വ്യാഴാഴ്‌ച, ഫെബ്രുവരി 03, 2011

ചെയര്‍മാന്‍ സ്ഥാനം പിന്നെന്തിനു?

"ആശയക്കുഴപ്പമുണ്ടാക്കി ലീഗിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല -മുനീര്‍

ആശയക്കുഴപ്പമുണ്ടാക്കി ലീഗിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല -മുനീര്‍
കോഴിക്കോട്: മുസ്‌ലിംലീഗില്‍ പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീര്‍ത്ത് വെള്ളംകലക്കി മീന്‍പിടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീര്‍ പ്രസ്താവനയില്‍ ആരോപിച്ചു. അതുകൊണ്ടാണ് ചിലര്‍ എന്നെ അവരുടെ പ്രസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുന്നത്. മുസ്‌ലിംലീഗ് എന്റെ തറവാടാണ്. ഭൂമിയില്‍ പിറന്നുവീണ് ബാങ്കൊലി കേട്ടശേഷം പിന്നെ കേട്ട ശബ്ദം 'മുസ്‌ലിംലീഗ് സിന്ദാബാദ്' എന്നതാണ്. എന്റെ സിരകളിലോടുന്ന രക്തം ലീഗിന്‍േറതാണ്.  അതുകൊണ്ട് തന്നെ എന്റെ അവസാന ശ്വാസംവരെ ഞാനീ പ്രസ്ഥാനത്തിന്റെ സേവകനായിരിക്കുമെന്നും മുനീര്‍ പറഞ്ഞു.
എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് ലീഗ് മുന്നോട്ടുപോകും.   ഈ പ്രസ്ഥാനത്തിന്റെ അസൂയാവഹമായ വളര്‍ച്ചയും ഐക്യവും കണ്ട് അസഹ്യതപൂണ്ടവരാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുന്നത്. പുരുഷായുസ്സ് എന്റെ പിതാവ് ജീവിച്ച് തീര്‍ത്തത് മുസ്‌ലിംലീഗിനുവേണ്ടിയായിരുന്നു.  ആ ജീവിതമാണ് എന്റെ മുന്നിലുള്ള മാതൃകയെന്നും മുനീര്‍ വ്യക്തമാക്കി"

മുനീറിന്റെതായി ഇന്നത്തെ മാധ്യമം പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയാണിത്.

ഉപ്പയോളം, ഒരുപക്ഷെ അതിലുപരി മുസ്ലിം ലീഗെന്ന പ്രസ്ഥാനത്തെ സ്നേഹിക്കാന്‍
കടപ്പെട്ട ഒരാള്‍ എന്ന നിലക്ക്. ആപ്രസ്ഥാനത്തെ ഇത്രയടിധികം സ്ഥാപനത്തിന്‍റെ
ചെയര്‍മാനായി ഇരുന്നുകൊണ്ട്, സ്വന്തം പിതാവ്, ചോരയും, നീരും കൊടുത്ത്
വളര്‍ത്തിയ പ്രസ്ഥാനത്തെ, തളര്താനും, അപമാനിക്കാനും മാത്രമായി ഒരുംബെട്ട
ഒരു സ്ഥാപനത്തിന്റെ മേധാവിയായി തുടരുന്നതില്‍ എന്തര്‍ത്ഥം?

മുനീര്‍ ഇന്ത്യ വിഷനില്‍ നിന്നും സ്ഥാനമോഴിഞ്ഞാല്‍, മുനീറിനെ കുറിച്ചും പലതും
അവര്‍ക്ക് പറയാനുണ്ടാകും. സത്യവും, നീതിയും, ധര്‍മ്മവും വിജയിക്കും. അല്പം വൈകിയാകുമെന്കിലും.

ദുരിതങ്ങള്‍ നിറഞ്ഞ ജനങ്ങളുടെ മുന്‍പില്‍, എന്നോ നടന്നെന്ന് പറയുന്ന, ഐസ്ക്രീം സംഭവം
അതിന്നു രാജ്യത്തിന്റെ പരമോന്നത നീതി പീഠം വരെ തീരുമാനമെടുത്ത പശ്ചാത്തലത്തില്‍,
ഇടതു മുന്നണിയെ സ്വാധീനിക്കാന്‍ രഹൂഫിനെ കൂട്ടുപിടിച്ച്, ഇപ്പോള്‍ ആ കേസ്സ് പോടിതട്ടിയെടുത്തതിന്റെ പിന്നില്‍ ഗൂഡ സമ്മര്‍ദ്ദ തന്ത്ര മല്ലാതെ മറ്റെന്താണെന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ട്.

സംഭവത്തിനിരയായ പെണ്‍കുട്ടികള്‍, അവരിന്നു കുടുംബ ജീവിതം നയിക്കുന്നവരാകയാല്‍,
അവരെയും ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍, ഉള്‍പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന്
ഇന്ത്യവിഷന്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍, ഇന്ത്യാ വിഷന്റെ ലക്‌ഷ്യം പിന്നെയെന്തെന്നു
മനസ്സിലാക്കാന്‍ വലിയ ബുദ്ധി വൈഭവമൊന്നും വേണ്ടതില്ല.

ഈ ഗൂഡ സമ്മര്‍ദ്ധ തന്ത്രത്തില്‍  അറിഞ്ഞോ അറിയാതെയോ, ഭാഗവക്കാകാതിരിക്കാന്‍,
മുനീര്‍  ചെയര്‍മാന്‍ സ്ഥാനം തിരസ്കരിക്കാന്‍ തയാറാവുക തന്നെയാണ് ഉത്തമം.

ബുധനാഴ്‌ച, ഫെബ്രുവരി 02, 2011

"ചെയര്‍മാന്‍" എന്നത് വെറും ആലങ്കാരിക മെങ്കില്‍ .......................


ഐസ്ക്രീം കേസ്സില്‍, നാല് മാസം മുന്‍പേ, ഇന്ത്യാവിഷന്‍. അന്വേഷണം ആരംഭിക്കുന്നു.
 ഈ അന്വേഷണത്തിന്റെ തുടക്കം, എഡിറ്റോറിയല്‍ ബോര്‍ഡിന്റെ രഹസ്യ നീക്കമാകാം.
എങ്കിലും, ഇത്തരം ഒരു വാര്‍ത്ത, അതിന്റെ ഗൌരവം, മാത്രമല്ല ഇന്ത്യാവിഷന്‍
ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്ന ആളുടെ ‍ , ഒരു പാര്‍ടിയെ സംബന്ധിച്ചാകുമ്പോള്‍,
ഒട്ടും അത് ചെയര്‍മാന്‍‍ അറിഞ്ഞിരുന്നില്ല എന്ന് പറയുന്നതില്‍ സത്യമുണ്ടെന്ന്
കരുതാന്‍ വയ്യ.

എഡിറ്റോറിയല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തന സ്വതന്ത്രാവകാശത്തിലേക്ക് കൈകടത്താന്‍
താര്പര്യം ഇല്ല എന്ന് മുനീര്‍ പറഞ്ഞത് സത്യമാകാം.

നാലുമാസം മുന്‍പേ അന്വേഷണം തുടങ്ങിയെന്നു ഇന്ത്യവിഷന്‍ അവകാശപ്പെടുന്നു.
അപ്പോള്‍ ഇന്ത്യാവിഷന്‍ രഹൂഫിനെയും,വാണിഭത്തിനിരയായ പെണ്‍കുട്ടികളെയും,
സ്വാധീനിച്ചു എല്ലാ തെളിവുകളും, ശേഖരിച്ചിരിക്കണം. അങ്ങിനെ കുഞ്ഞാലിക്കുട്ടിക്കും,
കോടതി വിധിക്കെതിരെയും, പൊരുതാന്‍ ശക്തമായ തുരുപ്പ് ചീട്ടു കൈകലാക്കിയ
ഇന്ത്യാവിഷന്‍, അത് അവതരിപ്പിക്കാന്‍, കുഞ്ഞാലിക്കുട്ടിയെകൊണ്ട്,
"എനിക്ക് വധ ഭീഷണിയുണ്ടെ"ന്ന് പരസ്യമായി പറയിക്കുന്നിടം വരെ
എത്തിക്കാന്‍, രഹൂഫിനെ കൊണ്ട് ബ്ലാക്ക് മെയില്‍ ചെയ്യിക്കുകയായിരുന്നോ?
ഇന്ത്യാ വിഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ പുറത്തു വിടാനുള്ള
സാഹചര്യമൊരുക്കാന്‍ രഹൂഫിനെ ഒരുക്കുകയായിരുന്നില്ലേ?

സംഭവങ്ങള്‍ വീക്ഷിക്കുന്ന സാധാരണക്കാരന് തോന്നാവുന്നത് അങ്ങിനെയല്ലേ?
തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന, ഘട്ടത്തില്‍, കുഴിയിലേക്ക് കാലും നീട്ടി
അവസാന ശ്വാസത്തില്‍ ജീവിക്കുന്ന ഇടതു മുന്നണിക്ക്, തിരഞ്ഞെടുപ്പില്‍ വിജയം
ആയാസമാക്കാന്‍ , ഇന്ത്യാ വിഷനും, രഹൂഫും, ഇടതു മുന്നണിനേതാക്കളും, ഒത്തു
തയാറാക്കിയ തിരക്കഥ അവതരിപ്പിക്കാന്‍, കുഞ്ഞാലിക്കുട്ടിയെകൊണ്ട്
വെടി തുടങ്ങിക്കാന്‍ പ്രേരിപ്പിക്കും വിധം രഹൂഫിന്റെ ശല്യം,
കുഞ്ഞാലിക്കുട്ടിക്കുനേരെ  തിരിച്ചു വിട്ടത് ഇന്ത്യവിഷനായിരുന്നോ?.

കുഞ്ഞാലിക്കുട്ടിയുടെ എല്ലാറ്റിനും  കൂട്ട് നിന്ന  പ്രതി, അതും ബന്ധുക്കള്‍,
ഇത്രയേറെ ശത്രുതയില്‍ പൊതു വേദികളിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യം
സൃഷ്ടിക്കാന്‍, രഹൂഫിനെ കൂട്ട് പിടിച്ചു കൊണ്ടുള്ള ഇന്ത്യാവിഷന്റെ
അണിയറയിലെ പ്രവര്‍ത്തനമല്ല എന്ന് ആര്‍ക്കും വിശ്വസിക്കാനാവില്ല. രഹൂഫിന്റെ
ഈ വെടിപോട്ടിക്കലും, അത് അവതരിപ്പിക്കുമ്പോള്‍ ആ മുഖത്തുകാണുന്ന
പ്രസന്നതയും, ഇപ്പോള്‍ രഹൂഫിന്നു കിട്ടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ, പിന്ബലത്തിന്റെ,
ഇന്ത്യ വിഷന്‍ ചാനെലിന്റെ പ്രോത്സാഹനവും, പിന്തുണയും തന്നെ. ഇനി ഈ കൂട്ടുകച്ച
വടത്തിന്റെ പിന്നാമ്പുറ രഹസ്യം രഹൂഫില്‍ നിന്നും കിട്ടാന്‍, മറ്റേതെങ്കിലും പ്രതിയോഗികള്‍
രഹൂഫിനെ സമീപിക്കുമ്പോള്‍, കൂടുതല്‍ വില പേശി രഹൂഫിനു ഇന്ത്യ വിഷനെയും
ബ്ലാക്ക് മെയില്‍ ചെയ്യാം.

പുറത്തു ലീഗിന്‍റെയും, കുഞ്ഞാലിക്കുട്ടിയുടെയും, എതിര്‍ ചേരിയുടെ നിര്‍ലോഭമായ
പ്രോത്സാഹനവും, പിന്തുണയും.ഇത്രയൊക്കെ അണിയറയില്‍ നടക്കുമ്പോള്‍, അത്
ചെയര്‍മാന്‍ അറിഞ്ഞിരുന്നില്ല, അറിയേണ്ടതില്ല എന്ന് പറയുമ്പോള്‍
അതെത്രത്തോളം വിശ്വസനീയം?

മര്‍ഹൂം സീതിസാഹിബും, ഇസ്മായീല്‍ സാഹിബും, ബാഫഖിതങ്ങളും, സുലൈമാന്‍
സേട്ടുവും സി.എച്ചും, പാണക്കാട് പൂക്കൂയ തങ്ങളൂമൊക്കെ ത്യാഗം സഹിച്ചു
കെട്ടിപ്പടുത്തു വളര്‍ത്തിയ മുസ്ലിം ലീഗെന്ന പ്രസ്ഥാനവും, "ചന്ദ്രിക" എന്ന പത്രവും,
എന്നും നില നില്‍ക്കെണ്ടാതിന്റെ ആവശ്യകത, മണ്‍ മറഞ്ഞു പോയ നേതാക്കല്‍ക്കുണ്ടായിരുന്നതുകൊണ്ടാണ്, പാര്‍ട്ടിക്കും, പത്രത്തിനുമായി അവരൊക്കെ
അവരുടെ സമയവും, പണവും, നഷ്ടപ്പെടുത്തി, ത്യാഗം സഹിച്ചു വളര്‍ത്തിയെടുത്തത്.

മുനീറിന്റെ നേതൃത്തത്തില്‍ ഒരു ചാനെല്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍,
തീച്ചയായും അത് ലീഗിന്റെ ചാനെല്‍ ആയിരിക്കുമെന്ന് വിശ്വസിച്ചവര്‍ ഏറെ.
എന്നാല്‍ അത് തിരുത്തിക്കൊണ്ട് മുനീര്‍ പറയുകയുമുണ്ടായി, മുസ്ലിം ലീഗിന്റെ
ചാനെല്‍ അല്ല ഇന്ത്യാ വിഷന്‍ എന്ന്. എന്നാല്‍ ലീഗിനെ അടിക്കാനുള്ള വടിയാകും
ഇന്ത്യവിഷന്‍ എന്ന്  ആര്‍ക്കും ഊഹിക്കാവുന്നതല്ല. മുസ്ലിം ലീഗിനെയും, അതിന്റെ
നേതാകളെയും, അപകീര്‍ത്തിപ്പെടുത്തുന്ന ദൌത്യം, സ്റ്റേറ്റ് മുസ്ലിം ലീഗിന്റെതന്നെ
ഔദ്യോഗിക സ്ഥാനം വഹിക്കുന്ന, ലീഗിന്റെ തന്നെ മന്ത്രിയുമായി, പ്രവര്‍ത്തിച്ച,
മുനീര്‍, അദ്ദേഹത്തിന്റെ തന്നെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാനെല്‍ ഏറ്റെടുത്തത്
യാദൃശ്ചികമാകാന്‍ വഴിയില്ല.

പണ്ട്, ലീഗിന്റെ പിളര്‍പ്പുഘട്ടത്തില്‍, മധ്യസ്ഥ തീരുമാന പ്രകാരം, മന്ത്രിപദം
രാജിവെച്ചു, "ചന്ദ്രിക"യുടെ ചീഫ്‌ എഡിറ്ററായി കോയാ സാഹിബ്‌  വീണ്ടും
ചാര്‍ജെടുത്തപ്പോള്‍, പത്രം ഏറെ കയ്യടക്കിയ കേയി ഗ്രൂപ്പിന്‍റെ
നിയന്ത്രണത്തില്‍,പത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആ ഘട്ടത്തില്‍,
ചീഫ്‌ എഡിറ്റര്‍ സി എച്ച്, മുഹമ്മദ്കോയ എന്ന  പേര് തലക്കെട്ടിന്‍റെയും മുകളില്‍
തന്നെ നിരത്തിക്കൊണ്ട്, സി എച്ചിന്‍റെ കുറ്റം പേജില്‍ നിരത്തിയ ഒരു കാല
ഘട്ടം ഉണ്ടായിരുന്നു. ൭൮-൭൭ അന്ന് സി എച്ച്, അതിനെതിരെ പ്രതികരിക്കാനോ,
അല്ലെങ്കില്‍ അത്തരം വാര്‍ത്തകള്‍ സ്വന്തം പത്രാധിപത്യത്തിലുള്ള ചന്ദ്രിക
പത്രത്തില്‍ വരുന്നത് തടയുവാനോ, അതിനെ നിയന്ത്രിക്കാതിരിക്കുകയോ
ചെയ്യാതിരുന്നത്.ലീഗെന്ന പ്രസ്ഥാനം നാശപ്പെടാതിരിക്കാനും,
"ചന്ദ്രിക"യെന്ന ജിഹ്വ കെട്ടിപ്പടുത്ത കൈകള്‍ കൊണ്ട്തന്നെ വെട്ടി നുറൂക്കാനോ
ആഗ്രഹിക്കാതതുകൊണ്ട് ആ മഹാന് അതൊക്കെ സഹിക്കേണ്ടിവന്നു.
ഈ ചരിത്ര സംഭവങ്ങള്‍ മുനീറിന്നറിയാനിടയില്ല. ലീഗുകാര്‍ക്കും ഒരുപക്ഷെ അറിയില്ല.

ഇവിടെ ഇന്ത്യവിഷന്‍,  മുനീര്‍ പ്രധിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്‍റെ ചാനല്‍ അല്ല.
മുസ്ലിം പൊതുസമൂഹത്തിന്റെ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമുള്ളതല്ല. ആര്‍ക്കും
കുഴലൂത്ത് നടത്തില്ല എന്ന് പറയുമ്പോഴും, സ്വന്തം ഉപ്പയടക്കമുള്ള മഹാന്മാരുടെ
വിയര്‍പ്പില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനം, ഇത്രയേറെ വികലമാക്കാന്‍, ലീഗിന്‍റെരാഷ്ട്രീയ
ശത്രുക്കളെയും,വ്യക്തി ശത്രുക്കളെയും കൂട്ട് പിടിച്ചു നടത്തുന്ന ഇന്ത്യവിഷന്റെ  
ഈ പുറപ്പാട്, നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍, അതില്‍ നിന്നും,മാറി
നില്‍ക്കുകയല്ലേ മുനീറിന്നു അഭികാമ്യം?

ഇന്ത്യാ രാജ്യം അഴിമതിയിലും, കുംഭകോണത്തിലും മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോള്‍,
സംശുദ്ധമായ ഒരു കൈ കണ്ടെത്താന്‍ കഴിയുമോ?രാഷ്ട്രപിതാവിനെയും,രാഷ്ട്ര
ശില്പ്പികളെയും ചവിട്ടിമതിച്ചു, വര്‍ഗ്ഗീയതയും,തീവ്രവാദവും പറഞ്ഞു ,
അത് ഒരു സമുദായത്തിന്നുമേല്‍ കെട്ടിവെക്കാന്‍ മത്സരിച്ച രാഷ്ട്രീയപ്പാര്‍ട്ടികള്‍,
വര്‍ഷങ്ങളായി, ഒരു സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെടുത്തലും,
പീഡനവും, ഇന്ന് അതൊക്കെ തിരുത്തിക്കുറി ക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍,
സത്യത്തിന്റെ ഗര്‍ജ്ജനം എന്ന് പറയുന്ന ഇന്ത്യാ വിഷന്‍ എന്തുകൊണ്ട്
ഇത്തരം സത്യങ്ങളെ വേണ്ടവിധം ജനങ്ങളിലെത്തിച്ചു കൊണ്ടു
ഒരു സമുദായത്തിന് നേരിട്ട അപമാനത്തില്‍ നിന്നും ,മോചിതമാക്കാന്‍ ശ്രമിക്കുന്നില്ല?

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങള്‍ക്ക്,വേണ്ടി, ജനങളുടെ ഭാഗത്തു
നിന്നുകൊണ്ട് എന്ത് പത്ര ധര്മ്മമാനു ഇന്ത്യ വിഷന്‍ ചെയ്തത്? നാറിപ്പുളിച്ച
ഒരു നാറ്റക്കേസ്സായ ഐസ്ക്രീം കേസ്സില്‍ ആര്‍ക്കാനിപ്പോള്‍ താല്പര്യം?
അധികാരത്തിലെത്തി, അടുത്ത തിരഞ്ഞെടുപ്പ് അടുത്തു തുടങ്ങുമ്പോഴും, തോഴുത്തില്‍കുത്തും,
തമ്മിലടിയും മാറ്റി,ജനകീയ കാര്യങ്ങള്‍;ക്കായി സമയമില്ലാത്ത ഇപ്പോഴത്തെ
ഭരണത്തിനെതിരെ ജനം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍,രഹൂഫിനെകൊണ്ട്, കുഞ്ഞാലിക്കുട്ടിയെ
ബ്ലാക്മെയില്‍ ചെയ്യിച്ചു, ശല്യപ്പെടുത്തിക്കൊണ്ട്, കുഞ്ഞാലിക്കുട്ടി വധ ഭീഷണിയെ
തുറന്നു പറയേണ്ട അവസ്തയുണ്ടാക്കിതീര്‍ത്തതോടെ,അണിയറയില്‍ എല്ലാം ഒരുങ്ങി നിന്നവര്‍,കിട്ടാവുന്നതൊക്കെ എടുത്തു പൊരുതുന്നത് സ്വന്തം പാര്ട്ടിക്കെതിരെയാ
ണെന്നത്, മുനീറിന്നു തെല്ലും, വേദനയുണ്ടാക്കുന്നില്ലേ?

 മുനീര്‍ ലീഗില്‍ നിന്നും രാജിവെച്ചു വന്നാല്‍ സ്വീകരിക്കാനും ആളുകള്‍ മാലയുമായി
കാത്തിരിക്കുന്നു. മുനീറും ലീഗും തമ്മിലുള്ള ബന്ധം, ഇപ്പറയുന്നവരെപോലെ പുറത്തുനിന്നും
വലിഞ്ഞു കയറിയവരെപോലെയുള്ളതല്ല. ഉപ്പയും മകനും തമ്മിലുള്ള ബന്ധമാണ്.അവരെ
തമ്മിലടിപ്പിച്ചു അടര്ത്തിയെടുക്കാന്‍ നോക്കേണ്ട.

എന്തായാലും,ഇന്ത്യവിഷന്‍ ചാനലിനെ സംബന്ധിച്ച്, വയിസ്‌ ചെയര്‍മാന്‍, പി.വി.ഗംഗാധരന്‍
 എടുത്ത തീരുമാനം തന്നെയാണ് മുനീറിന്നും അഭികാമ്യമായതെന്നു പറയാതെ വയ്യ.
,