തിങ്കളാഴ്‌ച, ഡിസംബർ 27, 2010

പുതു വര്‍ഷത്തിലേക്ക് നാം കാലെടുത്തു വെക്കുമ്പോള്‍

ഒരു വര്ഷം കൂടെ നമ്മില്‍ കടന്നുപോകുമ്പോള്‍, മുന്‍പോട്ടു നോക്കുവാന്‍
ആശാവഹമായ എന്തുണ്ട് നമുക്ക്?

അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന ഭരണകൂടങ്ങള്‍, രാജ്യത്തെ കടലില്‍ മുക്കി
കൊല്ലുംവിധം തുരന്നു നശിപ്പിക്കുന്ന ഭരണ മേലാളന്മാര്‍.നേട്ടങ്ങള്‍ക്കുവേണ്ടി
വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചു, രാജ്യത്തെ കലാപ കുലുഷിത മാക്കുന്ന
രാഷ്ട്രീയ ആധിപത്യം, മൂല്യങ്ങളെകുറിച്ചു ചിന്തിക്കെണ്ടതില്ലാത്ത നേതൃത്തങ്ങളും,
കുത്തഴിഞ്ഞാടാന്‍ ആഗ്രഹിക്കുന്ന പുരോഗമന വാദികളായ സമൂഹ വിഭാഗവും.
അങ്ങിനെ മുന്‍പോട്ടു നോക്കുമ്പോള്‍ ഒട്ടും ആശാവഹമല്ലാത്ത ഒരു പുതു
പുലരിയിലേക്കാണ്  നാം കാലെടുത്തു വെക്കുന്നത്.

വിലകയറ്റം ദുസ്സഹമാക്കി തീര്‍ത്ത ജീവിതം, സാധാരണക്കാരനെയും, പാവപ്പെട്ട
വനെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. ദിനേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
ഭക്ഷണ സാധനങ്ങളുടെ വിലയോടോത്ത്  പാചക ഗ്യാസ് വില വര്‍ധനയും പുതു
വത്സര സമ്മാനമായി ജനങ്ങളുടെ തലയില്‍ ഇരുട്ടടിയായി വരുന്നു. പകുതിയി
ലേറെ  ജനങ്ങള്‍ ദാരിദ്രരേഖക്കു താഴെ കഴിയുന്ന നമ്മുടെ നാട്ടില്‍, രാജ്യത്തിന്റെ
പകുതിയിലേറെ സമ്പത്തും കട്ട് മുടിക്കുന്ന ഭരണ മേലാളന്മാര്‍ വാഴുന്ന  ഇന്ത്യാ
മഹാ രാജ്യത്തിന്റെ ഗതിയില്‍ പുതുവത്സരവും ആശങ്കാജനകമാണ്.
നമ്മുടെ ജീവിതം കൂടുതല്‍  ദുസ്സഹമാകുമെന്നതില്‍ ഒട്ടും സന്ദേഹിക്കാനില്ല.

വിദേശ വസ്ത്രങ്ങള്‍ പോലും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത മഹാത്മാ
വിന്റെ നാട് ഇന്ന് പാശ്ചാത്യന്റെ കാലിലെ ചെരിപ്പായി മാറിക്കൊണ്ടിരിക്കുന്നു.
അമേരിക്കന്‍ ദല്ലാളന്മാരുടെ  ആശ്രിതരായി,അമേരിക്കയുടെ ആത്ഞ നിറവേറ്റാന്‍
മാത്രമായി നിലകൊള്ളുന്ന രാജ്യമായി നമ്മുടെ രാജ്യം തരം താഴുന്നു.  ആണവ
കരാരിന്നു വേണ്ടി സര്‍വതും ബലികഴിച്ചു അമേരിക്കന്‍ താല്പര്യം സംരക്ഷി
ക്കാന്‍കച്ചകെട്ടിയിറങ്ങിയതു മുതല്‍  വിക്കിലിക്സ് പുറത്തുവിട്ട രഹസ്യ രേഖകളില്‍
അമേരിക്കന്‍ ബാന്ധവത്തെ കുറിച്ച് പറയുന്ന രഹസ്യങ്ങള്‍ വരെ,
അമേരിക്കയുടെ ദാസ്യരായി ഇന്ത്യ മാറിയതിന്റെ  തെളിവുകാണല്ലോ

ഇന്ത്യയിലെ കോടിക്കണക്കിനു യുവാക്കള്‍ ജോലിക്കു വേണ്ടി അലയുമ്പോള്‍,
അമേരിക്കക്കാരന് തൊഴിലുണ്ടാക്കാന്‍, ഒബാമയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍,
അഞ്ചു ബില്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാടാണ് കരാറായത്. ഈ ഒരൊറ്റ
കരാര് കൊണ്ടുതന്നെ ഇരുപത്തി ആറായിരത്തി അഞ്ഞൂറൂ അമേരിക്കക്കാരന്
ജോലിയവസരമുണ്ടാകുമെന്നു വിലയിരുത്തുന്നു.ഇതേ പോലെ പ്രധാനപ്പെട്ട പല
കരാറൂകളിലൂടെയും, ദരിദ്ര ഇന്ത്യയിലെ യുവാകളെ തെരുവ് തെണ്ടിച്ചുകൊണ്ട്
അമേരിക്കന്‍ ജനതയെ സുഖിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാരിനു കഴിഞ്ഞു. ഇന്ത്യന്‍
ജനത തൊഴിലില്ലാതെ പട്ടിണി കിടന്നു ചാവട്ടെ, എന്നാലും അമേരിക്കയുടെ
ചെരുപ്പ് തുടക്കാനുള്ള ഭാഗ്യം കൈവേടിയരുതെന്നാണ് മഹാതമാഗന്ധിയുടെ,
ഇന്ത്യയിലെ, നെഹ്രുവിന്റെ വിദേശ നയം തുടരുന്നുവെന്ന് പറയുന്ന ഇന്നത്തെ
നമ്മുടെ ഇന്ത്യാ രാജ്യത്തിന്റെ നയം.

അഴിമതിയുടെയും, കുംഭ കോണത്തിന്റെയും,  നാറുന്ന നീണ്ട ലിസ്റ്റ് തന്നെ
മന്മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കിരീടത്തില്‍ ചാര്‍ത്തിയ, ഒരു വര്‍ഷമാണ്
കടന്നുപോയത്.ഇന്ത്യ എന്നും തുടര്‍ന്ന് പോന്നിട്ടുള്ള ചേരി ചേരാ നയം മാറ്റി
ക്കൊണ്ട് ഫാസിസ്റ്റ്‌ രാജ്യമായ ഇസ്രായേലിനോട് കൈകോര്‍ക്കുന്നതും, അമേരി
ക്കക്ക് വേണ്ടി,  നമ്മുടെ സൌഹൃദ രാജ്യമായ ഇറാനോട് നമ്മുടെ രാജ്യം
സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടും, ഇന്ത്യ അമേരിക്കന്‍ കാല്‍ ചുവട്ടി
ലേക്ക് താഴ്ന്നുപോകുന്നതിനു ഉദാഹരണമായി കാണാം.

ഓരോ വര്ഷം പിന്നിടുമ്പോഴും, നമ്മുടെ രാജ്യം അതിന്‍റെ മഹത്തായ പാര
മ്പര്യത്തില്‍ നിന്നും, അടിസ്ഥാന നയങ്ങളില്‍ നിന്നും മാറി, ഇന്ത്യക്കാരന്‍
ഇന്ത്യക്കാരനല്ലാത്ത വിധം പാശ്ചാത്യ സംസ്കാരത്തിന്റെ ദുഷിച്ച, ആചാര,
സാമൂഹ്യ അധപതനത്തിലെക്കും പൊയ്കൊണ്ടിരിക്കുമ്പോള്‍,
ശ്വാസം കിട്ടാതെ,കണ്ണ് തള്ളുന്ന സാധാരണക്കാരനും,പാവപ്പെട്ടവനും, ഒട്ടും
ജീവിക്കാനാവാത്ത രാജ്യമായി നമ്മുടെ രാജ്യം മാറിക്കൊണ്ടിരിക്കുന്നു.

ഈ അവസ്ഥയില്‍ പിറന്നു വീഴുന്ന പുതു വല്സരങ്ങള്‍ നമുക്കിനി
സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെതുമായി തീരുമോ?
ആയിത്തീരട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് പുതു വര്‍ഷത്തെ നമുക്ക്
വരവേല്‍ക്കാം.

വ്യാഴാഴ്‌ച, ഡിസംബർ 23, 2010

ഒരു രാഷ്ട്രീയ യുഗത്തിന്റെ അന്ത്യം


കേരള രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്ന ലീഡര്‍ കെ. കരുണാകരന്‍ യാത്രയായി . എഴുപതു
വര്‍ഷത്തെ രാഷ്ട്രീയ തപസ്യ അവസാനിപ്പിച്ചുകൊണ്ട്  5.30 ന് തലസ്ഥാന നഗരിയിലെ
 സ്വകാര്യ ആശുപത്രിയില്‍ അവസാനമായി .

എന്നും വിവാദങ്ങളായി നിറഞ്ഞു നിന്ന ലീഡരെ  മാറ്റി നിര്‍ത്തി ക്കൊണ്ട് കേരളത്തിനു
 ഒരു രാഷ്ട്രീയ ചരിത്ര മില്ല. തന്നെ ഏറ്റവും സ്വാധീനിച്ച രണ്ടു സ്ത്രീകള്‍ അദ്ദേഹ
ത്തിന്റെ പ്രിയ പത്നി കല്യാണിയമ്മയും, ഇന്ദിരാ ഗാന്ധിയുമായിരുന്നെന്നു അദ്ദേ
ഹത്തിന്റെ ആത്മ കഥയില്‍ പറയുന്നു.

ഇന്ദിരാഗാന്ധിയുടെ ആരാധ്യനായിരുന്ന കരുണാകരന്‍, അടിയന്തിരാവസ്ഥയെ ഏറ്റവും
വലുതായി ന്യായീകരിക്കുകയും, പിന്തുണക്കുകയും ചെയ്ത നേതാവായിരുന്നു.
അടിയന്തിരാവസ്ഥ കാലയളവില്‍ കേരളത്തിലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍
അഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍, ഇന്ദിരാഗാന്ധിയുടെയും, സഞ്ജയ്‌ ഗാന്ധി
യുടെയും ചലനങ്ങള്‍ക്ക് കറകളഞ്ഞ പിന്തുണ നല്‍കുന്നതോടൊപ്പം, കേരളത്തില്‍
പോലീസിനെയും, നിയന്ത്രണമില്ലാതെ തുറന്നു വിട്ടതിന്റെ, ഇരയായി , കോഴിക്കോട്
എന്ജിനീരിംഗ് കോളേജ് വിദ്യാര്‍ഥിയായിരുന്ന രാജനെ കക്കയം ക്യാമ്പില്‍ വെച്ച്
 ഉരുട്ടികൊന്ന സംഭവം ഇന്നും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

മകന്‍ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെ ഹൃദയവേദനയുടെ ശാപം മരണം വരെ കരുണാ
കരനെ പിന്തുടര്ന്നുകൊന്ടെയിരുന്നു. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ ശേഷിച്ച ജീവിതം
 മുഴുക്കെ കോടതി കയറിയിറങ്ങിയും, കരഞ്ഞും തീര്‍ക്കേണ്ടി വന്ന ആ വയോവൃ
ദ്ധന്റെ ശാപമെന്നോണം,കരുണാകരന്റെയും അവസാന നാളുകള്‍ സ്വന്തം മകന്‍
മുരളിയെകുറിച്ചുള്ള വേവലാതിയും വേദനയുമായിരിക്കണം  അദ്ദേഹത്തെ കൂടുതല്‍ തളര്തിയിട്ടുണ്ടാവുക..

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിറഞ്ഞു നില്‍ക്കേണ്ട ഒരു സാന്നിദ്ധ്യ മായി
തീരെണ്ടിയിരുന്ന ലീഡര്‍, കേരള രാഷ്ട്രീയതില്‍പോലും ഒന്നുമല്ലാതായി തീര്‍ന്ന ദുരവ
സ്ഥയും അനുഭവിക്കെണ്ടിവന്നപ്പോള്‍ അതും അവസാന നാളുകളില്‍ അദ്ദേഹത്തെ
 മാനസികമായി വളരെയേറെ തളര്തിയിട്ടുണ്ടാവാം.

"വിനാശകാലേ വിപരീത ബുദ്ധി" എന്ന് പറഞ്ഞപോലെ, രാഷ്ട്രീയ ചാണക്യനായ
കരുണാകരന്‍ സ്വന്തം മകന്‍റെ കുതന്ത്രത്തില്‍ വീണാലുണ്ടാകാവുന്ന ആപല്‍ക്കരമായ
ഭവിഷ്യത്ത് നേരത്തെ നോക്കി കാണാന്‍ കഴിഞ്ഞില്ല എന്നത്  ലീഡരുടെ ഏറ്റവും
വലിയ വീഴ്ചയായി.

വല്യേട്ടന്‍ മനോഭാവം എന്നും വെച്ച് പുലര്‍ത്തുന്ന, ഇടതു മുന്നണി കൂടാരത്തിലെ
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വശീകരണത്തില്‍ വീഴാത്ത, പിളര്പ്പിക്കാത്ത പാര്‍ടികള്‍
കേരളത്തില്‍ ഇല്ല. ആദ്യം സി പി ഐ ക്ക് തന്നെ കുതന്ത്രം ഏറ്റു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി
പിളര്‍ന്നു. പിന്നെ ആന്റെണി യെയും കൂട്ടരെയു പിളര്‍ത്തി എടുത്തു ഇടതു പക്ഷത്
ചേര്‍ത്ത്. വൈകാതെ  ഇടതു മുന്നണി സ്വഭാവം ആന്‍റനിക്കും മനസ്സിലായി വേഗം
കൊണ്ഗ്രെസ്സിലെക്കുതന്നെ തിരിച്ചുപോയി   പിന്നെ മുസ്ലിം ലീഗിനെ പിളര്‍ത്തി
വിമതരാക്കി, ഇടത് പക്ഷം ചേര്‍ത്ത് കുറച്ചു കഴിഞ്ഞു, അവരെ പുറത്തു ചാടിച്ചു.
മുരളിയെ ചാക്കിട്ടുകൊണ്ട്,കരുണാകരനെയും, കൂട്ടരെയും കൊണ്ഗ്രെസ്സില്‍ നിന്നും
പിളര്‍ത്തി, അവസാനം മുരളിയെയും, കരുണാകരനെയും, അനുയായികളെയും ഒന്നുമ
ല്ലാതാക്കി, കൊണ്ഗ്രെസ്സും രണ്ടാക്കി..


മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ തിരിച്ചറിയാന്‍ കഴിയാതെ വന്ന കരുണാകരന്റെ വീഴ്ച
ഒരിക്കലും കരകയറാന്‍ കഴിയാത്ത ഒരു വീഴ്ച്ചതന്നെയായി. മണ്ണില്‍ വീണ മണ്ണെ
ണ്ണതുള്ളിപോലെ ഒന്നുമല്ലാതായിപോയ കരുണാകരന്റെ ഡി എന്‍ സി യിലെ 
 എല്ലാവരും പലവഴിക്കായി, അവസാനം മാതൃ സംഘടനയില്‍ തന്നെ തിരിച്ചെ
ത്തിയപ്പോഴും, എന്‍ സി പിയില്‍ അഭയം തേടിയ കരുണാകരനും മുരളിയും ഒറ്റപ്പെട്ടു.

വൈകിയെങ്കിലും കരുണാകരനും കൊണ്ഗ്രെസ്സില്‍ തിരിച്ചെത്തി. മുരളി എന്‍സി
പിയില്‍ തുടര്‍ന്ന്. ഒരു സുപ്രഭാതത്തില്‍ മുരളിയും കൊണ്ഗ്രെസ്സിന്റെ വാതില്‍ക്കല്‍
 തിരിച്ചു വന്നെങ്കിലും, അകത്തേക്ക് പ്രവേശനമില്ലാതിരുന്ന മുരളിക്കുവേണ്ടി, മരണം
 വരെ അദ്ദേഹം മുട്ടാത്ത വാതിലുകളില്ല.

മുരളിയെ തറവാടില്‍ കയറ്റി സന്തോഷത്തോടെ കണ്ണടക്കുവാനുള്ള അദ്ദേഹത്തിന്റെ
ആഗ്രഹം നടന്നില്ല. മുരളിയുടെ വേദന മണസ്സിലിട്ടു നീറിക്കൊണ്ടുതന്നെ അദ്ദേഹം
മരിച്ചിരിക്കണം. രാജന്റെ അച്ഛന്‍ ഈച്ചര വാര്യരുടെ മരണം പോലെ.

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മകള്‍ തികട്ടുന്ന ഇന്നും, അന്നുകൊലപ്പെടുത്തിയ
രാജന്റെ മൃത ശരീരമെങ്കിലും എവിടെ എന്ന് ചോദിക്കുന്നവര്‍ക്ക്, ഉത്തരം നല്കാന്‍
കഴിവുള്ള ഒരേഒരു വ്യക്തിയും ഇന്ന് നമ്മില്‍ നിന്നും യാത്രയായി.

നാമെല്ലാവരും ദൈവത്തിനു മുന്‍പില്‍ ഒന്നുതന്നെ.നഷ്ടപ്പെടുംബോഴുണ്ടാവുന്ന വേദന.എല്ലാവര്‍ക്കുമോന്നുതന്നെ. ഏതു രാജ പ്രഭുക്കളായാലും, വലിയവനായാലും.

കേരള രാഷ്ട്രീയത്തില്‍ കത്തി നിന്ന ആ രാഷ്ട്രീയാചാര്യന്റെ വേര്‍പാടിന്റെ വേദനയില്‍
 നമുക്കും പങ്കു ചേരാം.