വെള്ളിയാഴ്‌ച, ജനുവരി 21, 2011

"ചന്ദ്രിക" പത്രം കയ്യടക്കാനുള്ള ശ്രമവും,ലീഗിന്റെ പിളര്പ്പിലെക്കുള്ള നീക്കവും.




(മര്‍ഹൂം) പാണക്കാട് പൂക്കോയ തങ്ങള്‍

വിദ്യാഭ്യാസ മന്ത്രിയായിരുന്ന കോയാ സാഹിബും, വടക്കന്‍ മേഖലകളിലെ കരുത്തരായ
സി.കെ.പി ചെറിയ മമ്മുകേയിയും തമ്മിലുള്ള രാഷ്ട്രീയത്തിലൂന്നിയുള്ള വ്യക്തിപരമായ
കാരണങ്ങള്‍ മൂര്ച്ചിക്കുകയും, അത് കോയാ സാഹിബിന്റെ മന്ത്രിസ്ഥാന രാജിയിലെത്തിക്കു
കയും, ചന്ദ്രികയുടെ ചീഫ്‌ എഡിറ്റര്‍ ആയി വീണ്ടും കൊയാ സാഹിബിനെ പ്രതിഷ്ടിച്ചു
കൊണ്ട് ലീഗില്‍ പലതരത്തിലുള്ള ഉള്തിരിവുകളും നടന്നു കൊണ്ടിരുന്ന സമയം

ചീഫ്‌ എഡിറ്റര്‍ സി.എച്ച്. മുഹമ്മദ്‌ കോയ എന്ന പേര് പത്രത്തിന്റെ ഹെഡിംഗ്ന്റെ
മുകളില്‍ അച്ചടിച്ചുകൊണ്ട്, അദ്ദേഹത്തെ തന്നെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്ത അതെ
പത്രത്തില്‍ തന്നെ വായിക്കേണ്ടിവന്ന ദുരവസ്ഥ, ലോകത്ത് മറ്റേതെങ്കിലും, മുഖ്യ പത്രാധിപര്‍ക്കുണ്ടാവാനിടയില്ല. സമ്മര്‍ദ്ദത്താല്‍  മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തി, ചന്ദ്രിക
യിലെ ഒഴിഞ്ഞുകിടന്ന ചീഫ്‌ എഡിറ്റര്‍ കസേരയില്‍ എത്തുമ്പോഴേക്കും, ചന്ദ്രികയിലെ
 സഹ പ്രവര്‍ത്തകരും, മറ്റു സ്റ്റാഫ്‌കളും, അന്നത്തെ ചന്ദ്രികയിലെ  ഭരണംകയ്യടക്കിയ
 കേയി വിഭാഗത്തിന്റെ കയ്യിലകപ്പെട്ടു കഴിഞ്ഞിരുന്നു.

മന്ത്രി സ്ഥാനം രാജിവെച്ചു ചീഫ്‌ എഡിറ്റര്‍ സ്ഥാനത്തിരിക്കുമ്പോള്‍,  സി എച്ചിന്
സ്വന്തം കാറുപോലും ഉണ്ടായിരുന്നില്ല. ഒരു ദിവസം ഓഫീസില്‍ നിന്നിറങ്ങി,
ഉച്ചക്ക് വീട്ടിലേക്കു പോകാന്‍ തുനിഞ്ഞപ്പോള്‍, അദ്ദേഹത്തിനു ഒരു ഓട്ടോ
പിടിച്ചു കൊടുക്കാന്‍ ഒരു പ്യൂണ്‍ പോലുമുണ്ടായില്ല റോഡിലിറങ്ങി അദ്ദേഹം
സ്വയം  ഓട്ടോ പിടിച്ചു പോകേണ്ടിവന്ന കാഴ്ച ആരെയും വേദനിപ്പി
ക്കുന്നതായിരുന്നു

ലീഗിന്‍റെ ഊര്‍ജ്ജമായ, കരുത്തായ, കൊയാസാഹിബിന്‍റെ രാഷ്ട്രീയപരമായും, ഔദ്യോ
ഗിക പരമായും ഏറെ വേദനിപ്പിച്ച, വേദന അനുഭവിച്ച നാളുകലായിരിക്കാം
മന്ത്രിസ്ഥാനം രാജിവെച്ച ശേഷം  ചന്ദ്രികയില്‍ ചീഫ്‌ എഡിറ്റര്‍ ആയി ഇരുന്ന കാലഘട്ടം.

ലീഗിന്റെ പിളര്‍പ്പിന് ആഗ്രഹിക്കുകയും,അതിന്നു ആക്കം കൂട്ടും വിധം പക്ഷം
ചേര്‍ന്ന് ലീഗിലെ അഭിപ്രായ വ്യത്യാസം രൂക്ഷമാക്കാന്‍ സജീവമായ്‌ പ്രവര്‍ത്തിച്ച 
 ഒരു വിഭാഗമുണ്ടായിരുന്നു അന്ന് ലീഗില്‍. വളരെയൊന്നും ഉയര്‍ന്നുവരാന്‍
കഴിയാതിരുന്ന ചെറിയ  നേതാക്കള്‍.

ലീഗ് പിളര്‍ന്നാല്‍, സി എച്ചും കൂട്ടരും ഒരു ഭാഗത്തേക്ക് പോയാല്‍, മറുഭാഗത്തിന്,
പ്രഗല്‍ഭരായ നേതാക്കന്മാരുടെ അഭാവത്തില്‍, ആ ഭാഗത്ത്‌ നിലയുറപ്പിച്ചു  വളരാമെന്ന
കണക്ക് കൂട്ടലില്‍ പിളര്‍പ്പിന്നായി അധ്വാനിചു എന്ന് പറയുന്നതില്‍ തെറ്റില്ല. ലീഗിലെ
 അഭിപ്രായ ഭിന്നത രൂക്ഷമായപ്പോള്‍, കൂട്ട് മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍
മധ്യസ്ഥം വഹിക്കാന്‍ ഇറങ്ങിയ ആര്‍ എസ് പി നേതാവും, വ്യവസായ മന്ത്രിയു
മായിരുന്ന ബേബി ജോണ്‍ തന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഏറെ വിഘാതമായതും,
ഈ ചെറു നേതാക്കളുടെ സമ്മര്‍ദ്ധ തന്ത്രവും കൂടിയായിരിക്കാം .

ചന്ദ്രികയിലും , ലീഗിലും, സി എച്ച്  ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍
ഏറനാടന്‍ വിഭാഗത്തിന്റെ കരുത്ത് സി എച്ചി നുണ്ടായിരുന്നെന്കിലും
പാണക്കാട് പൂക്കോയ തങ്ങളുടെ ആശിര്‍വാദവും, പി സീതിഹാജി എന്ന
മരവ്യവസായിയുടെ, എല്ലാനിലയിലുമുള്ള കരുത്തും കോയസാഹിബിന്റെ ആത്മ
വീര്യം നഷ്ടപ്പെടാന്‍ ഇടവരുത്താതെ ശക്തമായി നിലയുറപ്പിക്കാന്‍ പ്രേരകമായി.

അന്നോളം ലീഗില്‍ അറിയപ്പെടാതിരുന്ന സീതി ഹാജി (മര്‍ഹൂം) സി എച്ചിന്റെ
ശക്തമായ വക്താവായി  മാറിയതോടെ ലീഗിലെ വിഭാഗീയത മൂര്ചിച്ചു.ഒത്തു
 പോകാന്‍ വഴികളെല്ലാം, അടഞ്ഞു കൊണ്ടിരിക്കെ, പാര്‍ട്ടിയേക്കാള്‍ ചന്ദ്രിക
പത്ര ഭരണത്തില്‍, അവകാശത്തില്‍ പിടിമുറുക്കാന്‍ കെയി പക്ഷം നീക്കമാരംബിച്ചു.

റെയില്‍വേ സമരം മൂലം രാജ്യമെങ്ങും കുലുഷിത മാവുകയും, സമരത്തോട്
അനുഭാവ പൂര്‍വ്വമാല്ലാതിരുന്ന ഇന്ദിരാഗാന്ധിയുടെ സമീപനവും രാജ്യത്തെ
അസ്വാസ്ത്യജനകമായ ഒരവസ്തയിലെതിച്ചുകൊണ്ടിരുന്ന സമയം.
കേരളത്തില്‍ ലീഗിലെയും, ഒരു പൊട്ടിത്തെറിയുടെ എല്ലാ ചുറ്റുവട്ടങ്ങളും
സജീവമായിക്കൊണ്ടിരുന്നു.

ലീഗില്‍ ഒരു പിളര്‍പ്പ് അനിവാര്യമാകും എന്ന് വന്നതോടെ ചന്ദ്രിക പത്രത്തിലുള്ള
അവകാശ തര്‍ക്കവും  അണിയറയില്‍ തകൃതിയായി നടന്നുകൊണ്ടിരുന്നു.
അന്ന് കേയി അനുകൂലികളുടെ കയ്യിലമര്‍ന്നു നിന്ന ചന്ദ്രിക, അതുകൊണ്ടുതന്നെ,
പത്രാധിപ സമിതി അംഗങ്ങളും, അഡ്മിനിസ്ട്രേഷന്‍ സ്റ്റാഫും,, ചന്ദ്രികയിലെ
അഫിലിയെറെറട് അല്ലാത്ത സ്വതന്ത്ര യൂണിയനും കേയി വിഭാഗത്തിന്റെ
വക്താകളായി മാറി

ലീഗിന്റെ പിളര്‍പ്പിനുവേണ്ടി ആഹോരാത്രം പ്രവര്‍ത്തിക്കുകയും, വിമത വിഭാഗ
മായ കെയി ഗ്രൂപ്പിന് സര്‍വ്വ ഒത്താശയും ചെയ്തുകൊണ്ടിരുന്ന മാക്സിസ്റ്റ്‌
കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയും, ഇടതു പക്ഷവും,, ആ നിലക്ക്  നാമമാത്ര അംഗ
ബലമുള്ള സി.ഐ ടി യു അംഗങ്ങളും ലീഗിലെ വിമതരായ കെയി ഗ്രൂപ്പിന്റെ
പക്ഷം ചേര്‍ന്നു

കേയി ഗ്രൂപ്പില്‍, ഗ്രൂപ്പിന്നാധാരം കേയിതന്നെ യായിരുന്നെന്കിലും, വിമത നേതാ
വായി, സൈദ്‌ ഉമര്‍ ബാഫക്കി(മര്‍ഹൂം) തങ്ങളായിരുന്നു..രണ്ടു പക്ഷവും
വ്യക്തമായിത്തന്നെ രണ്ടു ഭാഗങ്ങളിലേക്ക് വേര്‍പിരിയാന്‍ അണിയറയില്‍
തീരുമാനമായി. ചേരി തിരിഞ്ഞുള്ള പ്രവര്തനഗല്‍ ശക്തമായി.

ഈ കാലയളവിലായിരുന്നു, അന്നത്തെ കേരള ചീഫ്‌ എന്‍ജിനീയര്‍ ആയിരുന്ന
ടി.പികുട്ടിയമ്മു സാഹിബ്‌ (മര്‍ഹൂം) ചന്ദ്രികയില്‍ മാനേജിംഗ് എഡിറ്റര്‍ ആയി
ചുമതലയേല്‍ക്കുന്നത്. സ്വാഭാവികമായും അദ്ദേഹം ചന്ദ്രിക ഭരണാധികാരി
കളുടെ കയ്യിലോതുങ്ങേണ്ടി വന്നു. സി.എച്ച്. ചീഫ്‌ എഡിറ്ററും, കുട്ടിയമ്മു
സാഹിബ്മാനേജിംഗ് എഡിറ്റെരുമായി ഇരുന്നു ചന്ദ്രിക പത്രം നയിച്ച ആ കാലഘട്ടം,
വ്യത്യസ്ത ചേരികളില്‍ പ്രവര്തിക്കെണ്ടിവന്ന സാഹചര്യം ഇരുവര്‍ക്കും
വേദനപൂര്‍വ്വമായിരിക്കണം എന്ന് വേണം കര്താന്‍. കാരണം വ്യക്തിപരമായി
വളരെ അടുത്തവരായിരുന്നു, സി എച്ചും, ടി പി കുട്ടിയമ്മു സാഹിബും.

കലങ്ങിമറഞ്ഞുകൊണ്ടിരിക്കുന്ന ലീഗ് രാഷ്ട്രീയവും, ചന്ദ്രിക പത്രം പിടിച്ചട
ക്കുന്നതിലെ നേതാക്കന്‍മാരുടെ നെട്ടോട്ടവും, അതിലേക്കു വലിച്ചിഴക്കപ്പെട്ട,
ചന്ദ്രികാ നോണ്‍ ജേര്‍ണലിസ്റ്റ്‌ എംപ്ലോയീസ്‌ യൂണിയനും.........

അടുത്ത പോസ്റ്റില്‍ വായിക്കുക

അഭിപ്രായങ്ങളൊന്നുമില്ല: