വ്യാഴാഴ്‌ച, ഒക്‌ടോബർ 11, 2012

'ചന്ദ്രിക'യില്‍ നിന്നും ഞാന്‍ പുറത്തേക്ക്...(ഞാന്‍ എന്നിലൂടെ)

ന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ ശില്‍പികളും രക്ഷിതാക്കളും 
സ്വന്തം സമ്പാദ്യവും വിയര്‍പ്പും ചിന്തി മുസ്ലിംലീഗിനെ വളര്‍ത്തിയവര്‍.
ഇവരെ അറിയുമോ ഇന്നത്തെ ലീഗുകാര്‍ക്ക്?

ലീഗിന്‍റെ മുന്‍കാല ചരിത്രത്തില്‍ കേട്ട് കേള്‍വിപോലുമില്ലാത്ത 
പണക്കൂമ്ബാരത്തില്‍ കഴിയുന്ന ഇന്നത്തെ പല 
നേതാക്കള്‍ക്കും ഈ മഹാന്മാരുടെ ആശയം അറിയുമോ?
---------------------------------------------------------------------------------------------------------
വളരെയായി മുടങ്ങിക്കിടന്ന "ഞാന്‍ എന്നിലൂടെ' എന്ന എന്‍റെ ആത്മക്കുറിപ്പ്
തുടരുകയാണ്. വായനക്കാര്‍ക്ക് നേരിട്ട അസൌകര്യത്തിനു ഖേദം 
പ്രകടിപ്പിക്കുന്നു കഴിഞ്ഞ അദ്ധ്യായങ്ങളിലെക്കുള്ള ലിങ്ക് ഈ പോസ്റ്റിനു താഴെ കൊടുത്തിട്ടുണ്ട്  ഫോളോ ചെയ്യുമല്ലോ. --നന്ദി.
--------------------------------------------------------------------------------------------------------

ഞാന്‍ എന്നിലൂടെ (ഭാഗം-ആറു)
**********************************

"ചന്ദ്രിക"പത്രം  മുസ്ലിം ലീഗിന്റെ ഔദ്യോഗിക പക്ഷം പിടിച്ചെടുത്തു.ഷെയര്‍ ഹോള്‍ഡര്‍സിന്‍റെ തിഞ്ഞെടുപ്പിലൂടെ വിജയം നേടി സ്ഥാപനം പിടിച്ചെടുക്കുകയായിരുന്നു . അതോടെ .വിമത ലീഗുകാര്‍ പുറത്തുപോകേണ്ടി വന്നു . ഭരണ മാറ്റത്തിന് ചുക്കാന്‍ പിടിച്ച പി. സീതി ഹാജിയെ (മര്‍ഹൂം) 'ചന്ദ്രിക' പത്രത്തിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ആയി ബോര്‍ഡ്‌ യോഗം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു 

പഴയ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളില്‍ ,സി.കെ.പി ചെറിയ മമ്മുക്കെയി,സൈദ്‌ ഉമ്മര്‍ ബാഫഖി തങ്ങള്‍,എം.കെ.ഹാജി, എ.വി.അബ്ദുറ
ഹിമാന്‍ ഹാജി, മഹമൂദ്‌ ഹാജി തുടങ്ങിയവര്‍ പുറത്തായഒഴിവില്‍ പുതുതായി, പുതിയ ഡയറക്ടര്‍ ബോഡിയില്‍ കയറിയ, K S .ലൈമാന്‍ ഹാജി, കെ.കെഎസ്സ് തങ്ങള്‍ (സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതാവ്) തുടങ്ങിയവര്‍ ബോര്‍ഡ്‌ അംഗങ്ങളായി ക്കൊണ്ട്  സീതി ഹാജിയെ മാനേജിംഗ് ഡയറക്ടര്‍ ആക്കി പുതിയ ബോര്‍ഡ്‌ രൂപീകരിക്കു കയായിരുന്നു.

തൊള്ളായിരത്തി അറുപത്തി നാലില്‍ ആ വര്‍ഷത്തെ ഹജ്ജിനു പോയ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ അഖിലേന്ത്യാ പ്രസിഡന്റും, സ്റ്റേറ്റ് പ്രസിഡന്റുമായിരുന്ന ബഹുമാന്യ നേ താവ്,സൈദ്‌ അബ്ദുല്‍ റഹിമാന്‍ ബാഫഖി തങ്ങള്‍ മക്കയില്‍ വെച്ച് മരണപ്പെടുന്നു. അതോടെ ബഹുമാന്യരായ ഇബ്രാഹിം സുലെമാന്‍ സേട്ട് അഖിലേന്ത്യാ പ്രസിഡണ്ടും,പാണക്കാട് പൂകോയതങ്ങള്‍ സ്റ്റേറ്റ് ലീഗ് പ്രസിഡണ്ടും ആയി തിരഞ്ഞെടുക്കപ്പെട്ടു.

ബാഫഖി തങ്ങളുടെ നിര്യാണത്തോടെ ലീഗിലെ സ്വാര്‍ത്ഥരും, അധികാര മോഹികളും തലപൊക്കിത്തുടങ്ങി.ലീഗ് നേതാക്കളുടെ സ്വാര്‍ത്ഥ മനോഭാവവും, അധികാര കൊതിയും പാര്‍ട്ടിയും, ലീഗ് പ്രവര്‍ത്തകരും തിരിച്ചറിയുന്നത്‌ തന്നെ ബാഫഖി തങ്ങള്‍ എന്ന വ്യക്തി  പ്രഭാവത്തിന്റെ തേജസ്സ് ലീഗില്‍ ഇല്ലാതായതോടെയാണ്.അതോടെയാണ് മുസ്ലിം ലീഗില്‍ഭിന്ന സ്വരങ്ങള്‍ ഉയര്‍ന്നു അത് മുസ്ലിം ലീഗിന്റെ പിളര്‍പ്പില്‍ കലാശിക്കുന്നത്.

മുസ്ലിം ലീഗിന്‍റെ നാശം വരുത്തിക്കൊണ്ട് , അതിന്‍റെ ആശയപരമായ നിലനില്‍പ്പ് ഇവിടുന്നങ്ങോട്ടുതകര്ന്നുകൊണ്ടിരുന്നു.പിന്നെ അത് വ്യക്തി നേട്ടത്തിനും, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടിമാത്രമായി. .വടം വലികള്‍ മൂര്ചിച്ചു.. ലീഗിന്‍റെ പിളര്‍പ്പ് ആശയ പരമായിരുന്നില്ല, വെറും അധികാ
രക്കൊതിയും, സ്വാര്‍ത്ഥതയും മാത്രമായിരുന്നു..അതിന്നു പിന്നില്‍ കുറെചോട്ടാ  നേതാക്കളുടെ ചരട് വലിയും ശക്തമായിരുന്നു..എം.എല്‍.എ സ്ഥാനവും മന്ത്രി സ്ഥാനവുമൊക്കെ സ്വപ്നം കണ്ടു നടന്ന ചോട്ടാ നേതാക്കള്‍ !..

മുസ്ലിം ലീഗ് ഒന്നായി  നില്‍ക്കും കാലത്തോളം ഇവര്‍ക്കൊന്നും വളരാന്‍ കഴിയുമായിരുന്നില്ല.അത്തരം നേതാക്കള്‍ക്ക് മുസ്ലിം ലീഗ് രണ്ടാവുക എന്നത് ആവശ്യ മായിരുന്നു,അതുകൊണ്ട്തന്നെ മുസ്ലിം ലീഗിനെ പിളര്‍പ്പിലേക്ക് നയിക്കുന്ന കാര്യത്തില്‍ ഇത്തരംചോട്ടാ നേതാക്കളുടെ  സാന്നിധ്യം സജീവമാ
യിരുന്നു.ഇവര്‍ക്ക് മാര്‍ക്സിസ്റ്റ്‌ പാര്‍ടി അവരുടെ പിന്‍ബലമായി നിന്നുകൊണ്ട് ലീഗിന്റെ പിളര്‍പ്പ് അനിവാര്യമാക്കുകയായിരുന്നു.

പിളര്‍പ്പോടെ ഒരു ഭാഗത്തെ, (വിമത) വിഭാഗത്തെ ഇടതു പക്ഷത്തേക്ക് ചേര്‍ക്കുകയും,ആ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം അധികാരത്തില്‍ വരികയും നായനാര്‍ മന്ത്രി സഭയില്‍ വിമത ലീഗില്‍ നിന്നും യു.എ. ബീരാന്‍ സാഹിബ്, ഭക്ഷയ സിവില്‍ സപ്ലൈ മന്ത്രിയായും , പി.എം.അബുബക്കര്‍ സാഹിബ് പൊതു മരാമത്ത്‌ മന്ത്രി ആവുകയും ചെയ്തു. ഇവരൊക്കെമരിച്ചു പിരിഞ്ഞതോടെയാണ് ലീഗുകള്‍ വീണ്ടും ഒന്നിച്ചതെന്നതും യാദൃശ്ചിക മാവാം

ബാഫഖി തങ്ങളുടെ നിര്യാണത്തോടെ സ്റ്റേറ്റ് ലീഗ് പ്രസിഡന്റായ പാണക്കാട് പൂക്കോയ തങ്ങള്‍അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു 'ചന്ദ്രിക'പത്ര ത്തിന്റെ നിര്‍ണ്ണായകമായ ഭരണാവകാശ വോട്ടെടുപ്പ് നടന്നത്.. ഞങ്ങളുടെ പ്രവര്‍ത്തനത്തിന് ഏറ്റവും വലിയ പ്രചോദനവും, എല്ലാം മറന്നു പത്രം പിടിച്ചടക്കുന്നതില്‍ പ്രവര്‍ത്തിക്കുന്നതിനും  ഞങ്ങള്‍ ഇറങ്ങി ത്തിരിച്ചത്.ഈ വ്യക്തിപ്രഭാവം കണ്ടുകൊണ്ട് തന്നെയായിരുന്നു.അദ്ദേഹത്തിന്‍റെ നാവില്‍ നിന്നും വീഴുന്ന തിരു മൊഴികള്‍ ആര്‍ക്കാണ് അസ്വീകാര്യമാവുക? പക്ഷെ അദ്ദേഹത്തെ അല്ലാഹു വേഗം അങ്ങ് കൊണ്ടുപോയ്കളഞ്ഞു. ഇത് ഞങ്ങള്‍ക്ക് വലിയ ഒരു തിരിച്ചടിയായി.

മര്‍ഹൂം പാണക്കാട് പൂകൊയതങ്ങള്‍  സ്റ്റേറ്റ് പ്രസിഡന്റ്‌ ആയിരിക്കുന്ന സമയത്താണ്  ലീഗ് പിളര്‍ന്നതും ചന്ദ്രിക പിടിച്ചടക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നതെന്ന് പറഞ്ഞു വല്ലോ.പത്രം പിടിച്ചടക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ യൂണിയനുമായി , നേരത്തെ ലീഗ് നേതാക്കള്‍ സംസാരിച്ചതനുസരിച്ചു , മാനേജിംഗ് ഡയറക്ടര്‍ സീതി ഹാജിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഞങ്ങളുടെ ഡിമാന്റുകള്‍ നല്‍കുകയും, അടുത്ത ബോര്‍ഡ്‌ മീറ്റിങ്ങില്‍ എല്ലാം പരിഗണിക്കുമെന്ന ഉറപ്പും ലഭിച്ചാണ് മാനേജിംഗ് ഡയറക്ടര്‍ ടെ മുറിയില്‍ നിന്നും യൂനിയന്‍ പ്രസിഡന്റ്‌ ആയിരുന്ന മജീദുക്കയും, സെക്രട്ടറിമാരായ
ടി. മൊയ്തീന്‍ കോയയും, കെ.കെ. ഇബ്രാഹിംക്കയും, ഞാനും പുറത്തിറങ്ങിയത്.

ആ ആഴ്ചതന്നെ അടിയന്തിര ഡയറക്ടര്‍ ബോര്‍ഡ്‌ മീറ്റിംഗ് ചേരുകയും, ഞങ്ങള്‍ നല്‍കിയ ഡിമാന്റുകള്‍ മിക്കവയും അന്ഗീകരിച്ചതായുള്ള അനൌദ്യോഗിക അറിയിപ്പ്‌ ഞങ്ങള്‍ ക്ക്ഭിക്കുകയും ചെയ്തു.എങ്കിലും അത് യൂണിയനെ രേഖാ മൂലം അറിയിക്കുകയോ, നോട്ടീസ്‌ ഇടുകയോ ചെയ്തിരുന്നില്ല.

പകരം ഡയറക്ടര്‍ മാരായ കെ.കെ.എസ.തങ്ങളും. കെ.എസ. സുലൈമാന്‍ ഹാജിയും,ഞങ്ങളെ വിളിക്കുകയും, ആദ്യം മുതലേ ഞങ്ങളെ എല്ലാവരുമായും ബന്ധപ്പെടുതിക്കൊണ്ടിരുന്ന ചീഫ്‌ സബ് എഡിറ്റര്‍ കുട്ട്യാലി സാഹിബും, ടി.സി. മുഹമ്മദും. എല്ലാം കൂടി  ഇരുന്നുപ്രസ്സില്‍ വരുത്തേണ്ട അടിയന്തിര മാറ്റങ്ങള്‍ ഞങ്ങളോട് വിശദീകരിക്കുകയായിരുന്നു.

പത്ര വിഭാഗമല്ലാത്ത ജോബ്‌ വര്‍ക്കുകള്‍ മാത്രം നടക്കുന്ന ഒരു സെക്ഷന്‍ ഉണ്ട്. "ജോബ്‌സെക്ഷന്‍" ജോബ്‌ വര്‍ക്കുകളും, ഓഫീസിലേക്ക് ആവശ്യമായ സ്റ്റേഷണറി  വര്‍ക്കുകളുംആണ് ഇവിടെ പ്രിന്റ്‌ ചെയ്യുന്നത്..എന്നാല്‍ വീക്കിലി കവര്‍ പ്രിന്റ്‌ ചെയ്യുന്നതും ഇവിടെവെച്ചു തന്നെയായിരുന്നു.ഇത് ജോബ്‌ സെക്ഷനോട് ബന്ധമില്ലെന്കിലും , പ്രത്യേകമായജോബ്‌ സെക്ഷന്‍ ബില്‍ഡിംഗിലാണ്ഈ പ്രിന്റിംഗ് മെഷീനും ഉള്ളത്.ഞാന്‍ അന്ന് അതിന്‍റെ ഓപറേറ്റ്ര്‍ ആയിരുന്നു.ആനിലയ്ക്ക് ഞാനും ആ സെക്ഷനില്‍ പെട്ടതായി ....

(പഴയകാല 'ചന്ദ്രിക'യുടെ ഏക പ്രസ്‌ ബില്‍ഡിംഗ് ഇതായിരുന്നു.ഇവിടെയായിരുന്നു പത്രവും പ്രിന്റ്‌ ചെയ്തിരുന്നത്.മണിക്കൂറില്‍ മൂവ്വായിരം പത്രമാത്രം (൪ പേജ്) അച്ചടിക്കു
വാനെ ഇവിടെയുള്ള പഴയ അമേരിക്കന്‍ " പ്ലാറ്റ്‌ ബെഡ്" മെഷീനില്‍ കഴിയുമായിരുന്നുള്ളൂ.ലീഗ് പിളര്‍പ്പിന് മുന്‍പു-അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ കാലത്ത് തന്നെ പത്രം അച്ചടിക്കുന്നതിനു ആധുനിക സജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ . ലീഗിന്റെയും, ചന്ദ്രികയുടെയും എല്ലാമെല്ലാം ആയിരുന്നു സൈദ്‌ അബ്ദുല്‍ റഹിമാന്‍ ബാഫഖി  തങ്ങളുടെ നേതൃത്തത്തിലുള്ള ഡയരെക്ടര്‍  ബോര്‍ഡ്‌ .ഇറങ്ങി. അതിനുള്ള ഭാരിച്ച സാമ്പത്തിക വഴിയും കണ്ടുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ആധുനിക സംവിധാനത്തിലേക്ക് നീങ്ങി.



പത്രം മുടങ്ങാതെ പ്രസിദ്ധീകരിക്കാനും, കോഴിക്കോട് നിന്നും പത്രം അച്ചടിച്ച്‌ വേണം കേരളത്തിനകത്തും,പുറത്തും, ഇന്ത്യക്ക് പുറത്തും എത്തിക്കാന്‍.! ഇതൊക്കെയും,ട്രെയിന്‍,ബസ്‌,വിമാനം എന്നീ  ട്രാന്‍സ്പോര്‍ട്ട് സമയവും സൌകര്യവും ബന്ധപ്പെടുത്തിയാവും.അപ്പോള്‍ പത്രം അച്ചടിക്കുന്ന സമയം വളരെ പ്രധാനം.സമയത്തിനു അച്ചടി തുടങ്ങി സമയാ സമയം പത്രക്കെട്ടുകള്‍ റെയില്‍ വേ സ്റ്റേഷനിലും ബസ്‌ സ്ടാണ്ടിലും മൊക്കെ എത്തിക്കാന്‍  കഴിയുക എന്നതാണ്.അല്ലാ എങ്കില്‍ അച്ചടിച്ച പത്രം മൂലയില്‍ കൂട്ടി ഇടേണ്ടി വരും. ഇന്നത്തെ പോലെ പലയിടത്തും എഡിഷനുകള്‍  ഉണ്ടായിരുന്നില്ല. പല പത്രങ്ങള്‍ക്കും .. രണ്ടിടത്തുനിന്നും അന്ന് പ്രസിദ്ധീകരിച്ച പത്രം 'മനോര
മ'യും, 'മാതൃഭൂമി'യും മാത്രമായിരുന്നു.- 



അങ്ങിനെ ഒരിടത്ത് നിന്നും പത്രം അച്ചടിച്ച്‌ പലയിടത്തും എത്തിക്കേണ്ട സാഹചര്യത്തില്‍ അതുപോലും പലപ്പോഴും സമയത്തിനു അച്ചടിച്ച്‌ തീര്‍ക്കാന്‍ കഴിയാതെ വരുംബോഴുണ്ടാകാവുന്ന പ്രശ്നങ്ങളും, സാമ്പത്തിക നഷ്ടവും വളരെ വലുതായിരിക്കും പത്ര വിതരണം പലപ്പോഴും തടസ്സപ്പെടു ന്ന അവസ്തയുമുണ്ടായി 



അതിന്നു പരിഹാരം കണ്ടെന്കിലെ പത്രത്തിന് മുന്‍പോട്ടു പോകാന്‍ കഴിയൂ എന്ന് ദീര്‍ഘ ദൃഷ്ടിയും, ആത്മാര്തതയുമുള്ള അന്നത്തെ ലീഗ് നേതാക്കള്‍ , പ്രധാനമായും അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മുന്നിട്ടിറങ്ങി  പത്ര നവീകരണത്തിന് തുടക്കം കുറിച്ചത്.



ഒട്ടും വൈകാതെ  തന്നെ "ചന്ദ്രിക്‌ കൊമ്പോണ്ടിലുള്ള സ്ഥലത്ത് ഒരു മൂന്നു നില കെട്ടിടംപണിത്, അക്കാലത്തെ പത്ര പ്രിന്‍റിംഗ് രംഗത്തെ ഏറ്റവും വേഗത കൂടിയ "പ്ലമെഗ് സ്പീഡോ തെര്ടി" (ജെര്‍മന്‍) മെഷീന്‍ സ്ഥാപിക്കുകയുണ്ടായി.മണിക്കൂറില്‍ മുപ്പതിനായിരം പത്രം അച്ചടിക്കാവുന്ന, രണ്ടു കളര്‍ ആവശ്യമെന്കില്‍ ഒരേ സമയം അച്ചടിക്കാവുന്ന  ഹൈ സ്പീഡ്‌  സ്റ്റീരിയോ റോട്ടെറി മെഷീന്‍.. 



പക്ഷേ ഇന്ന് ആ കാലവും കഴിഞ്ഞു... ഇന്ന് എല്ലാ പത്രങ്ങളും, മള്‍ട്ടി കളര്‍ അച്ചടിച്ച്‌ വേണമെങ്കില്‍ വാര്‍ണീഷ് പുരട്ടി ഉണക്കി പിന്നു അടിച്ചോ. പുസ്തക രൂപത്തില്‍ ആക്കിയോ തരുന്ന അതിവേ ഗതയും അച്ചടിയില്‍ വൃത്തിയും ഉള്ള "വെബ്" ഓഫ്‌ സെറ്റ് മെഷീനുകളാണ് എല്ലാ പത്ര സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നത്).

അങ്ങിനെ പത്രം അച്ചടി പുതിയ ബില്‍ഡിങ്ങിലേക്ക് മാറ്റിയതോടെയാണ് പഴയ ഭാഗംവെറും ജോബ്‌ സെക്ഷനായി മാറുന്നത്ജ.കെ.കെ.എസ തങ്ങളും, ജ. കെ.എസ. സുലൈമാന്‍ ഹാജിയും അന്ന് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം ഞങ്ങളെ അറിയിക്കുകയായിരുന്നു. ജോബ്‌ സെക്ഷനില്‍ അന്ന് പ്രിന്റെര്മാരായി നാലുപേരായിരുന്നു. ഞാന്‍ , ട്രെഡില്‍ മെഷീനിലെ, മൊയ്തീന്‍ കൊയക്കയും , ഭരതനും, മാധവേട്ടനും.ഇങ്ങിനെ നാലുപെരായിരുന്നു ജോബ്‌ സെക്ഷനിലെപ്രിന്റെര്മാര്‍.മാധവേട്ടനും, ഭരതനും , മൊയ്തീന്‍ കൊയക്കയും, കടുത്ത മാര്‍ക്സിസ്റ്റ്‌ കാരായിരുന്നു.മൊയ്തീന്‍ കോയക്ക മാര്‍ക്സിസ്റ്റ്‌ ആയിരുന്നുവെങ്കിലും ഞങ്ങളുടെ യൂനിയനിലായിരുന്നു. മാത്രമല്ല ഭാരവാഹികൂടി ആയിരുന്നു.

ജോബ്‌ സെക്ഷന്‍ അടച്ചു പൂട്ടി ഭരതെട്ടനെയും, മാധവേട്ടനെയും പുറത്താക്കുക.ഇതായിരുന്നു മാനേജ് മെന്റിന്റെ പ്ലാന്‍. പക്ഷെ കമ്പനിക്ക് വേണ്ടപ്പെട്ടവരെന്ന നിലയില്‍ ഉള്ളഞാനും മൊയ്തീന്‍ കൊയക്കയും സര്‍വീസില്‍ ജൂനിയര്‍ മാരായിരുന്നു. ഞാന്‍ പെര്‍മനെന്റ് സ്റ്റാഫ്‌ കൂടിയായിരുന്നില്ല.ആ സമയത്ത്

 ജോബ്‌ സെക്ഷന്‍ പൂട്ടുന്നതിന്നു. ഞങ്ങളുടെ കൂടെ നിന്നുകൊണ്ട്, അതായത് മാനേജ് മെന്റിനെ അനുകൂലിച്ചുകൊണ്ട് ഒരിക്കല്‍ കൂടി ഞങ്ങളെ സഹായിക്കണം പ്രസ്‌ പിടിച്ചെടുക്കാന്‍ നിങ്ങള്‍ സഹകരിച്ചതുപോലെ ഇനി ഈ സ്ഥാപനം നന്നായി കൊണ്ടുപോകുന്നതിനു കുറെ "വൃത്തിയാക്കല്‍" ആവശ്യമാണ്‌.അതിനു കൂടെ നിങ്ങള്‍ ഞങ്ങളോടോത്തു സഹകരിക്കണം.സുലെമാന്‍ ഹാജിയും കെ.കെ എസ തങ്ങളും ഞങ്ങളോട് പറഞ്ഞു.. ജോബ്‌ സെക്ഷന്‍അട്ച്ചു പൂട്ടുമ്പോള്‍ കമ്പനിക്ക് വേണ്ടപ്പെട്ടവരായ , സര്‍വീസ്‌ പ്രകാരം ജൂനിയര്‍ മാരായഎന്നെയും മൊയ്തീന്‍ ക്കയെയും തല്‍ സ്ഥാനത്ത് നിറുത്തി ഭരതെട്ടനെയും, മാധവേട്ടനെയും പുറത്താക്കാന്‍ അല്ലെങ്കില്‍ പിരിച്ചയക്കാന്‍ പറ്റില്ല.നിയമ പ്രശ്നമുണ്ട്.  അപ്പോള്‍അവരെ പിരിച്ചയക്കാന്‍ തല്‍ക്കാലം ഞാനും മൊയ്തീന്‍ കൊയക്കയെയും അവരുടെകൂടെ പിരിച്ചയക്കപ്പെടുമെന്നു സാരം

അവര്‍ തുടര്‍ന്നു ...നിങ്ങള്‍ ഒന്ന് കൊണ്ടും ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ ജോലി നഷ്ടപ്പെടുകയില്ല.അവരെ പിരിച്ചു വിടുമ്പോള്‍ നിയമപ്രകാരമുള്ള പിരിച്ചു വിടല്‍ നോട്ടീസ്‌ നിങ്ങള്‍ക്കും തരും.ഒരുമാസം കഴിഞ്ഞു രണ്ടു പേരയും, മറ്റൊരു തസ്ഥികയില്‍ തിരിച്ചെടുക്കുംഇത് ഞങ്ങള്‍,നമ്മുടെ നേതാക്കള്‍ക്ക് വേണ്ടി,-- (സീതി ഹാജിക്കും, പാണക്കാട് പോക്കൊയതങ്ങള്‍ക്കും, ബി,വി, അബ്ദുള്ളക്കോയ സാഹിബ് തുടങ്ങി പലരും ) ഉറപ്പു തരുന്നു.കെ.കെ.എസ തങ്ങളും, സുലെമാന്‍ ഹാജിയും, കുട്ടിയാലി  സഹെബ്‌ മുന്‍പാകെ ഞാനടക്കമുള്ള നാല് യൂണിയന്‍ പ്രതിനിധികള്‍ക്ക് വാക്കാല്‍ നല്‍കിയ വാഗ്ദാനം ആയിരുന്നു ഇത്!!.

ഞാന്‍ അന്ന് 'ചന്ദ്രിക' ആഴ്ച്ചപ്പതിപ്പിലെക്കായി  ഹെഡിംഗ് വരക്കുകയും,ഇല്ലുസ്‌ ട്രേഷന്‍ വരക്കുകയും ചെയ്യുമായിരുന്നു. അതോടൊപ്പം യൂണിവേര്‍സല്‍ ആര്‍ട്സ്‌ ല നിന്നും പ്രസ്‌ ഫോടോ ഗ്രാഫിയിലും പരിശീലനം നേടിയിരുന്നു.അപ്പോള്‍ ഇങ്ങിനെ ആര്ട്ടിസ്ടിന്റെയോ, ഫോടോഗ്രഫെരുടെയോ തസ്ഥികയില്‍ എന്നെ പുനര്‍ നിയമനം നടത്താമെന്നും, മൊയ്തീന്‍ കൊയക്കയെ പത്രം അച്ചടിക്കുന്ന മെഷീനിലെക്കോ.പുതിയ അപ്പോയിന്റ് മെന്‍റ് ആയി നിയമിക്കാം.. ഇതായിരുന്നു ഞങ്ങള്‍ക്ക്  സ്റ്റേറ്റ് മുസ്ലിം ലീഗിന്‍റെ സമുന്നതരായ നേതാക്കള്‍ ഞങ്ങള്‍ക്ക് നല്‍കിയ  വാഗ്ദത്വം


.(അന്ന് യൂണിയന്‍ കമ്പനിക്ക് നല്‍കിയിട്ടുള്ള ഡിമാന്റ് കളില്‍ ഒന്ന് എന്‍റെ പ്രിന്‍റര്‍ തസ്ഥികയില്‍ സ്ഥിരപ്പെടുത്തുക എന്നത് തന്നെയായിരുന്നു.സ്ഥിരം ജോലിക്കാരന്‍ പോലുമല്ലാത്ത അവസ്ഥയിലാണ് യൂണിയന്‍ പ്രവര്‍ത്തനവുമായി ഞാന്‍ നടക്കുന്നത് എന്ന് കൂടി പറയട്ടെ )

ഒരു നിമിഷം ...അവസരോചിതമായി പ്രിന്റിങ്ങിനെ കുറിച്ച് രണ്ടു  വാക്ക് പറയട്ടെ....

(മൂന്നു കൊല്ലമായിരുന്നു രാവും പകലും ഇല്ലാതെ അച്ചടി യന്ത്രങ്ങളുടെ ഇടയില്‍ കിടന്നു കഷ്ടപ്പെട്ടത്.രാത്രി മുഴുവന്‍ ദിന പത്രം അടിക്കുന്ന മെഷീനിലും പകല്‍ വീക്കിലി കവര്‍ പ്രിന്റ്‌ ചെയ്യുന്ന മെഷീനിലും. ഓയിലും മഷിയും പുരണ്ട യൂണിഫോം അഴിച്ചുള്ള സമയം ഇല്ലെന്നു തന്നെ പറയാം.ഞായര്‍ ഓഫ്‌ ദിവസമല്ലാതെ..പക്ഷെ എന്നിക്കത് വളരെ താല്‍പ്പര്യമുള്ള ഒരു ജോലിയായിരുന്നു. യൂനിഫോമിലോക്കെ കളര്‍ മഷി പുരട്ടി വലിയ പ്രിന്‍റര്‍ എന്ന ഭാവത്തിലായിരുന്നു ഞാന്‍ എപ്പോഴും. 



സത്യത്തില്‍ മൂന്നു വര്‍ഷം രാപകല്‍ കഷ്ടപ്പെട്ടിട്ടും അച്ചടിയെന്തെന്നു വ്യക്തമായ ഒരുത്തരം പറയാന്‍ മാത്രം ഞാന്‍ യോഗ്യനായിരുന്നില്ല.അച്ചടി രംഗം എന്ന് പറയുന്നത് കടല്‍പോലെ ആഘാധമായ ആഴവും, വ്യാപ്തിയുമുള്ള ഒരു വിഷയമാണ് .. ഓരോ അച്ചടി കാണും മ്പോഴും 'അയ്യോ ഇതെങ്ങിനെ ചെയ്യുന്നു " എന്ന് തോന്നും. പഠിക്കുന്തോറും, മനസ്സിലാക്കുംതോറും അതിന്റെ പതിന്മടങ്ങ്‌ ഇനിയും മനസ്സിലാക്കാനുള്ളപോലെ...അച്ചടി രംഗംവലിയ സംകീര്‍ണമാണ്. ഓരോ ഘട്ടം കഴിയുംതോറും അതിന്‍റെ സങ്കീര്‍ണ്ണതയും കൂടുന്നു.വളരെ വലിയ ഉത്തരവാദിത്വമാണ് ...ഒരു സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം വായിച്ചു ചുരുട്ടി എറിയുന്ന ഒരു കടലാസ്‌.പക്ഷെ അതിന്‍റെ പിന്നിലെ പ്രവര്‍ത്തനം അത്ര നിസ്സാരമായിരുന്നില്ല.....



ശ്രമിച്ചു പഠിക്കാന്‍ കഴിഞ്ഞാല്‍ ഐ.എ.എസ് എടുക്കാം. ഐ.പി.എസ് എടുക്കാം. ഡോക്ടര്‍ ആകാം. എഞ്ചിനീയര്‍ ആകാം. പക്ഷെ ഒരു പ്രിന്‍റര്‍ എന്നത് പഠനം കൊണ്ടല്ല. പ്രവര്‍ത്തന പരിചയം.കൂടുംതോറും അവന്‍റെ പഠന വിഷയവും കൂടുന്നു. പഠനം ഒരിക്കലും അവസാനിക്കുന്നില്ല.. ആധുനിക അച്ചടി സംവിധാനങ്ങള്‍ കാലാകാലങ്ങളായി പുരോഗമിച്ചിറങ്ങുമ്പോള്‍ അത് പ്രവര്‍ത്തിപ്പിച്ചു അതില്‍ പ്രിന്റ്‌ ചെയ്തെടുക്കാന്‍ കഴിയണം
.ഒരു സ്ഥാപനം വിട്ടു മറ്റൊരു സ്ഥാപനത്തില്‍ പോയാല്‍ അവിടെ ചിലപ്പോള്‍ ഏറ്റവും പരിഷ്കൃതമായ മെഷീന്‍ ആയിരിക്കും.. അവിടെ നമ്മെ പഠിപ്പിക്കാന്‍ ആളുണ്ടാവില്ല.പഠിക്കാന്‍ അല്ല പോകുന്നതും.പക്ഷെ ഒരു യഥാര്‍ത്ഥ പ്രിന്‍റര്‍ എങ്കില്‍, പ്രിന്റിങ്ങിലും വിവിധ പ്രിന്റിംഗ് യന്ത്രങ്ങളിലും പ്രവര്‍ത്തിപ്പിക്കാന്‍ അവനു കഴിയണം . ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ആധുനിക മെഷീന്‍  പ്രവര്‍ത്തിപ്പിച്ചു  അതില്‍ പ്രിന്റ്‌ ചെയ്യാന്‍  കഴിഞ്ഞെങ്കിലെ അവനു പുതിയ ഇടത്തില്‍ ജോലിയുള്ളൂ. 



മെഷീന്‍ പ്രവര്‍ത്തിപ്പിക്കുക മാത്രമല്ല.പ്രിന്‍റിംഗ്... പ്രിന്റിങ്ങിനുമുണ്ട് ഒരുപാട് സങ്കീര്‍ണ്ണതകള്‍ ഒരു ചെറിയ അശ്രദ്ധ, അല്ലെങ്കില്‍ ചെറിയ ഒരു ഫോള്‍ട്ട് അച്ചടിയില്‍ വന്നാല്‍, ചിലപ്പോള്‍ ലക്ഷക്കണക്കിന് പ്രിന്റ്‌ ചെയ്തത് വെറുതെ കട്ട് ചെയ്തു കച്ചറയില്‍ തള്ളേണ്ടിവരും. കളര്‍ ടെന്സിട്ടി, ക്ലാരിറ്റി, രെജിസ്ട്രഷന്‍ ,ഇങ്ങിനെ ഒരുപാടൊരുപാട് കാര്യങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമാണ്‌ . എല്ലാം കരെക്റ്റ്‌ സെറ്റ്‌ ആയി മെഷീന്‍ റണ്‍ ആകും വരെ ടെന്‍ഷന്‍ തന്നെ.)

അങ്ങിനെ നേതാക്കള്‍ പറഞ്ഞ വിഷയത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഞങ്ങള്‍ യൂണിയന്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു. ലീഗിന്റെ സമുന്നത നേതാക്കള്‍ പറയുന്നതല്ലേ?അതും അവരുടെ "ജിഹ്വ" ആയ ചന്ദ്രിക പത്രത്തിലെ ജീവനക്കാരോട്..അവര്‍ പറഞ്ഞവാക്ക് അവര്‍ ലംഘിക്കുക യില്ല.തീര്‍ച്ചയായും ലീഗിന്റെ നേതാക്കളാണവര്‍.എന്ന അഭിപ്രായത്തില്‍ വിശ്വസിച്ചുകൊണ്ട് ഒരു തീരുമാനത്തിലെത്തി.

ഇങ്ങിനെ ഞങ്ങള്‍ യൂണിയന്‍ നേതാക്കളും, ചീഫ്‌ സബ്‌ എഡിറ്റര്‍ കുട്ടിയാലി സാഹെബും പരസ്പരം സംശയങ്ങള്‍ ഉതിര്തും, നമ്മള്‍തന്നെ ഉത്തരം കണ്ടെത്തിയും അവസാനംഞങ്ങള്‍. അതായത് ഞാന് മടങ്ങ്ങുന്ന യൂണിയന്‍ നേതാക്കള്‍ എന്നെ കൂടി പിരിച്ചു വിടാന്‍ചന്ദ്രികാ മാനേജ് മെന്റിനു അനുവാദം നല്കുകയാണ്. വെറും അനുവാദമല്ല. രേഖാ മൂലം തന്നെ.. യൂണിയന്റെ അനുവാദമില്ലാതെ,അന്ഗീകാരമില്ലാതെ ഞങ്ങള്‍ ഭാരവാഹികള്‍ ഉള്ളില്‍ കളിച്ച കളിയില്‍ ഞങ്ങള്‍ അറിയാതെ തന്നെ ഓരോന്നിലും ചാടുകയായിരുന്നു.

പാണക്കാട് പൂകോയ തങ്ങള്‍ എന്ന കരുത്തില്‍ എന്തിനും തയാറായ ഞങ്ങളെ സീതിഹാജി കരുവാക്കുകയായിരുന്നു  എന്നു ഞങ്ങള്‍ക്ക് തീര്‍ത്ത്‌ പറയാന്‍ കഴിയാത്ത വിധംതങ്ങളുടെ ആ തേജസ്സുറ്റ മുഖം ഞങ്ങളുടെ മനസ്സില്‍ നിറഞ്ഞു നിന്നപ്പോള്‍ കൂടുതല്‍ഒന്നുംആലോചിക്കാനില്ലായിരുന്നു.

സീതി ഹാജി(മര്‍ഹൂം) ഒരു പത്ര സ്ഥാപനത്തിന്‍റെ തലപ്പത്ത്‌ ഇരുന്നിട്ടും, അദ്ദേഹത്തിന്‍റെ മരക്കച്ചവട സ്വഭാവവും,മനുഷ്യത്തമില്ലാത്ത സമീപനവും ,അഹങ്കാരവും ആരിലും വെറു
പ്പുളവാക്കാന്‍ പോന്നതായിരുന്നു.ലീഗിന്റെ പിളര്‍പ്പില്‍ സി.എച്ചിന്റെ ഭാഗം ചേര്‍ന്നുകൊണ്ട് സി.എച്ച്.നെ തുണച്ചതോടെ സീതി ഹാജി രാഷ്ട്രീയത്തില്‍ അറിഞ്ഞു തുടങ്ങി.പൊതു
രംഗത്തേക്കുള്ള വരവ്.പിന്നീട് അദ്ദേഹം എം.എല്‍.എ ആയതും, കേരളം സീതിഹാജിയെ അറിയപ്പെടുന്നതും  സി.എച്ചിന്റെ തണലിലും ഔദാവും  കൊണ്ടുതന്നെയായിരുന്നു.

അക്ഷരാഭ്യാസം ഒട്ടുമില്ലാത്ത ഒരാള്‍ ഒരു പത്രസ്ഥാപനത്തിന്റെ തലപ്പത്തിരുന്നാല്‍ എന്ത് സംഭവിക്കും? ആ സംഭവിക്കാവുന്നത് തന്നെ 'ചന്ദ്രിക' സ്ഥാപനത്തിനും പത്രത്തിനും അക്കാലയളവില്‍ സംഭവിച്ചു. അനുദിനം പത്രത്തിന്‍റെ സര്‍ക്കുലേഷന്‍ കുറഞ്ഞുകൊണ്ടി
രുന്നു.തൊഴിലാളി സംഘടനകളുമായി ഇടഞ്ഞു നിന്നു. സ്ഥാപനത്തിന്‍റെ സാമ്പത്തിക
നില വഷളായിക്കൊണ്ടിരുന്നു.ജീവനക്കാരുടെ ശമ്പളംപോലും നല്‍കാത്ത അവസ്ഥ വന്നു.രാജിവെച്ചു പിരിഞ്ഞു പോകുന്നവരുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാതെ വന്നു.സീതിഹാജിയുടെ മരണത്തിനു ശേഷം പത്രം കുഞ്ഞാലിക്കുട്ടിയും കൂട്ടരും ച്മതല
ക്കാരായ ശേഷമാണ് പത്രത്തിന് അല്‍പമെങ്കിലുംപുരോഗമന മുണ്ടായത് എന്ന് മനസ്സിലാക്കുന്നു.
(ഈ ഘട്ടത്തില്‍ ഞാന്‍ ചന്ദ്രിക ജീവനക്കാരന്‍ അല്ലായിരുന്നെങ്കിലും, എന്‍റെ അനിയന്മാര്‍ രണ്ടുപേരുംഇവിടെ ടൈപ്പ് സെറ്റിംഗ് ഫോര്‍മാന്‍ ആയും, ഇളയവന്‍ ഡിസൈനര്‍ ആയും കൂടാതെ ഇലയുംമയുടെ മകന്‍ കാന്‍റീന്‍ കോണ്ട്രാക്ട്ടെര്‍ ആയും 'ചന്ദ്രിക' യില്‍ ഉണ്ടായിരുന്നു)

യൂണിയന്റെ ഖജാന്ജി ആയിരുന്നു ഞാനെങ്കിലും യൂണിയന്‍ സംബന്ധമായ എല്ലാ എഴുത്തുകുത്തുകളും തയാറാക്കുന്നതും ഞാനായിരുന്നു.പ്രേസിഡണ്ടും, സെക്രട്ടറി യും, ഒപ്പിടുകമാത്രം.എല്ലാ ഫയലുകളും ഞാനായിരുന്നു സൂക്ഷിച്ചിരുന്നതും.അപ്പോള്‍ എന്നെകൂടി പിരിച്ചു വിടാനുള്ള. പിരിച്ചു വിടുന്ന നോട്ടീസിനെ അനുകൂലിച്ചുകൊണ്ടുള്ള കത്തുംഎഴുതിയത് ഞാന്‍ തന്നെ.അത്രത്തോളം ലീഗ് നേതാക്കളുടെ വാക്കില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു എന്ന് കരുതിക്ക്കോളൂ.!!എങ്കിലും എന്റെ ഉപ്പ ഇക്കാര്യം എങ്ങിനെയോ അറിഞ്ഞപ്പോള്‍ എന്നെ ഇതില്‍ നിന്നെല്ലാം പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു...അതുപോലും ഞാന്‍ കാര്യമാക്കിയില്ല നേതാക്കളില്‍ അര്‍പ്പിച്ച വിശ്വാസം അത്ര വലുതായിരുന്നു.

അടിയന്തിരാവസ്ഥ സമയമായതിനാല്‍.ഈ നേതാക്കള്‍ വാക്ക് പാലിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്കോ യൂണിയനോ ഒരു സമരപരിപാടിയും തുടങ്ങാന്‍ കഴിയുമായിരുന്നില്ല. ഒന്നാമതായി യൂണിയന്റെ അന്ഗീകാരമോ, അറിവോ ഇല്ലാതെയാണ് ഞങ്ങള്‍ നാല്‍വര്‍ ഈ ലീഗ് പിളര്‍പ്പ് വിഷയത്തിലേക്ക് ഇറങ്ങിത്തിരിച്ചതും, ഇപ്പോള്‍ ജോബ്‌ സെക്ഷന്‍  പൂട്ടി ഞങ്ങളെ പുറത്താക്കാന്‍ മാനേജ് മെന്റിനു കൂട്ട് നില്‍ക്കുന്നതും.

എന്തിനേറെ, എഴുപത്താര് ജനുവരി ഒന്നാം തിയതി ജോബ്‌ സെക്ഷന്‍ പ്രിന്റെര്‍മാരായ,മാധവന്‍, ഭരതന്‍, പി.ടി. മോഇദീന്‍ കോയ , ഞാന്‍ എന്ന മൊയ്തീന്‍ കോയ. ഞങ്ങള്‍ നാലുപേര്‍ക്കുംപിരിച്ചു വിടല്‍ നോട്ടീസ്‌ ലഭിച്ചു.ഇതൊക്കെ ഞങ്ങള്‍ തന്നെ പ്ലാന്‍ ചെയതതാകയാല്‍  പിരിച്ചു വിടല്‍ നോട്ടീസ്‌ കയ്യില്‍ കിട്ടിയപ്പോള്‍ പ്രത്യേകിച്ചൊന്നും എനിക്ക് തോന്നിയിരുന്നില്ല.

മാധവേട്ടനും, ഭരതനും, അന്ന് പിരിച്ചു വിടല്‍ നോട്ടീസും കൈപറ്റി പോകുമ്പോഴുള്ള മുഖംഞാന്‍ ഇന്നും ഓര്‍ക്കുന്നു. ആ  നോട്ടത്തില്‍ തൊഴിലാളി വന്ച്ചകരെന്ന അടങ്ങാത്ത പകഅവരുടെ മുഖത്ത്  എന്നോടുണ്ടായിരുന്നു വെന്നു തോന്നുന്നു. ഞാന്‍ സത്യത്തില്‍ ഈ പിരിച്ചു വിടലിനെ എതിര്‍ത്തിരുന്നുവെങ്കില്‍ ജോബ്‌ സ്ക്ഷന്‍ പൂട്ടാന്‍ കൂട്ട് നില്‍ക്കില്ല എന്ന് 

തീര്‍ച്ചയായും ലീഗ് നേതാക്കന്മാരുമായുള്ള "രഹസ്യക്കളി" പരസ്യമാപറഞ്ഞിരുന്നെങ്കില്‍.അവരുടെയും, കഞ്ഞി കുടി മുട്ടുകയില്ലായിരുന്നു.ക്കി എന്റെ യൂണിയന്‍ മേമ്ബെര്മാരെയെങ്കിലും അറിയിച്ചു യോഗം വിളിച്ചു എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ഇത്ര ആയാസമായി ജോബ്‌ സെക്ഷന്‍ അടച്ചുപൂട്ടാന്‍ മാനേജ് മെന്റിനു കഴിയുമായിരുന്നില്ല.അപ്പോള്‍ മാധവേട്ടന്റെയും, ഭാരതെട്ടന്റെയും, പി.ടി. മൊയ്തീന്‍ കൊയക്കന്റെയും കഞ്ഞികുടി മുട്ടുമായിരുന്നില്ല. അവരും കുടുംബവും കഷ്ടപ്പെടുമായിരുന്നില്ല.

മാനേജ് മെന്‍റ്  പക്ഷം ചേര്‍ന്ന് തൊഴിലാളി വഞ്ചന നടത്തിയെന്ന കുറ്റ ബോധവും വേദനയും  എന്നെ അന്നും ഇന്നും,  അലട്ടുന്ന ഒന്നാണ്... ലീഗ് നേതാക്കളുടെ ചതിക്കുഴിയില്‍വീണതിന്റെ ദുരിതവും, കഷ്ടതയും അനുഭവിക്കേണ്ടി വന്നപ്പോള്‍ എന്റെ മാനസീകാസ്വാസ്ത്യവും  ചെറുതായിരുന്നില്ല. 'തൊഴിലാളി വഞ്ചകന്‍' എന്ന കുറ്റ ബോധവും!!

മാധവേട്ടനും, ഭാരതെട്ടനും, പിടി മൊയ്തീന്‍ കൊയക്കയും , മക്കളും കുടുംബവുമായി കഴിയുന്നവര്‍.അവരുടെയും, അവരുടെ  കുടുംബ ദുരിതത്തിനും എന്റെ പ്രവര്‍ത്തി കാരണമായില്ലേ? .എനിക്ക് മാപ്പുതരൂ, മാധവേട്ടാ, ഭാരതെട്ടാ, മൊയ്തീന്‍ ക്കാ....

പിരിച്ചുവിടല്‍ നോട്ടീസും മാനേജ് മെന്റ് നല്‍കിയ  സര്‍വീസ്‌ ആനുകൂല്യങ്ങളും വാങ്ങി ഞങ്ങള്‍ നാലുപേരും 'ചന്ദ്രിക" പ്രസ്‌ കൊമ്പോണ്ടില്‍ നിന്നും പുറത്തേക്ക്........വേദനയോടെ, വിങ്ങലോടെ......


പിരിച്ചു വിട്ടു ഒരു മാസത്തിനു ശേഷം പുതിയ തസ്തിക നല്‍കി തിരിചെടുക്കാം എന്നുപറഞ്ഞവര്‍, എന്നെയും, പി.ടി.മൊയ്തീന്‍ക്കയെയും തിരിചെടുത്തോ?അവര്‍ വാക്ക് പാലിച്ചോ?വീണ്ടും ഞങ്ങള്‍ ചന്ദ്രിക ജീവനക്കാര്‍ ആയിതീര്ന്നോ? എന്നൊക്കെയുള്ളത് അടുത്ത അധ്യായത്തില്‍ പറയാം.....

തുടരുന്നു അടുത്ത അധ്യായത്തില്‍ ....

"മുസ്ലിം ലീഗിന്‍റെ ജിഹ്വയായ 'ചന്ദ്രിക' പത്ര ഭരണാധികാരികളില്‍ നിന്നും ഇത്ര തരം  താണഒരു സമീപനം ഉണ്ടായെന്നു പറഞ്ഞാല്‍ അത് ആര്‍ക്കും വിശ്വസനീയമാകില്ല.. പ്രത്യേകിച്ച് ലീഗുകാര്‍ക്ക് ..പാര്‍ട്ടികള്‍ എന്തെന്നും നേതാക്കള്‍ എന്നാല്‍ എന്തെന്നും അവരുടെ താല്പര്യങ്ങള്‍ എ ന്തെന്നും,ഒരു സാധാരണ രാഷ്ട്രീയ പ്രവര്ത്തകന്നു  അറിയാന്‍ കഴിയില്ല.

ലീഗിന്‍റെ പിളര്‍പ്പ് ഘട്ടത്തില്‍ 'ചന്ദ്രികാ' പത്രം പിടിച്ചടക്കല്‍ വിഷയവുമായി ബന്ധപ്പെട്ടു അന്നത്തെ ലീഗിന്‍റെ പല നേതാക്കളുമായും നേരിട്ട് അടുത്തിടപഴകാന്‍ അവസരം കിട്ടിയപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു....രാഷ്ട്രീയം എന്നതു ഒരുപിടി ആളുകളുടെ താല്പര്യം സംരക്ഷിക്കാനും അവര്‍ക്കും അവരുടെ കുടുംബക്കാര്‍ക്കും നേട്ടം കൊയ്യാനും സമ്പാദിച്ചു കുന്നുകൂട്ടാനുമുള്ള വെറും ഒരു പുറം തൊലി മാത്രമാണ് രാഷ്ട്രീയവുംആദര്‍ശവും .....
'ഞാന്‍ എന്നിലൂടെ' ആറാം ഭാഗത്തില്‍ തുടര്‍ന്ന് വായിക്കുക........
--------------------------------------------------------------------------------------------------------
ഔദ്യോഗിക ലീഗും, വിമത ലീഗും ............................................' ഞാന്‍ എന്നിലൂടെ (ഭാഗം മൂന്നു)

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2012

ഈദ്‌ മുബാറക്‌ ....


നുറുങ്ങു ചിന്തകള്‍ 

പരലോക ജീവിതത്തില്‍ അല്ലാഹു നമുക്ക് സ്വര്‍ഗ്ഗവും, നരകവും ഒരുക്കപ്പെട്ടിരിക്കുന്നു.
നാളെ നാം അല്ലാഹുവിന്‍റെ അടുക്കലേക്ക് തിരിക്കുമ്പോള്‍ നമുക്ക് ലഭ്യമാകുന്നത് സ്വര്‍ഗ്ഗമോ
നരകമോ എന്നത് തീര്‍ത്തും അല്ലാഹുവിന്‍റെ നിശ്ചയം..നാമോരോരുത്തരും എവിടെ
ക്കെന്നു അല്ലാഹു തീരുമാനിക്കും. അവനെ അറിയൂ..ആര് സ്വര്‍ഗ്ഗാവകാശിയെന്നും ആര് നര
കാവകാശി യെന്നും.!!

അല്ലാഹു കല്‍പ്പിച്ചതോക്കെയും ചെയ്യുന്നു... അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍വിശ്വസിക്കുന്നു. അല്ലാഹുവിനെ ഭയപ്പെട്ടു അല്ലാഹുവിനു വേണ്ടി ജീവിക്കുന്നു.നമസ്കരിക്കുന്നു. നോല്മ്പ്
നോല്‍ക്കുന്നു . സക്കാത്ത് കൊടുക്കുന്നു.ഹജ്ജിനു പോകുന്നു അങ്ങിനെ അല്ലാഹു കല്‍പ്പി
ച്ചതെല്ലാം ചെയ്തുകൊണ്ട് അല്ലാഹുവിന്‍റെ ആത്ഞ്ഞകള്‍ നിറവേറ്റി ക്കൊണ്ട് ജീവിക്കുന്നു.
തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്‍റെ സ്നേഹത്തിനും അനുഗ്രഹത്തിനും പാത്രീഭൂതനാകെ
ണ്ടതല്ലേ?നാളെ ഞാന്‍ മരിച്ചു ചെന്നാല്‍ അല്ലാഹു എനിക്ക് സ്വര്‍ഗ്ഗം തരില്ലേ? ഞാന്‍
സ്വര്‍ഗ്ഗത്തിന് അവകാശിയല്ലേ?

ഇങ്ങിനെ സ്വര്‍ഗ്ഗം നേടാനുള്ള എല്ലാം ചെയ്തുകൊണ്ട് സ്വര്‍ഗ്ഗം കാംക്ഷിച്ചു കഴിയുന്ന,
സ്വര്‍ഗ്ഗംഅവകാശപ്പെട്ടു ജീവിക്കുന്നവരെ നമുക്ക് കാണാം....

എന്‍റെ ഒരയല്‍വാസി. ഭാര്യയും അഞ്ചു മക്കളും.ആദ്യമൊക്കെ കൂലിവേല ചെയ്തു കിട്ടുന്നത്
കുറെയെങ്കിലും വീട്ടില്‍ എത്തുമായിരുന്നു..ശീട്ടുകളിച്ചു പണം ആവഴിക്കു നഷ്ടപ്പെടുത്തും
ബോഴും, മറ്റു വീട്ടിലെ അടക്കള വേല ചെയ്തും, കഷ്ടപ്പെട്ടും, മറ്റുള്ളവരുടെ വിഴുപ്പലക്കിയും
കഠിനപ്രയത്നിയായ അദ്ദേഹത്തിന്‍റെ ഭാര്യ മക്കളെ വളര്‍ത്തി.

അദ്ദേഹത്തിന്‍റെ ജീവിതരീതി അദ്ദേഹം മാറ്റി..ക്രമേണ അദ്ദേഹം ഉള്ള  ജോലിക്ക് പോലും
പോകാതെയായി, വല്ലപ്പോഴും വീട്ടില്‍ കിട്ടുന്നതും ഇല്ലാതായി.കുടുംബ ബാധ്യത പേറുന്ന ആ സ്ത്രീയുടെ സ്ഥിതി ഊഹിക്കാമല്ലോ..

നമസ്കാരത്തിലെക്കും, പിന്നെ പള്ളിയുമായി അടുത്ത ബന്ധത്തിലായി.നമസ്കാരവും,
ഓത്തും, പള്ളി വൃത്തിയാക്കലും അങ്ങിനെ ആള്‍ തീര്‍ത്തും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലേക്ക് നീങ്ങി..അപ്പോഴും ആ സ്ത്രീവീട് പുലര്‍ത്തിക്കൊണ്ടിരുന്നു...ഇദ്ദേഹം വീട്ടുകാര്യങ്ങളിലും,
മക്കളുടെ കാര്യത്തിലും, ഭാര്യയുടെ കാര്യത്തിലും ഒട്ടും ശ്രദ്ധയില്ലാതെ, വീട്ടില്‍ എത്തിയാല്‍  കിട്ടുന്നതും കഴിച്ചു, നാളെ സ്വര്‍ഗ്ഗം നേടാന്‍ മാത്രമുള്ള ചിന്തയില്‍ നമസ്കാരവും, പള്ളിയും
,ദിക്ക്രും ദുആയുമോക്കെയായി കഴിഞ്ഞു കൂടി.

അദ്ദേഹത്തെയും,മക്കളെയും കഷ്ടപ്പെട്ട് പരിപാലിച്ചു പോന്ന ഭാര്യ, പെട്ടെന്ന് മരണമ
ടയുന്നു.അതോടെ വീടിന്നകത്ത് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു.മക്കളും ഉപ്പയുമായി തെറ്റുന്നു
വേര്‍പിരിയുന്നു.ആകെയുള്ള ഒരു മകളെ യും ഭര്‍ത്താവിനെയും വീട്ടില്‍ നിന്നും മാറ്റുന്നു.
ഇങ്ങിനെ ആ കുടുംബത്തില്‍  അസ്വാരസ്യങ്ങള്‍ നിറഞ്ഞു .അദ്ദേഹത്തിന്‍റെ മരണം വരെ
അത് തുടര്‍ന്ന്. പുറത്താക്കിയ മകളെയും ഭര്‍ത്താവിനെയും കാണാന്‍ അദ്ദേഹം മരണ
ശയ്യയില്‍ നിന്നും ആവശ്യപ്പെട്ടു.....അപ്പോഴായിരിക്കാം നല്ല സമയത്ത് അദ്ദേഹം ചെയ്ത
കാര്യങ്ങള്‍ ഓര്‍ക്കാനിട വന്നത്.

ഇവിടെ  സ്വര്‍ഗ്ഗം കൊതിച്ചു സൌകര്യപൂര്‍വ്വം ഉത്തരവാദിത്വത്തില്‍ നിന്നും,ബാധ്യതകളില്‍ നിന്നുംകടമയില്‍നിന്നും, കടപ്പാടില്‍നിന്നും മാറി അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ എന്ന
നിലയില്‍ നോല്മ്പും നിസ്കാരവും, പള്ളിയും, പള്ളിപരിപാലനവുമായി കഴിഞ്ഞ ഈ കഥാ
പാത്രംഅല്ലാഹു കല്‍പ്പിച്ച മാര്ഗ്ഗമാണോ സ്വീകരിച്ചത്? അദ്ദേഹം ആഗ്രഹിച്ചപോലെ അദ്ദേഹത്തിനു അല്ലാഹു സ്വര്‍ഗ്ഗത്തില്‍ സ്ഥാനം കൊടുത്തോ ഇല്ലെയോ എന്നൊന്നും  നമുക്ക്. അറിയില്ല .അത് അല്ലാഹു തീരുമാനിക്കും.എങ്കിലും അദ്ദേഹത്തിനു ആഗ്രഹിച്ചപോലെ സ്വര്‍ഗ്ഗം നല്‍കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.!! എല്ലാം അദ്ദേഹത്തിനു പൊറുത്തു  കൊടുക്കുമാരാകട്ടെ!!


ഇവിടെ നമുക്ക് കിട്ടുന്ന പാഠം.... നാം പ്രവര്‍ത്തിക്കുക.അല്ലലാഹുവിന്റെ തൃപ്തി കാംക്ഷിച്ചു
കൊണ്ട്.അല്ലാഹുവിന്‍റെ അനുഗ്രഹം പ്രതീക്ഷിച്ചുകൊണ്ട്...അതൊന്നുംതന്നെ, നമ്മുടെ മാനുഷികമായ കടമയും കടപ്പാടും ഉത്തരവാദിത്വവും മറന്നുകൊണ്ടാവരുത്.നമുക്ക് ജന്മം
നല്‍കിയ അല്ലാഹു നമ്മില്‍ അര്‍പ്പിതമാക്കപ്പെടുന്ന ദൌത്യം നാം നിറവേറ്റപ്പെടെണ്ടാതുണ്ട്.
അല്ലാഹു നമ്മോട് കല്പ്പിച്ചതെന്തും, മനുഷ്യ നന്മക്കുള്ളതാണ്.ആത്യന്തികമായി മനുഷ്യ
നന്മയാണ് അല്ലാഹുവിന്‍റെലക്‌ഷ്യം.. മനുഷ്യനെ വിസ്മരിച്ചുകൊണ്ട്,സമൂഹത്തെ വിസ്മരിച്ചുകൊണ്ട് ,കുടുംബത്തെ വിസ്മരിച്ചുകൊണ്ട് നാം കാണിക്കുന്നത് അഭ്യാസം മാത്രമാണ്.അത് അല്ലാഹുവിന്‍റെ കല്പനകള്‍ ഉള്കൊണ്ടുകൊണ്ടുള്ളതായിരിക്കില്ല.സത്ത
യാണ് പ്രധാനം. സത്തയുള്‍ക്കൊണ്ട്  ജീവിക്കണം.മാനവരാശിയെ ശുദ്ധീകരിച്ചുകൊണ്ട്,
പ്രപഞ്ച സംസ്കരണമാണ് അല്ലാഹുവിന്റെ കല്പ്പനയിലെ സത്ത.

അല്ലാഹുവിലേക്ക് നാം അടുക്കുംതോറും നമ്മുടെ മനസ്സ് വിശാലമാകണം. ശുദ്ധമാകണം.
അഞ്ചു നേരത്തെ നമസ്കാരംകൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നതും അത് തന്നെ.വുളുവിലൂടെ
ദേഹ ശുദ്ധിയും,നമസ്കാരത്തിലൂടെ മനസ്സ് ശുദ്ധീകരണവും...ഒരു വക്ത് നമസ്കാരം കഴി
ഞ്ഞു,അടുത്ത നമസ്കാര സമയമാകുമ്പോള്‍, അതുവരെയുള്ള എല്ലാ തെറ്റ് കുറ്റങ്ങളും, പാപ
വുംഅടുത്ത നമസ്കാരത്തില്‍ കഴുകിക്കളയുന്നു.ഇങ്ങിനെ അഞ്ചു നേരം ശരീരവും, മനസ്സും
വൃത്തിയാക്കി പിറന്നു വീണ കുഞ്ഞിനെപോലെ നിഷ്കളങ്ക മാനസീകനായി മനുഷ്യന്‍ ശുദ്ധീകരിക്കപ്പെടുന്നു.ഒരു മുസ്ലിമിനെ തെറ്റുകുറ്റങ്ങളുടെ ഭാണ്ഡം പേറി നടക്കാനുള്ള അ
വസരം അള്ളാഹു നല്‍കുന്നില്ല.ഒരു  നേരത്തെ നമസ്കാരം കഴിഞ്ഞു അടുത്ത നമസ്കാരം
വരെ മാത്രമെ അവന്റെ തെറ്റ് കുറ്റങ്ങള്‍ക്ക് ധൈര്ഘ്യമുള്ളൂ.ഈ രണ്ടു നമസ്കരത്തിനുമിട
യില്‍ വന്നുപോയിട്ടുള്ള അവന്റെ പാപങ്ങളെ കുറിച്ച് അടുത്ത നമസ്കാരത്തില്‍ അവന്‍ അല്ലാഹുവിനോട് പ്രായശ്ചിത്തം ചെയ്തിരിക്കും.പ്രായചിത്തം ചെയ്യാത്ത നമസ്കാരം നമ്സ്കരമാകുമോ?. അങ്ങിനെ ഓരോ നമസ്കാരത്തിനിടയിലും വന്നുപോകുന്ന തെറ്റു
കുറ്റങ്ങള്‍ അല്ലാഹുവിനോട് ഏറ്റുപറഞ്ഞു അവന്റെ മനസ്സ് ശുദ്ധീകരിക്കുന്നു.ഈ ശുദ്ധീക
രണ മില്ലെന്കില്‍ അല്ലാഹു നമ്മില്‍ നിര്‍ബന്ധ മാക്കിയിട്ടുള്ള നമസ്കാരം കൊണ്ട് അല്ലാ
ഹുവിന്‍റെ ഉദ്ദേശം നാം നിറവേറ്റപ്പെടുന്നുണ്ടോ?നാം ചിന്തിക്കുക.

അങ്ങിനെ ശുദ്ധമായ മനസ്സുമായി , ഉത്തരവാദിത്വവും, ബാധ്യതയും കടമയും കടപ്പാടും
കഴിഞ്ഞവന്  മനസ്സിന്റെ അവസാന ശുദ്ധീകരനമാണ് ഹജ്ജ്‌. ഹജ്ജ്‌ കഴിയുന്നതോടെ,
എല്ലാം വൃത്തിയായ പവിത്രമായ ഹൃദയം നാം അല്ലാഹുവിന്‍റെ അടുക്കലെക്കുള്ള യാത്ര
ക്കുള്ള ഒരുക്കമെന്നപോലെ ,ഹജ്ജിന്‍റെ പവിത്രത കാത്തു സൂക്ഷിച്ചു ജീവിക്കാന്‍ നാം ബാധ്യസ്ഥരാണ്.അപ്പോള്‍ മാത്രമാണ് ഒരു മുസ്ലിം അല്ലാഹുവിന്റെ കല്പന അനുസരിച്ച്
ജീവിക്കുന്ന ഒരു മനുഷ്യനാകുന്നത്.ഇങ്ങിനെ അല്ലാഹു നമുക്ക് കല്‍പ്പിച്ച ഹജ്ജിലും,
സക്കാത്തിലും എല്ലാം അള്ളാഹു പറഞ്ഞതിന്റെ സത്തയാണ് നാം ഉള്കൊള്ളേണ്ടത്.

(എല്ലാം ഇന്ന് കച്ചവടവല്‍ക്കരിക്കപ്പെട്ടപോലെ,ന്യായീകരിച്ചു ശെരിയാക്കി കൊണ്ടുവ
രേണ്ട ഒന്നല്ല അല്ലാഹുവിന്റെ കല്പനയും, റസൂല്‍(സ)ന്‍റെ സുന്നത്തുകളും.എന്തിനാണ് നമസ്കാരമെന്നു, എന്തിനാണ് നോല്‍മ്ബെന്നും അതിന്‍റെ ഉദ്ദേശം മനസ്സിലാക്കുക.
പകല്‍ മുഴുവന്‍ പട്ടിണി കിടന്നു, ചെയ്യാവുന്ന അധര്‍മ്മങ്ങളൊക്കെ ചെയ്തു.സന്ധ്യാ
നേരത്ത് ഭക്ഷണം കൊണ്ട് രാജകീയമായി തിന്നു ആഘോഷിക്കാന്‍ മാത്രമായി പവിത്ര
റംസാന്‍ മാസത്തെ കാണുന്നവരുണ്ട്.)

ഇങ്ങിനെ അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങളിലും,പല വിട്ടു വീഴ്ചകളും അല്ലാഹു
നല്‍കുന്നു.നമസ്കാരം വിട്ടുപോയാല്‍ അത് നസ്കരിച്ചു വീട്ടിയാല്‍ മതി. നോല്മ്പ് കാ
ലത്ത് നോല്മ്പ് വിട്ടുപോയാല്‍ അത് പിന്നീട് നോട്ടു വീടിയാല്‍ മതി. ഇങ്ങിനെ എല്ലാ വിധ
വിട്ടു വീഴ്ചയും അള്ളാഹു നല്‍കിയത് ആദ്യാന്തികമായി മനുഷ്യ നെ അല്ലാഹു മനുഷ്യനാ
യിതന്നെ കാണുന്നത് കൊണ്ടാണ്.

ഒരു മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു വിടുന്നത് അവനില്‍ അര്‍പ്പിതമായ ദൌത്യത്തോടു
കൂടിയാണ്.അതില്‍ പ്രധാനം അവന്‍റെ കുടുംബം തന്നെ.കുടുംബ സംരക്ഷണമാണ് ഒരു
മനുഷ്യന്റെ പ്രധാന ദൌത്യം, അവന്‍റെ മാതാപിതാക്കളെ,അവന്റെ സഹോദരീ സഹോദ
രങ്ങളെ, ഭാര്യയെ,മക്കളെ,കുടുംബ സംരക്ഷണ ബാധ്യത അവനിലര്‍പ്പിതമാണ്.അതിനവ
ന്‍ അധ്വാനിക്കെണ്ടതുണ്ട്.കഷ്ടപ്പെടെണ്ടതുണ്ട്.തന്നിലര്‍പ്പിതമായ കടമയും, ബാധ്യത
യും നിറവേറ്റപ്പെടുന്നതിനിടയില്‍, സമയം തെറ്റാനിടവന്നെക്കാവുന്ന നമസ്കാരവും,
നോല്മ്പും നോറ്റ് വീടുവാനും, നമസ്കരിച്ചു വീട്ടുവാനും അള്ളാഹു നമുക്ക് സൗകര്യം തരുന്നു.
അത്രത്തോളം കുടുംബ സംരക്ഷണത്തെ അല്ലാഹു പ്രാധാന്യം നല്‍കുന്നു.കുടുംബ സംരക്ഷ
ണം ഒരു മനുഷ്യന്‍റെ ജന്മ ദൌത്യമാണ്.കുടുംബ സംരക്ഷണ ചിന്തയും,അതിനുള്ള പ്രവ
ര്‍ത്തിയും ചെയ്യാതെ, ഒരിബാദത്തും  അല്ലാഹു പരിഗണിക്കില്ല .

ഒരിക്കല്‍ ഒരു സഹാബി റസൂല്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് പറഞ്ഞു."അല്ലാഹുവിന്‍റെ
റസൂലെ,ഞാന്‍ എന്‍റെ എല്ലാ സ്വത്തുക്കളും എന്‍റെ ദീനിന്നുവേണ്ട് ചിലവഴിക്കാനായി നീക്കി വെക്കുന്നു.ദീനിന്നുവേണ്ടിയാണ് എന്‍റെ എല്ലാ സ്വത്തും, സമ്പാദ്യവും'ഇത് കേട്ട് കൊണ്ടി
രുന്ന റസൂല്‍(സ) തിരുമേനി ആ സഹാബിയോടു ചോദിച്ചു.താങ്കള്‍ക്ക്  ഭാര്യയില്ലേ? താങ്കള്‍
ജന്മം നല്‍കിയ മക്കളില്ലേ? കഷ്ടപ്പെടുന്ന നിന്‍റെ മറ്റു കുടുംബാങ്ങങ്ങളില്ലേ?അവര്‍ക്കൊ
ക്കെ താങ്കളുടെ സമ്പാദ്യത്തില്‍ നിന്നും  എന്ത് നീക്കിവെച്ചു? താങ്കളുടെ ശേഷം അവരെ
തീര്‍ത്തും പിച്ച തെണ്ടാന്‍ വിട്ടുകൊണ്ടാണോ  ദീനിനെ സംരക്ഷിക്കാന്‍ പോകുന്നത്?
ആദ്യം താങ്കള്‍ മക്കള്‍ക്കും കുടുംബത്തിനുമായി നീക്കിവെക്കു.അതിനു ശേഷം മിച്ച
പ്പെടുന്നത്താങ്കളുടെ ആഗ്രഹം പോലെ ചെയ്യൂ.

മറ്റെന്തിനെക്കാളും കുടുംബ സംരക്ഷണമാണ് പ്രധാനം.നമുക്ക് ജന്മം നല്‍കിയ, നാം ജന്മം നല്‍കിയ കുടുംബ സംരക്ഷണവും, അതോടൊപ്പം അല്ലാഹു നമ്മില്‍ അര്‍പ്പിക്കപ്പെട്ട
ദൌത്യം നിരവേ റ്റ്പ്പെടുകയും ചെയ്യുന്നുണ്ടെന്നു അല്ലാഹുവിനെ ബോദ്ധ്യപ്പെടുത്തിക്കൊ
ണ്ടുള്ള ഇബാദ ത്തുകളും, ആ ഇബാദത്തുകള്‍ എന്തിനു നമ്മില്‍ നിര്‍ബന്ധമാക്കപ്പെട്ടു
എന്ന് മനസ്സിലാക്കിക്കൊണ്ട് ചെയ്യുകയും ചെയ്യുമ്പോള്‍ നമ്മുടെ ജന്മ ദൌത്യം നിര്‍വഹി
ക്കപ്പെടുന്നു!!.

അല്ലാഹു നോക്കിക്കാണുന്നത് നമ്മുടെ  ആത്മാവിലെക്കാണ്.ഹൃദയത്തിലെക്കാണ് .നാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആത്മാവെന്ന, മനസ്സാക്ഷിയെന്ന, അല്ലാഹുവിന്‍റെ സമീ
ക്ഷയില്‍ ബോധ്യപ്പെടുത്തി ക്കൊണ്ടാവണം..നാം ബോധ്യപ്പെടുത്തെണ്ടത് അല്ലാഹുവിനെ മാത്രം.നമസ്കാരമായാലും.നോല്‍മ്ബായായും,വെറുതെ കുംബിടാനും,പട്ടിണികിടക്കാനും
ഉള്ളതല്ല.അതിന്റെയോക്കെയും സത്തയാണ് നാംഉള്കൊള്ളേണ്ടത് നാം  ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ആത്മ പരിശോധന നടത്തുക.അപ്പോള്‍ അതിലെ തെറ്റും ശെരിയുംസ്വയം
കണ്ടെത്താന്‍ കഴിയും,ആ ആത്മ പര്ശോധനയും അവനവനെ ന്യായീകരിച്ചാവരുത്.
വാദിയും പ്രതിക്കുമിടയില്‍ നിലയറപ്പിച്ചുകൊണ്ട്‌ വേണം ആത്മ പരിശോധന നടത്തേ
ണ്ടത്.അപ്പോള്‍ തീര്‍ച്ചയായും നമ്മുടെ പ്രവര്‍ത്തിയിലെ തെറ്റും ശെരിയും ബോധ്യമാകും.
തെറ്റ് വന്നുപോയെങ്കില്‍ അതിന്നു വിധേയമായവരോട് പോരുത്തപ്പെടീക്കുകയും,അടുത്ത നമസ്കാരത്തില്‍ അത് അല്ലാഹുവിനോട് ഏറ്റു പറഞ്ഞുകൊണ്ട് സ്വന്തം മനസ്സ് ശുദ്ധീക
രിക്കുകയും വേണം.നമസ്കാരത്തിന്‍റെ കാതല്‍ ഇതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

അല്ലാഹു നാമെല്ലാവരെയും കാത്തു സൂക്ഷിക്കട്ടെ...എല്ലാ തെറ്റ് കുറ്റങ്ങളില്‍ നിന്നും
ആപത്തില്‍ നിന്നും, ദുരിതത്തില്‍ നിന്നും.
---------------
വാല്‍ക്കഷ്ണം:

ജിദ്ദയില്‍ മസ്ജിദുല്‍ ഹറമിന്നടുത്തു ഒരു ആഭരണ ഷോറൂം ഉള്ഘാടനത്തിന്റെ  ക്ഷണ
ക്കത്താണ് എന്‍റെ കയ്യില്‍ ..

മന്‍മോഹന്‍സിങ്ങിന്റെ സാമ്പത്തിക ഉദാരവല്‍ക്കരണം ഇന്ത്യന്‍ സംസ്കാരം തന്നെ
മാറ്റി  പാശ്ചാത്യന്റെ ചെരിപ്പിന്നടിയില്‍ കിടന്നമര്‍ന്നു നശിപ്പിക്കാന്‍ ഇടവരുത്തിയ നയ
ത്തിന്‍റെ ഭാഗമായി ഇന്ത്യയില്‍ ബിസിനസ്‌ സാമ്രാജ്യങ്ങള്‍ ആധിപത്യം സ്ഥാപിച്ചു കഴി
ഞ്ഞു.എന്തും കച്ചവടതാല്പര്യങ്ങളിലൂടെ നേട്ടങ്ങള്‍ കൊയ്യാന്‍ ഒരുംബെട്ടിറങ്ങുന്ന ഈ ക
ച്ചവട താല്‍പര്യങ്ങളില്‍ മൂല്യങ്ങള്‍ പോലും വില്പനച്ചരക്കാക്കുന്നു. സംസ്കാരവും മൂല്യങ്ങ
ളുംഇല്ലാതായി . വേണ്ടെന്നായി

ക്ഷനക്കത്തിലൂടെ,"........It Is a humble offering in pure gold, to the purity of the holy month
...........Hope you would bless us with your presence on your next pilgrimage to Mecca...
വിശുദ്ധ റമദാനില്‍ ശുദ്ധ സ്വര്‍ണ്ണം വാഗ്ദത്വം ചെയ്യുന്നു.
അടുത്ത മക്ക സന്ദര്‍ശന വേളയില്‍ നിങ്ങളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു എന്ന്.

ഹജ്ജിനും ഉംറക്കും മുസ്ലിം  പുണ്യ ഹറമില്‍ എത്തിച്ചേരുന്നത് ഭൌതിക ചിന്ത വെടിഞ്ഞുകൊണ്ടാണ്. അങ്ങിനെ ആയിരിക്കണം.മനസ്സ് നിറയെ, ആരാധ്യനായ അ
ല്ലാഹുവും,പ്രവാചക നബിയുമായിരിക്കും.

വിശുദ്ധ ഖുര്‍ആനിന്നിടയില്‍ സ്വര്‍ണ്ണ നാണയം കടത്തി പിടിക്കപ്പെട്ട ചരിത്രം മുന്പു
ണ്ടായിട്ടുണ്ട്.ബോംബെ കസ്റ്റംസ്‌ പിടിക്കപ്പെട്ട കേസ്‌...പുണ്ണ്യ തീ തീര്‍ത്ഥാടനത്തിന
ല്ലാതെ,കള്ളക്കടത്തു  ചിന്താഗതിയില്‍ വന്നെത്തുന്നവരെ അതിന്നു പ്രേരിപ്പിക്കുന്ന
ഇത്തരം കച്ചവട ചിന്താഗതി ക്കാര്‍ , പരിപാവന പുണ്ണ്യ ഗേഹവും പരിസരവും,
തീര്‍ത്ഥാടനവും, അതിന്‍റെ പവിത്രതയും മലിനമാക്കും .

നിങ്ങളുടെ കച്ചവട താല്പര്യം എല്ലാമൂല്യങ്ങളും നശിപ്പിക്കാന്‍ ഒരുംബെടുമ്പോള്‍,പവിത്ര
മണ്ണില്‍ കാലുകുത്തുന്ന, പവിത്ര മൂല്യങ്ങളില്‍ അര്‍പ്പിതമായെത്തുന്ന തീര്‍ഥാടകരെയെ
ന്കിലും വെറുതെ വിടുക.സ്വര്‍ണ്ണം വാങ്ങാന്‍ അല്ല, ധ്യാന നിരതരായി ജീവിതത്തിലെ
എല്ലാ അശുദ്ധിയും കഴുകിക്കളയാന്‍ എത്തി ച്ചെ രുന്നവരാണ്  ഈ പുണ്യ ഗേഹം സന്ദ
ര്‍ശിക്കുന്നത് അവരെ വീണ്ടും അശുദ്ധ മനസ്കരാക്കാതിരിക്കൂ!!.








ബുധനാഴ്‌ച, ഓഗസ്റ്റ് 15, 2012

സ്വാതന്ത്ര്യ ദിനാശംസകള്‍

എന്‍റെ പ്രിയ നാട്ടുകാര്‍ക്കും, പ്രിയ ബ്ലോഗ്‌ വായനക്കാര്‍ക്കും,
മറ്റു രാജ്യക്കാരായ എന്‍റെ സുഹൃത്തുക്കള്‍ക്കും,എന്‍റെ മഹത്തായ
രാജ്യത്തിന്റെ അറുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന
ഈ സുദിനത്തില്‍ എന്‍റെ സര്‍വ്വ ആശംസകളും നേരുന്നു....