വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2012

ഈദ്‌ മുബാറക്‌ ....


നുറുങ്ങു ചിന്തകള്‍ 

പരലോക ജീവിതത്തില്‍ അല്ലാഹു നമുക്ക് സ്വര്‍ഗ്ഗവും, നരകവും ഒരുക്കപ്പെട്ടിരിക്കുന്നു.
നാളെ നാം അല്ലാഹുവിന്‍റെ അടുക്കലേക്ക് തിരിക്കുമ്പോള്‍ നമുക്ക് ലഭ്യമാകുന്നത് സ്വര്‍ഗ്ഗമോ
നരകമോ എന്നത് തീര്‍ത്തും അല്ലാഹുവിന്‍റെ നിശ്ചയം..നാമോരോരുത്തരും എവിടെ
ക്കെന്നു അല്ലാഹു തീരുമാനിക്കും. അവനെ അറിയൂ..ആര് സ്വര്‍ഗ്ഗാവകാശിയെന്നും ആര് നര
കാവകാശി യെന്നും.!!

അല്ലാഹു കല്‍പ്പിച്ചതോക്കെയും ചെയ്യുന്നു... അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍വിശ്വസിക്കുന്നു. അല്ലാഹുവിനെ ഭയപ്പെട്ടു അല്ലാഹുവിനു വേണ്ടി ജീവിക്കുന്നു.നമസ്കരിക്കുന്നു. നോല്മ്പ്
നോല്‍ക്കുന്നു . സക്കാത്ത് കൊടുക്കുന്നു.ഹജ്ജിനു പോകുന്നു അങ്ങിനെ അല്ലാഹു കല്‍പ്പി
ച്ചതെല്ലാം ചെയ്തുകൊണ്ട് അല്ലാഹുവിന്‍റെ ആത്ഞ്ഞകള്‍ നിറവേറ്റി ക്കൊണ്ട് ജീവിക്കുന്നു.
തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്‍റെ സ്നേഹത്തിനും അനുഗ്രഹത്തിനും പാത്രീഭൂതനാകെ
ണ്ടതല്ലേ?നാളെ ഞാന്‍ മരിച്ചു ചെന്നാല്‍ അല്ലാഹു എനിക്ക് സ്വര്‍ഗ്ഗം തരില്ലേ? ഞാന്‍
സ്വര്‍ഗ്ഗത്തിന് അവകാശിയല്ലേ?

ഇങ്ങിനെ സ്വര്‍ഗ്ഗം നേടാനുള്ള എല്ലാം ചെയ്തുകൊണ്ട് സ്വര്‍ഗ്ഗം കാംക്ഷിച്ചു കഴിയുന്ന,
സ്വര്‍ഗ്ഗംഅവകാശപ്പെട്ടു ജീവിക്കുന്നവരെ നമുക്ക് കാണാം....

എന്‍റെ ഒരയല്‍വാസി. ഭാര്യയും അഞ്ചു മക്കളും.ആദ്യമൊക്കെ കൂലിവേല ചെയ്തു കിട്ടുന്നത്
കുറെയെങ്കിലും വീട്ടില്‍ എത്തുമായിരുന്നു..ശീട്ടുകളിച്ചു പണം ആവഴിക്കു നഷ്ടപ്പെടുത്തും
ബോഴും, മറ്റു വീട്ടിലെ അടക്കള വേല ചെയ്തും, കഷ്ടപ്പെട്ടും, മറ്റുള്ളവരുടെ വിഴുപ്പലക്കിയും
കഠിനപ്രയത്നിയായ അദ്ദേഹത്തിന്‍റെ ഭാര്യ മക്കളെ വളര്‍ത്തി.

അദ്ദേഹത്തിന്‍റെ ജീവിതരീതി അദ്ദേഹം മാറ്റി..ക്രമേണ അദ്ദേഹം ഉള്ള  ജോലിക്ക് പോലും
പോകാതെയായി, വല്ലപ്പോഴും വീട്ടില്‍ കിട്ടുന്നതും ഇല്ലാതായി.കുടുംബ ബാധ്യത പേറുന്ന ആ സ്ത്രീയുടെ സ്ഥിതി ഊഹിക്കാമല്ലോ..

നമസ്കാരത്തിലെക്കും, പിന്നെ പള്ളിയുമായി അടുത്ത ബന്ധത്തിലായി.നമസ്കാരവും,
ഓത്തും, പള്ളി വൃത്തിയാക്കലും അങ്ങിനെ ആള്‍ തീര്‍ത്തും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലേക്ക് നീങ്ങി..അപ്പോഴും ആ സ്ത്രീവീട് പുലര്‍ത്തിക്കൊണ്ടിരുന്നു...ഇദ്ദേഹം വീട്ടുകാര്യങ്ങളിലും,
മക്കളുടെ കാര്യത്തിലും, ഭാര്യയുടെ കാര്യത്തിലും ഒട്ടും ശ്രദ്ധയില്ലാതെ, വീട്ടില്‍ എത്തിയാല്‍  കിട്ടുന്നതും കഴിച്ചു, നാളെ സ്വര്‍ഗ്ഗം നേടാന്‍ മാത്രമുള്ള ചിന്തയില്‍ നമസ്കാരവും, പള്ളിയും
,ദിക്ക്രും ദുആയുമോക്കെയായി കഴിഞ്ഞു കൂടി.

അദ്ദേഹത്തെയും,മക്കളെയും കഷ്ടപ്പെട്ട് പരിപാലിച്ചു പോന്ന ഭാര്യ, പെട്ടെന്ന് മരണമ
ടയുന്നു.അതോടെ വീടിന്നകത്ത് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു.മക്കളും ഉപ്പയുമായി തെറ്റുന്നു
വേര്‍പിരിയുന്നു.ആകെയുള്ള ഒരു മകളെ യും ഭര്‍ത്താവിനെയും വീട്ടില്‍ നിന്നും മാറ്റുന്നു.
ഇങ്ങിനെ ആ കുടുംബത്തില്‍  അസ്വാരസ്യങ്ങള്‍ നിറഞ്ഞു .അദ്ദേഹത്തിന്‍റെ മരണം വരെ
അത് തുടര്‍ന്ന്. പുറത്താക്കിയ മകളെയും ഭര്‍ത്താവിനെയും കാണാന്‍ അദ്ദേഹം മരണ
ശയ്യയില്‍ നിന്നും ആവശ്യപ്പെട്ടു.....അപ്പോഴായിരിക്കാം നല്ല സമയത്ത് അദ്ദേഹം ചെയ്ത
കാര്യങ്ങള്‍ ഓര്‍ക്കാനിട വന്നത്.

ഇവിടെ  സ്വര്‍ഗ്ഗം കൊതിച്ചു സൌകര്യപൂര്‍വ്വം ഉത്തരവാദിത്വത്തില്‍ നിന്നും,ബാധ്യതകളില്‍ നിന്നുംകടമയില്‍നിന്നും, കടപ്പാടില്‍നിന്നും മാറി അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ എന്ന
നിലയില്‍ നോല്മ്പും നിസ്കാരവും, പള്ളിയും, പള്ളിപരിപാലനവുമായി കഴിഞ്ഞ ഈ കഥാ
പാത്രംഅല്ലാഹു കല്‍പ്പിച്ച മാര്ഗ്ഗമാണോ സ്വീകരിച്ചത്? അദ്ദേഹം ആഗ്രഹിച്ചപോലെ അദ്ദേഹത്തിനു അല്ലാഹു സ്വര്‍ഗ്ഗത്തില്‍ സ്ഥാനം കൊടുത്തോ ഇല്ലെയോ എന്നൊന്നും  നമുക്ക്. അറിയില്ല .അത് അല്ലാഹു തീരുമാനിക്കും.എങ്കിലും അദ്ദേഹത്തിനു ആഗ്രഹിച്ചപോലെ സ്വര്‍ഗ്ഗം നല്‍കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.!! എല്ലാം അദ്ദേഹത്തിനു പൊറുത്തു  കൊടുക്കുമാരാകട്ടെ!!


ഇവിടെ നമുക്ക് കിട്ടുന്ന പാഠം.... നാം പ്രവര്‍ത്തിക്കുക.അല്ലലാഹുവിന്റെ തൃപ്തി കാംക്ഷിച്ചു
കൊണ്ട്.അല്ലാഹുവിന്‍റെ അനുഗ്രഹം പ്രതീക്ഷിച്ചുകൊണ്ട്...അതൊന്നുംതന്നെ, നമ്മുടെ മാനുഷികമായ കടമയും കടപ്പാടും ഉത്തരവാദിത്വവും മറന്നുകൊണ്ടാവരുത്.നമുക്ക് ജന്മം
നല്‍കിയ അല്ലാഹു നമ്മില്‍ അര്‍പ്പിതമാക്കപ്പെടുന്ന ദൌത്യം നാം നിറവേറ്റപ്പെടെണ്ടാതുണ്ട്.
അല്ലാഹു നമ്മോട് കല്പ്പിച്ചതെന്തും, മനുഷ്യ നന്മക്കുള്ളതാണ്.ആത്യന്തികമായി മനുഷ്യ
നന്മയാണ് അല്ലാഹുവിന്‍റെലക്‌ഷ്യം.. മനുഷ്യനെ വിസ്മരിച്ചുകൊണ്ട്,സമൂഹത്തെ വിസ്മരിച്ചുകൊണ്ട് ,കുടുംബത്തെ വിസ്മരിച്ചുകൊണ്ട് നാം കാണിക്കുന്നത് അഭ്യാസം മാത്രമാണ്.അത് അല്ലാഹുവിന്‍റെ കല്പനകള്‍ ഉള്കൊണ്ടുകൊണ്ടുള്ളതായിരിക്കില്ല.സത്ത
യാണ് പ്രധാനം. സത്തയുള്‍ക്കൊണ്ട്  ജീവിക്കണം.മാനവരാശിയെ ശുദ്ധീകരിച്ചുകൊണ്ട്,
പ്രപഞ്ച സംസ്കരണമാണ് അല്ലാഹുവിന്റെ കല്പ്പനയിലെ സത്ത.

അല്ലാഹുവിലേക്ക് നാം അടുക്കുംതോറും നമ്മുടെ മനസ്സ് വിശാലമാകണം. ശുദ്ധമാകണം.
അഞ്ചു നേരത്തെ നമസ്കാരംകൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നതും അത് തന്നെ.വുളുവിലൂടെ
ദേഹ ശുദ്ധിയും,നമസ്കാരത്തിലൂടെ മനസ്സ് ശുദ്ധീകരണവും...ഒരു വക്ത് നമസ്കാരം കഴി
ഞ്ഞു,അടുത്ത നമസ്കാര സമയമാകുമ്പോള്‍, അതുവരെയുള്ള എല്ലാ തെറ്റ് കുറ്റങ്ങളും, പാപ
വുംഅടുത്ത നമസ്കാരത്തില്‍ കഴുകിക്കളയുന്നു.ഇങ്ങിനെ അഞ്ചു നേരം ശരീരവും, മനസ്സും
വൃത്തിയാക്കി പിറന്നു വീണ കുഞ്ഞിനെപോലെ നിഷ്കളങ്ക മാനസീകനായി മനുഷ്യന്‍ ശുദ്ധീകരിക്കപ്പെടുന്നു.ഒരു മുസ്ലിമിനെ തെറ്റുകുറ്റങ്ങളുടെ ഭാണ്ഡം പേറി നടക്കാനുള്ള അ
വസരം അള്ളാഹു നല്‍കുന്നില്ല.ഒരു  നേരത്തെ നമസ്കാരം കഴിഞ്ഞു അടുത്ത നമസ്കാരം
വരെ മാത്രമെ അവന്റെ തെറ്റ് കുറ്റങ്ങള്‍ക്ക് ധൈര്ഘ്യമുള്ളൂ.ഈ രണ്ടു നമസ്കരത്തിനുമിട
യില്‍ വന്നുപോയിട്ടുള്ള അവന്റെ പാപങ്ങളെ കുറിച്ച് അടുത്ത നമസ്കാരത്തില്‍ അവന്‍ അല്ലാഹുവിനോട് പ്രായശ്ചിത്തം ചെയ്തിരിക്കും.പ്രായചിത്തം ചെയ്യാത്ത നമസ്കാരം നമ്സ്കരമാകുമോ?. അങ്ങിനെ ഓരോ നമസ്കാരത്തിനിടയിലും വന്നുപോകുന്ന തെറ്റു
കുറ്റങ്ങള്‍ അല്ലാഹുവിനോട് ഏറ്റുപറഞ്ഞു അവന്റെ മനസ്സ് ശുദ്ധീകരിക്കുന്നു.ഈ ശുദ്ധീക
രണ മില്ലെന്കില്‍ അല്ലാഹു നമ്മില്‍ നിര്‍ബന്ധ മാക്കിയിട്ടുള്ള നമസ്കാരം കൊണ്ട് അല്ലാ
ഹുവിന്‍റെ ഉദ്ദേശം നാം നിറവേറ്റപ്പെടുന്നുണ്ടോ?നാം ചിന്തിക്കുക.

അങ്ങിനെ ശുദ്ധമായ മനസ്സുമായി , ഉത്തരവാദിത്വവും, ബാധ്യതയും കടമയും കടപ്പാടും
കഴിഞ്ഞവന്  മനസ്സിന്റെ അവസാന ശുദ്ധീകരനമാണ് ഹജ്ജ്‌. ഹജ്ജ്‌ കഴിയുന്നതോടെ,
എല്ലാം വൃത്തിയായ പവിത്രമായ ഹൃദയം നാം അല്ലാഹുവിന്‍റെ അടുക്കലെക്കുള്ള യാത്ര
ക്കുള്ള ഒരുക്കമെന്നപോലെ ,ഹജ്ജിന്‍റെ പവിത്രത കാത്തു സൂക്ഷിച്ചു ജീവിക്കാന്‍ നാം ബാധ്യസ്ഥരാണ്.അപ്പോള്‍ മാത്രമാണ് ഒരു മുസ്ലിം അല്ലാഹുവിന്റെ കല്പന അനുസരിച്ച്
ജീവിക്കുന്ന ഒരു മനുഷ്യനാകുന്നത്.ഇങ്ങിനെ അല്ലാഹു നമുക്ക് കല്‍പ്പിച്ച ഹജ്ജിലും,
സക്കാത്തിലും എല്ലാം അള്ളാഹു പറഞ്ഞതിന്റെ സത്തയാണ് നാം ഉള്കൊള്ളേണ്ടത്.

(എല്ലാം ഇന്ന് കച്ചവടവല്‍ക്കരിക്കപ്പെട്ടപോലെ,ന്യായീകരിച്ചു ശെരിയാക്കി കൊണ്ടുവ
രേണ്ട ഒന്നല്ല അല്ലാഹുവിന്റെ കല്പനയും, റസൂല്‍(സ)ന്‍റെ സുന്നത്തുകളും.എന്തിനാണ് നമസ്കാരമെന്നു, എന്തിനാണ് നോല്‍മ്ബെന്നും അതിന്‍റെ ഉദ്ദേശം മനസ്സിലാക്കുക.
പകല്‍ മുഴുവന്‍ പട്ടിണി കിടന്നു, ചെയ്യാവുന്ന അധര്‍മ്മങ്ങളൊക്കെ ചെയ്തു.സന്ധ്യാ
നേരത്ത് ഭക്ഷണം കൊണ്ട് രാജകീയമായി തിന്നു ആഘോഷിക്കാന്‍ മാത്രമായി പവിത്ര
റംസാന്‍ മാസത്തെ കാണുന്നവരുണ്ട്.)

ഇങ്ങിനെ അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങളിലും,പല വിട്ടു വീഴ്ചകളും അല്ലാഹു
നല്‍കുന്നു.നമസ്കാരം വിട്ടുപോയാല്‍ അത് നസ്കരിച്ചു വീട്ടിയാല്‍ മതി. നോല്മ്പ് കാ
ലത്ത് നോല്മ്പ് വിട്ടുപോയാല്‍ അത് പിന്നീട് നോട്ടു വീടിയാല്‍ മതി. ഇങ്ങിനെ എല്ലാ വിധ
വിട്ടു വീഴ്ചയും അള്ളാഹു നല്‍കിയത് ആദ്യാന്തികമായി മനുഷ്യ നെ അല്ലാഹു മനുഷ്യനാ
യിതന്നെ കാണുന്നത് കൊണ്ടാണ്.

ഒരു മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു വിടുന്നത് അവനില്‍ അര്‍പ്പിതമായ ദൌത്യത്തോടു
കൂടിയാണ്.അതില്‍ പ്രധാനം അവന്‍റെ കുടുംബം തന്നെ.കുടുംബ സംരക്ഷണമാണ് ഒരു
മനുഷ്യന്റെ പ്രധാന ദൌത്യം, അവന്‍റെ മാതാപിതാക്കളെ,അവന്റെ സഹോദരീ സഹോദ
രങ്ങളെ, ഭാര്യയെ,മക്കളെ,കുടുംബ സംരക്ഷണ ബാധ്യത അവനിലര്‍പ്പിതമാണ്.അതിനവ
ന്‍ അധ്വാനിക്കെണ്ടതുണ്ട്.കഷ്ടപ്പെടെണ്ടതുണ്ട്.തന്നിലര്‍പ്പിതമായ കടമയും, ബാധ്യത
യും നിറവേറ്റപ്പെടുന്നതിനിടയില്‍, സമയം തെറ്റാനിടവന്നെക്കാവുന്ന നമസ്കാരവും,
നോല്മ്പും നോറ്റ് വീടുവാനും, നമസ്കരിച്ചു വീട്ടുവാനും അള്ളാഹു നമുക്ക് സൗകര്യം തരുന്നു.
അത്രത്തോളം കുടുംബ സംരക്ഷണത്തെ അല്ലാഹു പ്രാധാന്യം നല്‍കുന്നു.കുടുംബ സംരക്ഷ
ണം ഒരു മനുഷ്യന്‍റെ ജന്മ ദൌത്യമാണ്.കുടുംബ സംരക്ഷണ ചിന്തയും,അതിനുള്ള പ്രവ
ര്‍ത്തിയും ചെയ്യാതെ, ഒരിബാദത്തും  അല്ലാഹു പരിഗണിക്കില്ല .

ഒരിക്കല്‍ ഒരു സഹാബി റസൂല്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് പറഞ്ഞു."അല്ലാഹുവിന്‍റെ
റസൂലെ,ഞാന്‍ എന്‍റെ എല്ലാ സ്വത്തുക്കളും എന്‍റെ ദീനിന്നുവേണ്ട് ചിലവഴിക്കാനായി നീക്കി വെക്കുന്നു.ദീനിന്നുവേണ്ടിയാണ് എന്‍റെ എല്ലാ സ്വത്തും, സമ്പാദ്യവും'ഇത് കേട്ട് കൊണ്ടി
രുന്ന റസൂല്‍(സ) തിരുമേനി ആ സഹാബിയോടു ചോദിച്ചു.താങ്കള്‍ക്ക്  ഭാര്യയില്ലേ? താങ്കള്‍
ജന്മം നല്‍കിയ മക്കളില്ലേ? കഷ്ടപ്പെടുന്ന നിന്‍റെ മറ്റു കുടുംബാങ്ങങ്ങളില്ലേ?അവര്‍ക്കൊ
ക്കെ താങ്കളുടെ സമ്പാദ്യത്തില്‍ നിന്നും  എന്ത് നീക്കിവെച്ചു? താങ്കളുടെ ശേഷം അവരെ
തീര്‍ത്തും പിച്ച തെണ്ടാന്‍ വിട്ടുകൊണ്ടാണോ  ദീനിനെ സംരക്ഷിക്കാന്‍ പോകുന്നത്?
ആദ്യം താങ്കള്‍ മക്കള്‍ക്കും കുടുംബത്തിനുമായി നീക്കിവെക്കു.അതിനു ശേഷം മിച്ച
പ്പെടുന്നത്താങ്കളുടെ ആഗ്രഹം പോലെ ചെയ്യൂ.

മറ്റെന്തിനെക്കാളും കുടുംബ സംരക്ഷണമാണ് പ്രധാനം.നമുക്ക് ജന്മം നല്‍കിയ, നാം ജന്മം നല്‍കിയ കുടുംബ സംരക്ഷണവും, അതോടൊപ്പം അല്ലാഹു നമ്മില്‍ അര്‍പ്പിക്കപ്പെട്ട
ദൌത്യം നിരവേ റ്റ്പ്പെടുകയും ചെയ്യുന്നുണ്ടെന്നു അല്ലാഹുവിനെ ബോദ്ധ്യപ്പെടുത്തിക്കൊ
ണ്ടുള്ള ഇബാദ ത്തുകളും, ആ ഇബാദത്തുകള്‍ എന്തിനു നമ്മില്‍ നിര്‍ബന്ധമാക്കപ്പെട്ടു
എന്ന് മനസ്സിലാക്കിക്കൊണ്ട് ചെയ്യുകയും ചെയ്യുമ്പോള്‍ നമ്മുടെ ജന്മ ദൌത്യം നിര്‍വഹി
ക്കപ്പെടുന്നു!!.

അല്ലാഹു നോക്കിക്കാണുന്നത് നമ്മുടെ  ആത്മാവിലെക്കാണ്.ഹൃദയത്തിലെക്കാണ് .നാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആത്മാവെന്ന, മനസ്സാക്ഷിയെന്ന, അല്ലാഹുവിന്‍റെ സമീ
ക്ഷയില്‍ ബോധ്യപ്പെടുത്തി ക്കൊണ്ടാവണം..നാം ബോധ്യപ്പെടുത്തെണ്ടത് അല്ലാഹുവിനെ മാത്രം.നമസ്കാരമായാലും.നോല്‍മ്ബായായും,വെറുതെ കുംബിടാനും,പട്ടിണികിടക്കാനും
ഉള്ളതല്ല.അതിന്റെയോക്കെയും സത്തയാണ് നാംഉള്കൊള്ളേണ്ടത് നാം  ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ആത്മ പരിശോധന നടത്തുക.അപ്പോള്‍ അതിലെ തെറ്റും ശെരിയുംസ്വയം
കണ്ടെത്താന്‍ കഴിയും,ആ ആത്മ പര്ശോധനയും അവനവനെ ന്യായീകരിച്ചാവരുത്.
വാദിയും പ്രതിക്കുമിടയില്‍ നിലയറപ്പിച്ചുകൊണ്ട്‌ വേണം ആത്മ പരിശോധന നടത്തേ
ണ്ടത്.അപ്പോള്‍ തീര്‍ച്ചയായും നമ്മുടെ പ്രവര്‍ത്തിയിലെ തെറ്റും ശെരിയും ബോധ്യമാകും.
തെറ്റ് വന്നുപോയെങ്കില്‍ അതിന്നു വിധേയമായവരോട് പോരുത്തപ്പെടീക്കുകയും,അടുത്ത നമസ്കാരത്തില്‍ അത് അല്ലാഹുവിനോട് ഏറ്റു പറഞ്ഞുകൊണ്ട് സ്വന്തം മനസ്സ് ശുദ്ധീക
രിക്കുകയും വേണം.നമസ്കാരത്തിന്‍റെ കാതല്‍ ഇതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

അല്ലാഹു നാമെല്ലാവരെയും കാത്തു സൂക്ഷിക്കട്ടെ...എല്ലാ തെറ്റ് കുറ്റങ്ങളില്‍ നിന്നും
ആപത്തില്‍ നിന്നും, ദുരിതത്തില്‍ നിന്നും.
---------------
വാല്‍ക്കഷ്ണം:

ജിദ്ദയില്‍ മസ്ജിദുല്‍ ഹറമിന്നടുത്തു ഒരു ആഭരണ ഷോറൂം ഉള്ഘാടനത്തിന്റെ  ക്ഷണ
ക്കത്താണ് എന്‍റെ കയ്യില്‍ ..

മന്‍മോഹന്‍സിങ്ങിന്റെ സാമ്പത്തിക ഉദാരവല്‍ക്കരണം ഇന്ത്യന്‍ സംസ്കാരം തന്നെ
മാറ്റി  പാശ്ചാത്യന്റെ ചെരിപ്പിന്നടിയില്‍ കിടന്നമര്‍ന്നു നശിപ്പിക്കാന്‍ ഇടവരുത്തിയ നയ
ത്തിന്‍റെ ഭാഗമായി ഇന്ത്യയില്‍ ബിസിനസ്‌ സാമ്രാജ്യങ്ങള്‍ ആധിപത്യം സ്ഥാപിച്ചു കഴി
ഞ്ഞു.എന്തും കച്ചവടതാല്പര്യങ്ങളിലൂടെ നേട്ടങ്ങള്‍ കൊയ്യാന്‍ ഒരുംബെട്ടിറങ്ങുന്ന ഈ ക
ച്ചവട താല്‍പര്യങ്ങളില്‍ മൂല്യങ്ങള്‍ പോലും വില്പനച്ചരക്കാക്കുന്നു. സംസ്കാരവും മൂല്യങ്ങ
ളുംഇല്ലാതായി . വേണ്ടെന്നായി

ക്ഷനക്കത്തിലൂടെ,"........It Is a humble offering in pure gold, to the purity of the holy month
...........Hope you would bless us with your presence on your next pilgrimage to Mecca...
വിശുദ്ധ റമദാനില്‍ ശുദ്ധ സ്വര്‍ണ്ണം വാഗ്ദത്വം ചെയ്യുന്നു.
അടുത്ത മക്ക സന്ദര്‍ശന വേളയില്‍ നിങ്ങളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു എന്ന്.

ഹജ്ജിനും ഉംറക്കും മുസ്ലിം  പുണ്യ ഹറമില്‍ എത്തിച്ചേരുന്നത് ഭൌതിക ചിന്ത വെടിഞ്ഞുകൊണ്ടാണ്. അങ്ങിനെ ആയിരിക്കണം.മനസ്സ് നിറയെ, ആരാധ്യനായ അ
ല്ലാഹുവും,പ്രവാചക നബിയുമായിരിക്കും.

വിശുദ്ധ ഖുര്‍ആനിന്നിടയില്‍ സ്വര്‍ണ്ണ നാണയം കടത്തി പിടിക്കപ്പെട്ട ചരിത്രം മുന്പു
ണ്ടായിട്ടുണ്ട്.ബോംബെ കസ്റ്റംസ്‌ പിടിക്കപ്പെട്ട കേസ്‌...പുണ്ണ്യ തീ തീര്‍ത്ഥാടനത്തിന
ല്ലാതെ,കള്ളക്കടത്തു  ചിന്താഗതിയില്‍ വന്നെത്തുന്നവരെ അതിന്നു പ്രേരിപ്പിക്കുന്ന
ഇത്തരം കച്ചവട ചിന്താഗതി ക്കാര്‍ , പരിപാവന പുണ്ണ്യ ഗേഹവും പരിസരവും,
തീര്‍ത്ഥാടനവും, അതിന്‍റെ പവിത്രതയും മലിനമാക്കും .

നിങ്ങളുടെ കച്ചവട താല്പര്യം എല്ലാമൂല്യങ്ങളും നശിപ്പിക്കാന്‍ ഒരുംബെടുമ്പോള്‍,പവിത്ര
മണ്ണില്‍ കാലുകുത്തുന്ന, പവിത്ര മൂല്യങ്ങളില്‍ അര്‍പ്പിതമായെത്തുന്ന തീര്‍ഥാടകരെയെ
ന്കിലും വെറുതെ വിടുക.സ്വര്‍ണ്ണം വാങ്ങാന്‍ അല്ല, ധ്യാന നിരതരായി ജീവിതത്തിലെ
എല്ലാ അശുദ്ധിയും കഴുകിക്കളയാന്‍ എത്തി ച്ചെ രുന്നവരാണ്  ഈ പുണ്യ ഗേഹം സന്ദ
ര്‍ശിക്കുന്നത് അവരെ വീണ്ടും അശുദ്ധ മനസ്കരാക്കാതിരിക്കൂ!!.








ബുധനാഴ്‌ച, ഓഗസ്റ്റ് 15, 2012

സ്വാതന്ത്ര്യ ദിനാശംസകള്‍

എന്‍റെ പ്രിയ നാട്ടുകാര്‍ക്കും, പ്രിയ ബ്ലോഗ്‌ വായനക്കാര്‍ക്കും,
മറ്റു രാജ്യക്കാരായ എന്‍റെ സുഹൃത്തുക്കള്‍ക്കും,എന്‍റെ മഹത്തായ
രാജ്യത്തിന്റെ അറുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന
ഈ സുദിനത്തില്‍ എന്‍റെ സര്‍വ്വ ആശംസകളും നേരുന്നു....