ചൊവ്വാഴ്ച, ഫെബ്രുവരി 28, 2017

എന്‍റെ കലാ ലോകം: നമ്മുടെ താരങ്ങള്‍ --(൧)

എന്‍റെ കലാ ലോകം: നമ്മുടെ താരങ്ങള്‍ --(൧)

സംസാരം കുറയ്ക്കൂ...കൂടുതല്‍ ചിന്തിക്കൂ...





ഹാ..എവടെ.. ചിന്തിക്കാന്‍ നമുക്ക്  സമയം?. 
അല്ലെങ്കില്‍ അതിന്റെ ആവശ്യം ഇന്ന് നമുക്കെന്തിന്? 
ഗുണകൊഷ്ടം പഠിക്കണം ജീവിതത്തില്‍. അല്ലെങ്കില്‍ 'ജീവിക്കാന്‍' എന്നു പറഞ്ഞാല്‍  അതിന്റെ പ്രയോഗം മനസ്സിലാകണമെങ്കില്‍ നമുക്ക് അല്‍പം ജീവിത ബോധം ആവശ്യമാണ്‌. ഈ ജീവിത ബോധം നമുക്കെവിടുന്ന്‍ കിട്ടുന്നു? ചിന്തയില്‍ നിന്നും, നമ്മുടെ ചിന്തയില്‍ നിന്നുരുത്തിരിയുന്ന കാഴ്ചപ്പാടില്‍ നിന്നും. നമ്മെ നയിക്കുന്നതും, നിയന്ത്രിക്കുന്നതും നമ്മില്‍ സ്വാധീനം ചെലുത്തുന്നത്തെന്തിന്റെയും  


അപ്പോള്‍ ബോധമുള്ള, വിവേക ബുദ്ധിയുള്ള മനുഷ്യന് ചിന്ത ആവശ്യംവിവേക ബുദ്ധിയും, വിശേഷണ ബുദ്ധിയും ഉണ്ടാകുംബോഴേ നാല്‍ക്കാലി കളില്‍ നിന്നും ഇരുകാലികള്‍ ആയി നാം പരിണാമ പ്പെടുകയുള്ളൂ...
               
തിരക്കാണ് ഇന്ന്. ഓരോരുത്തനും. അവന്‍റെ തിരക്ക് പിടിച്ച ജീവിത നെട്ടോട്ടത്തില്‍ വശങ്ങളിലെക്കുള്ള ദൃഷ്ട്ടി മറച്ച് നേരെ മാത്രം നോക്കി അവന്‍ ഓടുകയാണ്. അപ്പുറവും, ഇപ്പുറവുമുള്ള തൊന്നും അവന്നു കാണേണ്ടതില്ല. കേള്‍ക്കെണ്ടതില്ല. അവനതിനു സമയമില്ല ..

പണക്കൊതിയും, ആര്‍ഭാട , അനുകരണ ചിന്താഗതിയും സ്വാര്‍ത്ഥതയും  അവനെ  ഓടിച്ചുകൊണ്ടേയിരിക്കുന്നു. ഒരു നിമിഷം  . ഓട്ടം നിറുത്തിയാല്‍
അവന്‍റെ എല്ലാ കോപ്പും നിന്നുപോകും. ഇത്രയും ദുര്‍ബ്ബലമായിരിക്കുന്നു ഇന്നത്തെ മനുഷ്യ ജീവിതം!!

കാലം ചെറുപ്പത്തിലെ തലയില്‍ കയറ്റുന്ന ഭാരം...പഠനകാലം പുസ്തകഭാരം മാത്രം  ചുമന്നാല്‍ പോര ഇന്ന്

പലിശ ഭാരവും ചുമന്നു വേണം പഠിക്കാനും, ജീവിക്കാനും .. ഉയരാന്‍, അനുകരിക്കാന്‍, പ്രൌഡി പൊലിപ്പിക്കാന്‍,... പുറത്തേക്ക് തുപ്പാന്‍ സ്ഥലമില്ലെങ്കിലും ഉള്ള സ്ഥലത്ത് നിറച്ചും മിന്നുന്ന മാര്‍ബിള്‍ കൊട്ടാരം പണിയാന്‍ , അതിന്റെ മുന്‍പില്‍ ഒന്നോ രണ്ടോ കാറും, നാലാളെ താമസിക്കാന്‍ ഉള്ളുവെങ്കിലും അഞ്ചോ ആറോ  ബൈക്ക്, നിര്‍ത്തിയിടാന്‍. ആഘോഷം നടത്താന്‍, ഭക്ഷണ ധൂര്‍ത്ത്  നടത്താന്‍, കേമത്തം പെരുപ്പിച്ചു കാണിക്കാന്‍....അങ്ങിനെ ചിന്താ ബോധമില്ലാത്ത പുതു കാലഘട്ടത്തിലെ യുവ
ത്വവും, അതിനെ പ്രോത്സാഹിപ്പിക്കുന്ന ചില വാര്‍ദ്ധക്യവും .... എല്ലാം ഓടിക്കൊണ്ടേ യിരിക്കുന്നു...ഓടെടാ ഓട്.......
                 
ഞമ്മക്കും ഒരു കാറ് എടുക്കണം, അതിലൊന്ന് കേറീട്ട് വേണം മരിക്കാന്‍..അറുപതു കഴിഞ്ഞ ഒരു മനുഷ്യന്റെ ആഗ്രഹം. ആ ആഗ്രഹത്തിനുഗള്‍ഫുകാരനായ മകനും, മറ്റു കുടുംബാംഗങ്ങളും എതിര് നിന്നില്ല.കാരണം പക്വതയില്ലാത്ത ചെറു മനസ്സുകള്‍ക്ക് വീട്ടിലെ പക്വമാര്‍ന്ന കാരണവര്‍ തന്നെ ചിന്താ ബോധമില്ലാത്ത ആഗ്രഹം വിളമ്പുമ്പോള്‍ ചെറുപ്പത്തിന്റെ അപക്വ മനസ്സുകള്‍ക്ക് അത് ഏറെ സന്തോഷം ല്‍കുന്നതായിരിക്കുമല്ലോ.
               
ജീവിതാനുഭവങ്ങള്‍ ഏറെയുള്ള മുതിര്‍ന്ന പ്രായക്കാര്‍ ചെറുപ്പമായ പ്രായത്തെ നിയന്ത്രിക്കെണ്ടതിനു പകരം, ഒരുകാല്‍ കുഴിയിലേക്ക് വെച്ചാലും ആഗ്രഹങ്ങള്‍ക്കു യാതൊരു ക്ഷാമാമില്ലതന്നെ..
                                
കാരണവരുടെ അന്ഗീകാരത്തോടെ ഞമ്മടെ വീട്ടിലും ഒരു കാര്‍ എന്ന സ്വപ്നം, ഗള്‍ഫ് മകന്റെ നാട്ടിലെക്കുള്ള  വരവോടെ സാക്ഷാല്‍ക്കരി ക്കപ്പെട്ടു.അങ്ങിനെ
18 ലക്ഷത്തോളം വീട്ടിനും കാറിനുമായി ബാങ്ക് കടം...എന്നാലും സന്തോഷം..കാരണവര്‍ മുതല്‍ കൊച്ചുങ്ങള്‍ക്ക്‌ വരെ അങ്ങിനെ പുതിയ കാറില്‍ മുന്‍സീറ്റിലെ കാരണവരുടെ യാത്ര ..... 

ആ സന്തോഷ യാത്ര അവസാനിക്കുന്നതു ആ കുടുംബത്തിന്റെ ദുരന്ത.തുടക്കത്തിലേക്കും!!!!. കാര്‍ എതിരെ വന്ന  ബൈക്കുമായി കൂട്ടിയിടിച്ചു
ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കും, കാറിലെ മുന്‍ സീറ്റിലിരുന്ന കാരണവര്‍ക്കും സാരമായ പരുക്കോടെ ആശുപത്രിയില്‍.വണ്ടി ഓടിച്ച മകനും, പിന്‍സീറ്റിലെ മറ്റുള്ളവര്‍ക്കും കാര്യമായി ഒന്നും പറ്റിയില്ല.. ദൈവ കൃപ..വലിയ ദുരന്തം അങ്ങിനെ ചെറുതായി കഴിഞ്ഞു!!.

ഇതിന്‍റെ പ്രശ്നവും, കേസും കൂട്ടവും നൂലാമാലയുമായി പ്രശ്നത്തില്‍ അകപ്പെട്ട മകന്നു തിരിച്ചു ഗള്‍ഫില്‍ പോകാനായില്ല. ബാങ്ക് ലോണും, മറ്റു ജീവിത പ്രശ്നവും, കാരണവരുടെ ചികിത്സയും എല്ലാം നരകപ്പടായി,.

വീട് ബാങ്കുകാര്‍ ജപ്തിയിലും ആയി......അവസാനം ഒന്നുമില്ലാത്ത അവസ്ഥയിലേക്ക്  കുറഞ്ഞ  നാളുകള്‍ കൊണ്ട് ആ  കുടുംബം കുപ്പ കുത്തി വീണു... ഈയടുത്ത കാലത്ത് കോഴിക്കോട് നടന്ന ഈ സംഭവം ചിന്തിക്കുന്നവര്‍ക്ക് വലിയ പാഠവും , താക്കീതും....  
           
അനാവശ്യ ആഗ്രഹങ്ങളും, അനാവശ്യ സംസാരങ്ങളും പലപ്പോഴും നമ്മെ കൊണ്ട്ചെന്നെത്തിക്കുന്നത് ഇത്തരം ദുരന്ത ജീവിതത്തിലേക്കായിരിക്കും.നമ്മു
ടെ പരിതിയും, പരിമിതിയും മനസ്സിലാക്കിയുള്ള ജീവിത ശൈലിയും ആഗ്രഹ
ങ്ങളും,കൊണ്ടുനടക്കുക.
           
അയല്‍പക്കം നോക്കി അവരെ മഹത്വവും, ആഡംബരവും, ധൂര്‍ത്തും നമുക്കും അനുകരണീയമായി തോന്നുന്നിടം തുടങ്ങുന്നു  നമ്മുടെ ജീവിത ദുരി
തം എന്നു ചിന്തിക്കാന്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാവേണ്ടതില്ല . നമുക്ക് ചുറ്റും കാണുന്ന അല്ലെങ്കില്‍ നാം വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിയുന്ന അല്‍പം അറിവുമതി നമുക്ക് നമ്മെ സ്വയം നിയന്ത്രിക്കാന്‍. നമ്മുടെ കുട്ടികളെ, നമ്മുടെ കുടുംബത്തെ നിയന്ത്രിക്കാന്‍ ...എന്നാല്‍ തല മുതിര്‍ന്ന പ്രായമായിട്ടും, പക്വമാകാത്ത മനുഷ്യര്‍പലപ്പോഴും, അപക്വമായ യുവത്വത്തിന്റെ വിവേകം പോലുമില്ലാതെ അഹങ്കാരം  വളരുമ്പോള്‍ മാറി നില്‍ക്കുന്ന വിവേകം തീര്‍ച്ച
യായും ഇത്തരം ജീവിത ദുരന്തങ്ങളിലേക്ക്‌ കുടുംബത്തെ മൊത്തം തള്ളി
വിടുന്നു.
             
ഇവിടെയൊക്കെയും ചിന്തയുടെ അഭാവം പ്രകടമാണ്.ചിന്തയും,വായനയും, 
അറിവും  ഒരു സാമാന്യ മനുഷ്യന് അനിവാര്യമായതാണ്.അതുണ്ടായാലും
സ്വയം ജീവിതത്തില്‍ അതിന്റെ പ്രായോഗികത എത്രമാത്രമെന്ന ചിന്തയില്‍
നിന്നുമാത്രമായിരിക്കണം നാം നമ്മുടെ ജീവിതരേഖ രൂപപ്പെടുത്തേണ്ടത്..
         
അമിത സംസാരം നമ്മുടെ ചിന്തയും, പ്രവര്‍ത്തനവും തടയുന്നു..ഉള്‍ക്കണ്ണ്‍ 
കൊണ്ട്  കാണേണ്ട സത്യവും, മൂല്യങ്ങളേയുംനമുക്ക്ഉറപ്പ് വരുത്തിമുമ്പോ
ട്ട്‌ പോകുവാന്‍ കഴിഞ്ഞാല്‍ജീവിതത്തില്‍ വന്നു ചേരാനിടയുള്ള ഒരുപാട് ദുരിതങ്ങളേയും, ദുരന്തങ്ങളെയും നമുക്ക് അകറ്റി നിര്‍ത്താനാവും..തീര്‍ച്ച.!!

ദൈവത്തിന്‍റെ കൃപയും, കാരുണ്യവും,കാവലും നമുക്കും,
നമ്മുടെ സഹ ജീവികള്‍ക്കും നമ്മുടെ നാടിനും, ലോകത്തിനും, 
ലോക മനുഷ്യ സമൂഹത്തിനും ഉണ്ടാവട്ടെ....

ചൊവ്വാഴ്ച, ഫെബ്രുവരി 07, 2017

ഇ . അഹമ്മദ് സാഹിബ് ...

                   

                  കാലത്തിനു മായ്ക്കപ്പെടാന്‍ കഴിയാത്ത ചില വ്യക്തിത്വങ്ങള്‍ നമ്മി
ല്‍  പലരുടെയും ഹൃദയത്തില്‍ എപ്പോഴും ഉണര്‍ന്നിരിക്കാറുണ്ട് അത് നമ്മുടെ
ബന്ധമാവണമെന്നില്ല.   കുടുംബ മാവണമെന്നില്ല. തികച്ചും  യാദൃശ്ചികമായ
ഒരു കണ്ടുമുട്ടലും  പലപ്പോഴും നമ്മെ ആകര്‍ഷിക്കുന്ന, നാം ആദരിക്കുന്ന വ്യ
ക്തിത്വങ്ങളായി മാറുന്നു.,....

ഇ അഹമ്മദ് സാഹിബ് അത്തരത്തില്‍ ഞാന്‍ ആദരിക്കുന്ന ഒരു വ്യക്തിത്വത്തി
ന്റെ ഉടമയാണ്..ഒരു രാഷ്ട്രീയക്കാരനോ, ലീഗ് അനുഭാവി എന്നവകാശ പ്പെടാ
വുന്ന ഒരാളോ അല്ല ഞാന്‍....എങ്കിലും  "ചന്ദ്രിക" ദിന പത്ര സ്ഥാപകരും മുസ്ലിംലീഗ് എന്ന സംഘടനയുടെ സ്ഥാപകരും, ബഹുമാന്യരായ അന്നത്തെ നേതാക്കളും ഇന്നും ഞാന്‍ ബഹുമാന പുരസ്സരം ആദരിക്കപ്പെടുന്ന വരാണ്. അവര്‍ക്ക് പകരം വെക്കാന്‍ ഇന്ന് ലീഗ് നേതൃത്വത്തിലോ, "ചന്ദ്രിക" ഭരണ സമിതിയിലോ  ആരുമില്ല എന്നതാണ് സത്യം.

സീതി സാഹിബ്  സൈദ്‌  അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, സി.എച്.എം. കോയാ സാഹിബ്, പാണക്കാട് പൂക്കോയ തങ്ങള്‍, സൈദ്‌ ഉമ്മര്‍ ബാഫഖി തങ്ങള്‍   സി.കെ.പി  ചെറിയ  മമ്മുക്കെയി, എം.കെ ഹാജി, വി.പി മഹമൂദ് ഹാജി , എ.വി.അബ്ദുറഹിമാന്‍ ഹാജി, ഒ.കെ മുഹമ്മദ്‌ കുഞ്ഞി  സാഹിബ്, നഹാ സാഹിബ്, ബി.വി അബ്ദുള്ള ക്കോയ സാഹിബ്, തുടങ്ങി സംസ്ഥാന നേതൃ നിരയില്‍ ഒരു പക്ഷെ നന്നെ ചെറുപ്പമായ ഇ. അഹമ്മദ് സാഹിബിന്‍റെ ശബ്ദവും സാമിപ്യവും മുസ്ലിം ലീഗിന്റെ വളര്‍ച്ചാ ഘട്ടത്തിലെ പ്രധാന ഘടകം തന്നെയാണ് 

ഞാന്‍ "ചന്ദ്രിക" ദിനപത്രത്തിലെ പ്രിന്റിംഗ് ട്രെയിനിയായിരുന്ന കാലം അതായത് 1974ല്‍ ആണ് ഞാന്‍ അഹമ്മദ് സാഹിബിനെ ആദ്യമായി കാണുന്നത്.ചന്ദ്രിക പത്രത്തിന്‍റെ ഉടമകളായ The Muslim Printing & Publishing Co. യുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു അഹമ്മദ് സാഹിബ്. ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ സൈദ്‌ അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, (ശിഹാബ് തങ്ങളുടെ ഉപ്പ) സി.കെ.പി.ചെറിയ മമ്മുക്കെയി, എം.കെ ഹാജി, തുടങ്ങിയവര്‍ "ചന്ദ്രിക"പ്രസ്സിലെ നമസ്കാരപ്പള്ളിയില്‍ ബഹു. ബാഫഖി തങ്ങളുടെ ഇമാമിയത്തില്‍ നമസ്കാരത്തിനെത്തിയ അഹമ്മദ് സാ  ഹിബ്,.. അന്നാണ് അഹമ്മദ് സാഹിബിനെ ഞാന്‍ ആദ്യമായി കാണുന്നത്.

ശബ്ദ സൌകുമാര്യം  കൊണ്ടും, ഭാഷാ ഉച്ചാരണ സ്ഫുടതകൊണ്ടും, ഉപമകളും ഫലിതരസം നിറഞ്ഞതും ആരെയും ഒരു നിമിഷം പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള സി.എച്.മുഹമ്മദ്‌  കോയാ സാഹിബിന്‍റെ പ്രസംഗ ശൈലി  അത് അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്  എങ്കിലും ഇ.അഹമ്മദ് സാഹിബിന്‍റെ പ്രസംഗവും , അഖിലെന്ത്യാ  നേതാക്കളായ - ഇസ്മായില്‍ സാഹിബിന്റെയും,  സുലൈമാന്‍ സെട്ടൂസാഹി ബിന്റെയും, ബനാത്ത് വാലയുടെയും പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയും അദ്ദേഹം മുന്‍കാല ലീഗ് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാന്‍ പോന്നതായിരുന്നു എന്നതാണ് ഇ അഹമ്മദ് സാഹിബിനെ യും എന്‍റെ ആദരണീ യനാക്കിയത്

 ഞാന്‍ ഖത്തറില്‍ ആയിരിക്കെ, അവിടുത്തെ "ചന്ദ്രിക" റീ ഡേര്‍സ് ഫോറവും
 ഖത്തര്‍ മുസ്ലിം ലീഗ് കമ്മിറ്റി യും സംഘടിപ്പിച്ച ഈദ് പരിപാടിയില്‍ പങ്കെടു
ക്കാനെത്തിയപ്പോഴാണ് ഞാന്‍ അഹമ്മദ് സാഹിബിനെ അവസാനമായി നേരി
ല്‍ കാണുന്നത്.  അന്ന് പരിപാടിയില്‍ എം.കെ മുനീറും ഉണ്ടായിരുന്നു. ഇത് 1979 ലോ മറ്റോ ആണെന്നാണ്‌ എന്‍റെ ഓര്‍മ്മ. അതിനു ശേഷം അഹമ്മദ് സാഹിബിനെ നേരില്‍ കണ്ടിട്ടില്ല. എങ്കിലും അദ്ദേഹത്തിന്‍റെ ഓരോ ഘട്ട രാഷ്ട്രീയ പ്രവര്‍ത്തനവും  ഉയര്‍ച്ചയും ഞാന്‍  ശ്രദ്ധിക്കാറുണ്ട്..

മുസ്ലിം  ലീഗിന്‍റെ പ്രയാണവും,അതോടൊപ്പം" ചന്ദ്രിക" പത്രത്തിന്‍റെ പുരോഗതിയും എന്നും  വളരെ ആവേശത്തോടെ  നിരീക്ഷിക്കുന്ന ഒരുവനാണ് ഞാന്‍.   പ ഴയകാല മുസ്ലിം നേതാക്കളില്‍ ഇനി ജീവിച്ചിരിക്കുന്ന
വരായി ആരും ഇല്ല എന്നു തന്നെ പറയാം. മുസ്ലിം ലീഗിന്റെ ആദരണീയ നേതാക്കളുടെ പരമ്പരയിലെ അവസാനത്തെ കണ്ണിയായി ഇ. അഹമ്മദ് സാഹിബിന്‍റെ വിയോഗത്തെ വിലയിരുത്തുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നു.

എം.എസ്. എഫി ലൂടെ, "ചന്ദ്രിക" പത്രത്തില്‍ എഡിറ്റോറിയല്‍ സ്റ്റാഫ് അംഗമായും ഇപ്പോള്‍ മുസ്ലിം ലീഗിന്‍റെ നേതാവുമായ ഉമ്മര്‍ പാണ്ടികശാലയും, മാവൂര്‍ ഗ്വാളിയോര്‍ റയന്‍സ് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ വഴി ഇന്നത്തെ മുസ്ലിംലീഗ് നേതൃ നിരയിലും, വിദ്യാഭ്യാസ മന്ത്രിയും ഇപ്പോള്‍ എം.പി.യും ഒക്കെയായി ഇ.ടി . മുഹമ്മദ്‌ ബഷീര്‍ സാഹിബും അല്ലാതെ ലീഗിന്റെ പഴയ പ്രൌഡ ശ്രേണിയില്‍ പെട്ട മറ്റാരും ഇന്ന് ലീഗില്‍ ഇല്ല. കുഞ്ഞാലിക്കുട്ടി സാഹിബും, ഇന്നുള്ള മറ്റു നേതാക്കളാരും തന്നെ അക്കാലത്തെ ലീഗിന്നു അപരിചിതം.

ഇ അഹമ്മദ് സാഹിബിന്‍റെ വേര്‍പാട് എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കണ്ണിലും, മനസ്സിലും അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ വന്നു മറഞ്ഞുകൊണ്ടിരുന്നു.
'അഹമ്മദേ' എന്നുള്ള അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ വിളി കാതില്‍ വന്നലക്കുന്നു....ആ വിളി എന്നോ നിലച്ചു...ഗുരുത്വ പുരസ്സരം ആ വിളി ആസ്വദിക്കുന്ന അഹമ്മദ് സാഹിബും ഇന്ന് നമ്മോടൊപ്പമില്ല.........
റബ്ബുല്‍ ആലമീനായ തമ്പുരാന്‍ നമ്മെ വിട്ടു പിരിഞ്ഞവര്‍ക്ക് മഗ്ഫീറത്ത് നല്‍കുമാറാകട്ടെ...ആമീന്‍ 
                                                         *************************
"ചന്ദ്രിക" പത്രവും,  അന്നത്തെ സമുന്നതരായ മുസ്ലിം ലീഗ് നേതാക്കളുമായും എഴുപതുകളില്‍ വളരെ അടുത്തിടപഴകാന്‍ കഴിഞ്ഞ, മുസ്ലിം ലീഗുകാരല്ലാത്ത
ഒരു കുടുംബം.  എഴുപതില്‍ എന്‍റെ ഉപ്പ "ചന്ദ്രിക" കാന്റീന്‍ നടത്തിപ്പ് കരാര്‍ എടുത്തത് മുതല്‍, അന്ന് മോഡല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരുന്ന ഞാന്‍, പിന്നെ എന്‍റെ പഠിപ്പും, കിടത്തവും എല്ലാം കാന്റീനില്‍ ആയിരുന്നു. ജീവനക്കാരുടെ പറ്റു കണക്ക് അക്കൌണ്ടിലേക്ക് ചേര്‍ത്തി വേക്കുന്ന ജോലിയൊക്കെ എന്നെ എല്പ്പിച്ചായിരുന്നു ഉപ്പ രാത്രില്‍ വീട്ടിലേക്കു പോവുക..പിന്നെ എന്‍റെ അടുത്ത അനിയന്‍ "ചന്ദ്രിക"യില്‍ കമ്പോസിംഗ് ട്രെയിനി യായി കയറി. പത്താം ക്ലാസ് കഴിഞ്ഞ ഉടനെ ഞാനും "ചന്ദ്രിക"യില്‍ പ്രിന്റിംഗ് ട്രെയിനിയായി കയറി, ൩ വര്‍ഷത്തെ ട്രെയിനിംഗ് സമയത്തു തന്നെ എന്നെ ചന്ദ്രിക നോണ്‍ ജേര്‍ണലിസ്റ്റ് എംപ്ലോയീസ് യൂനിയന്‍റെ ഖജാഞ്ചി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു...

     ലീഗിന്റെ പിളര്‍പ്പും, റെയില്‍വേ സമരവും   അടിയന്തിരാവസ്ഥയും, തുടര്‍ന്ന് രാജ്യമാകെയും, "ചന്ദ്രിക" യിലും, ലീഗിലും പ്രത്യേകമായും  വിമത പ്രശ്നവും ഒക്കെയായി ആകെ കുഴഞ്ഞു മറിഞ്ഞ അന്തരീക്ഷവും , ഞാന്‍ ചന്ദ്രികയില്‍ നിന്നും പുറത്താക്കപ്പെടുകയും, പിന്നെ "വീക്ഷണം" പത്രത്തിലെ പ്രിന്‍റര്‍ ആയി.................... എല്ലാം 'ജീവിതയാത്ര' എന്ന പരമ്പരയില്‍ എഴുതിക്കൊണ്ടിരിക്കുന്നു.

ഈ ബ്ലോഗില്‍ത്തന്നെ  'ജീവിത യാത്ര ' വായിക്കുക ..