തിങ്കളാഴ്‌ച, ഡിസംബർ 27, 2010

പുതു വര്‍ഷത്തിലേക്ക് നാം കാലെടുത്തു വെക്കുമ്പോള്‍

ഒരു വര്ഷം കൂടെ നമ്മില്‍ കടന്നുപോകുമ്പോള്‍, മുന്‍പോട്ടു നോക്കുവാന്‍
ആശാവഹമായ എന്തുണ്ട് നമുക്ക്?

അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന ഭരണകൂടങ്ങള്‍, രാജ്യത്തെ കടലില്‍ മുക്കി
കൊല്ലുംവിധം തുരന്നു നശിപ്പിക്കുന്ന ഭരണ മേലാളന്മാര്‍.നേട്ടങ്ങള്‍ക്കുവേണ്ടി
വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചു, രാജ്യത്തെ കലാപ കുലുഷിത മാക്കുന്ന
രാഷ്ട്രീയ ആധിപത്യം, മൂല്യങ്ങളെകുറിച്ചു ചിന്തിക്കെണ്ടതില്ലാത്ത നേതൃത്തങ്ങളും,
കുത്തഴിഞ്ഞാടാന്‍ ആഗ്രഹിക്കുന്ന പുരോഗമന വാദികളായ സമൂഹ വിഭാഗവും.
അങ്ങിനെ മുന്‍പോട്ടു നോക്കുമ്പോള്‍ ഒട്ടും ആശാവഹമല്ലാത്ത ഒരു പുതു
പുലരിയിലേക്കാണ്  നാം കാലെടുത്തു വെക്കുന്നത്.

വിലകയറ്റം ദുസ്സഹമാക്കി തീര്‍ത്ത ജീവിതം, സാധാരണക്കാരനെയും, പാവപ്പെട്ട
വനെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. ദിനേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
ഭക്ഷണ സാധനങ്ങളുടെ വിലയോടോത്ത്  പാചക ഗ്യാസ് വില വര്‍ധനയും പുതു
വത്സര സമ്മാനമായി ജനങ്ങളുടെ തലയില്‍ ഇരുട്ടടിയായി വരുന്നു. പകുതിയി
ലേറെ  ജനങ്ങള്‍ ദാരിദ്രരേഖക്കു താഴെ കഴിയുന്ന നമ്മുടെ നാട്ടില്‍, രാജ്യത്തിന്റെ
പകുതിയിലേറെ സമ്പത്തും കട്ട് മുടിക്കുന്ന ഭരണ മേലാളന്മാര്‍ വാഴുന്ന  ഇന്ത്യാ
മഹാ രാജ്യത്തിന്റെ ഗതിയില്‍ പുതുവത്സരവും ആശങ്കാജനകമാണ്.
നമ്മുടെ ജീവിതം കൂടുതല്‍  ദുസ്സഹമാകുമെന്നതില്‍ ഒട്ടും സന്ദേഹിക്കാനില്ല.

വിദേശ വസ്ത്രങ്ങള്‍ പോലും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത മഹാത്മാ
വിന്റെ നാട് ഇന്ന് പാശ്ചാത്യന്റെ കാലിലെ ചെരിപ്പായി മാറിക്കൊണ്ടിരിക്കുന്നു.
അമേരിക്കന്‍ ദല്ലാളന്മാരുടെ  ആശ്രിതരായി,അമേരിക്കയുടെ ആത്ഞ നിറവേറ്റാന്‍
മാത്രമായി നിലകൊള്ളുന്ന രാജ്യമായി നമ്മുടെ രാജ്യം തരം താഴുന്നു.  ആണവ
കരാരിന്നു വേണ്ടി സര്‍വതും ബലികഴിച്ചു അമേരിക്കന്‍ താല്പര്യം സംരക്ഷി
ക്കാന്‍കച്ചകെട്ടിയിറങ്ങിയതു മുതല്‍  വിക്കിലിക്സ് പുറത്തുവിട്ട രഹസ്യ രേഖകളില്‍
അമേരിക്കന്‍ ബാന്ധവത്തെ കുറിച്ച് പറയുന്ന രഹസ്യങ്ങള്‍ വരെ,
അമേരിക്കയുടെ ദാസ്യരായി ഇന്ത്യ മാറിയതിന്റെ  തെളിവുകാണല്ലോ

ഇന്ത്യയിലെ കോടിക്കണക്കിനു യുവാക്കള്‍ ജോലിക്കു വേണ്ടി അലയുമ്പോള്‍,
അമേരിക്കക്കാരന് തൊഴിലുണ്ടാക്കാന്‍, ഒബാമയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍,
അഞ്ചു ബില്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാടാണ് കരാറായത്. ഈ ഒരൊറ്റ
കരാര് കൊണ്ടുതന്നെ ഇരുപത്തി ആറായിരത്തി അഞ്ഞൂറൂ അമേരിക്കക്കാരന്
ജോലിയവസരമുണ്ടാകുമെന്നു വിലയിരുത്തുന്നു.ഇതേ പോലെ പ്രധാനപ്പെട്ട പല
കരാറൂകളിലൂടെയും, ദരിദ്ര ഇന്ത്യയിലെ യുവാകളെ തെരുവ് തെണ്ടിച്ചുകൊണ്ട്
അമേരിക്കന്‍ ജനതയെ സുഖിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാരിനു കഴിഞ്ഞു. ഇന്ത്യന്‍
ജനത തൊഴിലില്ലാതെ പട്ടിണി കിടന്നു ചാവട്ടെ, എന്നാലും അമേരിക്കയുടെ
ചെരുപ്പ് തുടക്കാനുള്ള ഭാഗ്യം കൈവേടിയരുതെന്നാണ് മഹാതമാഗന്ധിയുടെ,
ഇന്ത്യയിലെ, നെഹ്രുവിന്റെ വിദേശ നയം തുടരുന്നുവെന്ന് പറയുന്ന ഇന്നത്തെ
നമ്മുടെ ഇന്ത്യാ രാജ്യത്തിന്റെ നയം.

അഴിമതിയുടെയും, കുംഭ കോണത്തിന്റെയും,  നാറുന്ന നീണ്ട ലിസ്റ്റ് തന്നെ
മന്മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കിരീടത്തില്‍ ചാര്‍ത്തിയ, ഒരു വര്‍ഷമാണ്
കടന്നുപോയത്.ഇന്ത്യ എന്നും തുടര്‍ന്ന് പോന്നിട്ടുള്ള ചേരി ചേരാ നയം മാറ്റി
ക്കൊണ്ട് ഫാസിസ്റ്റ്‌ രാജ്യമായ ഇസ്രായേലിനോട് കൈകോര്‍ക്കുന്നതും, അമേരി
ക്കക്ക് വേണ്ടി,  നമ്മുടെ സൌഹൃദ രാജ്യമായ ഇറാനോട് നമ്മുടെ രാജ്യം
സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടും, ഇന്ത്യ അമേരിക്കന്‍ കാല്‍ ചുവട്ടി
ലേക്ക് താഴ്ന്നുപോകുന്നതിനു ഉദാഹരണമായി കാണാം.

ഓരോ വര്ഷം പിന്നിടുമ്പോഴും, നമ്മുടെ രാജ്യം അതിന്‍റെ മഹത്തായ പാര
മ്പര്യത്തില്‍ നിന്നും, അടിസ്ഥാന നയങ്ങളില്‍ നിന്നും മാറി, ഇന്ത്യക്കാരന്‍
ഇന്ത്യക്കാരനല്ലാത്ത വിധം പാശ്ചാത്യ സംസ്കാരത്തിന്റെ ദുഷിച്ച, ആചാര,
സാമൂഹ്യ അധപതനത്തിലെക്കും പൊയ്കൊണ്ടിരിക്കുമ്പോള്‍,
ശ്വാസം കിട്ടാതെ,കണ്ണ് തള്ളുന്ന സാധാരണക്കാരനും,പാവപ്പെട്ടവനും, ഒട്ടും
ജീവിക്കാനാവാത്ത രാജ്യമായി നമ്മുടെ രാജ്യം മാറിക്കൊണ്ടിരിക്കുന്നു.

ഈ അവസ്ഥയില്‍ പിറന്നു വീഴുന്ന പുതു വല്സരങ്ങള്‍ നമുക്കിനി
സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെതുമായി തീരുമോ?
ആയിത്തീരട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് പുതു വര്‍ഷത്തെ നമുക്ക്
വരവേല്‍ക്കാം.