ബുധനാഴ്‌ച, നവംബർ 30, 2011

പത്രം പിടിച്ചടക്കലും ' ചന്ദ്രിക" നോണ്‍ ജേര്‍ണലിസ്റ്റ്‌ യൂണിയന്‍റെ ഇടപെടലും ‍ - ഞാന്‍ എന്നിലൂടെ - ഭാഗം -൩


ചന്ദ്രിക പത്ര പ്രസ്‌ കൊമ്പോണ്ടിലേക്ക് പ്രവേശനമില്ലാതെ, പുറത്താക്കപ്പെട്ട ഔദ്യോഗിക ലീഗ്
നേതാക്കളെ അകത്തു കടത്താതിരിക്കാന്‍ തലശ്ശേരി ഗുണ്ടകളെ ചന്ദ്രിക പ്രസ്‌ ഗേറ്റ്നു മുന്‍പില്‍
കാവല്‍ ഏര്‍പ്പെടുത്തിയ ചരിത്രം ഒരുപക്ഷെ ഇന്നത്തെ ലീഗ് നേതാക്കള്‍ക്കോ, ലീഗുകാര്‍ക്കോ
അറിയില്ലെങ്കിലും. എല്ലാറ്റിനും സാക്ഷിയായി അന്നത്തെ പിളര്‍പ്പും ഉള്‍പ്പോരും അനുഭവിച്ചറി
ഞ്ഞ ഇ.അഹമ്മദ്‌ സാഹിബിനു ഇതൊന്നും മറന്നുകാണില്ല. ഒരു പക്ഷെ തലശ്ശേരി ഗുണ്ടകള്‍ 
വലയം തീര്‍ത്ത ചന്ദ്രിക പ്രസ്‌ ഗേറ്റ്, അഹമ്മദ്‌ സാഹിബും കണ്ടിരിക്കാനിടയില്ല. പിളര്‍പ്പില്‍
പങ്കുകാരായ അന്നത്തെ നേതാക്കള്‍ക്കും ,ചന്ദ്രികാ പത്ര ജീവനക്കാര്‍ക്കും,,ഇന്ന് ജീവിച്ചിരിക്കുന്ന കോഴിക്കോട്ടെ പഴയ ലീഗുകാരുംഅത് മറക്കാനിടയില്ല.

ലീഗിലെ വിഭാഗീയത രൂക്ഷമായപ്പോള്‍ ഒരു നിരയിലും നില്‍ക്കാതെ മാറിനിന്നു ബലം അ
റിഞ്ഞു ഭാഗം ചേര്‍ന്ന ഇ.അഹമ്മദ് സാഹിബ് അന്നും ഇന്നും അധികാരം അദ്ദേഹത്തിന്‍റെ പ്രധാ
ന വിഷയമാണെന്നത് എല്ലാ ലീഗുകാര്‍ക്കും അറിയാവുന്ന കാര്യം.. ലീഗിനോ സമുദായത്തിനോ
ഒരു പാട് കാര്യങ്ങള്‍ ചെയ്യാവുന്ന, കേന്ദ്രത്തിലും, കേരളത്തിലും മന്ത്രി പദവിയില്‍ ഏറെ നാള്‍
ഇരുന്ന അദ്ദേഹത്തിനു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ എടുത്തു പറയാവുന്ന, സമു
ദായ സേവക മായോ,ജനസേവക മായോ ചെയ്ത കാര്യങ്ങള്‍ തപ്പിയെടുക്കാന്‍ പ്രയാസം.

ചന്ദ്രിക ഭരണം വിമതര്‍ കയ്യടക്കി വെക്കുകയും, ഔദ്യോഗിക വിഭാഗത്തിന് പ്രസ്സിനകത്തേക്ക് പ്ര
വേശിക്കാന്‍ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍, ഔദ്യോഗിക വിഭാഗത്തിന്,
അവരുടെ സഹായത്തിനു കൂട്ട് പിടിക്കാന്‍ ഒരേ ഒരു മാര്‍ഗ്ഗമേ അവരുടെ മുന്പിലുണ്ടായിരുന്നു
ള്ളൂ. ജീവനക്കാരുടെ സഹകരണം.അത് ഭൂരിപക്ഷം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന നോണ്‍
ജേര്‍ണലിസ്റ്റ്‌ യൂണിയനെ സ്വാധീനിക്കുക എന്നതുകൊണ്ടായിരിക്കണം  ലീഗ് നേതാക്കളും, ബോ
ര്‍ഡ്‌ ഡയറക്ടര്‍മാരുമായ കെ.എസസുലൈമാന്‍ ഹാജിയും ,കെ.കെ,എസ തങ്ങളും ഞങ്ങളെ സമീ
പിച്ചത്.

നോണ്‍ ജേര്‍ണലിസ്റ്റ്‌ എംപ്ലോയീസ്‌ യൂണിയന്‍, അതിന്റെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് യൂ
ണിയന്‍റെ അംഗീകാരം നേടി, ലീഗിന്റെ ഔദ്യോഗിക പക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴി
യും എന്നത് നടപ്പില്ലാത്ത കാര്യം. അത് ഞങ്ങളെക്കാള്‍ ഏറെ മനസ്സിലാക്കിയത് ഔദ്യോഗിക ലീഗ് 
നേതാക്കള്‍ തന്നെയായിരുന്നു. അതിനാല്‍ യൂണിയന്റെ തലപ്പത്തിരിക്കുന്നവരെ വളച്ചെടുക്കുക
(വളച്ചെടുക്കുക എന്ന പ്രയോഗം എത്രമാത്രം ഉചിതം എന്ന് പറയുക വയ്യ.)എന്നതായിരു
ന്നു, ഔദ്യോഗിക നേതാക്കളായ പി. സീതി ഹാജി. (മര്‍ഹൂം), കെ. എസ്. സുലൈമാന്‍ ഹാ
ജി (മര്‍ഹൂം), കെ.കെ.എസ് തങ്ങള്‍(മര്‍ഹൂം),  തുടങ്ങിയവരുടെ നിലപാട്‌.

പിന്‍ നിരയില്‍ എല്ലാ വലിയ നേതാക്കളും നിരന്നുകൊണ്ട്. എല്ലാറ്റിനും ചുമതലപ്പെട്ടവരാ
യി മുന്‍ നിരയില്‍ നിന്ന് കൊണ്ട്. ചന്ദ്രിക നോണ്‍ ജേര്‍ണലിസ്റ്റ്‌ യൂണിയന്റെ നേതാക്കളെ പ്രലോഭിപ്പിക്കാന്‍ സീതി ഹാജിയും, സുലൈമാന്‍ ഹാജിയും, കെ.കെ.എസ് തങ്ങളും മുന്നി
ട്ടിറങ്ങി.

അങ്ങിനെ കോഴിക്കോട്ടെ കല്പക ടൂറിസ്റ്റ്‌ ഹോമിലേക്ക്, കെ.എസ. സുലൈമാന്‍ ഹാജിയും
(മര്‍ഹൂം) കെ.കെ.എസ തങ്ങളും (മര്‍ഹൂം) ഞങ്ങളെ, അതായത് ചന്ദ്രിക നോണ്‍ ജേര്‍ണ
ലിസ്റ്റ്‌ യൂണിയന്‍ നേതാക്കളായ കെ. എ.മജീദ്‌ സാഹിബും,(പ്രസിഡന്റ്‌) മര്‍ഹൂം. ടി.മൊ
യ്തീന്‍ കോയ ( ജ.സെക്രട്ടെറി) കെ.കെ.ഇബ്രാഹിം (ജ.സെക്രട്ടേറി) പി. എം.കോയ
(ഖജാന്ചി) എന്ന ഈ ഞാനും ക്ഷ ണിക്കപ്പെടുകയുണ്ടായി. എന്നാല്‍ രാത്രി വീട്ടില്‍
എത്തിച്ചേരാന്‍ വൈകുമെന്നതിനാല്‍, നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അന്നെനിക്ക്
 സംബന്ധിക്കാന്‍ കഴിഞ്ഞില്ല.

കല്പക ടൂറിസ്റ്റ്‌ ഹോമില്‍ വെച്ചുള്ള കെ.എസ്. സുലൈമാന്‍ ഹാജിയും,കെ.കെ.എസ്  ത
ങ്ങളുമായുള്ള  യൂണിയന്‍ നേതാക്കളുടെ കൂടിക്കാഴ്ചയില്‍. യൂണിയന്‍ നേതാക്കളോട്,
കെ.കെ.എസ് തങ്ങളും, കെ എസ്  സുലൈമാന്‍ ഹാജിയും പറഞ്ഞത് ,പ്രസ്സിനകത്ത്
നിന്ന് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സഹായിക്കുകയും  ചെയ്യണമെന്നായിരുന്നു നേതാക്കളുടെ സഹായ അഭ്യര്‍ത്ഥന..

പ്രസ്സും, പത്രവും, ഔദ്യോഗിക പക്ഷത്തിന്‍റെതായി തീര്‍ന്നാല്‍ , ഞങ്ങളുടെ യൂണിയന്‍
മാനേജ് മെന്റിനു നല്‍കിയ ആവശ്യങ്ങള്‍‍ ഒന്നും വിട്ടുകളയാതെ അംഗീകരിച്ചു തരുമെന്നും, യൂണിയന്‍ പ്രവര്തനത്തിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരുമെന്നും. അതോ
ടൊപ്പം  ഞങ്ങളെ അനുകൂലിച്ചു പ്രവര്‍ത്തിക്കുന്നതിന് എന്ത് സഹായവും ഞങ്ങളില്‍
നിന്നും ലഭ്യമാകുമെന്നും ഏതെന്കിലും തരത്തില്‍ ഒരു പ്രശ്നമുണ്ടായാല്‍,അതിനുള്ള
സാമ്പത്തിക സഹായവും,പോലിസ്‌ സംരക്ഷണവും നല്‍കുമെന്നും. അങ്ങിനെ പല
വാഗ്ദാന ങ്ങളുമായിരുന്നു ഞങ്ങള്‍ക്ക് ലീഗ് നേതാക്കള്‍ നല്‍കിയത് .

ലീഗിന്‍റെ ഔദ്യോഗിക നേതാക്കളുടെ പ്രതിനിധികളായാണ്  ജ.കെ.കെ.എസ് തങ്ങളും.
ജ. കെ.എസ് സുലൈമാന്‍ ഹാജിയും ഞങ്ങളെ വിളിച്ചതും സംസാരിച്ചതും.

ചന്ദ്രിക ചീഫ്‌ എഡിറ്റര്‍ .സി.എച്ച്. മുഹമ്മദ്‌ കോയ എന്ന്,  പത്രത്തിന്‍റെ "ചന്ദ്രിക" എന്ന
ഹെഡിംഗ് നു  മുകളില്‍ തന്നെ അച്ചടിച്ച്‌ കൊണ്ട്. സി.എച്ചിനെതിരെ ശക്തമായി, വാര്
‍ത്തകള്‍ അച്ചു നിരന്നപ്പോള്‍ ചീഫ്‌ എഡിറ്റര്‍ ആയ സി.എച്ച്. എം .കോയക്കു നോക്കി
നില്‍ക്കുവാനെ കഴിഞ്ഞുള്ളൂ..ഒരുവേള ആ ഘട്ടത്തില്‍ സി.എച്ചിന് പ്രസ്‌ കോമ്പൌണ്ടി
ലേക്ക് കടക്കുവാനെ കഴിഞ്ഞിരുന്നില്ല. പത്രത്തിന്‍റെ ചീഫ്‌ എഡിറ്റര്‍ക്ക് തന്‍റെ പത്ര
സ്ഥാപനത്തിലേക്ക് പ്രവേശനമില്ലാത്ത അവസ്ഥ!!. ലോകത്തൊരു മുഖ്യ പത്രാധിപര്‍ക്കു
മനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ദുരവസ്ഥ.  സി. എച്ചിന്റെ ഈ നിസ്സഹായാവസ്ഥയില്‍,
സി എച്ചിനെ ശക്തമായി എല്ലാ അര്‍ത്ഥത്തിലും താങ്ങി നിര്‍ത്തി , ശക്തി നല്‍കിയത്,
പി. സീതി ഹാജി (മര്‍ഹൂം) ആയിരുന്നു.

അതേപോലെ ചന്ദ്രിക  പത്രം ഔദ്യോഗിക ലീഗിനു ലഭിക്കണം എന്ന നിലയില്‍ ശക്ത
മായി നിലകൊണ്ടതും പി. സീതി ഹാജി ആയിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളെയും
യൂണിയനെയും അവരുടെ പക്ഷത്ത് നിര്‍ത്താന്‍ എല്ലാ പ്രേരണയും നല്‍കിയതിനു പി
ന്നിലും സീതിഹാജിയായിരുന്നു.

ആയിരക്കണക്കിന് ഷെയര്‍ ഹോള്‍ഡ്‌ കാരുള്ള 'ദ മുസ്ലിം പ്രിന്‍റിംഗ് ആന്‍ഡ്‌ പബ്ലിഷിംഗ്
 കമ്പനി' യുടെ  ഡയറക്റ്റ് ബോര്‍ഡിലും വിമതരായിരുന്നു അന്ന് ഭൂരിപക്ഷം. അതുകൊണ്ടു
തന്നെ ചന്ദ്രിക മാനേജിംഗ് എഡിറ്റര്‍ അടക്കം മാനേജീരിയല്‍ സ്റ്റാഫും, എഡിറ്റോറിയല്‍
 സ്റ്റാഫില്‍ ഏറെയും, വിമത ലീഗിന്‍റെ അനുഭാവികളായിരുന്നു. വിമത നേതാക്കളെ അനുകൂ
ലിക്കുന്നവരായിരുന്നു

ഡയറക്റ്റ് ബോര്‍ഡ്‌ മീറ്റിംഗ് വിളിച്ചാല്‍ തന്നെ, ഔദ്യോഗിക ലീഗിനു പത്രത്തിന്റെ ഭരണം
പിടിച്ചടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, അല്ലെങ്കില്‍ ഒരു നിലക്കും ഔദ്യോഗിക ലീ
ഗിനു ശബ്ദിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍  ഷെയര്‍ ഹോള്‍ഡ്‌കാരുടെ ഹിത
മറിയും വിധം വോട്ടിംഗ് നടത്തുകയെന്ന തീരുമാനം എങ്ങിനെ വന്നു എന്നറിയില്ല. എങ്കി
ലും ഡയറക്റ്റ് ബോര്‍ഡിന്റെ തീരുമാനം അങ്ങിനെ ആയത് സി എച്ച് അനുകൂല ഔദ്യോഗി
ക വിഭാഗത്തിന് ഗുണകരമായി.

പരിഹാരമാവേണ്ട  പതിനഞ്ചോളം ആവശ്യങ്ങള്‍ ഉന്നയിച്ചു, ഞങ്ങള്‍ മാനേജ് മെന്റിനു
നിവേദനം നല്‍കുകയും, ഞങ്ങള്‍ പ്രതീക്ഷിച്ച പോലെതന്നെ, മാനേജ്മെന്‍റ് അത് തള്ളു
കയും ചെയ്തതോടെ, യൂനിയന്‍ സമര പ്രഖ്യാപനവും, ഗെരാവോയും, മുദ്രാവാക്യങ്ങളുമായി, പ്രസ്സിനകത്ത് അസുഖകരമായ ഒരന്തരീക്ഷം  സൃഷ്ടിച്ചു കൊണ്ടിരുന്നു.

കേരളം ആദരിച്ചിരുന്ന ചീഫ്‌ എഞ്ചിനീയര്‍ ബഹു.ടി.പി.കുട്ടിയമ്മു സാഹിബ് (മര്‍ഹൂം)
ആയിരുന്നു അന്ന് ചന്ദ്രികയുടെ മാനജിംഗ് എഡിറ്റര്‍. അദ്ദേഹത്തെ ഞങ്ങളും വളരെ
ബഹുമാനിച്ചിരുന്നുവെങ്കിലും,അദ്ദേഹത്തെ ഓഫീസിനകത്തിട്ടു  ഗെരാവോ ചെയ്യേണ്ട
ഒരു ഒരു വേദനാജനകമായ ഒരു സാഹചര്യം ഞങ്ങള്‍ക്കുണ്ടായി. സ്ഥാപനത്തിന്‍റെ
മാനേജ്മെന്റിനു അനുകൂലമല്ലാത്ത, അല്ലെങ്കില്‍ അവരുടെ നയത്തിനെതിരായ സമീപ
നമെടുക്കാന്‍ ഏതായാലും മാനേജിംഗ് എഡിറ്റര്‍ എന്ന നിലക്ക് കുട്ടിയമ്മു സാഹിബിനു അദ്ദേഹത്തിന്റെ പരിമിതികളുണ്ടായിരുന്നു.

ഞങ്ങളുടെ ആവശ്യങ്ങള്‍ നിരാകരിച്ചതിനെതിരെയായിരുന്നു ആ ഗെരാവോ. എന്ന് പറയുന്നതിനേക്കാള്‍, പ്രശ്നം സൃഷ്ടിക്കുക എന്ന ആസൂത്രിതമായ നീക്കമായിരുന്നു .ഈ ഗെരാവോവിന്നു പിന്നില്‍, ഞങ്ങളെ അനുകൂലിച്ചുകൊണ്ട് എല്ലാ അര്‍ത്ഥത്തിലും ശക്തമാ
യ പിന്തുണ നല്‍കിയ , സബ് എഡിറ്റര്‍മാരായ കെ.പി കുട്ട്യാലി സാഹിബും,ടി.സി.മുഹമ്മ
ദലി സാഹിബും എഡിറ്റൊറിയല്‍ സ്റ്റാഫ്‌ലെ സി.എച്ച് അനുകൂലരായവരായിരുന്നു. അ
വരും ഞങ്ങളോടൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് , കുട്ടിയമ്മു സാഹിബിനെ അദ്ദേഹത്തിന്‍റെ ഓഫീസ് മുറിയില്‍ ഒരു മണിക്കൂറോളം തടഞ്ഞു നിര്‍ത്തി  കൊണ്ട്, ബഹളമയമായ ഒരന്തരീക്ഷം ഉണ്ടാക്കി, മാനേജ്മെന്റിനെ അസ്വസ്ഥമാക്കി.

പ്രസ്സിനകത്തെ സംഘര്‍ഷാവസ്ഥ വഴി ഷെയര്‍ ഹോള്‍ഡ്‌ കാരുടെ ശ്രദ്ധ നേടാന്‍ കഴി
യുകയും,അങ്ങിനെ ചന്ദ്രിക പത്രത്തിന്‍റെ ഭരണാവകാശം നേടിയെടുക്കുന്ന തരത്തില്‍ ഷെ
യര്‍ ഹോള്‍ഡ്‌ കാരുടെ വോട്ട് ഔദ്യോകിക പക്ഷത്തേക്ക് അനുകൂലമാക്കി മാറ്റി മറിക്കാനും
ഞങ്ങളുടെ പ്രവര്‍ത്തനം വളരെയേറെ സഹായകമാകുമെന്നും കെ.കെ.എസ തങ്ങള്‍
പിന്നീട് ഞങ്ങളോട് പറയുകയുണ്ടായി.

.
ചന്ദ്രിക പത്ര അവകാശ നിര്‍ണ്ണയ ദിവസം വന്നെത്തി.,ചന്ദ്രികാ പരിസരമാകെ കേയിയു
ടെ തലശ്ശേരി ഗുണ്ടകളെ നിറച്ചു ,പോലീസിനെ ഗേറ്റിന്റെ പുറത്തു നിര്‍ത്തിക്കൊണ്ടായിരു
ന്നു തിരഞ്ഞെടുപ്പ്, , വോട്ടു ചെയ്യാന്‍ നേരിട്ട് വന്ന ഷെയര്‍ ഹോള്‍ഡ്‌ കാര്‍ വോട്ടു ചെയ്ത
പ്പോള്‍ സ്വദേശത്തും വിദേശത്തുമുള്ള ഷെയര്‍ ഹോള്‍ഡ്‌ കാര്‍ നേരത്തെ അയച്ച പോസ്റ്റ
ല്‍ വോട്ടും എണ്ണിയപ്പോള്‍ ഔദ്യോഗിക പക്ഷത്തിന് ചന്ദ്രിക ഭരണാധികാരം ലഭിക്കുകയും,
തുടര്‍ന്ന് ചേര്‍ന്ന ഡയറക്റ്റ് ബോര്‍ഡ്‌, പി. സീതി ഹാജിയെ ചന്ദ്രികയുടെ മാനേജിംഗ് ഡയറ
ക്ടര്‍ ആയി തിരഞ്ഞെടുക്കുകയും ചെയ്തു.

വിമത പക്ഷം ചന്ദ്രിക വിട്ടു പുറത്താവുകയും, അവര്‍ "ലീഗ് ടൈംസ്‌' എന്ന പുതിയ പത്രം ആരംഭിക്കുകയും,പ്രത്യക്ഷമായി വിമത പക്ഷതിനനുകൂലമായി പ്രവര്‍ത്തിച്ച എഡിറ്റര്‍ മാ
രും, അഡ്മിനിസ്ട്രേഷന്‍ സ്റ്റാഫുകളും 'ലീഗ് ടൈംസ്‌' പത്രത്തിലേക്ക് മാറുകയും ചെയ്തു തുടങ്ങി.സ്വന്തമായി പ്രസ്‌ ഇല്ലാത്ത ലീഗ് ടൈംസ്‌, മറ്റൊരു പ്രസ്സില്‍ നിന്നും കരാറടിസ്ഥാ
നത്തില്‍ പത്രം അച്ചടിച്ച്‌ പുറത്തിറക്കുകയായിരുന്നു.

ലീഗിന്‍റെ പിളര്പ്പിനും ആരാച്ചരായ സി പി എം വിമത ലീഗിന്‍റെ ജനനത്തിനും വളര്‍ച്ചക്കും
സര്‍വ്വ പിന്തുണയും നല്‍കി , ലീഗ് പിളര്ന്നില്ലായിരുന്നില്ലെങ്കില്‍ നേതാവാകാനോ മന്ത്രി
യാവാനോ സ്വപ്നത്തില്‍പോലും കാണാന്‍ കഴിയാതിരുന്ന ലീഗിലെ രണ്ടാം നിര, മൂന്നാം
നിര നേതാക്കളായ, ചന്ദ്രിക സബ് എഡിറ്റര്‍ മാരായിരുന്ന  പി. എം. അബൂബക്കര്‍ സാഹി
ബും.(മര്‍ഹൂം) യു.എ. ബീരാന്‍ സാഹിബും.(മര്‍ഹൂം) അവര്‍ വിമത ലീഗിന്‍റെ ശക്തമായ നേതാക്കളാവുകയും, അതേതുടര്‍ന്ന് ഇടതു ഭരണത്തില്‍ മന്ത്രിമാരാവുകയും ചെയ്തു. ഒരു
പക്ഷെ പിളര്‍പ്പിന് ആക്കം കൂട്ടിയതും ഇവരുടെയൊക്കെ ആഗ്രഹവും ,പ്രവര്‍ത്തനവുമാകാം

ലീഗിന്‍റെ പിളര്‍പ്പിലോ, ലീഗിന്‍റെ അന്നത്തെ രാഷ്ട്രീയ കളിയിലോ എനിക്ക് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. ഞാന്‍ ഒരു രാഷ്ട്രീയക്കാരനായിരുന്നില്ല. ലീഗുകാരനുമായിരു
ന്നില്ല. എന്നാല്‍ ഞാന്‍ അറിയാതെ തന്നെ ഞാന്‍ ലീഗനുഭാവിയാവുകയും.ഒരു പാര്‍ട്ടി പിളരുംബോഴുണ്ടാകുന്ന പ്രാദേശികമായ പല അവകാശതര്‍ക്കങ്ങളും പല ഭാഗത്തും പൊട്ടിപ്പുറപ്പെടുകയും ചെയ്തപ്പോള്‍, പുതിയങ്ങാടി ലീഗ് ഓഫീസ്‌ പിടിച്ചടക്കല്‍ പരിപാടി
യിലൊക്കെ, മുന്നില്‍ നില്‍ക്കേണ്ടിവന്നു.അന്നോളം ഒരു രാഷ്ട്രീയത്തിലും കണ്ടിട്ടില്ലാത്ത
എന്നെ, നാട്ടുകാര്‍ ഈ പിളര്‍പ്പ് ഘട്ടത്തില്‍ എല്ലാറ്റിലും മുന്‍ നിരയില്‍ നിന്നുകൊണ്ട്  ശക്ത
മായി പ്രവര്‍ത്തിക്കുന്നതാണ് കാണുന്നത്.

എന്തിനും പിന്നില്‍ വലിയ നേതാക്കളുണ്ടല്ലോ എന്ന അഹങ്കാരത്തില്‍ നിന്നുണ്ടായ ഒരു
തരം പ്രേരണ. ആ പ്രേരണയില്‍ എനിക്കെന്നെയും, എന്‍റെ കുടുംബത്തെയും, നാട്ടുകാരെ
യും തിരിച്ചറിയാന്‍ കഴിയാതപോലെയായി. രാഷ്ട്രീയം കളിച്ചിട്ടില്ലാത്ത, പരിചയമില്ലാത്ത
എനിക്ക് ലീഗിന്‍റെ മുതിര്‍ന്ന നേതാക്കളുമായുള്ള നേരിട്ടുള്ള ഇടപഴകലില്‍ നിന്നാവേശം കൊണ്ടായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ.

ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. പ്രാദേശിക തലത്തില്‍ നിന്നും
വലിയ നേതാവ് ചമഞ്ഞു, മുതിര്‍ന്ന നേതാക്കളെ നേരില്‍ കാണണമെന്നുള്ള നിലയില്‍
നിവേദനവുമായി വന്നെത്തുന്ന പല പ്രാദേശിക നേതാക്കള്‍ക്കും മുതിര്‍ന്ന നേതാക്കളെ
കാണാന്‍ കഴിയാറില്ല.

നേതാക്കള്‍ ചന്ദ്രികയില്‍ ഉണ്ടാകുമെന്ന് കേട്ട്, ഉറക്കമൊഴിഞ്ഞ് പല ദൂര ദിക്കില്‍ നിന്നു
പോലും വന്നെത്തുന്ന പ്രാദേശിക നേതാക്കള്‍ക്ക് കാത്തു കെട്ടി ഇരിപ്പല്ലാതെ നേതാക്ക
ളെ കാണാന്‍ പറ്റാറില്ല. ഇവരൊക്കെ തിരിച്ചു പോയി അവരുടെ പ്രദേശത്ത് വലിയ വീമ്പ്
 പറയുന്നത് കേള്‍ക്കാം.

പ്രശ്നങ്ങള്‍ക്ക് സമീപിക്കുന്ന പ്രവര്‍ത്തകരോട്  ഇത്തരം നേതാക്കള്‍ പച്ചക്കള്ളമാണ്
പറഞ്ഞു ധരിപ്പിക്കുക. അങ്ങിനെ രാഷ്ട്രീയക്കാരെ സമീപിക്കുന്ന സധാരനക്കാരനെയും,
സാധാരണ പ്രവര്‍ത്തകരെയും ഇവരുടെ പിന്നാലെ നടത്തിച്ചു അവരുടെ സമയവും
ഇല്ലാത്ത പണവും ചിലവഴിപ്പിക്കുക എന്നതില്‍ കവിഞ്ഞു ഒന്നും നേടാനാവില്ല എന്ന് സാധാരണക്കാരന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ അന്നത്തെ ലീഗ് നേതാക്കളുമായി വളരെ അടുത്തിടപഴകാന്‍ ഞങ്ങള്‍ക്ക് കഴി
ഞ്ഞിരുന്നു. ചന്ദ്രിക പത്ര ഭരണം ഔദ്യോഗിക പക്ഷത്തിന് നേടിക്കൊടുക്കുന്നതില്‍ രഹ
സ്യമായി ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും, അവരുടെ വാഗ്ദാനങ്ങളും പലപ്പോഴും
എന്തിനും ഇറങ്ങിത്തി രിക്കാനുള്ള ആവേശം വന്നു.അങ്ങിനെയാണ് ലീഗ് ഓഫീസ്‌ പിടി
ച്ചടക്കുന്നതില്‍ പ്രവര്‍ത്തിച്ചതും.

യൂണിയന്‍റെ അംഗീകാരമോ, അനുവാദമോ ഇല്ലാതെ ഞങ്ങള്‍ ൪ നേതാക്കളുടെ രഹസ്യ
മായ പ്രവര്‍ത്തനം.തെറ്റാണെന്നറിഞ്ഞുകൊണ്ടും. എന്റെ ഉപ്പയുടെ താക്കീത് അവഗണി
ച്ചു കൊണ്ടും അന്ന് ഔദ്യോകിക പക്ഷത്തിന് വേണ്ടി എന്തിനും ഇറങ്ങിത്തിരിച്ചു,അതൊ
രാവേശമായിരുന്നു.,അധികം വൈകാതെ ലീഗ് നേതാക്കളെ തിരിച്ചറിയുകയും,രാഷ്ട്രീയ
തനി നിറം മനസ്സിലാക്കുകയും ചെയ്യുമ്പോഴേക്കും, ഞങ്ങള്‍ ഞങ്ങളുടെ യൂണിയന്‍ മെമ്പ
ര്‍ മാരോട് ഒന്നും പറയാന്‍ കഴിയാത്ത വിധം സ്വയം മുഖം നാറിയ അവസ്തയിലെ
ത്തിയിരുന്നു.എന്നെ സംബന്ധിച്ചേടത്തോളം എനിക്കെന്റെ പ്രദേശത്തും മുഖം നാറിയ
പോലെ ജീവിക്കേണ്ടി വന്നു.

സ്ഥാപനവും,സ്ഥാപനത്തിന്റെ ഭരണവും ഔദ്യോഗിക ലീഗിന്റെ കയ്യിലാവുകയും, പി.
 സീതിഹാജി മാനേജിംഗ് ഡയറക്ടര്‍ ആവുകയും ചെയ്തതോടെ, നേതാക്കളുടെ സ്വഭാ
വത്തിലും യൂനിയനോടുള്ള സമീപനത്തിലും മാറ്റം വന്നു തുടങ്ങി. ഇത് ഞങ്ങള്‍ക്ക് മന
സ്സിലായി തുടങ്ങിയെങ്കിലും വീണ്ടും അവരുടെ വന്‍ ചതിയില്‍ ഞങ്ങള്‍ വീണത്‌ ആരോ
ടും പറയാന്‍ പറ്റാത്തവിധം ഞങ്ങള്‍ ഞങ്ങളോടും തൊഴിലാളികളോടും ചെയ്ത കടുത്ത
വഞ്ചനയുടെ ഫലമെന്നോണം ഞങ്ങള്‍ അനുഭവിക്കേണ്ടി വന്നു.

തൊഴിലാളികള്‍ തൊഴിലാളികള്‍ തന്നെ. മുതലാളിമാര്‍ക്ക് വേണ്ടി ഏതൊരു സ്ഥാപന
ത്തിന്റെയും അടിത്തറ മാന്തുന്നതിന്നനുകൂലിച്ചു ഒരു തൊഴിലാളിയോ, തൊഴിലാളി സംഘ
ടനകളോ പ്രവര്‍ത്തിച്ചാല്‍ അത് സ്വയം നാറ്റത്തിനും,നാശത്തിനുമേ ഉപകരിക്കൂ എന്ന
തിനു ഞങ്ങളുടെ പ്രവര്‍ത്തനം തന്നെ തെളിവായി.

സ്വന്തം സംഘടനാ അംഗങ്ങളെയും അവഗണിച്ചു, രാഷ്ട്രീയക്കാരുടെ ചട്ടകമായി പ്രവ
ര്‍ത്തിക്കെണ്ടിവന്ന ആ സാഹചര്യത്തെ ക്കുറിച്ച് ഇന്നും കുറ്റബോധമുണ്ട്.സഹപ്രവര്‍ത്ത
കരെ വഞ്ചിച്ചുകൊണ്ട് കടമയും ബാധ്യതയും മറന്നു ലീഗ് നേതാക്കളുടെ നിഴല്‍ വിശ്വസി
ച്ചതിനുള്ള, അനുഭവ പാഠം ജീവിതത്തിലെന്നും ഓര്‍ക്കത്തക്കതായിരുന്നു.

രാഷ്ട്രീയക്കാരുടെ മനസ്സാക്ഷി ഇല്ലായ്മയുടെ, വാക്കിനും,വാഗ്ദാനത്തിനും ഒരു വിലയുമി
ല്ലാത്ത ,ഒരു മുഖച്ചുളിവും, ഉളുപ്പുമില്ലാതെ എന്തും മാറ്റിപ്പറയുവാനും ,അല്ലെങ്കില്‍ നിഷേധി
ക്കാനും ഒരു മടിയുമില്ലാത്തെ കപടരാണ് രാഷ്ട്രീയക്കാര്‍, എന്ന് ലീഗ് നേതാക്കളില്‍ നി
ന്നുണ്ടായ അനുഭവം എന്നെ അങ്ങിനെ പറയിക്കുന്നതായിരുന്നു, ഞങ്ങള്‍ക്ക് നേരിട്ടുള്ള,
വളരെ സ്പഷ്ടമായി എനിക്കുള്ള അനുഭവ പാഠം. എങ്കിലും രാഷ്ട്രീയക്കാര്‍ 'എല്ലാം'
എന്നത് പിന്നീട് എനിക്ക് തിരുത്തേണ്ട അനുഭവവും ഉണ്ടായിട്ടുന്ടെന്നുള്ളത് ഒരു സത്യം

ഒരു രാഷ്ട്രീയത്തിലും, താല്പര്യമില്ലാതിരുന്ന ഞാന്‍ ഒരു സുപ്രഭാതത്തില്‍ ഞങ്ങളുടെ യൂ
ണിയന്‍ നേതാക്കളുടെ താല്പര്യത്തിനോത്തു,ലീഗ് നേതാക്കളുടെ വാഗ്ദാനങ്ങളില്‍ ആവേ
ശം പൂണ്ടു.അങ്ങിനെ എന്റെ പ്രദേശത്ത് എന്റെ സുഹൃത്തുക്കളുടെ ഇടയില്‍ ഒരു രാഷ്ട്രീ
യചുവ വരുത്തി പ്രവര്‍ത്തിക്കെണ്ടിവന്നതില്‍ പിന്നീട് ഞാന്‍ ഏറെ വേദനിക്കേണ്ടി വ
ന്നിട്ടുണ്ട്. രാഷ്ട്രീയമൊന്നും എനിക്ക് ചേര്‍ന്ന കലയായിരുന്നില്ല.

നാട്ടില്‍ ഏറെ മാന്യതയില്‍ കണ്ടിരുന്ന മമ്മദ്‌ ക്കാന്റെ മോന്‍ ഇങ്ങിനെ ഒരു  രാഷ്ട്രീ
യ ചുവ പരത്തിയപ്പോള്‍ അത് ഞങ്ങളെ, എന്റെ ഉപ്പയെ, എന്നെ തിരിച്ചറിവുള്ള ഒരാ
ള്‍ക്കുംഅത് ഉള്‍കൊള്ളാന്‍ കഴിയാത്ത പോലെയായിരുന്നു. ദാരിദ്ര്യത്തിലും, കഷ്ടപ്പാടി
ലും ജനിച്ചു,പട്ടിണിയും ദുരിതവുമായി കഴിഞ്ഞിരുന്ന എന്റെ കുടുംബം,എങ്കിലും എന്റെ
ഉപ്പ പുതിയങ്ങാടി പ്രദേശത്തെ ആര്‍ക്കും അറിയാവുന്ന. ആരും സ്നേഹത്തോടെ കണ്ടി
രുന്ന എന്‍റെ ഉപ്പ .ഉപ്പയുടെ മൂത്ത മകനായ ഞാനും, എന്‍റെ അനിയനും ഉപ്പയോടുള്ള
സ്നേഹവും പരിഗണനയും, അത് മമ്മദിന്റെ മക്കളാണ് എന്ന നിലയില്‍  നല്ല കുട്ടിക
ളായി കണ്ടിരുന്ന നാട്ടുകാരുടെ ഇടയില്‍ ഈ ലീഗിനോടുള്ള, ലീഗാഫീസ്‌ പിടിച്ചടക്കുന്ന
തിലും. മറ്റുമുണ്ടായ ഏറ്റുമുട്ടലുകളിലും,പ്രശ്നങ്ങളിലും എന്‍റെ പ്രദേശത്തുകാര്‍ എന്നെ
മറ്റൊരു ക്ഴ്ച്ചപ്പാടിലൂടെ കാണാനിടവന്നോ, എന്നതൊക്കെ എന്നെവല്ലാതെ  അലട്ടിയ പ്രശ്നമായിരുന്നു.ഒരു പക്ഷെ അതൊന്നും ഉള്‍കൊള്ളാനുള്ള പക്വത ഉണ്ടായിരുന്നില്ല
എന്ന് പറയാം. പതിനെട്ടാം വയസ്സിന്റെ അപക്വതയായി കാണാനേ കഴിയു .

ലീഗ് മീറ്റിങ്ങുകളില്‍ പങ്കെടുക്കലും ആ വാര്‍ത്തകള്‍ എളുപ്പം പത്രത്തില്‍ എ
ത്തിക്കലും, അത് പ്രാധാന്യത്തോടെ പത്രത്തില്‍ വരത്തക്കവിധം വേണ്ടത് ചെയ്യുക
എല്ലാം ഞാനറിയാതെ ഞാന്‍ ലീഗായിപോയി എന്നത് കൊണ്ടുതന്നെ ഞാന്‍ സ്വയം
ഏറ്റെടുത്ത പണിയായിരുന്നു..

കഷ്ടപ്പാടില്‍ വളര്‍ന്ന ഞാന്‍,എന്‍റെ കുടുംബത്തിന് നല്ലൊരു ജീവിതം ലഭിച്ചു തുടങ്ങി
യത് എന്‍റെ ഉപ്പ ചന്ദ്രിക പത്രത്തില്‍ കാന്‍റീന്‍ നടത്തിപ്പ് കരാര്‍ ഏറ്റെടുത്തു തുടങ്ങിയ
തോടെയായിരുന്നു. ലീഗിന്‍റെ പത്രമെന്ന നിലക്കും,എന്‍റെ കുടുംബത്തിന്‍റെ രക്ഷക്ക് ,
ജീവിതത്തിനു ആ പത്രവും,അതിലെ ജീവനക്കാരും, ലീഗും, വലിയ പങ്കുണ്ട്.  ആ സ്ഥാ
പനത്തോടുള്ള നന്ദിയും ലീഗിനോടുള്ള നന്ദിയും ഏറെയുണ്ടെങ്കിലും, നേതാക്കളുടെ വാ
ഗ്ദത്വ വഞ്ചനയില്‍ അകപ്പെട്ടു ആ സ്ഥാപനത്തില്‍ നിന്നും ഇറങ്ങേണ്ടി വന്ന അവസ്ഥ
എന്നെയും എന്റെ സഹ പ്രവര്‍ത്തകരുടെയും, സര്‍വോപരി എന്റെ ഉപ്പയേയും,അനിയ
നെയും ഏറെ വേദനിപ്പിക്കുന്നതായിരുന്നു.

എന്റെ കുടുംബത്തെ, രക്ഷിച്ച നല്ലൊരു ജീവിതം തന്ന സ്ഥാപനം. അതില്‍ എന്‍റെ ഉപ്പ
യും എന്‍റെ അനിയനും അലിഞ്ഞു ചേര്‍ന്ന വിയര്‍പ്പിന്റെ ഗന്ധം ഇന്നും ആ സ്ഥാപന
ത്തിലുണ്ട്. ഉപ്പ മരിച്ചു പിരിയും വരെയും അവിടുത്തെ കാന്റീന്‍ നടത്തിപ്പിലായിരുന്നു. ഇട
യ്ക്കു കാന്‍റീന്‍ നടത്തിപ്പ് വിട്ട് ഒഴിഞ്ഞെന്കിലും ജീവിതത്തിന്‍റെ ഏറെ ഭാഗം ചന്ദ്രികയി
ലായിരുന്നു. പതിനഞ്ചാം വയസ്സില്‍ ചന്ദ്രിക കമ്പോസിംഗ് ട്രെയിനിയായി, ഫോര്‍മാന്‍
ഉമ്മര്‍ക്കയുടെ കീഴില്‍ തുടങ്ങിയ എന്‍റെ അനിയന്‍റെ ഔദ്യോഗിക ജീവിതവും ജോലി
റിട്ടയര്‍ ചെയ്തിട്ടും മരിക്കുന്ന അന്നുപോലും  ചന്ദ്രികയില്‍ ഡി ടി പി, പേജ് സെറ്റപ്പ്
കഴിഞ്ഞു പ്രിന്റിങ്ങിനായി, പ്രിന്‍റിംഗ് പ്ലേറ്റ് ഏല്പിച്ച ശേഷം, പത്രം അച്ചടിച്ച്‌ തുടങ്ങി ഒരു
കോപ്പി പത്രവുമായാണ് വീട്ടില്‍ എത്തിയത്.  കുളിയും നമസ്കാരവും കഴിഞ്ഞു ഭക്ഷണ
ത്തിനിരിക്കവേ തളര്‍ന്നു വീണു. അല്ലാഹു എന്‍റെ അനിയനെ  അവനിലേക്ക് വിളിക്കുക
യായിരുന്നു. അനിയന്‍ വിട്ടു പിരിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു.

 ഇങ്ങിനെ ഉപ്പയും, ഞാനും, അനിയനും ചന്ദ്രികയില്‍!!, ലീഗിന്‍റെ ഉയര്‍ന്ന നേതാക്കളുടെ മക്കള്‍ക്കുപോലും ചന്ദ്രികയില്‍ ഒരു ജോലി ലഭിക്കുക സാധ്യമല്ലാതിരുന്ന ഒരു ഘട്ടത്തി
ലായിരുന്നു ഒരു സാധാരണ ലീഗ് അനുഭാവിപോലുമല്ലാതിരുന്ന  ഞങ്ങള്‍ക്ക്, എന്നെ പ്രിന്‍റിംഗ്ട്രെയിനിയായും,അനിയനെ കമ്പോസിംഗ് ട്രെയിനിയായും കയറാന്‍ കഴിഞ്ഞത്.
അതുകൊണ്ട് ഞങ്ങളുടെ ജീവിതം സുഖമാക്കി ജീവിക്കാന്‍ കഴിഞ്ഞതിലുള്ള കടമയും കട
പ്പാടും ആ സ്ഥാപനത്തെയും, അതിന്റെ നടത്തിപ്പുകാരായ ലീഗിനെയും വിമര്‍ശിക്കാനോ,
കുറ്റം പറയാനോ തുനിയാനുള്ള നന്ദി കേട് എനിക്കാവില്ല എന്നതുകൊ‌ണ്ടു .എന്‍റെ അനു
ഭവ ജീവിതത്തിലൂടെയുള്ള ഒരോട്ട പ്രദക്ഷിണം എന്ന നിലയിലുള്ള വിവരണമേ ഞാന്‍
ഈ ലേഖനത്തില്‍ നല്‍കുന്നുള്ളൂ..

മരിച്ചു മണ്‍മറഞ്ഞു പോയവരാണ് ഏറെയും ഈ ലേഖനത്തോടു ബന്ധപ്പെട്ടുള്ളത്. വെറും
ഓര്‍മകളെ ആധാരമാക്കി എഴുതിയ ഈ വരികളില്‍ ആരെയെങ്കിലും വേദനിപ്പിക്കും വിധം
 ഒന്നും കടന്നു വരാതിരിക്കാന്‍ പരമാവധി ഞാന്‍ നിയന്ത്രിച്ചിട്ടുണ്ട്.

അങ്ങിനെ കെ.കെ.എസ് തങ്ങളുടെയും . കെ.എസ് സുലൈമാന്‍ ഹാജിയുടെയും നിര്‍ദ്ദേ
ശം പോലെ ഞങ്ങള്‍ രണ്ടു മാസക്കാലത്തോളം, എല്ലാം അവഗണിച്ചു അഹോരാത്രം പരി
ശ്രമിച്ചു,കൊണ്ടു നേതാക്കള്‍ ഞങ്ങളെ ഏല്‍പ്പിച്ച ദൌത്യം നിറവേറ്റിക്കൊണ്ട് ചന്ദ്രിക-
മുസ്ലിം പ്രിന്റിംഗ് ആന്‍ഡ്‌ പുബ്ലിഷിംഗ് കമ്പനി ഔദ്യോഗിക ലീഗിന്‍റെ കൈകളില്‍ ഒതുങ്ങി
യെന്നു തീര്‍പായ, ഷെയര്‍ ഹോള്‍ടെര്‍ മാരുടെ വോട്ടിംഗ് കഴിഞ്ഞു തീരുമാനമായതോടെ
യാണ് ഞങ്ങള്‍ ഓരോരുത്തരും നന്നായി ഒന്ന് ഉറങ്ങാനും, വിശ്രമിക്കാനുമായി വീട്ടിലേക്കു തിരിച്ചത്.

പി . സീതിഹാജിയുടെ നിയന്ത്രണത്തില്‍  'ദ മുസ്ലിം പ്രിന്‍റിംഗ് ആന്‍ഡ്‌ പബ്ലിഷിംഗ് കമ്പ
നി'യുടെ ഭരണാധികാരം കയ്യടക്കിയ ഔദ്യോഗിക ലീഗ് നേതാക്കളുടെ 'ചന്ദ്രിക' ഭരണവും,
ഞങ്ങളോടുള്ള സമീപനവും എന്തായിരുന്നു?

വഞ്ചനയില്‍ അകപ്പെട്ടു സ്ഥാപനം വിട്ടു പുറത്തിറങ്ങേണ്ടിവന്ന കഥ അടുത്ത ലക്കത്തില്‍,

തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

റമദാന്‍ നമ്മോട്‌ വിട പറയുമ്പോള്‍.........



ഈദ്‌ മുബാറക്‌

ത്യാഗത്തിന്റെയും, സഹിഷ്ണുതയുടെയും,ആത്മ ശുദ്ധീകരണ നാളുകള്‍ കഴിഞ്ഞു ഇന്ന്
പെരുന്നാള്‍   ആഘോഷിക്കുകയാണ് മുസ്ലിം ലോകം. നോല്‍മ്പ് കൊണ്ടും, നമസ്കാരം
കൊണ്ടും ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടും,മനുഷ്യ മനസ്സിലെ എല്ലാ കറകളും അ
ഴുക്കും, പൊടികളും തുടച്ചു വൃത്തിയാക്കി തികച്ചും നിഷ്കളങ്കമായ ഹൃദയ ശുദ്ധിയോടെ
റമദാനില്‍ നിന്നും പുറത്തിറങ്ങുന്ന നാം, കഴിഞ്ഞ ഒരുമാസത്തെ എല്ലാ സല്‍പ്രവര്‍ത്തി
യും നിഷ്പ്രഭ മാക്കും വിധമുള്ള ഈദ്‌ ആഘോഷങ്ങളില്‍‍ നിന്നും വിട്ടു നില്കേണ്ടത്
ആവശ്യമാണ്‌ . അതോടൊപ്പം ഇക്കഴിഞ്ഞ റമദാന്‍ മാസത്തിലെക്കൊരു തിരിഞ്ഞു
നോട്ടവും

പതിവുപോലെ ചാനലുകളുടെ തിളക്കത്തില്‍, മിന്നിത്തിളങ്ങാന്‍ ഇറങ്ങിപ്പുറപ്പെട്ട ചില സിനിമാക്കാരുടെ  പരിപാടികളും ചാനലുകള്‍ ആഘോഷിച്ചു. പാട്ടും കൂത്തുമായി റമദാന്‍
പ്രോഗ്രാം എന്ന പേരില്‍ കുറെ കൊപ്രായതരങ്ങള്‍ അരങ്ങേറി. പരിശുദ്ധ മാസത്തിന്റെ മാഹാത്മ്യം, അത് മാപ്പിളപ്പാട്ടും ഒപ്പന എന്ന ലേബലില്‍ നടത്തുന്ന തുള്ളിക്കളിയും, റമ
ദാന്‍ പരിപാടി എന്ന പേരിലോ, ഭക്തിയുടെ പേരിലോ അവതരിപ്പിച്ചു . ഇസ്ലാമികമെന്നു പറയുന്നത്  ഇസ്ലാമികമായ അവബോധമില്ലാത്തതു കൊണ്ടാണ് .

വന്നുവന്ന് സിനിമാ താരങ്ങള്‍, സിനിമാ വിവരണം പോലെ ഇസ്ലാമിക കാര്യങ്ങള്‍,സുന്ദരി
കളായ യുവതികളെ അണിയിച്ചൊരുക്കി സ്റ്റുഡിയോ വേദിയില്‍ പ്രദര്‍ശി പ്പിച്ചുകൊണ്ട്‌,
ഇസ്ലാമീക കാര്യങ്ങളും അവതരിപ്പിച്ചു തുടങ്ങി. സിനിമയെ അങ്ങേ അറ്റം വെറുക്കുന്നു
ഇസ്ലാം. കലയും സംഗീതവും തെറ്റെന്നു പറയുന്നില്ല. കല എന്നതിനേക്കാള്‍ സിനിമ അതി
ലെ ദുഷിച്ച, ദുഷിപ്പിക്കുന്ന വശങ്ങള്‍ കമ്പോള വില്‍പ്പന സംസ്കാരം,കലയെ ഇന്ന് ഏറെ ജീര്‍ണ്ണിതമായിരിക്കുന്നു ഇസ്ലാമീകമായി ഒരിക്കലും സന്ധിയാവാനിടയില്ലാത്ത
സിനിമയും, സിനിമാ പ്രവര്‍ത്തനവും,അതില്‍ ഇസ്ലാമിനെ വലിച്ചിഴക്കപ്പെടരുത്. ഇസ്ലാ
മിനെ അതിന്റെ പരിപാവനമായ മുഖം വികൃതമാക്കുന്ന ചാനലുകളുടെ, പരിപാടികളുടെ
നേരെ നമ്മുടെ മത പണ്ഡിതരും  മൌനിതരാവുന്നതെന്തുകൊന്ടെന്നറിയില്ല.

ഇസ്ലാമിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുര്‍ആന്‍ ലോകാന്ത്യം വരെയുള്ള സര്‍വോന്മുഖമായ വിഷയങ്ങളെ കുറിച്ചും, ആദ്യന്തം പ്രതിപാദിക്കുന്ന ഖുര്‍ആനില്‍, ഒരു മുസ്ലിമിനെ സംബ
ന്ധിച്ചിടത്തോളം അതിനപ്പുറത്തേക്ക് അവന്‍റെ സാംസ്കാരികമായോ, പുരോഗമനമെന്നു
പറയുന്ന പിന്തിരിപ്പന്‍ നശീകരണ പരിഷ്കാരത്തേയോ ഉള്കൊള്ളേണ്ടതില്ല.ഈ  പ്രപ
ഞ്ചത്തിലെ, നല്ലതിനെയും, ചീത്തയേയും, തിരിച്ചറിഞ്ഞു നല്ലതിനെ ഉള്‍കൊള്ളാന്‍,
ഖുര്‍ആന്റെയും,ഹദീസുകളുടെയും, റസൂല്‍ (സ)യുടെ ജീവിത ചര്യയിലും ഉള്‍ക്കൊണ്ട്‌ ജീവി
ക്കാന്‍ കഴിയേണ്ട മുസ്ലിമിന്, അവന്‍ ഇസ്ലാമീകമായ കാര്യങ്ങള്‍ സമൂഹത്തോട്  പറയാന്‍. അല്ലെങ്കില്‍ അറിവ് പകര്‍ന്നു കൊടുക്കാന്‍ തുനിയുന്നുവെങ്കില്‍, അവന്‍ ആദ്യം ഇസ്ലാമാ
വേണ്ടതുണ്ട് . പേരില്‍ ഒതുങ്ങുന്ന മുസ്ലിം അല്ല. ഇസ്ലാമിന്‍റെ പ്രാഥമിക അനുഷ്ടാന കര്‍മ്മ
ങ്ങള്‍ അനുഷ്ടിക്കുന്നവനായിരിക്കണം. മാതൃകാ പരമായ മുസ്ലിം ആയിരിക്കണം  

വേഷ,  ജീവിത ലാളിത്യത്തില്‍,ഇസ്ലാമിക ചര്യയെകുറിച്ചുള്ള അവബോധം, അനുഷ്ടാന
ങ്ങള്‍  നിര്‍വഹിക്കല്‍, അവന്റെ കുടുംബങ്ങളെ ഇസ്ലാമീകമായ രീതിയില്‍ ജീവിപ്പിക്കല്‍
ഇങ്ങിനെ പല കാര്യങ്ങളിലും  മുസല്മാനായിരിക്കുമ്പോള്‍,മാതൃകയായ ഒരു മുസ്ലിമിനെ,
ഇസ്ലാമിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പ്രാപ്തമാകൂ. അവന്‍ ഇസ്ലാമിനെ അറിഞ്ഞിരിക്കണം, പഠിച്ചിരിക്കണം  . അതല്ലാ എങ്കില്‍ അബദ്ധജഡിലമായെ മറ്റുള്ള
വര്‍ക്ക് ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാനാകൂ. നാം പറയുന്നതും, പ്രവര്‍ത്തിക്കുന്നതും, ജീവിതത്തില്‍ സ്വീകരിച്ചുപോരുന്ന ശൈലിയും മാതൃകാപരമായിരിക്കണം.

ലോകത്തിനു മുന്‍പില്‍ ഇസ്ലാം ഇത്രയേറീ തെറ്റിദ്ധരിക്കപ്പെട്ട ഒരു കാല ഘട്ടത്തിലാണ്
നാം ജീവിക്കുന്നത്. ഇസ്ലാമിക ദര്‍ശനീകതയുടെ അന്തസ്സത്ത മനസ്സിലാക്കാന്‍ കഴിയാതെ പോയത്,അല്ലെങ്കില്‍ ഇസ്ലാമിനെ വിക്രുതമാക്കാന്‍ ഇറങ്ങിപ്പുരപ്പെട്ടവരുടെ കുല്‍സിത പ്രവര്‍ത്തികൊണ്ടു, ഇസ്ലാമിനെ ഏറെ തെറ്റിധരിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിനെ സ്വന്തം
മതസ്ഥര്‍ക്കുപോലും ഇസ്ലാമിനെ വേണ്ടവിധം  മനസ്സിലാക്കാന്‍ കഴിയാതെ പോയെന്ന
താണ് യാഥാര്‍ത്ഥ്യം.

ഇസ്ലാമിനെ അറിയുന്നവന്‍, അങ്ങിനെ ഇസ്ലാമിനെ അറിഞ്ഞു കൊണ്ട് ജീവിക്കാന്‍ തയ്യാ
റാകുംബോഴേ, ഇസ്ലാം എന്തെന്ന് മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താനാവൂ. ചാനലു
കളില്‍  പെണ്‍കുട്ടികളെ അണിയിച്ചൊരുക്കി പ്രദര്‍ശിപ്പിച്ചുകൊണ്ട്‌, കമ്പോള സംസ്കാ
രത്തിന്റെ വില്പന ചരക്കാക്കി ഇസ്ലാമിനെ മാറ്റിത്തീര്‍ക്കുന്ന പ്രവണത അവസാനിപ്പിച്ചേ
മതിയാകൂ. മത പണ്ഡിതര്‍ ഇതേ കുറിച്ച് ശക്തമായി പ്രതികരിക്കെണ്ടിയിരിക്കുന്നു.

ഒരു ചാനലില്‍ ഒരു അമുസ്ലിം സഹോദരന്‍ ഇസ്ലാമീകമായ ഒരു പരിപാടി അവതരിപ്പിക്കു
കയുണ്ടായി. അദ്ദേഹം ഇസ്ലാമീകമായും, ഖുര്‍ആനെയും നബി(സ) ജീവിതത്തെയും,ഹദീ
സുകളെയും  കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പഠിക്കുന്ന, മറ്റേതു വിഷയത്തിലും അ
പാര അറിവും കഴിവുമുള്ള വ്യക്തിയാണെന്ന് നമുക്കറിയാം. ആ അമുസ്ലിം സഹോദരന്‍ അവതരിപ്പിച്ച  ഇസ്ലാമീക പരിപാടി ഒരു മുസ്ലിമിന് പോലും നാണിക്കേണ്ട വിധം മഹത്ത
രമാക്കിയാണ്  അവതരിപ്പിച്ചത്. ഇസ്ലാമീക വിഷയം കൈകാര്യം ചെയ്യുമ്പോള്‍ വളരെ
അധികം ശ്രദ്ധ ചെലുതെണ്ടതുണ്ടെന്ന , അല്ലെങ്കില്‍ പരിപാടി ഇസ്ലാമീക സന്ദേശങ്ങള്‍
വികൃതമാക്കുന്ന പാവനമാല്ലാത്ത ഒരാദരവ്  പ്രേക്ഷകന്നു ഉണ്ടാവാന്‍ പാടില്ല എന്ന ഉല്‍കൃഷ്ടമായ ബോധത്തോടെയായിരുന്നു ആ പരിപാടി.

എല്ലാറ്റിന്റെയും പരിപാവനത നഷ്ടപ്പെടുത്തി, അലങ്കോലമാക്കി ഇസ്ലാമീക പരിപാടികള്‍ 
അവതരിപ്പിക്കുമ്പോള്‍, , ഇസ്ലാമിന്റെ പവിത്രമായ സന്ദേശം ലോകത്തിനു വികൃതമാക്കി
കാണിച്ചു കൊടുക്കുമ്പോള്‍, മറ്റൊരു  സമുദായ സഹോദരന്‍റെ റംസാന്‍ പരിപാടി കൌതുക
മുണര്‍ത്തി  , ഇസ്ലാമിനെക്കുറിച്ച്, പലതും അറിയാത്ത, മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത , അല്ലെങ്കില്‍ നാം മറക്കാനിടവന്ന, ചിലതെല്ലാം അദ്ദേഹത്തിന്റെ പരിപാടി കണ്ടവര്‍ക്ക്  മനസ്സിലാക്കാന്‍ കഴിഞ്ഞു..താന്‍ ‍ പ്രതിനിധാനം  ചെയ്യുന്ന മതത്തെ കുറിച്ചുള്ള അറിവില്ലാ
യ്മ മനസ്സിലാക്കി,  ആ പരിപാടി കണ്ടവര്‍ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കാതിരിക്കില്ല തീര്‍ച്ച.

൨൦൦ രിയാലിന്നു സാധനങ്ങള്‍ വാങ്ങിയാല്‍, അല്ലെങ്കില്‍ വാങ്ങിക്കാന്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി  ഷോപ്പില്‍ മൈക്കും  , കാമറയുമായി നടക്കുന്ന മുസ്ലിം പെണ്‍കുട്ടി.
ഇതും റമദാന്റെ പേരില്‍ കമ്പോള സംസ്കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അഭിനവ
മുസ്ലിം സംസ്കാരം. അങ്ങിനെ എല്ലായിടത്തും മുസ്ലിം പെണ്‍കുട്ടികളെ വേഷം കെട്ടിച്ചു അണിയിച്ചൊരുക്കി,കച്ചവടം കൂട്ടാന്‍, അത് പരിശുദ്ധ റമദാന്റെ പേരില്‍ ആവരുതെന്നെ പറയുന്നുള്ളൂ.

കാലത്തിനൊത്ത്  വേഷം കെട്ടണം എന്ന അയഞ്ഞ,അലസ, അല്ലെങ്കില്‍ അറിവിന്‍റെ
അപര്യാപ്തതയില്‍ നിന്നുയരുന്ന, അല്ലെങ്കില്‍ സൗകര്യപൂര്‍വ്വം അങ്ങിനെ പറയുന്ന , കാ
ലത്തിനു കോലം കെട്ടുന്ന സംസ്കാരമല്ല ഇസ്ലാമിന്റെത്. അത് ലോകാവസാനം വരെയു
ലോകത്തിനു വേണ്ട മാര്‍ഗ്ഗ ദാര്‍ശനീകമായ വിശുദ്ധ ഖുര്‍ആനെ അടിസ്ഥാന മാക്കിയുള്ള
താണ് . റസൂല്‍(സ)യുടെ ജീവിത ചര്യയോടു ബന്ധപ്പെടുത്തിയാണ് ഒരു മുസല്‍മാന്റെ ജീ
വിതം.നല്ലതിനെയും, ചീത്തയേയും തിരിച്ചറിഞ്ഞു ജീവിക്കാന്‍ ഇസ്ലാം  നമ്മെ
പഠിപ്പിക്കുന്നു.

കാലഘട്ടത്തെ ഇസ്ലാമീകമായ സമീപനത്തോടെ, പുരോഗമനത്തെ ആശ്ലേഷിച്ചു ജീ
വിക്കാന്‍  കഴിയണം. പുരോഗമന തോട് മുഖം തിരിഞ്ഞു നില്‍ക്കേണ്ടതില്ല. പുരോഗമനം
എന്നത്‌ ഇസ്ലാമീക വീക്ഷണത്തെ നിരാകരിച്ചു മൂല്യങ്ങള്‍ വലിച്ചെറിഞ്ഞു പാശ്ചാത്യന്റെ
ഉചിഷ്ടങ്ങളെ വിഴുങ്ങി എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു ലക്ക് കെട്ട സാമൂഹ്യ വ്യവസ്ഥി
തിയല്ല ഇസ്ലാം കാണുന്ന പുരോഗമനം.

ഇന്നത്തെ എല്ലാ ആധുനിക സൌകര്യത്തെയും, നാം സ്വീകരിക്കുമ്പോള്‍,അതിന്‍റെ തെ
റ്റായ  വശം നിരാകരിച്ചു കൊണ്ട്, ഇസ്ലാമികതയില്‍ ഊന്നി അതിന്‍റെ നല്ലവശം, നാം
 ജീവിതത്തിലേക്ക് സ്വീകരിക്കുമ്പോള്‍,  കാല മാറ്റത്തിനനുസരിച്ച് പുരോഗമനം നേടി
 ജീവിക്കുന്നവരാകുന്നു. 

ഏതു കാലഘട്ടത്തിലൂടെ, ഏതു സംസ്കാരത്തിലൂടെ, ഏതു തലമുറയിലൂടെ കടന്നു പോകു
മ്പോഴും ഒരു മുസല്‍മാന്‍ അവന്‍റെ അടിസ്ഥാന പ്രമാണങ്ങളെ മുറുകെ പിടിക്കുന്നവരായി
രിക്കണം. ഖുര്‍ ആനും തിരു സുന്നത്തും ചര്യയായിരിക്കണം. ഈമാന്‍. ഈമാനോട് കൂടിയ, ഹലാലും, ഹറാമും തിരിച്ചറിഞ്ഞു മുന്‍പോട്ടു പോകാന്‍ ഒരു മുസ്ലിമിന്നാവണം.അത് അവസ
ര വാദപരമായ സമീപനത്തോടെ ഹലാലും ഹറാമും വേര്‍തിരിച്ചാവരുത്.എന്ത് തെറ്റ് ചെ
യ്യുമ്പോഴും അര്‍ത്ഥമില്ലാത്ത ന്യായീകരണം കൊണ്ട് തെറ്റിനെ സാധൂകരിക്കുന്ന ആധുനിക
മുസ്ലിം  സമൂഹത്തിന്റെ ഈമാനില്ലാത്ത,തെറ്റായ പ്രവര്‍ത്തികളില്‍ നിന്നും മുസല്‍മാന്‍ മാറ
ണം. പേരില്‍ ഒതുങ്ങുന്ന മുസല്‍മാന്‍ അല്ല വേണ്ടത്. കര്‍മ്മങ്ങള്‍ കൊണ്ട് മുസ്ലിം ആയി ജീ
വിക്കാന്‍ ശ്രമിക്കുന്നവനെയായിരിക്കണം ഒരു മുസല്മാനായി നാം കാണേണ്ടത്. ഒരു മുസ്ലി
മിനെയായിരികണം മുസ്ലിം പേരിട്ടു വിളിക്കേണ്ടത്.

എല്ലാവര്ക്കും എന്റെ ഈദ്‌ ആശംസകള്‍

വ്യാഴാഴ്‌ച, മാർച്ച് 24, 2011

ഔദ്യോഗിക ലീഗും, വിമത ലീഗും


ലീഗിലെ അഭിപ്രായ ഭിന്നതകളും,വിഭാഗീയതയും , മറ നീക്കി  പുറത്ത് വന്നതോടെ ലീഗിന്റെ
പിളര്‍പ്പ് അനിവാര്യ ഘട്ടത്തിലെത്തി.. ഔദ്യോഗിക പക്ഷം സി.എചിന്റെതായും, മറുപക്ഷം,
യിദ്‌ ഉമര്‍ ബാഫഖി തങ്ങള്‍  നേതൃതം നല്‍കുന്ന വിമത ലീഗുമായി വേര്‍പിരിയാന്‍ തന്നെ
ഏതാണ്ട് അവസ്ഥ വന്നു

ഏതു പാര്‍ട്ടിയെയും പിളര്‍ത്താന്‍ അതിസമര്‍ത്ഥരായ  മാര്‍ക്സിസ്റ്റു പാര്‍ടി ഇവിടെയും
അതിന്റെ സ്വഭാവം അതി സമര്‍ഥമായി കാണിച്ചു. , പിളര്‍ത്തി നശിപ്പിക്കുക (ബ്രിട്ടീഷുകാ
രുടെ തമ്മിലടിപ്പിച്ചു ഭരിക്കുക) എന്ന നയം  മറ്റൊരു രൂപത്തില്‍ എന്നും സ്വീകരിച്ചു
പോന്നിട്ടുള്ള മാര്‍ക്സിസ്റ്റു പാര്‍ടി ഇവിടെയും ലീഗിലെ ഒരു വിഭാഗത്തിന് സര്‍വ്വ പിന്തുണ
യും, ഭരണ കൂട്ടാളിത്തവും വാഗ്ദത്തം ചെയ്തു കൊണ്ട് വശീകരിച്ചു. ലീഗിനെ മുറിച്ചു ഒരു
കഷ്ണം അടര്‍ത്തിയെടുത്ത് വിമത ലീഗെന്ന പേരില്‍ ഇടതു പക്ഷത്ത് കൂട്ടി.

ഞാന്‍ നേരത്തെ പറഞ്ഞപോലെ, ലീഗില്‍ ഒന്നുമല്ലാതിരുന്ന  നേതാക്കള്‍ക്ക് ഇത് മുതലെടുത്തു
വളരാന്‍ പറ്റിയ സാഹചര്യമായിരുന്നു. അത് വേണ്ടുവോളം പ്രവര്‍ത്തിച്ചു, ലീഗിനെ
പിളര്തുന്നതില്‍, അധികാരത്തിനും, വളരാനും ആഗ്രഹിച്ച നേതാക്കളും, ഇടതു പക്ഷവും
ചേര്‍ന്ന് അങ്ങിനെ ലീഗിന്റെ പിളര്‍പ്പ് അനിവാര്യമാക്കി.

ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചു അങ്ങിനെ ലീഗിന്റെ പിളര്‍പ്പിന് സാക്ഷ്യംവഹിച്ചു.
സൈദ്‌ ഉമര്‍  ബാഫഖിയുടെ നേതൃത്തത്തില്‍ അഖിലേന്ത്യാ ലീഗ്  രൂപം കൊണ്ടപ്പോള്‍,
ലീഗിലെ പ്രശസ്തരായ നേതാക്കള്‍ ആരും വിമത ഭാഗത്ത്‌ 'ഇല്ലാതെ വന്നപ്പോള്‍  'ചന്ദ്രിക'യില്‍
നിന്നും, സബ്‌ എഡിറ്റര്‍ മാരായിരുന്ന  പി. എം. അബുബക്കര്‍ സാഹിബും,യു. എ. ബീരാന്‍
സാഹിബുമൊക്കെ വിമത ലീഗിന്റെ നേതാക്കളും, സ്ഥാനാര്‍ഥിയും, എം. എല്‍ .എ.യും.
മന്ത്രി മാരുമൊക്കെ ആയിതീര്ന്നു‌.

പി.എം. അബൂബക്കര്‍ സാഹിബ്‌ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയരുമോക്കെയായി രാഷ്ട്രീയ
രംഗത്തും അറിയപ്പെട്ടിരുന്നെന്കിലും, യു. ഏ. ബീരാന്‍ സാഹിബിന്നു രാഷ്ട്രീയം അത്ര പരിചിത
മായിരുന്നില്ല..

സയിദ്‌ ഉമര്‍ ബഫഖിതങ്ങള്‍,. സി.കെ.പി. ചെറിയമമ്മൂ ക്കേയി, എം കെ  ഹാജി സഹെബ്‌,
എ. വി അബ്ദുറഹിമാന്‍ സാഹിബ്‌.തുടങ്ങിയവരുടെ ഇടയിലേക്ക് ലീഗിലെ മുതിര്‍ന്ന നേതാ
ക്കള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.കണ്ണൂര്‍ ജില്ലക്കാരനായിരുന്ന ഇ. അഹമെദ് സാഹിബ്
രണ്ടു പക്ഷ്തെക്കും നീങ്ങാതെ കൌശല ബുദ്ടിയോടെ മാറി നിന്നുകൊണ്ട്, തന്റെ സുരക്ഷി
തത്തം സ്വയം ഉറപ്പു വരുത്തിയ ശേഷമേ സി എച്ചിന്റെ പക്ഷത്തേക്ക് ചെരിഞ്ഞുള്ളൂ.

അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം സമുദായമോ, സംഘടനയോ, അന്നും ഇന്നും പ്രശ്നമായിരുന്നില്ല.
അധികാര ക്കസേരയില്‍ അമര്‍ന്നിരിക്കാന്‍ മാത്രം നോട്ടമിടുന്ന ,അതില്‍ ഇരുന്നുകൊണ്ട് സ്വയം
സേവിച്ച ശേഷം സമയമുണ്ടെങ്കില്‍ ലീഗും, സമുദായവും. മതി എന്ന നിലപാടുകാരനാണ് എന്നും
അദ്ദേഹം.

അദ്ധേഹത്തിന്റെ രാഷ്ട്രീയം അന്നും ഇന്നും സേവനമായിരുന്നില്ല അധികാരത്തിലല്ലാത്ത ഒരു
രാഷ്ട്രീയം അദ്ധേഹത്തിനു അന്യം . ലീഗിനോ, സമുദായത്തിനോ, വേണ്ടി എന്തെങ്കിലും അദ്ദേഹം
പ്രവര്‍ത്തിച്ചതായി, അദ്ദേഹത്തിന്റെ ദീദീര്‍ഘ കാല രാഷ്ട്ര്രീയ ചരിത്രം പരിശോധിച്ചാല്‍
നമുക്ക് മനസ്സിലാകും.

വിദേശ മന്ത്രിയായിരിക്കെ, ഹജ്ജ്‌ കാര്യങ്ങളില്‍ അദ്ദേഹം എന്തെങ്കിലും ചെയ്തു എന്ന് ആര്‍ക്കെ
ങ്കിലും തോന്നാമെന്കിലും. അത് അധികാരക്കസേര നിലനിര്‍ത്താന്‍ ആവശ്യമായതെന്ന കാഴ്ച
പ്പാടിലൂടെ യല്ലാതെ സമുദായത്തിനുവേണ്ടിയുള്ള  സേവനമാനെന്നെന്നു കരുതാനാവില്ല.

ലീഗ് ഒന്നായിരുന്നപ്പോള്‍, അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ നേതൃത്വ സമയത്തുപോലും,
എം.പി യായിരുന്ന . അഹമെദ് സാഹിബ്, ബി.വി അബ്ദുള്ളകോയ സാഹിബ്, തുടങ്ങിയ നേതാ
ക്കള്‍,പ്രവര്‍ത്തകരുടെയും, അനുഭാവികളുടെയും വിമര്‍ശനങ്ങള്‍ ഏറെ, എല്ക്കെണ്ടിവന്നവരാനു .
ഇന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ അഭിപ്രായമുള്ള പ്രവര്‍ത്തകര്‍ കുറവ്.മുസ്ലിം ലീഗിന്‍റെ
പാരമ്പര്യത്തിന്റെ, മറപിടിച്ച്, ബാഫഖി തങ്ങളോ, പൂകൊയതങ്ങളോ,ശിഹാബ്‌ തങ്ങളോ,
പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥികളെ, വിജയിപ്പിക്കുക എന്ന അഖിലിത നിയമം മുസ്ലിം ലീഗിന്‍റെ
ഇത്തരം പ്രവര്‍ത്തക സ്വാധീന മില്ലാത്ത നേതാക്കള്‍ക്ക് നില നിന്ന് പോകാനുള്ള
വലിയ മറയാണ്. ഒരുപക്ഷെ അധികാരമില്ലാതെ മാറ്റിനിര്‍ത്തുന്ന ഒരവസരം
ഇ. അഹമെദ് സാഹിബിനെ പോലുള്ള നേതാക്കള്‍ക്ക് മുസ്ലിം ലീഗില്‍ വന്നിരുന്നെങ്കില്‍
ഒരു പക്ഷെ അദ്ദേഹം ഇന്ന് ലീഗില്‍ ഉണ്ടായിരിക്കുമെന്നു കരുതുക പ്രയാസം.

ഒരുകാലത്തും സ്ഥാന മാനങ്ങള്‍ ആഗ്രഹിചിട്ടില്ലാത്ത, പല നേതാക്കളുമുണ്ട് ലീഗില്‍ .
എം. കെ. ഹാജി സാഹിബും, സി.കെ.പി ചെറിയ മമ്മുകെയിയും, സയിദ്‌ ഉമര്‍ ബഫഖിതങ്ങളും.
എന്നാല്‍ ലീഗിന്‍റെ പിളര്‍പ്പിന് കാരണവും ചേരി തിരിവിന്നാധാരവും, സി. കെ.പി. മമ്മുകെയി
 തന്നെയായിരുന്നു. മമ്മുകെയിയും, വിദ്യാഭ്യാസമന്ത്രിയായിരുന്ന സി. എച്ചും തമ്മിലെ ഉടക്കിലൂ
ടെയാണ് ലീഗിനെ പിളര്പ്പിലെതിക്കാനുണ്ടായ സംഭവ വികാസങ്ങള്‍ക്കു തുടക്കമിടുന്നത്.

ലീഗിന്‍റെ പിളര്‍പ്പ് യാഥാര്‍ത്യമായതോടെ, 'ചന്ദ്രിക' പത്രം കൈവശപ്പെടുത്തേണ്ട നിലപാടിലെക്കായി
യൂണിയന്‍ മുസ്ലിം ലീഗും, അഖിലേന്ത്യാ മുസ്ലിം ലീഗും. ലിമിറ്റഡ് കമ്പനിയായി, സ്ഥാപിതമായ
"ദി മുസ്ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി" ആയിരക്കണക്കിന് ഷെയേര്‍ ഹോള്‍ഡ ര്മാരാല്‍
അധികാരപ്പെട്ട ഭരണ സമിതി( ഡയരെക്റെര്‍ ബോര്‍ഡ്‌) ആണ് നിയന്ത്രിക്കപ്പെടുന്നത്.
ലീഗിന്‍റെ പിളര്‍പ്പ് ഘട്ടത്തില്‍ 'ചന്ദ്രിക' പത്രത്തിന്‍റെ ഡയറക്റ്റ് ബോര്‍ഡില്‍
അന്നത്തെ മാനേജിംഗ് ഡയറക്ടര്‍ ആയി സൈദ്‌ ഉമര്‍ ബാഫഖി തങ്ങളായിരുന്നു. ( എന്റെ ഓര്‍മ്മ
 ശേരിയെന്നു തോന്നുന്നു) ഡയറക്റ്റ്ര്‍സ് ബോര്‍ഡില്‍ ഏറെയും കേയിയെയും, ഉമര്‍ ബാഫഖി
തങ്ങളെയും അനുകൂലിക്കുന്നവരുമാകയാല്‍ 'ചന്ദ്രിക' പത്രത്തിന്റെ ഭരണത്തില്‍ കൈകകടതാന്‍
കഴിയാതെ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഒരു ഔദ്യോഗിക പത്രമില്ലാത്ത അവസ്ഥയില്‍
സി. എച്ച് വിഭാഗം 'ചന്ദ്രിക' പത്രാപീസിന്നു പുറത്തു നില്‍ക്കേണ്ടി വന്ന അവസ്ഥയോന്നും
അന്നത്തെയും, ഇന്നത്തെയും ലീഗുകാര്‍ക്ക് ഊഹിക്കാന്‍ പോലും കഴിഞ്ഞെന്നു വരില്ല.

ഇന്ത്യയാകെ അടിയന്തിരാവസ്ഥയുടെ,കരാള ഹസ്തങ്ങലാല്‍ ഞെരിഞ്ഞമരുന്ന ഘട്ടത്തില്‍
ലീഗിന്‍റെ പിളര്‍പ്പും, തികച്ചും അനാഥരെ[പോലെ വഴിയാധാരമായ സി എച്ച് വിഭാഗവും,
അവരുടെ ദയനീയമായ നിസ്സഹായാവസ്ഥയും കണ്ടു എന്ത് ചെയ്യണ മെന്നരിയാതെ,
പകച്ചു നിന്ന ഒരു വിഭാഗം 'ചന്ദ്രിക' ജീവനക്കാരും, പത്ര പ്രവര്തകരുമുണ്ടായിരുന്നൂ 'ചന്ദ്രിക'
പത്ര സ്ഥാപനതിനകത്ത്.

പത്രത്തിലെ അധികാരമില്ലാതായത്തോടെ, കയ്യൊഴിഞ്ഞ, സ്ഥാപന ഭരണ വിഭാഗത്തോട് കൂറ്
പുലര്‍ത്തിയ ഭൂരിപക്ഷം ജീവനക്കാരും, മാനെജീരിഅല്‍ സ്റ്റാഫും , എഡിറ്റോറിയല്‍ സ്റ്റാഫും
സി എച്ചിനോടും കൂട്ടരോടും മുഖം തിരിച്ചു നിന്ന അവസ്ഥയില്‍, 'ചന്ദ്രിക നോണ്‍
ജേണലിസ്റ്റ്‌  എംപ്ലോയീസ്‌ യൂണിയന്‍ നേതാക്കളായ ഞങ്ങളില്‍ ചിലര്‍ രഹസ്യമായ കരുനീക്ക
ങ്ങള്‍ നടത്താന്‍ ആലോചിച്ചു തുടങ്ങി.എഡിറ്റോറിയല്‍ സ്ടാഫിലെ സി. എച്ച് അനുകൂലികളും,
നോണ്‍ ജേര്‍ണലിസ്റ്റ്‌ എംപ്ലോയീസ്‌ യൂണിയനിലെ സി.എച്ച് അനുകൂലികളായ ഭാര വാഹിക
ളുമായ, കെ. എ. മജീദ്‌ സാഹിബ്‌,--യൂണിയന്‍ പ്രസിഡണ്ട്‌  (മര്‍ഹൂം) ടി. മോയിതീന്‍ കോയ
(സിക്രട്ടെരി) പി. എം.കോയ ഈ ബ്ലോഗര്‍ ആയ ഞാന്‍  - (ട്രഷറര്), കെ.കെ. ഇബ്രാഹീം.(ജോ.
സെക്രട്ടെരി) പി ടി. മൊയിദീന്‍ കോയ (ജ. സെക്രട്ടെരി) കെ. കെ. എം. അബ്ദുറഹിമാന്‍,
കെ. അബൂബകേര്‍ കോയ തുടങ്ങിയ വര്‍ക്കിംഗ്‌ കമ്മിറ്റീ മെമ്പര്‍മാരും 'ചന്ദ്രിക' നോണ്‍ ജേര്‍ണലിസ്റ്റ്‌
എംപ്ലോയീസ്‌ യൂണിയനില്‍ നിന്നും ഒരു ഉള്‍‍ പാര്‍ടി യൂണിയന്‍ പോലെ, യൂണിയന്റെ
അന്ഗീകാരമില്ലാതെ തന്നെ, സി. എച്ച്. വിഭാഗത്തിന് വേണ്ടി 'ചന്ദ്രിക' പ്രസ്സിനകത്തു നിന്നും
പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു

................ തുടരും.


എന്റെ കലാ ലോകം ബ്ലോഗില്‍ വായിക്കുക "നിത്യ ഹരിതം പ്രേം നസീര്‍".


വ്യാഴാഴ്‌ച, ഫെബ്രുവരി 03, 2011

ചെയര്‍മാന്‍ സ്ഥാനം പിന്നെന്തിനു?

"ആശയക്കുഴപ്പമുണ്ടാക്കി ലീഗിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല -മുനീര്‍

ആശയക്കുഴപ്പമുണ്ടാക്കി ലീഗിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല -മുനീര്‍
കോഴിക്കോട്: മുസ്‌ലിംലീഗില്‍ പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീര്‍ത്ത് വെള്ളംകലക്കി മീന്‍പിടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീര്‍ പ്രസ്താവനയില്‍ ആരോപിച്ചു. അതുകൊണ്ടാണ് ചിലര്‍ എന്നെ അവരുടെ പ്രസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുന്നത്. മുസ്‌ലിംലീഗ് എന്റെ തറവാടാണ്. ഭൂമിയില്‍ പിറന്നുവീണ് ബാങ്കൊലി കേട്ടശേഷം പിന്നെ കേട്ട ശബ്ദം 'മുസ്‌ലിംലീഗ് സിന്ദാബാദ്' എന്നതാണ്. എന്റെ സിരകളിലോടുന്ന രക്തം ലീഗിന്‍േറതാണ്.  അതുകൊണ്ട് തന്നെ എന്റെ അവസാന ശ്വാസംവരെ ഞാനീ പ്രസ്ഥാനത്തിന്റെ സേവകനായിരിക്കുമെന്നും മുനീര്‍ പറഞ്ഞു.
എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് ലീഗ് മുന്നോട്ടുപോകും.   ഈ പ്രസ്ഥാനത്തിന്റെ അസൂയാവഹമായ വളര്‍ച്ചയും ഐക്യവും കണ്ട് അസഹ്യതപൂണ്ടവരാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുന്നത്. പുരുഷായുസ്സ് എന്റെ പിതാവ് ജീവിച്ച് തീര്‍ത്തത് മുസ്‌ലിംലീഗിനുവേണ്ടിയായിരുന്നു.  ആ ജീവിതമാണ് എന്റെ മുന്നിലുള്ള മാതൃകയെന്നും മുനീര്‍ വ്യക്തമാക്കി"

മുനീറിന്റെതായി ഇന്നത്തെ മാധ്യമം പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയാണിത്.

ഉപ്പയോളം, ഒരുപക്ഷെ അതിലുപരി മുസ്ലിം ലീഗെന്ന പ്രസ്ഥാനത്തെ സ്നേഹിക്കാന്‍
കടപ്പെട്ട ഒരാള്‍ എന്ന നിലക്ക്. ആപ്രസ്ഥാനത്തെ ഇത്രയടിധികം സ്ഥാപനത്തിന്‍റെ
ചെയര്‍മാനായി ഇരുന്നുകൊണ്ട്, സ്വന്തം പിതാവ്, ചോരയും, നീരും കൊടുത്ത്
വളര്‍ത്തിയ പ്രസ്ഥാനത്തെ, തളര്താനും, അപമാനിക്കാനും മാത്രമായി ഒരുംബെട്ട
ഒരു സ്ഥാപനത്തിന്റെ മേധാവിയായി തുടരുന്നതില്‍ എന്തര്‍ത്ഥം?

മുനീര്‍ ഇന്ത്യ വിഷനില്‍ നിന്നും സ്ഥാനമോഴിഞ്ഞാല്‍, മുനീറിനെ കുറിച്ചും പലതും
അവര്‍ക്ക് പറയാനുണ്ടാകും. സത്യവും, നീതിയും, ധര്‍മ്മവും വിജയിക്കും. അല്പം വൈകിയാകുമെന്കിലും.

ദുരിതങ്ങള്‍ നിറഞ്ഞ ജനങ്ങളുടെ മുന്‍പില്‍, എന്നോ നടന്നെന്ന് പറയുന്ന, ഐസ്ക്രീം സംഭവം
അതിന്നു രാജ്യത്തിന്റെ പരമോന്നത നീതി പീഠം വരെ തീരുമാനമെടുത്ത പശ്ചാത്തലത്തില്‍,
ഇടതു മുന്നണിയെ സ്വാധീനിക്കാന്‍ രഹൂഫിനെ കൂട്ടുപിടിച്ച്, ഇപ്പോള്‍ ആ കേസ്സ് പോടിതട്ടിയെടുത്തതിന്റെ പിന്നില്‍ ഗൂഡ സമ്മര്‍ദ്ദ തന്ത്ര മല്ലാതെ മറ്റെന്താണെന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ട്.

സംഭവത്തിനിരയായ പെണ്‍കുട്ടികള്‍, അവരിന്നു കുടുംബ ജീവിതം നയിക്കുന്നവരാകയാല്‍,
അവരെയും ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍, ഉള്‍പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന്
ഇന്ത്യവിഷന്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍, ഇന്ത്യാ വിഷന്റെ ലക്‌ഷ്യം പിന്നെയെന്തെന്നു
മനസ്സിലാക്കാന്‍ വലിയ ബുദ്ധി വൈഭവമൊന്നും വേണ്ടതില്ല.

ഈ ഗൂഡ സമ്മര്‍ദ്ധ തന്ത്രത്തില്‍  അറിഞ്ഞോ അറിയാതെയോ, ഭാഗവക്കാകാതിരിക്കാന്‍,
മുനീര്‍  ചെയര്‍മാന്‍ സ്ഥാനം തിരസ്കരിക്കാന്‍ തയാറാവുക തന്നെയാണ് ഉത്തമം.

ബുധനാഴ്‌ച, ഫെബ്രുവരി 02, 2011

"ചെയര്‍മാന്‍" എന്നത് വെറും ആലങ്കാരിക മെങ്കില്‍ .......................


ഐസ്ക്രീം കേസ്സില്‍, നാല് മാസം മുന്‍പേ, ഇന്ത്യാവിഷന്‍. അന്വേഷണം ആരംഭിക്കുന്നു.
 ഈ അന്വേഷണത്തിന്റെ തുടക്കം, എഡിറ്റോറിയല്‍ ബോര്‍ഡിന്റെ രഹസ്യ നീക്കമാകാം.
എങ്കിലും, ഇത്തരം ഒരു വാര്‍ത്ത, അതിന്റെ ഗൌരവം, മാത്രമല്ല ഇന്ത്യാവിഷന്‍
ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്ന ആളുടെ ‍ , ഒരു പാര്‍ടിയെ സംബന്ധിച്ചാകുമ്പോള്‍,
ഒട്ടും അത് ചെയര്‍മാന്‍‍ അറിഞ്ഞിരുന്നില്ല എന്ന് പറയുന്നതില്‍ സത്യമുണ്ടെന്ന്
കരുതാന്‍ വയ്യ.

എഡിറ്റോറിയല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തന സ്വതന്ത്രാവകാശത്തിലേക്ക് കൈകടത്താന്‍
താര്പര്യം ഇല്ല എന്ന് മുനീര്‍ പറഞ്ഞത് സത്യമാകാം.

നാലുമാസം മുന്‍പേ അന്വേഷണം തുടങ്ങിയെന്നു ഇന്ത്യവിഷന്‍ അവകാശപ്പെടുന്നു.
അപ്പോള്‍ ഇന്ത്യാവിഷന്‍ രഹൂഫിനെയും,വാണിഭത്തിനിരയായ പെണ്‍കുട്ടികളെയും,
സ്വാധീനിച്ചു എല്ലാ തെളിവുകളും, ശേഖരിച്ചിരിക്കണം. അങ്ങിനെ കുഞ്ഞാലിക്കുട്ടിക്കും,
കോടതി വിധിക്കെതിരെയും, പൊരുതാന്‍ ശക്തമായ തുരുപ്പ് ചീട്ടു കൈകലാക്കിയ
ഇന്ത്യാവിഷന്‍, അത് അവതരിപ്പിക്കാന്‍, കുഞ്ഞാലിക്കുട്ടിയെകൊണ്ട്,
"എനിക്ക് വധ ഭീഷണിയുണ്ടെ"ന്ന് പരസ്യമായി പറയിക്കുന്നിടം വരെ
എത്തിക്കാന്‍, രഹൂഫിനെ കൊണ്ട് ബ്ലാക്ക് മെയില്‍ ചെയ്യിക്കുകയായിരുന്നോ?
ഇന്ത്യാ വിഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ പുറത്തു വിടാനുള്ള
സാഹചര്യമൊരുക്കാന്‍ രഹൂഫിനെ ഒരുക്കുകയായിരുന്നില്ലേ?

സംഭവങ്ങള്‍ വീക്ഷിക്കുന്ന സാധാരണക്കാരന് തോന്നാവുന്നത് അങ്ങിനെയല്ലേ?
തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന, ഘട്ടത്തില്‍, കുഴിയിലേക്ക് കാലും നീട്ടി
അവസാന ശ്വാസത്തില്‍ ജീവിക്കുന്ന ഇടതു മുന്നണിക്ക്, തിരഞ്ഞെടുപ്പില്‍ വിജയം
ആയാസമാക്കാന്‍ , ഇന്ത്യാ വിഷനും, രഹൂഫും, ഇടതു മുന്നണിനേതാക്കളും, ഒത്തു
തയാറാക്കിയ തിരക്കഥ അവതരിപ്പിക്കാന്‍, കുഞ്ഞാലിക്കുട്ടിയെകൊണ്ട്
വെടി തുടങ്ങിക്കാന്‍ പ്രേരിപ്പിക്കും വിധം രഹൂഫിന്റെ ശല്യം,
കുഞ്ഞാലിക്കുട്ടിക്കുനേരെ  തിരിച്ചു വിട്ടത് ഇന്ത്യവിഷനായിരുന്നോ?.

കുഞ്ഞാലിക്കുട്ടിയുടെ എല്ലാറ്റിനും  കൂട്ട് നിന്ന  പ്രതി, അതും ബന്ധുക്കള്‍,
ഇത്രയേറെ ശത്രുതയില്‍ പൊതു വേദികളിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യം
സൃഷ്ടിക്കാന്‍, രഹൂഫിനെ കൂട്ട് പിടിച്ചു കൊണ്ടുള്ള ഇന്ത്യാവിഷന്റെ
അണിയറയിലെ പ്രവര്‍ത്തനമല്ല എന്ന് ആര്‍ക്കും വിശ്വസിക്കാനാവില്ല. രഹൂഫിന്റെ
ഈ വെടിപോട്ടിക്കലും, അത് അവതരിപ്പിക്കുമ്പോള്‍ ആ മുഖത്തുകാണുന്ന
പ്രസന്നതയും, ഇപ്പോള്‍ രഹൂഫിന്നു കിട്ടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ, പിന്ബലത്തിന്റെ,
ഇന്ത്യ വിഷന്‍ ചാനെലിന്റെ പ്രോത്സാഹനവും, പിന്തുണയും തന്നെ. ഇനി ഈ കൂട്ടുകച്ച
വടത്തിന്റെ പിന്നാമ്പുറ രഹസ്യം രഹൂഫില്‍ നിന്നും കിട്ടാന്‍, മറ്റേതെങ്കിലും പ്രതിയോഗികള്‍
രഹൂഫിനെ സമീപിക്കുമ്പോള്‍, കൂടുതല്‍ വില പേശി രഹൂഫിനു ഇന്ത്യ വിഷനെയും
ബ്ലാക്ക് മെയില്‍ ചെയ്യാം.

പുറത്തു ലീഗിന്‍റെയും, കുഞ്ഞാലിക്കുട്ടിയുടെയും, എതിര്‍ ചേരിയുടെ നിര്‍ലോഭമായ
പ്രോത്സാഹനവും, പിന്തുണയും.ഇത്രയൊക്കെ അണിയറയില്‍ നടക്കുമ്പോള്‍, അത്
ചെയര്‍മാന്‍ അറിഞ്ഞിരുന്നില്ല, അറിയേണ്ടതില്ല എന്ന് പറയുമ്പോള്‍
അതെത്രത്തോളം വിശ്വസനീയം?

മര്‍ഹൂം സീതിസാഹിബും, ഇസ്മായീല്‍ സാഹിബും, ബാഫഖിതങ്ങളും, സുലൈമാന്‍
സേട്ടുവും സി.എച്ചും, പാണക്കാട് പൂക്കൂയ തങ്ങളൂമൊക്കെ ത്യാഗം സഹിച്ചു
കെട്ടിപ്പടുത്തു വളര്‍ത്തിയ മുസ്ലിം ലീഗെന്ന പ്രസ്ഥാനവും, "ചന്ദ്രിക" എന്ന പത്രവും,
എന്നും നില നില്‍ക്കെണ്ടാതിന്റെ ആവശ്യകത, മണ്‍ മറഞ്ഞു പോയ നേതാക്കല്‍ക്കുണ്ടായിരുന്നതുകൊണ്ടാണ്, പാര്‍ട്ടിക്കും, പത്രത്തിനുമായി അവരൊക്കെ
അവരുടെ സമയവും, പണവും, നഷ്ടപ്പെടുത്തി, ത്യാഗം സഹിച്ചു വളര്‍ത്തിയെടുത്തത്.

മുനീറിന്റെ നേതൃത്തത്തില്‍ ഒരു ചാനെല്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍,
തീച്ചയായും അത് ലീഗിന്റെ ചാനെല്‍ ആയിരിക്കുമെന്ന് വിശ്വസിച്ചവര്‍ ഏറെ.
എന്നാല്‍ അത് തിരുത്തിക്കൊണ്ട് മുനീര്‍ പറയുകയുമുണ്ടായി, മുസ്ലിം ലീഗിന്റെ
ചാനെല്‍ അല്ല ഇന്ത്യാ വിഷന്‍ എന്ന്. എന്നാല്‍ ലീഗിനെ അടിക്കാനുള്ള വടിയാകും
ഇന്ത്യവിഷന്‍ എന്ന്  ആര്‍ക്കും ഊഹിക്കാവുന്നതല്ല. മുസ്ലിം ലീഗിനെയും, അതിന്റെ
നേതാകളെയും, അപകീര്‍ത്തിപ്പെടുത്തുന്ന ദൌത്യം, സ്റ്റേറ്റ് മുസ്ലിം ലീഗിന്റെതന്നെ
ഔദ്യോഗിക സ്ഥാനം വഹിക്കുന്ന, ലീഗിന്റെ തന്നെ മന്ത്രിയുമായി, പ്രവര്‍ത്തിച്ച,
മുനീര്‍, അദ്ദേഹത്തിന്റെ തന്നെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാനെല്‍ ഏറ്റെടുത്തത്
യാദൃശ്ചികമാകാന്‍ വഴിയില്ല.

പണ്ട്, ലീഗിന്റെ പിളര്‍പ്പുഘട്ടത്തില്‍, മധ്യസ്ഥ തീരുമാന പ്രകാരം, മന്ത്രിപദം
രാജിവെച്ചു, "ചന്ദ്രിക"യുടെ ചീഫ്‌ എഡിറ്ററായി കോയാ സാഹിബ്‌  വീണ്ടും
ചാര്‍ജെടുത്തപ്പോള്‍, പത്രം ഏറെ കയ്യടക്കിയ കേയി ഗ്രൂപ്പിന്‍റെ
നിയന്ത്രണത്തില്‍,പത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആ ഘട്ടത്തില്‍,
ചീഫ്‌ എഡിറ്റര്‍ സി എച്ച്, മുഹമ്മദ്കോയ എന്ന  പേര് തലക്കെട്ടിന്‍റെയും മുകളില്‍
തന്നെ നിരത്തിക്കൊണ്ട്, സി എച്ചിന്‍റെ കുറ്റം പേജില്‍ നിരത്തിയ ഒരു കാല
ഘട്ടം ഉണ്ടായിരുന്നു. ൭൮-൭൭ അന്ന് സി എച്ച്, അതിനെതിരെ പ്രതികരിക്കാനോ,
അല്ലെങ്കില്‍ അത്തരം വാര്‍ത്തകള്‍ സ്വന്തം പത്രാധിപത്യത്തിലുള്ള ചന്ദ്രിക
പത്രത്തില്‍ വരുന്നത് തടയുവാനോ, അതിനെ നിയന്ത്രിക്കാതിരിക്കുകയോ
ചെയ്യാതിരുന്നത്.ലീഗെന്ന പ്രസ്ഥാനം നാശപ്പെടാതിരിക്കാനും,
"ചന്ദ്രിക"യെന്ന ജിഹ്വ കെട്ടിപ്പടുത്ത കൈകള്‍ കൊണ്ട്തന്നെ വെട്ടി നുറൂക്കാനോ
ആഗ്രഹിക്കാതതുകൊണ്ട് ആ മഹാന് അതൊക്കെ സഹിക്കേണ്ടിവന്നു.
ഈ ചരിത്ര സംഭവങ്ങള്‍ മുനീറിന്നറിയാനിടയില്ല. ലീഗുകാര്‍ക്കും ഒരുപക്ഷെ അറിയില്ല.

ഇവിടെ ഇന്ത്യവിഷന്‍,  മുനീര്‍ പ്രധിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്‍റെ ചാനല്‍ അല്ല.
മുസ്ലിം പൊതുസമൂഹത്തിന്റെ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമുള്ളതല്ല. ആര്‍ക്കും
കുഴലൂത്ത് നടത്തില്ല എന്ന് പറയുമ്പോഴും, സ്വന്തം ഉപ്പയടക്കമുള്ള മഹാന്മാരുടെ
വിയര്‍പ്പില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനം, ഇത്രയേറെ വികലമാക്കാന്‍, ലീഗിന്‍റെരാഷ്ട്രീയ
ശത്രുക്കളെയും,വ്യക്തി ശത്രുക്കളെയും കൂട്ട് പിടിച്ചു നടത്തുന്ന ഇന്ത്യവിഷന്റെ  
ഈ പുറപ്പാട്, നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍, അതില്‍ നിന്നും,മാറി
നില്‍ക്കുകയല്ലേ മുനീറിന്നു അഭികാമ്യം?

ഇന്ത്യാ രാജ്യം അഴിമതിയിലും, കുംഭകോണത്തിലും മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോള്‍,
സംശുദ്ധമായ ഒരു കൈ കണ്ടെത്താന്‍ കഴിയുമോ?രാഷ്ട്രപിതാവിനെയും,രാഷ്ട്ര
ശില്പ്പികളെയും ചവിട്ടിമതിച്ചു, വര്‍ഗ്ഗീയതയും,തീവ്രവാദവും പറഞ്ഞു ,
അത് ഒരു സമുദായത്തിന്നുമേല്‍ കെട്ടിവെക്കാന്‍ മത്സരിച്ച രാഷ്ട്രീയപ്പാര്‍ട്ടികള്‍,
വര്‍ഷങ്ങളായി, ഒരു സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെടുത്തലും,
പീഡനവും, ഇന്ന് അതൊക്കെ തിരുത്തിക്കുറി ക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍,
സത്യത്തിന്റെ ഗര്‍ജ്ജനം എന്ന് പറയുന്ന ഇന്ത്യാ വിഷന്‍ എന്തുകൊണ്ട്
ഇത്തരം സത്യങ്ങളെ വേണ്ടവിധം ജനങ്ങളിലെത്തിച്ചു കൊണ്ടു
ഒരു സമുദായത്തിന് നേരിട്ട അപമാനത്തില്‍ നിന്നും ,മോചിതമാക്കാന്‍ ശ്രമിക്കുന്നില്ല?

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങള്‍ക്ക്,വേണ്ടി, ജനങളുടെ ഭാഗത്തു
നിന്നുകൊണ്ട് എന്ത് പത്ര ധര്മ്മമാനു ഇന്ത്യ വിഷന്‍ ചെയ്തത്? നാറിപ്പുളിച്ച
ഒരു നാറ്റക്കേസ്സായ ഐസ്ക്രീം കേസ്സില്‍ ആര്‍ക്കാനിപ്പോള്‍ താല്പര്യം?
അധികാരത്തിലെത്തി, അടുത്ത തിരഞ്ഞെടുപ്പ് അടുത്തു തുടങ്ങുമ്പോഴും, തോഴുത്തില്‍കുത്തും,
തമ്മിലടിയും മാറ്റി,ജനകീയ കാര്യങ്ങള്‍;ക്കായി സമയമില്ലാത്ത ഇപ്പോഴത്തെ
ഭരണത്തിനെതിരെ ജനം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍,രഹൂഫിനെകൊണ്ട്, കുഞ്ഞാലിക്കുട്ടിയെ
ബ്ലാക്മെയില്‍ ചെയ്യിച്ചു, ശല്യപ്പെടുത്തിക്കൊണ്ട്, കുഞ്ഞാലിക്കുട്ടി വധ ഭീഷണിയെ
തുറന്നു പറയേണ്ട അവസ്തയുണ്ടാക്കിതീര്‍ത്തതോടെ,അണിയറയില്‍ എല്ലാം ഒരുങ്ങി നിന്നവര്‍,കിട്ടാവുന്നതൊക്കെ എടുത്തു പൊരുതുന്നത് സ്വന്തം പാര്ട്ടിക്കെതിരെയാ
ണെന്നത്, മുനീറിന്നു തെല്ലും, വേദനയുണ്ടാക്കുന്നില്ലേ?

 മുനീര്‍ ലീഗില്‍ നിന്നും രാജിവെച്ചു വന്നാല്‍ സ്വീകരിക്കാനും ആളുകള്‍ മാലയുമായി
കാത്തിരിക്കുന്നു. മുനീറും ലീഗും തമ്മിലുള്ള ബന്ധം, ഇപ്പറയുന്നവരെപോലെ പുറത്തുനിന്നും
വലിഞ്ഞു കയറിയവരെപോലെയുള്ളതല്ല. ഉപ്പയും മകനും തമ്മിലുള്ള ബന്ധമാണ്.അവരെ
തമ്മിലടിപ്പിച്ചു അടര്ത്തിയെടുക്കാന്‍ നോക്കേണ്ട.

എന്തായാലും,ഇന്ത്യവിഷന്‍ ചാനലിനെ സംബന്ധിച്ച്, വയിസ്‌ ചെയര്‍മാന്‍, പി.വി.ഗംഗാധരന്‍
 എടുത്ത തീരുമാനം തന്നെയാണ് മുനീറിന്നും അഭികാമ്യമായതെന്നു പറയാതെ വയ്യ.
,




     

വെള്ളിയാഴ്‌ച, ജനുവരി 21, 2011

"ചന്ദ്രിക" പത്രം കയ്യടക്കാനുള്ള ശ്രമവും,ലീഗിന്റെ പിളര്പ്പിലെക്കുള്ള നീക്കവും.




(മര്‍ഹൂം) പാണക്കാട് പൂക്കോയ തങ്ങള്‍

വിദ്യാഭ്യാസ മന്ത്രിയായിരുന്ന കോയാ സാഹിബും, വടക്കന്‍ മേഖലകളിലെ കരുത്തരായ
സി.കെ.പി ചെറിയ മമ്മുകേയിയും തമ്മിലുള്ള രാഷ്ട്രീയത്തിലൂന്നിയുള്ള വ്യക്തിപരമായ
കാരണങ്ങള്‍ മൂര്ച്ചിക്കുകയും, അത് കോയാ സാഹിബിന്റെ മന്ത്രിസ്ഥാന രാജിയിലെത്തിക്കു
കയും, ചന്ദ്രികയുടെ ചീഫ്‌ എഡിറ്റര്‍ ആയി വീണ്ടും കൊയാ സാഹിബിനെ പ്രതിഷ്ടിച്ചു
കൊണ്ട് ലീഗില്‍ പലതരത്തിലുള്ള ഉള്തിരിവുകളും നടന്നു കൊണ്ടിരുന്ന സമയം

ചീഫ്‌ എഡിറ്റര്‍ സി.എച്ച്. മുഹമ്മദ്‌ കോയ എന്ന പേര് പത്രത്തിന്റെ ഹെഡിംഗ്ന്റെ
മുകളില്‍ അച്ചടിച്ചുകൊണ്ട്, അദ്ദേഹത്തെ തന്നെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്ത അതെ
പത്രത്തില്‍ തന്നെ വായിക്കേണ്ടിവന്ന ദുരവസ്ഥ, ലോകത്ത് മറ്റേതെങ്കിലും, മുഖ്യ പത്രാധിപര്‍ക്കുണ്ടാവാനിടയില്ല. സമ്മര്‍ദ്ദത്താല്‍  മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തി, ചന്ദ്രിക
യിലെ ഒഴിഞ്ഞുകിടന്ന ചീഫ്‌ എഡിറ്റര്‍ കസേരയില്‍ എത്തുമ്പോഴേക്കും, ചന്ദ്രികയിലെ
 സഹ പ്രവര്‍ത്തകരും, മറ്റു സ്റ്റാഫ്‌കളും, അന്നത്തെ ചന്ദ്രികയിലെ  ഭരണംകയ്യടക്കിയ
 കേയി വിഭാഗത്തിന്റെ കയ്യിലകപ്പെട്ടു കഴിഞ്ഞിരുന്നു.

മന്ത്രി സ്ഥാനം രാജിവെച്ചു ചീഫ്‌ എഡിറ്റര്‍ സ്ഥാനത്തിരിക്കുമ്പോള്‍,  സി എച്ചിന്
സ്വന്തം കാറുപോലും ഉണ്ടായിരുന്നില്ല. ഒരു ദിവസം ഓഫീസില്‍ നിന്നിറങ്ങി,
ഉച്ചക്ക് വീട്ടിലേക്കു പോകാന്‍ തുനിഞ്ഞപ്പോള്‍, അദ്ദേഹത്തിനു ഒരു ഓട്ടോ
പിടിച്ചു കൊടുക്കാന്‍ ഒരു പ്യൂണ്‍ പോലുമുണ്ടായില്ല റോഡിലിറങ്ങി അദ്ദേഹം
സ്വയം  ഓട്ടോ പിടിച്ചു പോകേണ്ടിവന്ന കാഴ്ച ആരെയും വേദനിപ്പി
ക്കുന്നതായിരുന്നു

ലീഗിന്‍റെ ഊര്‍ജ്ജമായ, കരുത്തായ, കൊയാസാഹിബിന്‍റെ രാഷ്ട്രീയപരമായും, ഔദ്യോ
ഗിക പരമായും ഏറെ വേദനിപ്പിച്ച, വേദന അനുഭവിച്ച നാളുകലായിരിക്കാം
മന്ത്രിസ്ഥാനം രാജിവെച്ച ശേഷം  ചന്ദ്രികയില്‍ ചീഫ്‌ എഡിറ്റര്‍ ആയി ഇരുന്ന കാലഘട്ടം.

ലീഗിന്റെ പിളര്‍പ്പിന് ആഗ്രഹിക്കുകയും,അതിന്നു ആക്കം കൂട്ടും വിധം പക്ഷം
ചേര്‍ന്ന് ലീഗിലെ അഭിപ്രായ വ്യത്യാസം രൂക്ഷമാക്കാന്‍ സജീവമായ്‌ പ്രവര്‍ത്തിച്ച 
 ഒരു വിഭാഗമുണ്ടായിരുന്നു അന്ന് ലീഗില്‍. വളരെയൊന്നും ഉയര്‍ന്നുവരാന്‍
കഴിയാതിരുന്ന ചെറിയ  നേതാക്കള്‍.

ലീഗ് പിളര്‍ന്നാല്‍, സി എച്ചും കൂട്ടരും ഒരു ഭാഗത്തേക്ക് പോയാല്‍, മറുഭാഗത്തിന്,
പ്രഗല്‍ഭരായ നേതാക്കന്മാരുടെ അഭാവത്തില്‍, ആ ഭാഗത്ത്‌ നിലയുറപ്പിച്ചു  വളരാമെന്ന
കണക്ക് കൂട്ടലില്‍ പിളര്‍പ്പിന്നായി അധ്വാനിചു എന്ന് പറയുന്നതില്‍ തെറ്റില്ല. ലീഗിലെ
 അഭിപ്രായ ഭിന്നത രൂക്ഷമായപ്പോള്‍, കൂട്ട് മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍
മധ്യസ്ഥം വഹിക്കാന്‍ ഇറങ്ങിയ ആര്‍ എസ് പി നേതാവും, വ്യവസായ മന്ത്രിയു
മായിരുന്ന ബേബി ജോണ്‍ തന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഏറെ വിഘാതമായതും,
ഈ ചെറു നേതാക്കളുടെ സമ്മര്‍ദ്ധ തന്ത്രവും കൂടിയായിരിക്കാം .

ചന്ദ്രികയിലും , ലീഗിലും, സി എച്ച്  ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍
ഏറനാടന്‍ വിഭാഗത്തിന്റെ കരുത്ത് സി എച്ചി നുണ്ടായിരുന്നെന്കിലും
പാണക്കാട് പൂക്കോയ തങ്ങളുടെ ആശിര്‍വാദവും, പി സീതിഹാജി എന്ന
മരവ്യവസായിയുടെ, എല്ലാനിലയിലുമുള്ള കരുത്തും കോയസാഹിബിന്റെ ആത്മ
വീര്യം നഷ്ടപ്പെടാന്‍ ഇടവരുത്താതെ ശക്തമായി നിലയുറപ്പിക്കാന്‍ പ്രേരകമായി.

അന്നോളം ലീഗില്‍ അറിയപ്പെടാതിരുന്ന സീതി ഹാജി (മര്‍ഹൂം) സി എച്ചിന്റെ
ശക്തമായ വക്താവായി  മാറിയതോടെ ലീഗിലെ വിഭാഗീയത മൂര്ചിച്ചു.ഒത്തു
 പോകാന്‍ വഴികളെല്ലാം, അടഞ്ഞു കൊണ്ടിരിക്കെ, പാര്‍ട്ടിയേക്കാള്‍ ചന്ദ്രിക
പത്ര ഭരണത്തില്‍, അവകാശത്തില്‍ പിടിമുറുക്കാന്‍ കെയി പക്ഷം നീക്കമാരംബിച്ചു.

റെയില്‍വേ സമരം മൂലം രാജ്യമെങ്ങും കുലുഷിത മാവുകയും, സമരത്തോട്
അനുഭാവ പൂര്‍വ്വമാല്ലാതിരുന്ന ഇന്ദിരാഗാന്ധിയുടെ സമീപനവും രാജ്യത്തെ
അസ്വാസ്ത്യജനകമായ ഒരവസ്തയിലെതിച്ചുകൊണ്ടിരുന്ന സമയം.
കേരളത്തില്‍ ലീഗിലെയും, ഒരു പൊട്ടിത്തെറിയുടെ എല്ലാ ചുറ്റുവട്ടങ്ങളും
സജീവമായിക്കൊണ്ടിരുന്നു.

ലീഗില്‍ ഒരു പിളര്‍പ്പ് അനിവാര്യമാകും എന്ന് വന്നതോടെ ചന്ദ്രിക പത്രത്തിലുള്ള
അവകാശ തര്‍ക്കവും  അണിയറയില്‍ തകൃതിയായി നടന്നുകൊണ്ടിരുന്നു.
അന്ന് കേയി അനുകൂലികളുടെ കയ്യിലമര്‍ന്നു നിന്ന ചന്ദ്രിക, അതുകൊണ്ടുതന്നെ,
പത്രാധിപ സമിതി അംഗങ്ങളും, അഡ്മിനിസ്ട്രേഷന്‍ സ്റ്റാഫും,, ചന്ദ്രികയിലെ
അഫിലിയെറെറട് അല്ലാത്ത സ്വതന്ത്ര യൂണിയനും കേയി വിഭാഗത്തിന്റെ
വക്താകളായി മാറി

ലീഗിന്റെ പിളര്‍പ്പിനുവേണ്ടി ആഹോരാത്രം പ്രവര്‍ത്തിക്കുകയും, വിമത വിഭാഗ
മായ കെയി ഗ്രൂപ്പിന് സര്‍വ്വ ഒത്താശയും ചെയ്തുകൊണ്ടിരുന്ന മാക്സിസ്റ്റ്‌
കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയും, ഇടതു പക്ഷവും,, ആ നിലക്ക്  നാമമാത്ര അംഗ
ബലമുള്ള സി.ഐ ടി യു അംഗങ്ങളും ലീഗിലെ വിമതരായ കെയി ഗ്രൂപ്പിന്റെ
പക്ഷം ചേര്‍ന്നു

കേയി ഗ്രൂപ്പില്‍, ഗ്രൂപ്പിന്നാധാരം കേയിതന്നെ യായിരുന്നെന്കിലും, വിമത നേതാ
വായി, സൈദ്‌ ഉമര്‍ ബാഫക്കി(മര്‍ഹൂം) തങ്ങളായിരുന്നു..രണ്ടു പക്ഷവും
വ്യക്തമായിത്തന്നെ രണ്ടു ഭാഗങ്ങളിലേക്ക് വേര്‍പിരിയാന്‍ അണിയറയില്‍
തീരുമാനമായി. ചേരി തിരിഞ്ഞുള്ള പ്രവര്തനഗല്‍ ശക്തമായി.

ഈ കാലയളവിലായിരുന്നു, അന്നത്തെ കേരള ചീഫ്‌ എന്‍ജിനീയര്‍ ആയിരുന്ന
ടി.പികുട്ടിയമ്മു സാഹിബ്‌ (മര്‍ഹൂം) ചന്ദ്രികയില്‍ മാനേജിംഗ് എഡിറ്റര്‍ ആയി
ചുമതലയേല്‍ക്കുന്നത്. സ്വാഭാവികമായും അദ്ദേഹം ചന്ദ്രിക ഭരണാധികാരി
കളുടെ കയ്യിലോതുങ്ങേണ്ടി വന്നു. സി.എച്ച്. ചീഫ്‌ എഡിറ്ററും, കുട്ടിയമ്മു
സാഹിബ്മാനേജിംഗ് എഡിറ്റെരുമായി ഇരുന്നു ചന്ദ്രിക പത്രം നയിച്ച ആ കാലഘട്ടം,
വ്യത്യസ്ത ചേരികളില്‍ പ്രവര്തിക്കെണ്ടിവന്ന സാഹചര്യം ഇരുവര്‍ക്കും
വേദനപൂര്‍വ്വമായിരിക്കണം എന്ന് വേണം കര്താന്‍. കാരണം വ്യക്തിപരമായി
വളരെ അടുത്തവരായിരുന്നു, സി എച്ചും, ടി പി കുട്ടിയമ്മു സാഹിബും.

കലങ്ങിമറഞ്ഞുകൊണ്ടിരിക്കുന്ന ലീഗ് രാഷ്ട്രീയവും, ചന്ദ്രിക പത്രം പിടിച്ചട
ക്കുന്നതിലെ നേതാക്കന്‍മാരുടെ നെട്ടോട്ടവും, അതിലേക്കു വലിച്ചിഴക്കപ്പെട്ട,
ചന്ദ്രികാ നോണ്‍ ജേര്‍ണലിസ്റ്റ്‌ എംപ്ലോയീസ്‌ യൂണിയനും.........

അടുത്ത പോസ്റ്റില്‍ വായിക്കുക