവര്തകരുമുണ്ടായിരുന്നൂ 'ചന്ദ്രിക'
പത്ര സ്ഥാപനതിനകത്ത്.

പത്രത്തിലെ അധികാരമില്ലാതായത്തോടെ, കയ്യൊഴിഞ്ഞ, സ്ഥാപന ഭരണ വിഭാഗത്തോട് കൂറ്
പുലര്‍ത്തിയ ഭൂരിപക്ഷം ജീവനക്കാരും, മാനെജീരിഅല്‍ സ്റ്റാഫും , എഡിറ്റോറിയല്‍ സ്റ്റാഫും
സി എച്ചിനോടും കൂട്ടരോടും മുഖം തിരിച്ചു നിന്ന അവസ്ഥയില്‍, 'ചന്ദ്രിക നോണ്‍
ജേണലിസ്റ്റ്‌  എംപ്ലോയീസ്‌ യൂണിയന്‍ നേതാക്കളായ ഞങ്ങളില്‍ ചിലര്‍ രഹസ്യമായ കരുനീക്ക
ങ്ങള്‍ നടത്താന്‍ ആലോചിച്ചു തുടങ്ങി.എഡിറ്റോറിയല്‍ സ്ടാഫിലെ സി. എച്ച് അനുകൂലികളും,
നോണ്‍ ജേര്‍ണലിസ്റ്റ്‌ എംപ്ലോയീസ്‌ യൂണിയനിലെ സി.എച്ച് അനുകൂലികളായ ഭാര വാഹിക
ളുമായ, കെ. എ. മജീദ്‌ സാഹിബ്‌,--യൂണിയന്‍ പ്രസിഡണ്ട്‌  (മര്‍ഹൂം) ടി. മോയിതീന്‍ കോയ
(സിക്രട്ടെരി) പി. എം.കോയ ഈ ബ്ലോഗര്‍ ആയ ഞാന്‍  - (ട്രഷറര്), കെ.കെ. ഇബ്രാഹീം.(ജോ.
സെക്രട്ടെരി) പി ടി. മൊയിദീന്‍ കോയ (ജ. സെക്രട്ടെരി) കെ. കെ. എം. അബ്ദുറഹിമാന്‍,
കെ. അബൂബകേര്‍ കോയ തുടങ്ങിയ വര്‍ക്കിംഗ്‌ കമ്മിറ്റീ മെമ്പര്‍മാരും 'ചന്ദ്രിക' നോണ്‍ ജേര്‍ണലിസ്റ്റ്‌
എംപ്ലോയീസ്‌ യൂണിയനില്‍ നിന്നും ഒരു ഉള്‍‍ പാര്‍ടി യൂണിയന്‍ പോലെ, യൂണിയന്റെ
അന്ഗീകാരമില്ലാതെ തന്നെ, സി. എച്ച്. വിഭാഗത്തിന് വേണ്ടി 'ചന്ദ്രിക' പ്രസ്സിനകത്തു നിന്നും
പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു

................ തുടരും.


എന്റെ കലാ ലോകം ബ്ലോഗില്‍ വായിക്കുക "നിത്യ ഹരിതം പ്രേം നസീര്‍".


2 അഭിപ്രായങ്ങൾ:

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ചരിത്രം അറിയുന്നത് ഒരു അനുഭവമാണ്, ഒപ്പം ഒരുപാട് അറിവും. നന്ദി.തുടരുക..

രമേശ്‌ അരൂര്‍ പറഞ്ഞു...

ചന്ദ്രികയുടെയുടെയും ലീഗിന്റെയും ചരിത്രത്തില്‍ ഈ സംഭവങ്ങളും ഇടം പിടിക്കട്ടെ