വ്യാഴാഴ്‌ച, ഫെബ്രുവരി 03, 2011

ചെയര്‍മാന്‍ സ്ഥാനം പിന്നെന്തിനു?

"ആശയക്കുഴപ്പമുണ്ടാക്കി ലീഗിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല -മുനീര്‍

ആശയക്കുഴപ്പമുണ്ടാക്കി ലീഗിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല -മുനീര്‍
കോഴിക്കോട്: മുസ്‌ലിംലീഗില്‍ പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീര്‍ത്ത് വെള്ളംകലക്കി മീന്‍പിടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീര്‍ പ്രസ്താവനയില്‍ ആരോപിച്ചു. അതുകൊണ്ടാണ് ചിലര്‍ എന്നെ അവരുടെ പ്രസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുന്നത്. മുസ്‌ലിംലീഗ് എന്റെ തറവാടാണ്. ഭൂമിയില്‍ പിറന്നുവീണ് ബാങ്കൊലി കേട്ടശേഷം പിന്നെ കേട്ട ശബ്ദം 'മുസ്‌ലിംലീഗ് സിന്ദാബാദ്' എന്നതാണ്. എന്റെ സിരകളിലോടുന്ന രക്തം ലീഗിന്‍േറതാണ്.  അതുകൊണ്ട് തന്നെ എന്റെ അവസാന ശ്വാസംവരെ ഞാനീ പ്രസ്ഥാനത്തിന്റെ സേവകനായിരിക്കുമെന്നും മുനീര്‍ പറഞ്ഞു.
എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് ലീഗ് മുന്നോട്ടുപോകും.   ഈ പ്രസ്ഥാനത്തിന്റെ അസൂയാവഹമായ വളര്‍ച്ചയും ഐക്യവും കണ്ട് അസഹ്യതപൂണ്ടവരാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുന്നത്. പുരുഷായുസ്സ് എന്റെ പിതാവ് ജീവിച്ച് തീര്‍ത്തത് മുസ്‌ലിംലീഗിനുവേണ്ടിയായിരുന്നു.  ആ ജീവിതമാണ് എന്റെ മുന്നിലുള്ള മാതൃകയെന്നും മുനീര്‍ വ്യക്തമാക്കി"

മുനീറിന്റെതായി ഇന്നത്തെ മാധ്യമം പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയാണിത്.

ഉപ്പയോളം, ഒരുപക്ഷെ അതിലുപരി മുസ്ലിം ലീഗെന്ന പ്രസ്ഥാനത്തെ സ്നേഹിക്കാന്‍
കടപ്പെട്ട ഒരാള്‍ എന്ന നിലക്ക്. ആപ്രസ്ഥാനത്തെ ഇത്രയടിധികം സ്ഥാപനത്തിന്‍റെ
ചെയര്‍മാനായി ഇരുന്നുകൊണ്ട്, സ്വന്തം പിതാവ്, ചോരയും, നീരും കൊടുത്ത്
വളര്‍ത്തിയ പ്രസ്ഥാനത്തെ, തളര്താനും, അപമാനിക്കാനും മാത്രമായി ഒരുംബെട്ട
ഒരു സ്ഥാപനത്തിന്റെ മേധാവിയായി തുടരുന്നതില്‍ എന്തര്‍ത്ഥം?

മുനീര്‍ ഇന്ത്യ വിഷനില്‍ നിന്നും സ്ഥാനമോഴിഞ്ഞാല്‍, മുനീറിനെ കുറിച്ചും പലതും
അവര്‍ക്ക് പറയാനുണ്ടാകും. സത്യവും, നീതിയും, ധര്‍മ്മവും വിജയിക്കും. അല്പം വൈകിയാകുമെന്കിലും.

ദുരിതങ്ങള്‍ നിറഞ്ഞ ജനങ്ങളുടെ മുന്‍പില്‍, എന്നോ നടന്നെന്ന് പറയുന്ന, ഐസ്ക്രീം സംഭവം
അതിന്നു രാജ്യത്തിന്റെ പരമോന്നത നീതി പീഠം വരെ തീരുമാനമെടുത്ത പശ്ചാത്തലത്തില്‍,
ഇടതു മുന്നണിയെ സ്വാധീനിക്കാന്‍ രഹൂഫിനെ കൂട്ടുപിടിച്ച്, ഇപ്പോള്‍ ആ കേസ്സ് പോടിതട്ടിയെടുത്തതിന്റെ പിന്നില്‍ ഗൂഡ സമ്മര്‍ദ്ദ തന്ത്ര മല്ലാതെ മറ്റെന്താണെന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ട്.

സംഭവത്തിനിരയായ പെണ്‍കുട്ടികള്‍, അവരിന്നു കുടുംബ ജീവിതം നയിക്കുന്നവരാകയാല്‍,
അവരെയും ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍, ഉള്‍പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന്
ഇന്ത്യവിഷന്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍, ഇന്ത്യാ വിഷന്റെ ലക്‌ഷ്യം പിന്നെയെന്തെന്നു
മനസ്സിലാക്കാന്‍ വലിയ ബുദ്ധി വൈഭവമൊന്നും വേണ്ടതില്ല.

ഈ ഗൂഡ സമ്മര്‍ദ്ധ തന്ത്രത്തില്‍  അറിഞ്ഞോ അറിയാതെയോ, ഭാഗവക്കാകാതിരിക്കാന്‍,
മുനീര്‍  ചെയര്‍മാന്‍ സ്ഥാനം തിരസ്കരിക്കാന്‍ തയാറാവുക തന്നെയാണ് ഉത്തമം.

അഭിപ്രായങ്ങളൊന്നുമില്ല: