ഹാ..എവടെ.. ചിന്തിക്കാന്‍ നമുക്ക് സമയം?.
അല്ലെങ്കില്‍ അതിന്റെ ആവശ്യം ഇന്ന് നമുക്കെന്തിന്?
ഗുണകൊഷ്ടം പഠിക്കണം ജീവിതത്തില്‍. അല്ലെങ്കില്‍ 'ജീവിക്കാന്‍' എന്നു പറഞ്ഞാല്‍ അതിന്റെ പ്രയോഗം മനസ്സിലാകണമെങ്കില്‍ നമുക്ക് അല്‍പം ജീവിത ബോധം ആവശ്യമാണ്. ഈ ജീവിത ബോധം നമുക്കെവിടുന്ന്‍ കിട്ടുന്നു? ചിന്തയില്‍ നിന്നും, നമ്മുടെ ചിന്തയില്‍ നിന്നുരുത്തിരിയുന്ന കാഴ്ചപ്പാടില്‍ നിന്നും. നമ്മെ നയിക്കുന്നതും, നിയന്ത്രിക്കുന്നതും നമ്മില്‍ സ്വാധീനം ചെലുത്തുന്നത്തെന്തിന്റെയും
അപ്പോള്‍ ബോധമുള്ള, വിവേക ബുദ്ധിയുള്ള മനുഷ്യന് ചിന്ത ആവശ്യംവിവേക ബുദ്ധിയും, വിശേഷണ ബുദ്ധിയും ഉണ്ടാകുംബോഴേ നാല്‍ക്കാലി കളില്‍ നിന്നും ഇരുകാലികള്‍ ആയി നാം പരിണാമ പ്പെടുകയുള്ളൂ...
തിരക്കാണ് ഇന്ന്. ഓരോരുത്തനും. അവന്‍റെ തിരക്ക് പിടിച്ച ജീവിത നെട്ടോട്ടത്തില്‍ വശങ്ങളിലെക്കുള്ള ദൃഷ്ട്ടി മറച്ച് നേരെ മാത്രം നോക്കി അവന്‍ ഓടുകയാണ്. അപ്പുറവും, ഇപ്പുറവുമുള്ള തൊന്നും അവന്നു കാണേണ്ടതില്ല. കേള്‍ക്കെണ്ടതില്ല. അവനതിനു സമയമില്ല ..
പണക്കൊതിയും, ആര്‍ഭാട , അനുകരണ ചിന്താഗതിയും സ്വാര്‍ത്ഥതയും അവനെ ഓടിച്ചുകൊണ്ടേയിരിക്കുന്നു. ഒരു നിമിഷം . ഓട്ടം നിറുത്തിയാല്‍
അവന്‍റെ എല്ലാ കോപ്പും നിന്നുപോകും. ഇത്രയും ദുര്‍ബ്ബലമായിരിക്കുന്നു ഇന്നത്തെ മനുഷ്യ ജീവിതം!!
കാലം ചെറുപ്പത്തിലെ തലയില്‍ കയറ്റുന്ന ഭാരം...പഠനകാലം പുസ്തകഭാരം മാത്രം ചുമന്നാല്‍ പോര ഇന്ന്
പലിശ ഭാരവും ചുമന്നു വേണം പഠിക്കാനും, ജീവിക്കാനും .. ഉയരാന്‍, അനുകരിക്കാന്‍, പ്രൌഡി പൊലിപ്പിക്കാന്‍,... പുറത്തേക്ക് തുപ്പാന്‍ സ്ഥലമില്ലെങ്കിലും ഉള്ള സ്ഥലത്ത് നിറച്ചും മിന്നുന്ന മാര്‍ബിള്‍ കൊട്ടാരം പണിയാന്‍ , അതിന്റെ മുന്‍പില്‍ ഒന്നോ രണ്ടോ കാറും, നാലാളെ താമസിക്കാന്‍ ഉള്ളുവെങ്കിലും അഞ്ചോ ആറോ ബൈക്ക്, നിര്‍ത്തിയിടാന്‍. ആഘോഷം നടത്താന്‍, ഭക്ഷണ ധൂര്‍ത്ത് നടത്താന്‍, കേമത്തം പെരുപ്പിച്ചു കാണിക്കാന്‍....അങ്ങിനെ ചിന്താ ബോധമില്ലാത്ത പുതു കാലഘട്ടത്തിലെ യുവ
ത്വവും, അതിനെ പ്രോത്സാഹിപ്പിക്കുന്ന ചില വാര്‍ദ്ധക്യവും .... എല്ലാം ഓടിക്കൊണ്ടേ യിരിക്കുന്നു...ഓടെടാ ഓട്.......
ഞമ്മക്കും ഒരു കാറ് എടുക്കണം, അതിലൊന്ന് കേറീട്ട് വേണം മരിക്കാന്‍..അറുപതു കഴിഞ്ഞ ഒരു മനുഷ്യന്റെ ആഗ്രഹം. ആ ആഗ്രഹത്തിനുഗള്‍ഫുകാരനായ മകനും, മറ്റു കുടുംബാംഗങ്ങളും എതിര് നിന്നില്ല.കാരണം പക്വതയില്ലാത്ത ചെറു മനസ്സുകള്‍ക്ക് വീട്ടിലെ പക്വമാര്‍ന്ന കാരണവര്‍ തന്നെ ചിന്താ ബോധമില്ലാത്ത ആഗ്രഹം വിളമ്പുമ്പോള്‍ ചെറുപ്പത്തിന്റെ അപക്വ മനസ്സുകള്‍ക്ക് അത് ഏറെ സന്തോഷം ല്‍കുന്നതായിരിക്കുമല്ലോ.
ജീവിതാനുഭവങ്ങള്‍ ഏറെയുള്ള മുതിര്‍ന്ന പ്രായക്കാര്‍ ചെറുപ്പമായ പ്രായത്തെ നിയന്ത്രിക്കെണ്ടതിനു പകരം, ഒരുകാല്‍ കുഴിയിലേക്ക് വെച്ചാലും ആഗ്രഹങ്ങള്‍ക്കു യാതൊരു ക്ഷാമാമില്ലതന്നെ..
കാരണവരുടെ അന്ഗീകാരത്തോടെ ഞമ്മടെ വീട്ടിലും ഒരു കാര്‍ എന്ന സ്വപ്നം, ഗള്‍ഫ് മകന്റെ നാട്ടിലെക്കുള്ള വരവോടെ സാക്ഷാല്‍ക്കരി ക്കപ്പെട്ടു.അങ്ങിനെ
18 ലക്ഷത്തോളം വീട്ടിനും കാറിനുമായി ബാങ്ക് കടം...എന്നാലും സന്തോഷം..കാരണവര്‍ മുതല്‍ കൊച്ചുങ്ങള്‍ക്ക് വരെ അങ്ങിനെ പുതിയ കാറില്‍ മുന്‍സീറ്റിലെ കാരണവരുടെ യാത്ര .....
ആ സന്തോഷ യാത്ര അവസാനിക്കുന്നതു ആ കുടുംബത്തിന്റെ ദുരന്ത.തുടക്കത്തിലേക്കും!!!!. കാര്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു
ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കും, കാറിലെ മുന്‍ സീറ്റിലിരുന്ന കാരണവര്‍ക്കും സാരമായ പരുക്കോടെ ആശുപത്രിയില്‍.വണ്ടി ഓടിച്ച മകനും, പിന്‍സീറ്റിലെ മറ്റുള്ളവര്‍ക്കും കാര്യമായി ഒന്നും പറ്റിയില്ല.. ദൈവ കൃപ..വലിയ ദുരന്തം അങ്ങിനെ ചെറുതായി കഴിഞ്ഞു!!.
ഇതിന്‍റെ പ്രശ്നവും, കേസും കൂട്ടവും നൂലാമാലയുമായി പ്രശ്നത്തില്‍ അകപ്പെട്ട മകന്നു തിരിച്ചു ഗള്‍ഫില്‍ പോകാനായില്ല. ബാങ്ക് ലോണും, മറ്റു ജീവിത പ്രശ്നവും, കാരണവരുടെ ചികിത്സയും എല്ലാം നരകപ്പടായി,.
വീട് ബാങ്കുകാര്‍ ജപ്തിയിലും ആയി......അവസാനം ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് കുറഞ്ഞ നാളുകള്‍ കൊണ്ട് ആ കുടുംബം കുപ്പ കുത്തി വീണു... ഈയടുത്ത കാലത്ത് കോഴിക്കോട് നടന്ന ഈ സംഭവം ചിന്തിക്കുന്നവര്‍ക്ക് വലിയ പാഠവും , താക്കീതും....
അനാവശ്യ ആഗ്രഹങ്ങളും, അനാവശ്യ സംസാരങ്ങളും പലപ്പോഴും നമ്മെ കൊണ്ട്ചെന്നെത്തിക്കുന്നത് ഇത്തരം ദുരന്ത ജീവിതത്തിലേക്കായിരിക്കും.നമ്മു
ടെ പരിതിയും, പരിമിതിയും മനസ്സിലാക്കിയുള്ള ജീവിത ശൈലിയും ആഗ്രഹ
ങ്ങളും,കൊണ്ടുനടക്കുക.
അയല്‍പക്കം നോക്കി അവരെ മഹത്വവും, ആഡംബരവും, ധൂര്‍ത്തും നമുക്കും അനുകരണീയമായി തോന്നുന്നിടം തുടങ്ങുന്നു നമ്മുടെ ജീവിത ദുരി
തം എന്നു ചിന്തിക്കാന്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാവേണ്ടതില്ല . നമുക്ക് ചുറ്റും കാണുന്ന അല്ലെങ്കില്‍ നാം വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിയുന്ന അല്‍പം അറിവുമതി നമുക്ക് നമ്മെ സ്വയം നിയന്ത്രിക്കാന്‍. നമ്മുടെ കുട്ടികളെ, നമ്മുടെ കുടുംബത്തെ നിയന്ത്രിക്കാന്‍ ...എന്നാല്‍ തല മുതിര്‍ന്ന പ്രായമായിട്ടും, പക്വമാകാത്ത മനുഷ്യര്‍പലപ്പോഴും, അപക്വമായ യുവത്വത്തിന്റെ വിവേകം പോലുമില്ലാതെ അഹങ്കാരം വളരുമ്പോള്‍ മാറി നില്‍ക്കുന്ന വിവേകം തീര്‍ച്ച
യായും ഇത്തരം ജീവിത ദുരന്തങ്ങളിലേക്ക് കുടുംബത്തെ മൊത്തം തള്ളി
വിടുന്നു.
ഇവിടെയൊക്കെയും ചിന്തയുടെ അഭാവം പ്രകടമാണ്.ചിന്തയും,വായനയും,
അറിവും ഒരു സാമാന്യ മനുഷ്യന് അനിവാര്യമായതാണ്.അതുണ്ടായാലും
സ്വയം ജീവിതത്തില്‍ അതിന്റെ പ്രായോഗികത എത്രമാത്രമെന്ന ചിന്തയില്‍
നിന്നുമാത്രമായിരിക്കണം നാം നമ്മുടെ ജീവിതരേഖ രൂപപ്പെടുത്തേണ്ടത്..
അമിത സംസാരം നമ്മുടെ ചിന്തയും, പ്രവര്‍ത്തനവും തടയുന്നു..ഉള്‍ക്കണ്ണ്‍
കൊണ്ട് കാണേണ്ട സത്യവും, മൂല്യങ്ങളേയുംനമുക്ക്ഉറപ്പ് വരുത്തിമുമ്പോ
ട്ട് പോകുവാന്‍ കഴിഞ്ഞാല്‍ജീവിതത്തില്‍ വന്നു ചേരാനിടയുള്ള ഒരുപാട് ദുരിതങ്ങളേയും, ദുരന്തങ്ങളെയും നമുക്ക് അകറ്റി നിര്‍ത്താനാവും..തീര്‍ച്ച.!!
ദൈവത്തിന്‍റെ കൃപയും, കാരുണ്യവും,കാവലും നമുക്കും,
നമ്മുടെ സഹ ജീവികള്‍ക്കും നമ്മുടെ നാടിനും, ലോകത്തിനും,
ലോക മനുഷ്യ സമൂഹത്തിനും ഉണ്ടാവട്ടെ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ